പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടന്ന്,അവൾ, ഓരോ ഫോട്ടോകളും പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു.ഇരു കാലുകളും പിന്നോട്ടുയർത്തി, അവൾ കൊലുസുകൾ…….

യാത്ര

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

നീന, ഒത്തിരി ഉത്സാഹത്തോടെയാണ് ആ ചിത്രങ്ങൾ പ്രദീപിനെ കാണിച്ചു കൊണ്ടിരുന്നത്. വിശാലമായ കിടപ്പുമുറിയിൽ, ചെറുനീല വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടന്ന്,.അവൾ, ഓരോ ഫോട്ടോകളും പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു. ഇരു കാലുകളും പിന്നോട്ടുയർത്തി, അവൾ കൊലുസുകൾ കൂട്ടിമുട്ടിച്ചു..ഊർന്നു മാറിയ രാത്രിയുടുപ്പ്,.അവളുടെ മുട്ടുകാലിനു താഴെ ചുരുണ്ടു കിടന്നു. അവളുടെ സ്വർണ്ണപ്പാദസരങ്ങൾ, കൊഴുത്തുരുണ്ട കാലുകളിലേക്ക്ഇറങ്ങിക്കിടന്നു മിനുങ്ങി നിന്നു..പ്രദീപ്, തെല്ലു ചരിഞ്ഞുകിടന്ന് ഇടതുകാൽ അവളുടെ പിൻപുറത്തേക്കു കയറ്റിവച്ചു..അവൻ്റെ ഉച്ഛാസങ്ങൾക്ക് പനിച്ചൂടുണ്ടായിരുന്നു..അവൻ മന്ത്രിച്ചു.

“നീനാ, നിൻ്റെ ഫേസ്ബുക്ക് സുഹൃത്ത്, ജസ്റ്റിൻ്റെ വീട്ടിലേക്കു നമ്മള് നാളെ പോണുണ്ടല്ലോ. ഒരു ദിവസം തങ്ങുന്നുമുണ്ട്..അദ്ദേഹത്തിൻ്റെ അവാർഡു കിട്ടിയ ഫോട്ടോഗ്രാഫ്സ്, നമുക്ക് അവിടെ വച്ചു പരിശോധിക്കാം. അതു പോരെ വിവാഹത്തിൻ്റെ ഇരുപതാം നാൾ, നവവരന്മാർക്ക് ക്ഷമ പോരെന്നറിയില്ലേ?എല്ലാം എടുത്തുവച്ചേ, വേഗം”

നീന, മൊബൈൽ ഫോണുകളും ടാബ്ലറ്റുമെല്ലാം കട്ടിലിന്നരികിലുള്ള മേശയിൽ വച്ചു. ഉലഞ്ഞുപടർന്ന മുടി, ഉച്ചിയ്ക്കു മുകളിൽ കെട്ടിവച്ചു..വീണ്ടും കട്ടിലിൽ വന്നിരുന്നു. പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ജസ്റ്റിൻ എൻ്റെ നല്ല സുഹൃത്താണ്..ചിത്രങ്ങൾ കൊണ്ട്,.ഒരാൾക്ക് ഒരു കവിത രചിക്കാൻ കഴിയുമെന്ന്, തീരെ ചെറുപ്പത്തിലെ തെളിയിച്ചൊരാൾ..പ്രതിഭയെന്നു സംശയലേശമന്യേ വിളിക്കാം. ഒത്തിരി ആരാധകരുണ്ട് ജസ്റ്റിന്..പെരുമാറ്റത്തിലെ ആ മാന്യതയും, ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്, ഞങ്ങളെ ഇത്രമേൽ നല്ല സുഹൃത്തുക്കളാക്കിയത്..നാളെ പോകുമ്പോൾ, പ്രദീപിനും അതു ബോധ്യമാകും..രാവിലേ നേരത്തേ പുറപ്പെടണം….ഒത്തിരി ദൂരം യാത്രയുണ്ട്, ജസ്റ്റിൻ്റെ വീട്ടിലേക്ക്”

പ്രദീപ്, ആ വിവരണങ്ങളുടെ പാതിപോലും ചെവികൊണ്ടിരുന്നില്ല..അവൻ്റെ വിരലുകൾ,.അവളുടെ പുടവുകളുടെ ബന്ധനം ഒഴിവാക്കുന്ന പ്രവർത്തിയിലായിരുന്നു..തീർത്തും അനാവൃതമായ അവളുടെ ഉടലിലേക്ക് അവൻ പടർന്നുകയറി..അവൻ്റെ ഉച്ഛാസങ്ങളിലെ തീച്ചൂട്, അവളുടെ പി.ൻകഴുത്തിനെ പൊള്ളിച്ചു..കൂർത്ത നഖമുനകളാൽ തെല്ലു നൊമ്പരപ്പെടുത്തിക്കൊണ്ട്, അവൾ പ്രദീപിൻ്റെ ഉടലിനെ ഗാ.ഢം പു ണർന്നു.
ഭംഗിയായ വിരിച്ചിട്ട കിടക്കവിരികളുലഞ്ഞു, ചുരുണ്ടു.

******************

നാടും നഗരത്തിരക്കുകളും പിന്നിട്ട യാത്ര, തുടർന്നു..സമയം സന്ധ്യയോടടുക്കാറായ വേളയിലാണ്, നീണ്ടു പുളഞ്ഞ വനപാതകൾക്കു സമാനമായ വീഥിയെത്തിയത്. ഇരു പാർശ്വങ്ങളിലും കാട്ടു മരങ്ങൾ ശാഖകൾ വിരിച്ചു നിന്നു..ഓരോ ഇത്തിരി ദൂരത്തിലും,.ഭൂമി ഇരുണ്ടുകൊണ്ടേയിരുന്നു. പതിയേ, വീടുകൾ കൂടുതൽ അകലങ്ങളിലായി..ഓരോ ചെറുവീടുകൾക്കും ഇടയിൽ കാതങ്ങളോളം പാഴ്മരങ്ങൾ തിങ്ങിയ ഭൂമി വിസ്തരിച്ചു നിന്നു..കാർ, സഞ്ചാരം തുടർന്നു.

ബോഗൻ വില്ല, ക മാനാകൃതിയിൽ ഒതുക്കിനിർത്തിയ ഇരുനില വീടിൻ്റെ തുറന്ന ഗേറ്റിലേക്ക് കാർ പ്രവേശിച്ചു. ഗേറ്റിൽ, ഏതോ ഉറപ്പുള്ള മരത്തിൻ്റെ പാളിയിൽ എഴുതിയ മലയാളം ലിഖിതങ്ങൾ അവർ പതിയേ ഉരുവിട്ടു..”ഇന്ദീവരം”.ചുവന്നു തുടുത്ത തറയോടു പാകിയ മുറ്റത്ത് കാർ നിന്നു. ഇരുവരും കാറിൽ നിന്നിറങ്ങി. അത്രയും ദീർഘമായൊരു സഞ്ചാരത്തിൻ്റെ ആലസ്യം ഇരുവരുടേയും മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു..നീന, അവളുടെ ചിതറിയ മുടിയിഴകൾ കോതിയൊതുക്കി വച്ചു..പ്രദീപ്, ഇരുകരങ്ങളും കോർത്തു പിടിച്ച് ആകാശത്തേക്കുയർത്തി,.ഒന്നു മൂരിനിവർന്നു..വിശാലമായ ഇരുനില വീടിൻ്റെ പൂമുഖത്ത്,.അവരേയും കാത്ത്ജ.സ്റ്റിൻ നിൽപ്പുണ്ടായിരുന്നു.

ജസ്റ്റിൻ, മുറ്റത്തേക്കിറങ്ങിച്ചെന്നു. നീനയുടെ നേർക്ക് കൈ കൂപ്പി..പ്രദീപിൻ്റെ കൈകൾ ചേർത്തുപിടിച്ചു..വളരെ കമനീയമായൊരു പുഞ്ചിരിയോടെ ഇരുവരേയും സ്വാഗതം ചെയ്തു.

“വരൂ, യാത്ര ചെയ്തു ഏറെ ക്ഷീണിച്ചുവല്ലേ?.സോറി, നീനാ…..എനിക്കു കല്യാണത്തിനു വരാൻ കഴിയില്ലെന്നു ഞാൻ മുൻപേ അറിയിച്ചിരുന്നുവല്ലോ. തീർത്തും അവഗണിക്കാനാകാത്തൊരു സഞ്ചാരത്തിൽ ഉൾപ്പെട്ടു പോയി. എൻ്റെ ജോലിയുടെ ഭാഗമായിത്തന്നെയുള്ള യാത്ര. ആ ചിത്രങ്ങൾ, ഞാൻ നീനയ്ക്കു അയച്ചു തന്നിട്ടില്ല. അത്, നമുക്ക് മൂന്നുപേർക്കും ഒരുമിച്ചിരുന്നു കാണാം. അകത്തേക്കു വരൂ. എൻ്റെ സാമ്രാജ്യത്തിൽ, ഞാൻ മാത്രമേയുള്ളുവെന്ന് പ്രദീപിനു നീന പറഞ്ഞു തന്നിട്ടില്ലേ?.വരൂ,.നമുക്ക് തെല്ലുനേരം വിശ്രമിക്കാം”

പ്രദീപ്, ജസ്റ്റിനെ ശ്രദ്ധിക്കുകയായിരുന്നു. ആറടിയോളം ഉയരമുള്ള, ഒത്ത ശരീരമുള്ള ജസ്റ്റിൻ. മുപ്പതിനു മുകളിൽ പ്രായം നിശ്ചയമാണ്..നീണ്ടുനിവർന്ന കൈകാലുകൾ, തീഷ്ണത സ്ഫുരിക്കുന്ന മിഴികൾ,.കൂട്ടുപുരികങ്ങൾ, ആജ്ഞാ ശക്തി പേറും ഭാവമുള്ള വദനത്തിൽ, ഒരു ദിവസം പ്രായമുള്ള ഷേവിംഗിൻ്റെ ബാക്കിപത്രമായ പച്ചനിറം. മുകളിലേക്കു കോതിയിട്ട മുടിയിഴകൾ, പിൻകഴുത്തു മറച്ച്, ചുമലിലൂടെ ഉതിർന്നു കിടന്നു.

തളങ്ങൾ എമ്പാടും ചമഞ്ഞും വൃത്തിയായും കാണപ്പെട്ടു..ചുവരിൽ ഫ്രെയിം ചെയ്ത അനേകം ചിത്രങ്ങൾ. ഓരോ ഫോട്ടോയും വൈദഗ്ദ്ധ്യത്തിൻ്റെ ഗാഥകൾ മൗനമായി വിളംബരം ചെയ്യുന്നു. സ്വന്തം കർമ്മപഥത്തിൽ അഗ്രഗണ്യനായ ജസ്റ്റിൻ്റെ ഒപ്പിയെടുക്കലുകളുടെ മിഴിവ്. അതിലുണരുന്ന കാവ്യഭംഗി. നിറവ്..ഓരോ ജാലകങ്ങളിലും, തൊങ്ങലുകൾ തൂക്കിയ ഇളംനീല വിരികൾ. ഫാനിൻ്റെ തുടർചലനങ്ങളിൽ, അവ ഇളകിയാടുന്നു..അകത്തളത്തിൽ നിന്നും, മേലത്തേ നിലയിലേക്കു പോകുന്ന ഗോവണിപ്പടികളിൽ പ്രകാശം അനുക്രമമായി ലോപിച്ചു വന്നു. ഗോവണിയുടെ അറ്റം,.ഏതോ ഉത്തരാധുനിക ചിത്രത്തിൻ്റെ മാതൃകയിൽ, ഇരുളടഞ്ഞു നിന്നു.

വലിയ നടുത്തളത്തിനു വലതുവശത്തുള്ള മുറിയുടെ വാതിലിലെ ചിത്രപ്പൂട്ട്, ഏതോ യവനകഥയുടെ ഓർമ്മകളിലേക്ക് കൈപിടിച്ചു നടത്തുന്നതായിരുന്നു..ആ വാതിൽക്കലേക്കു നോക്കിക്കൊണ്ട്, ജസ്റ്റിൻ അവരോടു പറഞ്ഞു.

“ദാ, അതാണ് നിങ്ങളുടെ വിശ്രമമുറി. ഒന്നു, ഫ്രഷായി വന്നോളൂ. ആ ക്ഷീണമങ്ങു മാറട്ടേ. എന്നിട്ട്, രാത്രിയാകുവോളം നമുക്ക് സംസാരിച്ചിരിക്കണം. നിങ്ങൾക്ക്, നാളെ പോയല്ലേ പറ്റൂ. അതിനാൽ, ഇന്നുറങ്ങാതെ നമുക്ക് നാളേയിലേക്കു സഞ്ചരിക്കാം. പരിചാരകർ പോകും മുൻപേ,.ഞാൻ അത്താഴ വിഭവങ്ങളൊന്നു നോക്കി വരട്ടേ”

വളരെയധികം വിസ്തീർണ്ണമുള്ള ആ കിടപ്പറയിൽ, ആഢംബരങ്ങൾ പരസ്പരം മാത്സര്യം പൂണ്ടു നിന്നു..ഏറെ കണിശതയോടെയും, ചിട്ടയോടെയും ഓരോ വസ്തുക്കളും അടുക്കി സൂക്ഷിച്ചിരിക്കുന്നു.. മേശമേൽ, സ്വന്തം ബാഗുകൾ വച്ച്, പതുപതുത്ത കിടക്കയിൽ അവർ അമർന്നിരുന്നു..നല്ല ക്ഷീണമുണ്ട്. ഒന്നു, കയ്യും മുഖവും കഴുകിയേക്കാം..വാതിൽ തഴുതിട്ട്, ഇരുവരുമൊന്നിച്ച് ബാത്ത് റൂമീലേക്കു കയറി..പകൽ മുഴുവൻ ധരിച്ച അവസാന വസ്ത്രവും ഉ രിഞ്ഞെറിഞ്ഞപ്പോൾ, കൈവന്ന ആശ്വാസം ചെറുതായിരുന്നില്ല..മേലു കഴുകി, പരസ്പരം തോർത്തുമ്പോൾ അവൻ്റെ ഉടലിലെ ചൂട് തീഷ്ണമാകുന്നു..അവൻ്റെ കണ്ണുകളിൽ ഉദ്ദീപനത്തിൻ്റെ ചുവപ്പു രാശി പടരുന്നു.

ഇരുവരും കിടപ്പുമുറിയിലേക്കു വന്നു..പുതിയ വസ്ത്രങ്ങൾ ധരിച്ചു..അവരുടെ ഉടലിൽ പൂശിയ സുഗന്ധദ്രവ്യത്തേക്കാൾ വിശുദ്ധമായൊരു ഗന്ധം ആ മുറിയകത്തുണ്ടായിരുന്നു..തീർത്തും സുഖം പകർന്നു തരുന്ന സുഗന്ധം.

രാത്രിയിലേക്കു സമയം കുതിച്ചെത്തുകയായിരുന്നോ? നീന, അത്ഭുതപ്പെട്ടു. ഈ നേരമത്രയും, താനും പ്രദീപും മറ്റൊരത്ഭുത ലോകത്തിലായിരുന്നു..ജസ്റ്റിൻ്റെ ആൽബങ്ങൾ,.യാത്രകളുടെ ചിത്രാവിഷ്കാരങ്ങൾ..ഒരിക്കലും നിലയ്ക്കാത്ത, സൗഹൃദഭാഷണങ്ങളുടെ തിരയിളക്കങ്ങൾ… പ്രദീപും ഏറെ സന്തുഷ്ടനായിരുന്നു..ഭാര്യയുടെ സുഹൃത്ത്, എന്ന നേർത്ത അകൽച്ച എപ്പോളേ ഇല്ലാതായിരുന്നു.

വിഭവങ്ങളാൽ സമൃദ്ധമായ അത്താഴം..അതിന് അകമ്പടി സേവിച്ച വിദേശമ ദ്യം. ശിൽപ്പ ഭംഗിയുള്ള ചില്ലു കു പ്പിയിലെ അവസാന പെ ഗും തീർന്നു..പ്രദീപ്, വളരേ കൂടുതൽ കഴിച്ചിരുന്നു..ജസ്റ്റിൻ്റെ ആതിഥേയത്വത്തിൻ്റെ മാസ്മരികതയിൽ പ്രദീപ് പൂണ്ടുപോയിരിക്കുന്നു. നീന, തൊട്ടു മുൻപിലിരുന്ന വൈ ൻ കു.പ്പിയിലേക്കു മിഴി പായിച്ചു. പാതിയിലധികം തീർന്നുപോയ കുപ്പിയിൽ, വൈദ്യുത വെട്ടം പ്രതിഫലിച്ചു. കൺപോളകൾക്കു മീതെ എന്തോ ഭാരം കയറ്റിവച്ചതു പോലെ അവൾക്കനുഭവപ്പെട്ടു. കസേരയിലിരുന്ന പ്രദീപിൻ്റെ വാക്കുകൾ കുഴയാൻ തുടങ്ങി.

“നിങ്ങൾ വിശ്രമിച്ചോളൂ, പ്രദീപിനു നല്ല ക്ഷീണമുണ്ട്..നീനയ്ക്കും..ഊണുമേശ വൃത്തിയാക്കുവാൻ ഇന്നിവിടെ ആളിനെ നിർത്തിയിട്ടുണ്ട്..കിടന്നോളൂ നീനാ, ഞാൻ, മുകൾ നിലയിലുണ്ട്..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഫോണിൽ വിളിച്ചാൽ മതി..ശുഭരാത്രി, നീനാ, ആ ഗ്ലാസിലെ വൈൻ പൂർത്തിയാക്കൂ.. ഒരസുലഭ സൗഹൃദത്തിൻ്റെ പാവനസ്മരണക്കായി, അവസാന തുള്ളി മുന്തിരി നീരും നുകർന്ന് നമുക്ക് ഉറങ്ങാൻ പോകാം”

അരുതെന്നു പറയാൻ അവൾക്കു സാധിച്ചില്ല..വൈ ൻ ഗ്ലാസ് കാലിയാക്കി അവൾ എഴുന്നേറ്റു.. പാദങ്ങൾ ഇടറുന്നുണ്ട്..ജസ്റ്റിൻ, പതുക്കേ ഗോവണിപ്പടവുകൾ കയറി മുകൾ നിലയിലേ ഇരുട്ടിൽ അലിഞ്ഞു ചേർന്നു..നീന, പ്രദീപിനെ വിളിച്ചു നോക്കി. അവൻ, തീർത്തും ബോധതലങ്ങളേ കൈവിട്ടിരുന്നു..അവനേയും ചേർത്തുപിടിച്ച്, വാതിൽ തുറന്ന് കിടപ്പറയിലേക്കു കയറി..വലിയ മെത്തമേൽ അവൻ അലസമായിക്കിടന്നു. അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

വല്ലാത്ത തലക്കനം,.നീന, ഒരു ടർക്കിയുമെടുത്ത് കുളിമുറിയിലേക്കു കയറി..ഷവറിനു കീഴെ കുറേ നേരമങ്ങനേ നിന്നപ്പോൾ, തെല്ല് ആശ്വാസം തോന്നി..പക്ഷേ, മനസ്സ് ഉന്മാദത്തിൽ തന്നെ തുടരുന്നു..ശരീരത്തിനു ഭാരം നഷ്ട്ടപ്പെട്ട പോലെ..ഒരപ്പൂപ്പൻ താടി പോലെ എങ്ങോ പറന്നകലുന്ന അവസ്ഥ..കുളി പൂർത്തിയാക്കി, അവൾ ടർക്കിടവൽ മാറിൽ ചുറ്റിക്കെട്ടി പുറത്തേക്കിറങ്ങി.

കിടക്കയിൽ, പ്രദീപ് ബോധമറ്റുറങ്ങുന്നു..അവനരികിലായി കട്ടിലിനോടു ചേർന്ന്, ജസ്റ്റിൻ നിൽപ്പുണ്ടായിരുന്നു..അവൾ, അതിശക്തമായൊന്നു നടുങ്ങി..എന്തോ പറയും മുൻപേ, അവളുടെ അ ധരങ്ങൾ അയാളുടെ വിരലുകളാൽ മൂടപ്പെട്ടു. ടർക്കിടവ്വൽ അഴിഞ്ഞൂർന്നു വീണു. ജസ്റ്റിൻ, ഒരു പക്ഷിയേയെന്ന കണക്കേ അനായാസമായി അവളേയും തോളിലിട്ടു മുറിക്കു പുറത്തേക്കു നടന്നു.
സത്യമോ, മിഥ്യയോയെന്നു വേർതിരിച്ചറിയാനാകാത്ത വിധം അവൾ വിവശയായിരുന്നു. ഗോവണിപ്പടികൾ കയറുകയാണോ ജസ്റ്റിൻ?.താനിപ്പോൾ എവിടെയാണ്? നീന, മതിഭ്രമങ്ങൾക്കു കീഴ്പ്പെട്ടിരുന്നു.

പുലരി, നീന തന്നെയാണ് ആദ്യമുണർന്നത്..അവൾ പിടഞ്ഞെഴുന്നേറ്റു..താഴെ കിടപ്പുമുറിയിൽ, പ്രദീപിന്നടുത്തു തന്നെയാണ് കിടക്കുന്നത്..അവൾക്കു കടുത്ത തലവേദനയെടുക്കു ന്നുണ്ടായിരുന്നു. അവൾ പതിയേ എഴുന്നേറ്റു..ചുവരിലെ നിലക്കണ്ണാടിയിൽ, അവളുടെ പ്രതിബിംബം തെളിഞ്ഞു. താഴെക്കിടന്ന ടവലെടുത്ത് ഉ ടലിൽ ചുറ്റി, അവൾ ശുചിമുറിയിലേക്കു നടന്നു.

രാവിലെ പത്തുമണി. പ്രഭാതഭക്ഷണത്തിനായി അവർ മൂവരും തീൻമേശയിൽ ഒത്തുകൂടി. പ്രദീപിൻ്റെ ആലസ്യം വിട്ടൊഴിഞ്ഞിരുന്നില്ല..നീന, തല താഴ്ത്തിയിരുന്നു..ജസ്റ്റിൻ, ഹൃദ്യമായി ചിരിച്ചുകൊണ്ട് പ്രദീപിനെ നോക്കി.

“ഉറക്കമെല്ലാം സുഖമായിരുന്നോ, പ്രദീപ്?.ഞാനും, കിടന്ന പാടേ ഉറങ്ങി. നീനയ്ക്കോ? എൻ്റെ ഒത്തിരി ചങ്ങാതിമാർ ഇതുപോലെ ഹണിമൂണിന് ഇവിടെ വന്നു പോയിട്ടുണ്ട്. ഒരുപാട് ഓർമ്മച്ചിത്രങ്ങൾ സമ്മാനിച്ച്”

പ്രദീപ്, നിഷ്ക്കളങ്കമായി ചിരിച്ചു. അതിൽ, ഇന്നലേയുടെ ജാള്യത അലിഞ്ഞു ചേർന്നിരുന്നു..നീനയും പുഞ്ചിരിച്ചു..യാത്ര പറഞ്ഞിറങ്ങുമ്പോൾ,.ജസ്റ്റിൻ ഗേറ്റു വരേ കൂടെവന്നു.

“പ്രദീപ്, നീനയേയും കൂട്ടി, ഇനിയും ഇവിടെ വരണം. നീനാ,.ഒത്തിരി നന്ദി, ഓർമ്മിക്കാൻ ഒരുപാടു ചിത്രങ്ങൾ തന്നതിന്”

ജസ്റ്റിൻ്റെ കഴുത്തിൽ, വിലയേറിയ നിക്കോൺ കാമറ തൂങ്ങിക്കിടന്നു..കാർ പതിയേ മുന്നോട്ടു നീങ്ങി. പ്രദീപ്, ജസ്റ്റിനു നേർക്കു കൈ വീശി..നീനയും. ജസ്റ്റിൻ കാഴ്ച്ചയിൽ നിന്നും മാഞ്ഞു. നീന അപ്പോഴും തിരയുകയായിരുന്നു..തലേ രാത്രിയിലെ,.ഇനിയും പിടികിട്ടാത്ത ചിത്രങ്ങളേ,.മൗനമായി……..

Leave a Reply

Your email address will not be published. Required fields are marked *