എഴുത്ത്:- നൗഫു ചാലിയം
“എടീ…
നീയെന്താ വിരുന്നുകാർ വന്നിട്ടും പുറത്തേക് ഒന്ന് ഇറങ്ങുക പോലും ചെയ്യാതെ…
അവർക്കൊരു ചായ പോലും ഇട്ടു കൊടുക്കാതെ അറക്കുള്ളിൽ ഇരിക്കുന്നെ…”
“ഇക്കയുടെ ബുള്ളറ്റ് വരുന്ന ശബ്ദം രണ്ടു മിനിറ്റ് മുൻപ് കേട്ടിരുന്നെകിലും രാവിലെ ഹോസ്പിറ്റലിൽ കൊണ്ട് പോയ ഉമ്മയോട് സംസാരിക്കാൻ കയറി ഒരു കൊടുംകാറ്റു പോലെ കയറി വന്നു മക്കൾ അടുത്തുള്ളത് പോലും ഓർക്കാതെ ചീത്ത പറയാൻ തുടങ്ങി…
മക്കൾ ഇക്കയുടെ ശബ്ദം കേട്ടു പേടിച് എന്റെ കാലിനുള്ളിലേക് കയറി നിന്നു..”
“ഞാൻ ഒന്നും പറയാതെ എന്റെ ജോലിയിൽ തന്നെ തുടർന്നു കൊണ്ടിരിക്കെ ഇക്ക എന്നെ തിരിച്ചു നിർത്തി..
ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ..? “
ഇക്ക എന്നോട് ചോദിച്ചു..
“കേട്ടു.. “
നിർവികാരത്തോടെ ഞാൻ മറുപടി കൊടുത്തു..
“എന്നിട്ട് എന്തെ നിനക്ക് മറുപടിയില്ലേ…”
“ഇക്കയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു ഒരുപക്ഷെ എന്നെ അടിക്കാനുള്ള ദേഷ്യം മനസിൽ നിറഞ്ഞിട്ടുണ്ടാവും…
ഇത് വരെ എന്നെ നുള്ളി പോലും നോവിക്കാത്ത ആ കൈ എന്റെ കവിളിൽ പതിഞ്ഞേക്കാം…”
“അത്…
അത്…”
ഞാൻ ഒന്നും പറയാൻ കിട്ടാതെ വിയർക്കാൻ തുടങ്ങി..
“ എന്റെ പേടി കണ്ടിട്ടാണെന്ന് തോന്നുന്നു ഇക്ക കുറച്ചു മയത്തിൽ ചോദിച്ചു..
എന്തെ നീ ഉമ്മാനെ കാണാൻ വന്നവർക് ചായ യൊന്നും ഇട്ടു കൊടുക്കാഞ്ഞേ…
അവർ എന്റെ പെണ്ണിനെ കുറിച്ച് എന്ത് വിചാരിച്ചു കാണും…”
“ഇക്കയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു…
എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ ഇക്ക എന്നെ ബെഡിലേക് ഇരുത്തി…
മക്കൾ ആ സമയം കൊണ്ട് തന്നെ അവിടെ നിന്നും പുറത്തേക് പോയിരുന്നു…”
“എന്തെ…എന്ത് പറ്റി എന്റെ പെണ്ണിന്…”
“സോറി ഇക്കാ…”
“എന്തിനാ നീ ഇപ്പൊ സോറി പറയുന്നേ..
നീ അങ്ങനെ ആരോടും ചെയ്യില്ലെന്ന് എനിക്കറിയാം…
പെട്ടന്ന് ഉമ്മയുടെ അടുത്ത് നിന്നും കേട്ട ദേഷ്യത്തിൽ വന്നതാ ഞാൻ…
എന്താ പറ്റിയെ…”
ഇക്ക വീണ്ടും എന്നോട് ചോദിച്ചു..
“അതിക്ക ഇങ്ങള് രാവിലെ ഉമ്മയെ ഹോസ്പിറ്റലിൽ കാണിച്ചു വന്നില്ലേ…
വന്ന ഉടനെ പോവുകയും ചെയ്തു…
ഉമ്മ വീട്ടിലേക് കയറിയപ്പോൾ ഞാൻ ഉമ്മാനോട് ചോദിച്ചു..
ഉമ്മാ… ഡോക്ടർ എന്താ പറഞ്ഞെ…”
“ഓ അത് കുഴപ്പം ഒന്നുമില്ല…
ഇന്നോ നാളെയോ mri സ്കാനിംഗ് ചെയ്യാൻ പറഞ്ഞെന്നും പറഞ്ഞു ഒരു ഒഴുക്കൻ മട്ടിൽ റൂമിലേക്കു കയറി പോയി..”
Mri എടുക്കാൻ പറഞ്ഞെങ്കിൽ ഡോക്ടർക് എന്തേലും സംശയം ഉണ്ടായിട്ട് ആയിരിക്കില്ലേ…
അതുമല്ല അതിന് ശേഷം ഇവിടെ അടുത്തുള്ളവരും ബന്ധുക്കളുമൊക്കെ വന്നു…
അവരോടെല്ലാം ഉമ്മ ഡീറ്റെയിൽസ് ആയി തന്നെ ആയിരുന്നു കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തിരുന്നെ…
എന്നോട് ഒരു കുഴപ്പവും ഇല്ലെന്നും… വരുന്നവരോട് ഉള്ളതും ഇല്ലാത്തതും എല്ലാം പറയുന്നത് കേട്ടപ്പോൾ വല്ലാത്തൊരു വിഷമം മനസിൽ…
ഞാൻ സ്വന്തം മോള് അല്ലല്ലോ
അതായിരിക്കും
അല്ലെ…ഇക്കാ…”
“ അവൾ കണ്ണുനീരുകൾക്കിടയിലും വേദന നിറഞ്ഞവളുടെ ചിരിയോടെ എന്നോട് ചോദിച്ചു…”
“ സാരമില്ലെടി…ഉമ്മാന്റെ സ്വഭാവം അങ്ങനെയാ.. അതിനി മാറാൻ ഒന്നും പോണില്ല…
നിന്നോട് ഞാൻ എന്തേലും പറഞ്ഞെങ്കിൽ പൊരുത്ത പെട്ട് കൊണ്ട…”
“ഞാൻ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു…
കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ഉമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ അവളായിരുന്നു ഓടി നടന്നിരുന്നെ..
എല്ലാവരെയും വിളിച്ചു വരുത്തി…ഉമ്മയെ ഇട്ടിരുന്ന വസ്ത്രം പോലും മാറ്റി ഇറക്കിയതും എല്ലാം അവൾ ആയിരുന്നു..
ഒരു പക്ഷെ ഉമ്മ അതെല്ലാം എത്രയോ പെട്ടന്ന് മറന്നു പോയത് പോലെ…”
പെട്ടന്നായിരുന്നു റൂമിന്റെ വാതിൽ ആരോ തുറക്കുന്നത് പോലെ തോന്നിയത്..
അങ്ങോട്ട് നോക്കിയപ്പോൾ ഉമ്മയാണ്..
ഉമ്മ ഞങ്ങളുടെ അരികിലേക് നടന്നു വന്നു അവളുടെ അരികിലായി ഇരുന്നു..
“നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു…
എന്തോ അന്നേരം ഉമ്മാക് നിന്നോട് ഒന്നും പറയാൻ പറ്റിയില്ല…
അല്ലാതെ ഉമ്മാന്റെ കുട്ടിയെ സ്വന്തം മോളായി കാണാതെ ഇരിക്കാൻ ഞാൻ അത്രക്ക് ക്രൂര ഒന്നും അല്ലാട്ടോ…
മോള് ഉമ്മാനോട് ക്ഷമിക്ക്…”
“ഉമ്മ അവളോട് പറയുന്നതിന് മുമ്പ് തന്നെ ഉമ്മാന്റെ ചുണ്ടുകളിൽ അവൾ വിരൽ വെച്ചിരുന്നു…”
“ഉമ്മ പെട്ടന്ന് തന്നെ അവളെ ചേർത്ത് പിടിച്ചു ചുംബിക്കാൻ തുടങ്ങി…”
ഇഷ്ടപെട്ടാൽ 👍👍👍
ബൈ
…😊