എന്നാലും എന്റെ പടച്ചോനെ
എഴുത്ത്:- അമ്മു സന്തോഷ്
സത്യത്തില്‍ വീട്ടിൽ ചെന്ന് പെണ്ണാലോചിക്കാൻ ശ്രീക്കുട്ടി പറഞ്ഞപ്പോൾ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു സർക്കൾ ഇൻസ്പെക്ടർ ആയ അവളുടെ അച്ഛനെ ഓർത്ത്
വനിത കമ്മീഷൻ പ്രവർത്തകയായ അവളുടെ അമ്മയെ ഓർത്ത്
സർവ്വോപരി കരാട്ടേ ബ്ലാക് ബെൽറ്റായ അവളുടെയേട്ടനെ ഓർത്ത്
പക്ഷെ ശ്രീക്കുട്ടിയെയോർക്കുമ്പോൾ മെല്ലിച്ച എന്റെ ശരീരത്തിന് ഒരു ഊർജമൊക്കെ കൈവരും.അവളെന്റെ മാലാഖ ആണ്.
പക്ഷെ വീട്ടുകാരെ തള്ളിപ്പറഞ്ഞ് എന്റെ ജീവിതത്തിലേക്ക് വരില്ലന്നവള് തീർത്ത് പറഞ്ഞിട്ടുണ്ട്. അത് ശരിയാണ് താനും
പെട്ടിക്കട നടത്തുന്ന അബ്ദുവിന്റെ മകന് മോഹിക്കാവുന്നതിലും അപ്പുറമാണ് അമ്പാട്ട് തറവാട്ടിലെ ശ്രീലക്ഷ്മി
“ഞാൻ വേറെയാരെയും കെട്ടൂല പക്ഷെ ഇക്കാക്ക വന്ന് വീട്ടിൽ ചോദിക്ക് “
“ചോദിച്ചാൽ തര്യോ?”
എന്ന് ചോദിച്ചപ്പോൾ ഉണ്ടക്കണ്ണ് ഉയർത്തി മിഴിപ്പിച്ച് നോക്കി ദഹിപ്പിച്ച് അവള് പോയി
കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ബാപ്പ ഒന്നു മൂളിയതേയുള്ളു. ഉമ്മ കണ്ണ് നിറച്ച് മൂക്ക് പിഴിഞ്ഞ് അടുക്കളയിൽ നിൽപ്പുണ്ട്
“ഇക്കാക്ക എന്ത് പണിയെടുത്ത് അതിനെ നോക്കും ?” അനിയത്തി ചോദിച്ചു.
ബലിഷ്ടമായ കരങ്ങൾ കൊണ്ട് അധ്വാനിച്ച് എന്നൊന്നും പറയാൻ പറ്റില്ല അത്ര ബലിഷ്ടമല്ല ശരീരം നല്ല ഒരു കാറ്റടിച്ചാൽ.-..
പാസ്പോർടെടുത്തിട്ടുണ്ട്. ഒരു വിസ മാമൻ ശരിയാക്കി തരാമെന്നേറ്റിട്ടുണ്ട് പക്ഷെ അതിനു മുന്നെ ഒരു തീരുമാനം ആകണം’ അതെന്റെ അവസാന തീരുമാനം ആകുമോ?ന്റെ പടച്ചോനെ
” ഇക്കാര്യത്തിൽ മാത്രം കുട്ടുവിളിക്കില്ല മോനെ ഞങ്ങൾ വരില്ല “ചങ്ക് കൂട്ടുകാരെല്ലാം ഒരേ സ്വരത്തിൽ . ശ്രീക്കുട്ടിയുടെ അച്ഛന്റെ ലൈസൻസ് ഉള്ള തോക്കിനെ അവർക്ക് മാത്രമല്ല എനിക്കും നല്ല പേടിയുണ്ട്.
അവളുടെ വീടിന്റെ ഗെയിറ്റിന്റെ കൊളുത്തിനുണ്ട് രണ്ട് ടൺ ഭാരം. ഒരു വിധത്തിൽ അതെടുത്ത് അകത്തേക്ക് ചെന്നു. കോളിംഗ് ബെല്ലടിക്കേണ്ടി വന്നില്ല എല്ലാരും മുറ്റത്തുണ്ട്.ശ്രീക്കുട്ടിയുടെ മുഖത്ത് ചുവന്ന് തടിച്ച വിരൽപ്പാടുകൾ. അവളെയീ അiടി അiടിക്കുന്നവർ എന്നെ എമ്മാതിരി അiടി അടിക്കും.ആദ്യം അവളുടെ അപ്പന്റെ സീൻ ആയിരുന്നു
“നിനക്കെങ്ങനെ ധൈര്യം വന്നെടാ . . ….” പിന്നെ പറഞ്ഞ പദങ്ങളൊന്നും അച്ചടി യോഗ്യമല്ല. ഞാൻ തന്നെ ആദ്യം കേൾക്കുകയാണ്.
അപ്പനാണത്രെ അപ്പൻ.
അടുത്തത് ആങ്ങള ചെക്കന്റെ ഈഴം
ഡയലോഗില്ല ആക്ഷൻ
കണ്ണിലെ കൂടി പൊന്നീച്ച, നക്ഷത്രങ്ങൾ പലവിധ അനുഭവങ്ങളുടെ സമ്മേളനം പെട്ടെന്ന് രാത്രിയായപോലെ
അടുത്ത അiടിക്ക് മുന്നെ നെഞ്ചിൽ ഒരു പൂങ്കുല വന്ന് വീണു
” എന്നെ തiച്ച് കൊiല്ല് എന്നിട്ട് മതി ഇക്കാക്കാനെ”
ഞാനവളെ ഒന്നു നോക്കി. ഇവളെനിക്ക് ഇനീം അiടി മേടിച്ച് തരും. തiല്ലി തോല്പിക്കാൻ ഇതെന്താ കളരിയോ? ചോദിക്കാൻ പറ്റുമോ? തേനീച്ച, നക്ഷത്രങ്ങൾ
“വാ പോകാം”ദേഅവളെന്റെ കൈയും പിടിച്ച് നടന്ന് തുടങ്ങീ
” എങ്ങോട്ട് പോകാൻ “
“ഇക്കാക്കാന്റെ വീട്ടില്‍ “
“എടീ കെട്ട് കഴിഞ്ഞിട്ടില്ല നിന്റച്ഛൻ കള്ളക്കേസും കൊണ്ട് വരും “
“ദേ ഒരു കാര്യം പറഞ്ഞേക്കാം. മര്യാദയെങ്കിൽ മര്യാദ. എന്നെ വീട്ടിൽ കൊണ്ടു പൊയ്ക്കോളി ഇല്ലെങ്കില്‍ നോക്കിക്കോ ഞാനും പഠിച്ചിട്ടുണ്ട് കരാട്ടെ “
എന്റെ റബ്ബേഎപ്പ പഠിച്ച് നീയത്?” എന്റെ അiടിവയറ്റീന്ന് ഒരാന്തലുണ്ടായി
‘ “എന്നാ പിന്നെ പോവല്ലെ?'”
പെണ്ണ് നടന്ന് തുടങ്ങി.ഒപ്പം പോയേക്കാം. ഒരു സമാധാനം ഇനിയിവൾടെ ആങ്ങള ചെക്കൻ വന്നാൽ ഇവള് നേരിട്ടോളും. സത്യത്തില്‍ ഇവള് കരാട്ടേ പഠിച്ചിട്ടുണ്ടാകുമോ?
എന്റെ കാര്യത്തിലിപ്പോഴാണ് ശരിക്കും തീരുമാനമായത്.