നീലാഞ്ജനം ഭാഗം 14~~ എഴുത്ത്:- മിത്ര വിന്ദ

_upscale

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നല്ല കാര്യമാണ് ഇങ്ങനെയുള്ള പെൺകുട്ടികൾക്ക് വേണം ഒരു ജീവിതം കൊടുക്കുവാൻ….. നിനക്ക് നന്മ മാത്രമേ ഉണ്ടാകുകയുള്ളൂ….. ബാപ്പുട്ടി അവനോട് പറഞ്ഞു..

ആഹ് വിധിച്ചത് ആണെങ്കിൽ നടക്കട്ടെ ബാപ്പുട്ടി…. അല്ലാതെ ഞാൻ ഒരുപാട് പ്രതീക്ഷ ഒന്നും വെയ്ക്കുന്നില്ല….

ഇല്ലടാ… ഈ കല്യാണം നടക്കും… ഉറപ്പ്… ഇതാണ് നിനക്ക് വേണ്ടി പടച്ചവൻ കാത്തു വെച്ചത്…

അങ്ങനെ  ബാപ്പുട്ടിയോട് അല്പസമയം സംസാരിച്ചതിന് ശേഷം കണ്ണൻ ഫോൺ കട്ട് ചെയ്തിട്ട് തിരികെ വീട്ടിലേക്ക് ഉള്ള യാത്ര തുടർന്നു..

അവൻ എത്തിയപ്പോൾ അമ്മ ആണെങ്കിൽ മുറ്റത്തു കുറച്ചു മല്ലിയും മുളകും ഒക്കെ കഴുകി വാരി ഉണങ്ങാൻ ഇട്ടിട്ടുണ്ട്…

അവൻ ബൈക്ക് സൂക്ഷിച്ചു കൊണ്ട് വന്നു ഷെഡ്‌ഡിലേക്ക് പാർക്ക്‌ ചെയ്തു.

ശോഭ വേഗത്തിൽ ഇറങ്ങി വന്നു തിണ്ണയിലേക്ക്.

സുമേഷോ രാജിയോ വിളിച്ചു കാര്യങ്ങൾ കുറച്ചു എല്ലാം അവതരിപ്പിച്ചിട്ടുണ്ട് എന്ന് അവനു തോന്നി.. അമ്മയുടെ മുഖത്ത് പതിവില്ലാതെ ഒരു തിളക്കം….

“അച്ഛൻ ഇതുവരെ വന്നില്ലേ അമ്മേ…”

“ഇല്ല….. ഇന്ന് തോമാചേട്ടൻ അവധി ആണ്. അതുകൊണ്ട് ആ ബ്ലോക്കും കൂടെ അച്ഛൻ വെട്ടണം “

“മ്മ് “

അവൻ മുറിയിലേക്ക് പോയി

ഒരു കാവി മുണ്ടും ഉടുത്തു കൊണ്ട് അവൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ ചക്കക്കുരു ചുരണ്ടുന്നുണ്ട്

അവൻ ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചു..

ഈ അമ്മ എന്താണ് ഒന്നും ചോദിക്കാത്തത്…. അവൻ മനസ്സിൽ ഓർത്തു.

ശോഭ ആണെങ്കിൽ യാതൊരു ഭാവഭേദവും ഇല്ലാതെ ചെയുന്ന ജോലിയിൽ ശ്രദ്ധിച്ചു ഇരിപ്പുണ്ട്.

കണ്ണന് ആണെങ്കിൽ ദേഷ്യം വന്നു…

അവൻ അവരെ തുറിച്ചു ഒന്ന് nokkiyitt ഇറങ്ങി തന്റെ മുറിയിലേക്ക് പോയി.

മകൻ പോയതും അവർ അടക്കി ചിരിച്ചു.

എന്നാലും അവൻ തന്നോട് നേരിട്ട് ഈ കാര്യം പറയുമോ ഇല്ലയോ എന്ന് ആണ് അവർ നോക്കിയിരുന്നത്…

. പക്ഷെ അത് ഉണ്ടായില്ല..

എന്തായാലും ശ്രീക്കുട്ടി വരട്ടെ.. അവൾക്ക് ഉച്ച വരയേ ഇന്ന് ക്ലാസ്സ്‌ ഒള്ളൂ..അതുകഴിഞ്ഞു ആവാം ബാക്കി… ശോഭ ഓർത്തു.

കണ്ണാനാണനെങ്കിൽ ഫോണിൽ പാട്ടും വെച്ച് കിടക്കുക ആണ്..

കാതിൽ തേൻ മഴയായി പാടൂ കാറ്റേ കടലേ……

…..

ഷർട്ടും പാവാടയും ഇട്ട് ഇറങ്ങി വന്ന പെൺകുട്ടിയാണ് മനസ്സിൽ നിറയെ….

അവളുടെ പിടക്കുന്ന മിഴികളും വിറകൊള്ളുന്ന കരങ്ങളും…..

പാവം ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം……

തന്നെ അവൾക്ക് ഇഷ്ടം ആയോ ആവോ….

ഇനി ഇഷ്ടം ആകാഞ്ഞിട്ട് ആണോ അവൾ ഓടി മറഞ്ഞത്..

ഹേയ്…..

അങ്ങനെ ആവാൻ വഴി ഇല്ല…

തനിക്ക് എന്താ ഒരു കുറവ്….

അവൻ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു…

എന്നിട്ട് തന്റെ പ്രതിബിംബത്തെ നോക്കി.

ഹ്മ്മ്… തന്നെ ഇഷ്ടപെടാതെ ഇരിക്കാനും മാത്രം ഒന്നും ഇല്ല…

അവൻ തന്റെ മീശ ഒന്ന് തള്ളവിരലും ചൂണ്ടു വിരലും ഉപയോഗിച്ച പിരിച്ചു..

എന്നിട്ട് വീണ്ടും തന്റെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുക ആണ്.

യ്യോ… ഇങ്ങനെ ഒന്നും നിക്കല്ലേ ആ കൊച്ചിന് പേടി ആകും.. അതാണെങ്കിൽ ഇത്തിരി പോന്ന ഒരു കുട്ടി ആണ്.

വാതിൽക്കൽ ശ്രീക്കുട്ടിയുടെ ശബ്ദം….

ആഹ് നി എത്തിയോടി കുരുപ്പേ….

അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി.

യെസ് ബ്രോ…. ദേ ഇപ്പൊ എത്തിയതേ ഒള്ളൂ…. ബ്രോ പറയു എങ്ങനെ ഉണ്ടയിരുന്നു ആദ്യത്തെ പെണ്ണ് കാണൽ…

അവൾ വന്നു കട്ടിലിലേക്ക് കയറി ഇരുന്ന് കൊണ്ട് ചോദിച്ചു.

അപ്പോളേക്കും ശോഭ ഒരു പാത്രത്തിൽ കപ്പളങ്ങാ പഴം ചെത്തി കൊണ്ട് വന്നു മക്കൾക്ക് രണ്ടാൾക്കും കൊടുത്തു.

ചേട്ടാ….. പറയെന്നെ… എങ്ങനെ ഉണ്ടായിയുന്നു പെണ്ണ് കാണൽ അപാരത…

പെണ്ണിനെ കണ്ടു സംസാരിച്ചു…. തിരിച്ചു പോന്നു… അത്ര തന്നെ…

ങേ… അത്രയും ഒള്ളൂ….
ശ്രീക്കുട്ടി നെറ്റി ചുളിച്ചു.

പിന്നല്ലാതെ എന്താ…. പെണ്ണിനെ ഇന്ന് തന്നെ കെട്ടികൊണ്ട് വരണമായിരുന്നോ..

ഓഹോ… അത്രയ്ക്ക് ദൃതി ആണോ മോനെ .. അതിനൊക്കെ ഇവിടെ കാരണവന്മാർ ഒക്കെ ഉണ്ട്… നാട്ടുനടപ്പ് അനുസരിച്ചു അവർ ഒക്കെ പോയി കണ്ട് ഉറപ്പിച്ച ശേഷം മതി കെട്ടും മേളവും ഒക്കെ..

ശ്രീകുട്ടി ഇത്തിരി ഗമയിൽ പറഞ്ഞു.

നിനക്ക് ഇഷ്ടം ആയോട പെണ്ണിനെ…..

ശോഭ ചോദിച്ചു.

അവൻ അമ്മയെ ഒന്ന് നോക്കി…

ഹ്മ്മ്… എന്താടാ….

ഒന്നുമില്ല.. വെറുതെ.

പിന്നെ നീയെന്താ നോക്കുന്നത്…

ചുമ്മാ നോക്കിയേന്നെ ഒള്ളൂ.. എന്താ എനിക്ക് അമ്മയെ നോക്കത്തില്ലേ…..

ഇതുവരെ താൻ അവനോട് പെൺകുട്ടിയെ കുറിച്ച് ഒന്നും ചോദിക്കാത്തതിന്റെ പ്രതിഷേധം ആണ് എന്ന് ശോഭക്ക് മനസിലായി.

മകന്റെ മുഖത്ത് ആണെങ്കിൽ പരിഭവം…

എടി ശ്രീക്കുട്ടി ഇവനെ എന്ത് മാത്രം പറഞ്ഞു നിർബന്ധിച്ചത് ആണ് ഈ കല്യാണത്തിന്… എന്നിട്ട് പെണ്ണ് കാണാൻ പോയിട്ട് വന്നു ഇവൻ എന്നോട് ഒരക്ഷരം മിണ്ടിയില്ല..ശോഭ പറഞ്ഞു.

പിന്നെപിന്നെ….ഞാൻ അമ്മയോട് ആണോ പറയേണ്ടത്… അമ്മക്ക് എന്നോട് ഒരു വാക്ക് ചോദിക്കാൻ വയ്യേ… എന്നിട്ട് കുറ്റം മുഴുവൻ എനിക്ക് ആയല്ലേ ഇപ്പൊ.

അവനും വിട്ടു കൊടുത്തില്ല..

ഓഹോ… തുടങ്ങി രണ്ടാളും കൂടെ…. ആകെ പാടെ ഒരെണ്ണത്തിനെ കണ്ടിട്ട് വന്നതേ ഒള്ളൂ.. അവർക്ക് ഇഷ്ടം ആയോ എന്ന് പോലുമറിയില്ല.. അപ്പോളേക്കും ഇവിടെ അടി ആയി….പെണ്ണിന്റെ മനസ്സിൽ എന്താണ് എന്ന് പോലും അറിയില്ല…

ശ്രീക്കുട്ടിക്കു ആണെങ്കിൽ ദേഷ്യം വന്നു.

എന്റെ മോനെ ഇഷ്ടം ആകാത്തവർ ആരാടി… ആ പെണ്ണിനെക്കാൾ മിടുക്കൻ ഇവൻ ആണ്..ശോഭ പറഞ്ഞപ്പോൾ കണ്ണൻ അല്പം നെഞ്ചു വിരിച്ചു നിന്ന് അവളെ നോക്കി ഇളിച്ചു.

**************

സമയം രാത്രി 8 മണി .

കല്ലുവും അച്ഛമ്മയും കൂടെ ഇരുന്ന് ടീവി യിൽ കുട്ടികളുടെ പാട്ട് കാണുകയാണ്.

അപ്പോളാണ് അവളുടെ ഫോണിലേക്ക് ഉഷ വിളിച്ചത്.

കല്ലു ഫോൺ എടുത്തു അച്ഛമ്മയുടെ കൈയിൽ കൊടുത്തു..

ഹെലോ….

ആഹ് അമ്മേ…..

എന്നാടി മോളെ..

അത്താഴം ഒക്കെ കഴിച്ചോ.

ആഹ്… കഴിച്ചു… ഞങ്ങൾ ടീവി കാണുവാരുന്നു…

ഹ്മ്മ്…. അമ്മേ എന്നെ ഇപ്പൊ രമണി വിളിച്ചു കേട്ടോ.

ആണോ… എന്നിട്ട് എന്ത് പറഞ്ഞു മോളെ..

അമ്മേ… കുഴപ്പം ഒന്നും ഇല്ലാത്ത ആൾക്കാർ ആണെന്ന്….. ചെറുക്കനും ഒരു പാവമ .. സാധാരണക്കാർ ആണെന്ന് പറഞ്ഞു എന്നോട് അവൾ..

അതെയോ….. അച്ഛമ്മ യിടെ മുഖം പ്രകാശിച്ചു.

കല്ലുമോൾ എന്ത്യേ അമ്മേ..

അവൾ ഇരുന്ന് ടീവി കാണുവാ…

ഹ്മ്മ്… അവളോട് പറഞ്ഞേക്ക് കേട്ടോ.

ആം പറയാം മോളെ…

പിന്നെ അമ്മേ…… ഇനി നമ്മൾക്ക് ഒക്കെ ഒന്ന് അവിടെ വരെ പോകണ്ടേ..

പോണം മോളെ…. അഞ്ചെട്ടു പേര് പോയി കണ്ടു ഉറപ്പിക്കാം അല്ലെ..

അതെ…..

ഞാൻ അമ്മയെ നാളെ വിളിക്കാം.. എന്നിട്ട് നമ്മൾക്ക് കാര്യങ്ങൾ ഒക്കെ തീരുമാനിക്കാം…

അത് മതിയെടി മോളെ… നി ഫോൺ വെച്ചോ.

അച്ഛമ്മ ഫോൺ തിരികെ കല്ലുവിന് കൈമാറി.

മോളെ കല്ലു… രമണി പറഞ്ഞത് നല്ല ആൾക്കാർ ആണെന്നണ്…. ഒരു കുഴപ്പവുമില്ല…. ഉറപ്പിച്ചോ എന്ന്…..

അച്ഛമ്മ ആഹ്ലാദത്തിൽ ആണ്.

കല്ലു ആണെങ്കിൽ അച്ഛമ്മ പറഞ്ഞ കാര്യങ്ങൾ കേട്ട് ഇരിക്കുക ആണ്..

മറുതൊന്നും അവൾ ചോദിച്ചില്ല..

താൻ പോയാൽ അച്ഛമ്മ പിന്നെ തനിച്ചു ആകുമല്ലോ എന്ന് അവൾ വല്ലാതെ ഭയപ്പെട്ടു.

തനിക്ക് വേണ്ടി ആണ് പാവം അച്ഛമ്മ ഇത്രയും കാലം ജീവിച്ചത്.. എന്നിട്ട് പെട്ടന്ന് ഒരു ദിവസം താൻ ഇവിടെ നിന്ന് ഇറങ്ങി പോയാൽ പിന്നെ അച്ഛമ്മ…… എന്തെങ്കിലും വയ്യഴിക രാത്രിയിൽ എങ്ങാനും ഉണ്ടായാൽ….. ആരാണ് ഒരു ആശ്രയം…… ആ ചിന്ത അവളെ വല്ലാതെ കീഴ്പ്പെടുത്തി…..

കല്ലു…. മോളെന്താ ആലോചിക്കുന്നത്..

അച്ഛമ്മ ചോദിച്ചു..

ഹേയ് ഒന്നുല്ല്യ അച്ഛമ്മേ… ഞാൻ വെറുതെ ഓരോന്ന് ഓർത്തു.

അവൾ എന്താവും ആലോചിച്ചു കൂട്ടുന്നത് എന്ന് അച്ഛമ്മക്ക് കൃത്യം ആയിട്ട് അറിയാമായിരുന്നു.

ദേ… എന്റെ കുട്ടി അനാവശ്യം ആയിട്ടൊന്നും ഓർക്കേണ്ട കേട്ടോ….എല്ലാത്തിനും ഒരു വഴി കാണാം..

എന്ത് വഴി ആണ് അച്ഛമ്മേ…..

അതൊക്കെ ഉണ്ട്…. സമയം ആകുമ്പോൾ ഞാൻ പറയാം.

ഓഹ് ഹോ… അതെന്താണ്…..

അവളൊരുപാട് ചോദിച്ചു എങ്കിലും അച്ഛമ്മ പറയാൻ കൂട്ടാക്കിയില്ല.

എന്തായാലുമടുത്ത ദിവസം തന്നെ അവരെ വിളിച്ചു നമ്മൾക്ക് സമ്മതം ആണെന്ന് അറിയിക്കാം എന്ന് അച്ഛമ്മ തീരുമാനിച്ചു…

കല്ലുവിന് ആണെങ്കിൽ ആ രാത്രിയിൽ ഉറങ്ങാനേ കഴിഞ്ഞില്ല…

ഇനി  എന്തൊക്കെ ആണ് തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്നോർത്ത് ഉള്ള അങ്കലാപ്പിൽ ആയിരുന്നു അവൾ….

തുടരും

Leave a Reply

Your email address will not be published. Required fields are marked *