നിങ്ങൾ എന്തൊരു മനുഷ്യനാപ്പാ പ്രേമിച്ചോണ്ടിരുന്ന കാലത്ത് എന്തായിരുന്നു പഞ്ചാര .പ്രണയം ഒരു കൂടാണ് നീ ആ കൂട്ടിലെ പക്ഷിയാണ്‌ എന്തൊക്കെ ആയിരുന്നു……

സത്യം മാത്രം 😂😂😂

Story written by Ammu Santhosh

“നിന്നിലേക്ക്‌ പെയ്തിറങ്ങുന്ന മഴയാകണം എനിക്ക്നി ന്നെ നനയിച്ചു തണുപ്പിച്ചു അറിയിക്കുന്ന തുലാവർഷം”

എങ്ങനെ ഉണ്ടെൻറെ കവിത ? അവൾ അവനു ചൊല്ലിക്കേൾപ്പിച്ചു

” ബെസ്റ്റ് പനി പിടിച്ചു കിടക്കാം .പിന്നെ എന്റെ കടയിലെ കാര്യങ്ങൾ ആര്നോക്കും?

“എടാ ദുഷ്ട പ്രേമിച്ചോണ്ടിരുന്നപ്പോ എന്തായിരുന്നു മഴ, കടൽ, ഭൂമി, ഇപ്പോൾ ഒരു തേങ്ങയുമില്ല .അൺ റോമാന്റിക് മൂരാച്ചി .ആണ് നീ അൺറോമാന്റിക് മൂരാച്ചി. .ഈശ്വര ഏതു നേരത്താണോ ഇവനെ പ്രേമിക്കാനെനിക്ക്‌ ് തോന്നിയത് എന്തോരം നല്ല ആൾക്കാരുണ്ടാരുന്നു? .അതെങ്ങനെ ?അന്ന് എന്തായിരുന്നു റൊമാൻസ് ഇപ്പൊ മരുഭൂമി പോലെ വെള്ളവുമില്ല മഴയുമില്ല…. “

“അത് തന്നെയാടീ ഞാനും ചിന്തിച്ചോണ്ടിരിക്കണേ എനിക്ക് ഏതു നേരത്താണോ തോന്നിയതെന്ന് .എത്ര സമാധാനമായി ജീവിച്ചോണ്ടിരുന്നത് ഞാൻ അപ്പോളാണ് ഓള് ഓളുടെ ഒടുക്കത്തെ കവിതയുമായിട്ടു എന്റെ നെഞ്ചത്തോട്ടു വന്നു കേറിയത് അന്ന് തീർന്നു എന്റെ സമാധാനം ,”

അവൾ അവന്റെ കൈയിൽ ആഞ്ഞു ഒരു വര വരഞ്ഞു

“അമ്മെ പൂച്ചയുടെ ജന്മമാണോടീ നീ ഇതൊക്കെ നാട്ടുകാര് കണ്ടാലെന്താ വിചാരിക്കാ എനിക്ക് ഇപ്പൊ ഫുൾ കൈ ഷർട്ട് ഇടാതെ നടക്കാൻ പറ്റാണ്ടായി ആള്ക്കാര് കണ്ടാൽഎന്താ വിചാരിക്കുക പ്രേമത്തിനിടയിൽ പറ്റിയത് എന്ന് അല്ലേ എനിക്ൿല്ലേ അറിയുവുള്ളു….. ഇനി കുiത്തിവെപ്പ് എടുക്കണമല്ലോ ഈശ്വര !”

നിങ്ങൾ എന്തൊരു മനുഷ്യനാപ്പാ പ്രേമിച്ചോണ്ടിരുന്ന കാലത്ത് എന്തായിരുന്നു പഞ്ചാര .പ്രണയം ഒരു കൂടാണ് നീ ആ കൂട്ടിലെ പക്ഷിയാണ്‌ എന്തൊക്കെ ആയിരുന്നു “

“ശരിയാണ് പ്രണയം ഒരു കൂടാണ് നീ അതിലെ പക്ഷിയാണ്‌ എടീ നീ ഫുൾ ടൈം ആ കുട്ടിൽത്തന്നെ ഇരിക്കാതെ പുറത്തേക്കിറങ്ങി വാ. എപ്പോളും പ്രണയിച്ചോണ്ടിരിക്കാൻ പറ്റുമോ ?അതിന് ഞാൻ പ്രേം നസീറോ മറ്റൊ ആണോ ? ഞാൻ സത്യൻ ആണെടീ സത്യൻ … അല്ലേൽ വേണ്ട നിനക്ക് ഇഷ്ടം ലാലേട്ടനല്ലേ അങ്ങേര് എപ്പോളും പ്രേമിച്ചോണ്ടിരിക്കുവാണോ ?”

“ലാലേട്ടനെ പറഞ്ഞാൽ കൊiല്ലും ഞാൻ”

അവൾ ചുiറ്റിക എടുത്തു

“ദൈവമേ ചുറ്റിക താഴെ വെയ്ക്കു നീആരാ റിപ്പർ ചന്ദ്രന്റെ മോളോ ..വെയ്ക്കടീ ചുiറ്റിക താഴെ”ബുദ്ധിയില്ലാത്ത പെണ്ണാണ് ഒരു ആവേശത്തിൽ ഒന്ന് തന്നാൽ തീർന്നില്ലേ.. കവിത എഴുതാൻ മാത്രം കൊള്ളാം.. ഇങ്ങനെ ഒരു സാധനം. “

“നീ പോടാ” അവളുടെ മുഖത്ത് സങ്കടങ്ങളുടെ കാർമേഘം നിറയുന്നു അവനു ള്ളിൽ ചെറിയ ഒരു വിഷമം തോന്നി”

എന്റെ പെണ്ണെ ഒന്നുമനസിലാക്കു ഞാൻ ദിവസവും എന്തോരം പ്രശ്നങ്ങളെ നേരിടുന്ന് എന്നറിയാമോ ഷോപ്പിൽ കച്ചവടം നേരെ ചൊവ്വേ നടന്നില്ലെങ്കിൽ മാസാമാസം കാശ് കൊടുക്കാനുള്ളവർ വരുമ്പോൾ ഞാൻ അവരോടു എന്ത്‌ പറയും? നീ പതിനായിരം തവണ വിളിക്കും ..നിന്റെ ചോദ്യതിനുത്തരംതരുമ്പോൾ ഞാൻവല്ലോന്റേം മുന്നിലാ യിരിക്കും അങ്ങേരു എന്റെ മുഖത്തോടു വായും പൊളിച്ചു നോക്കി നിക്കുവാരിക്കും.. ഞാൻ എന്ത് ചെയ്യും? അതിനിടയിൽ അമ്മ വീട്ടിൽ നിന്ന് വിളിച്ചു. അങ്ങോട്ടു എത്ര നാളായി പോയിട്ടു “

“എനിക്കും ഒരു വീടുണ്ട് ‘അമ്മ എണ്ണ കാച്ചി വെച്ചിട്ടു എത്ര തവണ വിളിച്ചു എന്റെ മുടി ഒക്കെ പൊഴിയുന്നു നോക്കിക്കേ നേരെത്തെ നിന്റെ ചുരുൾ മുടി തുമ്പിലെ ഗന്ധം മതി എന്ന് കവിത എഴുതിയത് ഓർക്കുന്നില്ലേ ?

എന്റെ പൊന്നേ നീ മിഥുനത്തിലെ ഉർവശി ആകാതെ ഞാൻ എന്തെല്ലാം പറഞ്ഞെന്നു എനിക്കിപ്പോ ഓർമയില്ല… പ്രേമം ജയിക്കാൻ ആണുങ്ങൾ അങ്ങിനെ പലതും പറയും…ബുദ്ധി വേണം ബുദ്ധി “

“അപ്പോൾ എനിക്ക് എഴുതി തന്ന പ്രണയകവിതകൾ ഒക്കെയോ ?”

“എടുത്തു ദിവസോം പുഴുങ്ങി തിന്ന്… ഒരു അബദ്ധം പറ്റിപോയതാ….. നീ ക്ഷമിക്കു നിനക്കറിയുമോ പിന്നെ ഞാൻ ഒറ്റ വരി കവിത എഴുതിട്ടില്ല നീ കണ്ടില്ലേ ഞാൻ ഇപ്പോൾ ഫുൾ ടൈം സാരോപദേശമാ “

അതെന്താ ഞാൻ അത്രയ്ക്ക് ബോറാണെന്നു അല്ലെ ഞാൻ ഇല്ലണ്ടാകുമ്പോ അറിയാം എപ്പോളും പിന്നാലെ നടക്കുന്ന കൊണ്ട വിലയില്ലാത്തെ “

“ഓ പിന്നെ !ഞാൻ രക്ഷപ്പെട്ടു എന്ന് കരുതും നിനക്ക് വല്ല ഉദ്ദേശ മുണ്ടെൽ പറയണേ “

“എന്തിനാ അങ്ങനെ ഇപ്പൊ സന്തോഷിക്കണ്ട ഞാൻ ഒഴിയബാധയാ പോവില്ല”

“എനിക്ൿറിയാമെടി നീ എന്റെ പുക കണ്ടേ പോകു “ഈശ്വരന്മാരെ !ആരും പ്രേമിച്ചു കേട്ടരുതേ പ്രേത്യേകിച്ചു കവിത അറിയാവുന്ന വളെ “

അവളുടെ കണ്ണു നിറയുന്നതൊക്കെ കണ്ടെങ്കിലും പെട്ടെന്ന് തോറ്റുകൊടുക്കാനുള്ള മടിയിൽ അവൻ കടയിലേക്ക് പോയി

“നിങ്ങൾ ഒന്ന് വീട്ടിലേക്കു ചെല്ലു ചേച്ചി ഒന്ന് വീണു “അയലത്തെ ചെക്കൻ വന്നു പറഞ്ഞപ്പോൾ അവന്റെ ഉള്ള ജീവൻ പോയി

വീട്ടിൽ ചെല്ലുമ്പോൾ ഒരു വശം ചരിഞ്ഞു കിടക്കുന്നുണ്ട്

“എടീ.. എങ്ങനെ ആണ് വീണത് ?നിനക്ക് സൂക്ഷിച്ചു നടന്നൂടെ കഴുതേ “

“അപ്പോളും എന്നെ വഴക്കു പറയുവല്ലേ ?”നക്ഷത്ര കണ്ണുകൾ നിറയുന്നു

“ഇല്ലടാ സങ്കടം വന്നിട്ടല്ലേ.. “

“അപ്പോൾ സങ്കടം വരുമല്ലേ ?”

“പിന്നേ വരാതെ… നീ എന്റെ രാജകുമാരി അല്ലെ ?എന്റെ ഹൃദയത്തിലെ സിംഹാസനത്തിൽ ഞാൻ ഇരുത്തിയിരിക്കുന്ന എന്റെ രാജകുമാരി… “

“അപ്പോൾ കവിത വരും ?”

“ഉം “

അവൾ നിഷ്കളങ്കമായിച്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചോടു ചേർന്ന് ഇരുന്നു. ഇത്രയുമേയുള്ളു… പറയാതിരിക്കുന്നത് കൊണ്ട് പ്രണയം ഇല്ല എന്ന് വഴക്കിടേണ്ട… നേരവും കാലവും നോക്കണം.. എപ്പോളും പ്രണയിച്ചോണ്ടിരുന്നാൽ..ജീവിതം എങ്ങനെ മുന്നോട്ടു പോകും ?

Leave a Reply

Your email address will not be published. Required fields are marked *