പിന്നെ അതൊരു ലേഡീസ് കട ആയത് കൊണ്ട് ഇടക്കിടെ എനിക്ക് പറ്റിയ കുട്ടികൾ വന്നു കയറാറുണ്ട്…അതൊരു മന സുഖവും ആയിരുന്നു…….

_upscale

എഴുത്ത് :- നൗഫു ചാലിയം

” എളാപ്പയുടെ വസ്ത്രക്കടയിൽ ഇരിക്കുന്ന സമയത്താണ് അനിയത്തിയും കൂടെ അവളുടെ ഒരു കൂട്ടുകാരിയുമായി കയറി വന്നത്…”

” എളാപ്പാക് ഒന്ന് കോഴിക്കോട് വരെ പോകാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ വന്നിരുന്നതാണ് ഞാൻ…”

“കോഴിക്കോട് പോകാനെന്നും പറഞ്ഞു പോയ എളാപ്പയെ ഇനി ഇന്നെന്തായാലും കാണില്ലെന്ന് ഉറപ്പാണ്…”

“സാധാരണ ഞാൻ വൈകുന്നേരമാണ് കടയിൽ ഇരിക്കാറുള്ളത്…

പക്ഷെ ഇന്ന് പൂജവെപ്പിന്റെ ലീവ് ആയത് കൊണ്ട് രാവിലെ മുതലേ ഫ്രീ ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ നിന്നും എന്നെ പൊക്കി കൊണ്ട് വന്നതാണ് എളാപ്പ…

ഇടക്കിടെ പോക്കറ്റ് മണിയായി കുറച്ചു പൈസ എളാപ്പ തരുന്നത് കൊണ്ട് തന്നെ എനിക്കവിടെ ഇരിക്കാനും ഇഷ്ട്ടമായിരുന്നു..

പിന്നെ അതൊരു ലേഡീസ് കട ആയത് കൊണ്ട് ഇടക്കിടെ എനിക്ക് പറ്റിയ കുട്ടികൾ വന്നു കയറാറുണ്ട്…അതൊരു മന സുഖവും ആയിരുന്നു..

“എന്റെ പേര് ഷാനു …

വയനാട് ആണെ… കാടും മലയും തേയില തോട്ടവും കാപ്പി ചെടികളും നിറഞ്ഞു നിൽക്കുന്ന കുളിർമ്മ നൽകുന്ന ഒരു വയനാട്ടുക്കാരൻ “

ഞാൻ പ്ലസ് വൺ ക്ലാസിൽ ആണ് പഠിക്കുന്നത്…

“അനിയത്തിയുടെ കൂടേ അതികം കാണാത്ത ഒരു കൂട്ടുകാരിയെ കണ്ടപ്പോ ഇതാരാ എന്ന് ഞാൻ ചോദിച്ചു…”

“അവളുടെ കൂടേ പഠിക്കുന്നവൾ ആണെന്നായിരുന്നു മറുപടി.”

“ഇടക്കിടെ അവിടെ വന്നു ഞാൻ ഉള്ളപ്പോൾ തന്നെ ഓരോന്ന് എടുത്തു കൊണ്ട് പോയി ഉപ്പയോട് വാങ്ങിക്കോ പൈസ എന്ന് പറയുന്ന അവളെ എളാപ്പാക്കും ഇഷ്ട്ടമായിരുന്നു..

കച്ചവടം നടക്കുകയല്ലേ…

അതുകൊണ്ടായിരിക്കും .. “

“എന്താ രണ്ടാളും കൂടേ ഇങ്ങോട്ടേക്കെന്ന് ചോദിച്ചപ്പോൾ ഷാന യുടെ മുഖം പരുങ്ങുന്നത് ഞാൻ കണ്ടു..

അവൾ ഒന്നും മിണ്ടാതെ അവിടെ തൂക്കി ഇട്ടിരിക്കുന്ന ഓരോ വസ്ത്രങ്ങളും എടുത്തു നോക്കുവാനായി തുടങ്ങി..”

“ഇന്ന് ഞാൻ വന്നിരുന്നത് മുതൽ കൈ നീട്ടം പോലും കിട്ടാത്തത് കൊണ്ട് തന്നെ ഇന്നിവൾ ഇവിടുന്നെ എന്തെങ്കിലും എടുത്തു കൊണ്ട് പോയാൽ ഇനി വരാൻ ഉള്ളവരും കടം പറയുമോ എന്ന് കരുതി അവളെ അവിടെ നിന്നും ഓടിക്കാനായി എഴുന്നേൽക്കുമ്പോൾ ആയിരുന്നു അവൾ ഒരു ചെറിയ ടോപ് എടുത്തു കൂടേ വന്ന കൂട്ടുകാരിക്ക് മേച് ആണോ എന്ന് നോക്കുന്നത് ഞാൻ കണ്ടത്..”

“ഒരു റോസ് നിറത്തിലുള്ള നല്ല രസമുള്ള ടോപ് ആയിരുന്നു അത്.. അത് അവളുടെ കൂട്ടുകാരി ഇട്ടാൽ കുറച്ചു കൂടേ ഭംഗി കൂടും…”

“ആ ഡ്രസ്സ്‌ അവളുടർ മേൽ വെച്ച് നോക്കുമ്പോൾ കൂട്ടുകാരിയുടെ മുഖത് എന്തോ അതിശയം വിരിയുന്നത് ഞാൻ കണ്ടു…”

“ഇത് അവൾക്കാണോ എന്നുള്ള അത്ഭുതം ആയിരിക്കാം..

എനിക്കും ആ അത്ഭുതം ഉണ്ട്…”

ഉപ്പ വൈകുന്നേരം വീട്ടിൽ വരുമ്പോൾ കൊണ്ട് വരുന്ന ഒരു ചായക്കടിയും ഒന്നിൽ കൂടുതൽ വെക്കാതെ മുഴുവൻ കഴിച്ച് ഏമ്പക്കം വിട്ടു ഇരിക്കുന്നതാണ് ഞാൻ കാണാറുള്ളത് കളി കഴിഞ്ഞു വരുമ്പോൾ..

ആ അവളുടെ അടുത്ത് നിന്നും മറ്റൊരാൾക്ക്‌ എന്തെകിലും ഒന്ന് കിട്ടുമെന്നുള്ള പ്രതീക്ഷ സ്വപ്‍നത്തിലെ വേണ്ട തന്നെ..

പക്ഷെ എന്നെ അവൾ ശരിക്കും ഞെട്ടിച്ചു..

പത്തു വയസു മാത്രമുള്ള എന്റെ പെങ്ങൾ ആ വസ്ത്രവുമായി എന്റെ അരികിൽ വന്നു കൊണ്ട് ചോദിച്ചു..

“ഇക്കാക്കാ…ഇതിന് എന്താ വില…”

ഞാൻ അതിന്റെ വില ക്മ്പ്യൂട്ടറിൽ അടിച്ചു നോക്കി..

“2199.. “

“അത്ര യുണ്ടോ…”

” അവൾ അതിൽ നിന്നും എന്തെകിലും കുറയുമോ എന്ന പോലെ എന്നോട് ചോദിച്ചു.. “

” നീ ആയത് കൊണ്ട് 2000 തന്നാൽ മതി ഞാൻ പറഞ്ഞു…”

“ഏതായാലും ഉപ്പാക് ഇന്ന് കുറച്ചു പൈസ പൊട്ടും.. അതും ഏതോ ഒരു കുട്ടിക്ക് വസ്ത്രം എടുത്തു കൊടുത്ത വകയിൽ എന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്താണ് അവൾ എന്റെ കയ്യിലേക് കുറച്ചു നൂറും അൻപതും ഒക്കെ തന്നത്…”

“അത് മുഴുവൻ എണ്ണി നോക്കിയപ്പോൾ 1850 രൂപയുണ്ട്…

ബാക്കി ഞാൻ അവളോട്‌ ചോദിച്ചു..”

“ബാക്കി ഇല്ല ഈ പൈസക് ഈ ഡ്രസ്സ്‌ എനിക്ക് തരുമോ…ഇന്നിവളുടെ ബര്ത്ഡേ യാണ്… ഇവൾക്ക് ഇതൊന്നും എടുത്തു കൊടുക്കാൻ ആരുമില്ല…

ഇവളുടെ ഉപ്പയും ഉമ്മയും ഒരു ആസിഡന്റിൽ മരിച്ചു പോയതാ…

ഇക്കാക്ക് എനിക്കിത് തരുമോ..”

നിസ്‌ക്കളങ്കമായി അവൾ എന്നോട് ചോദിച്ചു…

“ഇത്രയും വില കൂടിയതൊന്നും അവൾ കടയിൽ വന്നാൽ എടുക്കാറില്ല…പക്ഷെ ഇത്…”

“പടച്ചോനെ സ്വന്തം കൂട്ടുകാരിയുടെ ബർത്ഡെക് ഡ്രസ്സ് വാങ്ങി കൊടുക്കാൻ വന്നതാണോ അവൾ…

അതും അടുത്ത പ്രാവശ്യം സ്കൂൾ ടൂർ പോകുമ്പോൾ എടുക്കാനായി വെച്ചിരുന്ന പൈസ ആയിരുന്നു അത്…”

“എനിക്കവളോട് എന്ത്‌ പറയണമെന്ന് അറിയില്ലായിരുന്നു..

ഞാൻ അവളെയും അവളുടെ കൂട്ടുകാരിയെയും ചേർത്ത് പിടിച്ചു..

രണ്ടാളും എനിക്ക് അനിയത്തിമാരല്ലേ…

എന്നിട്ട് പറഞ്ഞു…”

” ഈ ഡ്രസ്സ്‌ ഇക്കാക്കന്റെ വക…

ഇത് ഇന്നത്തെ ബർത്ടെ കുട്ടി എടുത്തോ…”

എന്നും പറഞ്ഞു അവളുടെ പൈസ അവൾക് തന്നെ കൊടുത്തു..

“അവർക്ക് രണ്ടു പേർക്കും ഒരുപാട് സന്തോഷമായി…

ചിരിച്ച കളിച്ച മുഖത്തോടെ കയ്യിൽ ഡ്രസിന്റെ കവറുമായി അവർ കടയിൽ നിന്നും ഇര പോകുന്നത് കണ്ടപ്പോൾ എന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി പോയി..”

ബൈ

.. ☺️

Leave a Reply

Your email address will not be published. Required fields are marked *