കുട്ടികൾക്ക് ഇപ്പൊ വലിയ ഉത്സാഹമാണ്. അവളെ കാത്തു നിൽക്കാൻ തുടങ്ങി അവർ
രാവിലെ എണീറ്റ് ചെല്ലുമ്പോ തന്നെ എല്ലാർക്കും ഗുഡ്മോർണിംഗ്
എന്തെങ്കിലും ചെയ്തു കൊടുത്താൽ താങ്ക്യൂ..
ഓരോന്നും മര്യാദയോടെ വികൃതികൾ കുറഞ്ഞു
കൂടുതൽ സമയം കണക്കിലെ കളികൾ
ടേബിൾ മനഃപാഠമാക്കിയാൽ ടീച്ചർ സമ്മാനം തരും എന്ന് പറഞ്ഞിട്ടുണ്ട്
അതിനായ് വാശി വെച്ചു പഠിക്കുന്നു
ഓടി നടന്ന് പഠിക്കുന്നു
കഴിക്കാൻ നിർബന്ധങ്ങളില്ല
കൊടുക്കുന്നത് കഴിക്കും
നന്ദി പറയും
കൃത്യമായി എഴുന്നേറ്റു വരും
മൊബൈൽ കളികൾ ഒക്കെ പൂർണമായും അവസാനിച്ചു
കളിക്കാൻ കുറേ കളികൾ സാറ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്
മുറ്റത്ത അത്
കളം വരച്ച് അക്കു കളി
സാറ്റ് കളി
കുട്ടിയും കോലും കളി അങ്ങനെ നിരവധി
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു രണ്ടു മണിക്കൂർ ഉറക്കം
ഒരു ചിട്ട വന്നു
രണ്ടു പേർക്കും അതിശയത്തോടെ അത് മറ്റുള്ളവർ നോക്കിക്കണ്ടു
“ആഹാ പുതിയ ടീച്ചർ കൊള്ളാമല്ലോ “
ക്രിസ്റ്റി പോലും പറഞ്ഞു പോയി
“ഇച്ചിരി ഉള്ളെ ആ കൊച്ച്. നോക്ക് എന്തൊരു മാറ്റമാ “
ഫോൺ ചെയ്തപ്പോൾ ഷെറി ബെല്ലയോട് പറഞ്ഞു
“എന്നാ പിന്നെ ടെസ്സ മോളെയും നിർത്തമായിരുന്നു. ശോ സ്കൂൾ തുറന്നു പോയി “
“പിള്ളേരെ ഇവിടെ അങ്ങ് പഠിപ്പിച്ചാലോന്നാ ചേച്ചി ഇപ്പൊ ഞാൻ ആലോചിക്കുന്നത്. മാത്സ് ടേബിൾ ഒക്കെ പഠിച്ചു. ഞാൻ തല കുiത്തി നിന്നിട്ട് പറ്റിയിട്ടില്ല. പഠിക്കാൻ എന്താ ഉത്സാഹം ഇതിപ്പോ അവിടെ ചെല്ലുമ്പോ ഇതൊക്ക പോകും ചേച്ചി. ശോ സാറ മിടുക്കിയ കേട്ടോ. പിള്ളാർക്ക് എന്നാ ഇഷ്ടമാ.. അവള് പോകുമ്പോൾ അങ്ങ് വിഷമം ആണെന്നെ “
“എന്റെ മോളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ഇവിടെ ഞാൻ എത്ര ട്യൂഷൻ നോക്കിത. എല്ലാത്തിനും കാശ് മതി. കഷ്ടിച്ച് ഒരു മണിക്കൂർ എടുക്കും ഒന്നും അറിയുകയും ഇല്ല “
ആ സംസാരം അങ്ങ് നീണ്ടു പോയി
ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ സാറ നോക്കി
മൂന്നാല് ദിവസം ആയി മുകളിൽ ഉണ്ട് പക്ഷെ താഴെ വരുന്നില്ല
മിണ്ടുന്നില്ല
വയ്യാതെ വല്ലോം. ആണോ?
വിളിച്ചു നോക്കിട്ടും ഫോൺ എടുത്തില്ല
മെസ്സേജ് ഇട്ടപ്പോൾ തിരക്കാണെന്നു പറഞ്ഞു
ശരിയാ നല്ല തിരക്കുണ്ട്
വീട്ടിലൊക്കെ എപ്പോഴും ആളാണ്
വൈകുന്നേരം ഒക്കെ അതിഥികൾ ഇഷ്ടം പോലെ. ആണ്
ഓരോ കാര്യങ്ങൾ സാധിക്കാൻ വരുന്നവർ
അവരുടെ ഇടയിൽ ചിലപ്പോൾ ഒരു നോട്ടം കാണാം
ഇങ്ങോട്ട് നോക്കില്ല എന്ത് പറ്റി?
തന്നിൽ നിന്ന് എന്തെങ്കിലും വീഴ്ച വന്നൊന്ന് അവൾ. ആത്മപരി ശോധന നടത്തി നോക്കി
ഒന്നുമില്ല
തോട്ടത്തിൽ എന്തോ ജോലികൾ ഒക്കെ നടക്കുന്നുണ്ട്
അതിന്റെയൊക്കെ തിരക്കിലാവും അവൾ അങ്ങനെ സമാധാനിച്ചു
പക്ഷെ പിന്നെയും ദിവസങ്ങൾ കടന്നു പോകവേ അവൻ തന്നെ അവഗണിച്ചു കളയുന്നത് അവൾക്ക് മനസിലായി
എന്തിനാ എന്ന് മനസിലായില്ല
ഓരോ ദിവസവും ആ ഗേറ്റ് കടക്കുമ്പോൾ ഇന്നെങ്കിലും കാണും
മിണ്ടും എന്ന് വെറുതെ ഓർക്കും ഇല്ല
നോക്കുന്നു പോലുമില്ല
എന്തിനാ ഈ പിണക്കം എന്ന് പോലുമറിയാതെ അവൾ നീറി നീറി കഴിഞ്ഞു
എന്നേ വേണ്ടായോ എന്നവൾ നിശബ്ദമായി ചോദിച്ചു
ചിലപ്പോൾ തോന്നിയിട്ടുണ്ടാകും ഒരു ദാരിദ്രവാസി പെണ്ണിനെ എന്തിനാ എന്ന്..
അല്ലെങ്കിലും സ്നേഹം ഉണ്ടെന്ന് പറഞ്ഞിട്ടില്ല
നമുക്ക് കൂട്ടുകാരാകാം എന്നെ പറഞ്ഞിട്ടുള്ളു
അവൾ ദീർഘ നിശ്വാസം ഉതിർത്തു
വേറെ കൂട്ട് കിട്ടിയിട്ടുണ്ടാകും
അവള് ഓരോന്നോർത്ത് നടന്നു കൊണ്ടിരുന്നു
ചാർലി അവൾ വരുന്നതും പോകുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നു
അവൻ സ്വയം ഒരു വാത്മീകം തീർത്തു
താൻ കാരണം അവൾക്ക് ഒന്നും വരരുത് എന്ന് മാത്രം ആഗ്രഹിച്ചു
പക്ഷെ ആ ഒഴിഞ്ഞു മാറൽ തീയിൽ ചവിട്ടി നടക്കുന്ന പോലെ ആയിരുന്നു
അവൾ മുകളിലേക്ക് ദയനീയമായി നോക്കുന്നത് കാണുമ്പോൾ നെഞ്ചു പൊട്ടിപ്പോകുന്ന പോലെ തോന്നും
എന്നെ എന്തിനാ ഒഴിവാക്കുന്നത് എന്ന് അവൾ ഒരിക്കലും ചോദിച്ചില്ല
പക്ഷെ ആ കണ്ണിൽ അതുണ്ടായിരുന്നു
പള്ളിയിൽ പിന്നെ അവൻ പോയില്ല
അല്ലെങ്കിൽ അവിടെ വെച്ച് കാണേണ്ടി വരും
അന്നും പതിവ് പോലെ അവൾ വന്നു
ഒരു മാസമായി
ഷെറി ഫീസ് കൊണ്ട് കൊടുത്തു
“ഇത് കൂടുതൽ ഉണ്ട് ചേച്ചി “
അവൾ ആയിരം രൂപ കൂടുതൽ കണ്ട് തിരിച്ചു കൊടുത്തു
“അത് എന്റെ സന്തോഷം ആണ് സാറ..”
ഷെറി ആ കയ്യിൽ പിടിച്ചു
“എന്റെ കുഞ്ഞുങ്ങൾ നന്നായി പെരുമാറുന്നത്.. ഇത്രയും ഭംഗിയായിട്ട് അവർ ഓരോരുത്തരോടും സംസാരിക്കുന്നത് ഒക്കെ സാറ കാരണ മാണ്. എന്ത് തന്നാലും ഇതിനു പകരമാവില്ല.. സാറ വരുന്നോ കാനഡക്ക്? കോഴ്സ് ഒക്കെ കഴിഞ്ഞു മതി. നല്ല ടീച്ചർ ആണ് സാറ… ഞാൻ ജോലി ശരിയാക്കി തരാം “
സാറ മെല്ലെ ചിരിച്ചു
“പോട്ടെ ചേച്ചി. നേരം ഇരുട്ടി..”
അവൾ ഒന്നിനും മറുപടി പറയാതെ നടന്നു പോകുന്നത് ഷെറി നോക്കി നിന്നു
ചാർലി അങ്ങോട്ടേക്ക് വന്നപ്പോൾ ഷെറി മുഖം തുടച്ചു
“എന്താ ചേച്ചി?”
“അല്ലടാ ഞാൻ സാറയോടു ചോദിച്ചു എന്റെ കൂടെ കാനഡക്ക് വരുന്നൊന്ന്.. കോഴ്സ് കഴിഞ്ഞു മതി. നല്ല ടീച്ചർ ആണെടാ അത്. കുട്ടികൾക്ക് വന്ന മാറ്റം കണ്ടോ… ഇത് പോലെ ഉള്ള ടീച്ചർമാരെ അവിടെയുള്ള ഗവണ്മെന്റ് നോക്കിക്കൊണ്ടിരിക്കുകയാ.. അവൾ സമ്മതിച്ച ഞാൻ കൊണ്ട് പോകും.. എന്റെ കുഞ്ഞുങ്ങൾക്ക് അവളെ കിട്ടുമല്ലോ.. നല്ല കൊച്ചാടാ അവള് “
അവൻ ഒന്നും മിണ്ടിയില്ല
“നമ്മുടെ നാട്ടിൽ ഇത്രയും നല്ല പിള്ളേർ ഇപ്പൊഴും ഉണ്ടല്ലേ?”
അവൻ ഒന്ന് മൂളി
“നീ എന്താ ഒരു മാതിരി.. ക്ഷീണം ആണല്ലോ..എന്തോ പറ്റി? കള്ളെല്ലാം കൂടി വലിച്ചു കേറ്റുന്നതാ.. ദേ ചെറുക്കാ കരളു വാടി പോകും കേട്ടോ “
“ഓ “
അവൻ അങ്ങനെയെന്തോ പറഞ്ഞിട്ട് മുറിയിലേക്ക് പോയി
വെറുതെ മൊബൈൽ നോക്കി കിടന്നു
അവള് രണ്ടു ദിവസം മുൻപ് എങ്ങോ ഓൺലൈൻ വന്നതാണ്
ആദ്യമൊക്കെ ഓരോന്ന് ചോദിച്ചു വരുമായിരുന്നു
താൻ റിപ്ലൈ കൊടുക്കുന്നില്ല എന്ന് കണ്ടപ്പോ നിർത്തി
വന്നാലും മുഖം താഴ്ത്തി പോകും
ഇപ്പൊ നോക്കാറില്ല
മനസിലായി താൻ ഒഴിവാക്കുകയാണെന്ന്..
അവനു നെഞ്ചിൽ ഒരു വേദന വന്നു
സാറയെ താൻ ഒഴിവാക്കുന്നു
തനിക്ക് അത് എങ്ങനെ സാധിക്കുന്നു എന്ന് അവൻ ഓർത്തു പോയി
പക്ഷെ അത് അവൾക്ക് വേണ്ടിയാണ്
അവൾ ഭാവിയിൽ കരയാതിരിക്കാൻ
നല്ല ഒരാള് വന്നു കല്യാണം കഴിച്ചു കൊണ്ട് പോകട്ടെ അവളെ
സന്തോഷം ആയിട്ട് എവിടെ എങ്കിലും ജീവിക്കുന്നെന്ന് അറിഞ്ഞ മതി
അവൻ കണ്ണുനീർ തുടച്ചു കളഞ്ഞു
പിന്നെ ശ്വാസം വലിച്ചെടുത്തു .. നെഞ്ചു വിങ്ങിപ്പൊട്ടുകയാണ്
അവൾ കരയുന്നുണ്ടാവുമോ ദൈവമേ…
ദുഷ്ടനാ ഇച്ചായൻ..
അവൾ പറഞ്ഞത് അവൻ ഓർത്തു
ഇച്ചാ…
ഒരു വിളിയോച്ച കാതിൽ പതിഞ്ഞത് പോലെ
അവൻ കാത് പൊത്തി കുനിഞ്ഞു ഇരുന്നു ക്രിസ്റ്റി മുറിയിലേക്ക് വന്നപ്പോ അവൻ എഴുന്നേറ്റു
“എടാ ടിക്കറ്റ് ok. ആയിട്ടുണ്ട്. അടുത്ത ശനിയാഴ്ച. വന്നിട്ട് ഷെല്ലി ചേട്ടന്റെ വീട്ടിൽ ഒരു തവണ മാത്രേ പോയുള്ളു ചേച്ചി പരാതി. ഞങ്ങൾ അങ്ങോട്ട് പോവാന്ന് പറഞ്ഞപ്പോൾ അപ്പയും അമ്മയും കൂടി വരുന്നെന്നു പറഞ്ഞു. നല്ല കാര്യമല്ലേ. നമ്മൾ എല്ലാരും കൂടി ഒരു യാത്ര പോയിട്ട് വർഷങ്ങൾ ആയി? നീയും വരണം. മാക്സിമം ഒരു മൂന്ന് ദിവസം. കൊച്ചിയിൽ എന്റെ കുറച്ചു കസിൻസ് ഉണ്ടല്ലോ. അവിടെയും കൂടെ കയറി ഇങ്ങ് പോരാം. നീയും വരണം “
ചാർളിക്ക് നോ പറയാൻ ഒരു കാരണവുമില്ലായിരുന്നു
ഒന്ന് മാറാൻ അവനും തോന്നി
പോയിട്ട് വരാം
പക്ഷെ ക്രിസ്റ്റിയുടെയും ഷെല്ലിയുടെയും മനസ്സിൽ വലിയ ഒരു പ്ലാൻ ഉണ്ടായിരുന്നു
ക്രിസ്റ്റിയുടെ ബന്ധുവായ സെബാസ്റ്റ്യൻ പോളിന്റെ മകള് ഇഷാനി
ചാർളിക്ക് വേണ്ടി അവർ ആലോചിച്ച പെണ്ണ്
അവളെ കാണുശരിക്കും പറഞ്ഞാൽ പെണ്ണ് കാണൽ ചാർലി അത് അറിഞ്ഞില്ലെന്ന് മാത്രം
അറിഞ്ഞ അവൻ വരില്ല എന്ന് ഷെല്ലി തീർത്തു പറഞ്ഞു
അന്ന് സാറ ചെല്ലുമ്പോ ആരുമില്ല
സിന്ധു അവളെ കണ്ടു വന്നു
“മോളെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു ഷെറി കുഞ്ഞ് “
“ഫോൺ കേടായി പോയി.. മഴ നനഞ്ഞതാ വെള്ളം കേറി “
അവൾ മെല്ലെ പറഞ്ഞു
“അവരൊന്നും ഇവിടെയില്ല സാറ. നാളെ വരും “
അവൾ തല കുലുക്കി
പിന്നെ തിരിഞ്ഞു നടന്നു
“അതേയ് ഇവിടുത്തെ കുഞ്ഞിന്റെ കല്യാണം ആണെന്ന തോന്നുന്നേ. പെണ്ണ് കാണാൻ പോയിരിക്കുവാ “
സാറ വ്യക്തമായില്ല എന്നാ പോലെ നോക്കി
“ചാർലി കുഞ്ഞിന്റെ…”
അവൾക്ക് മുന്നിൽ പെട്ടെന്ന് ഭൂമി നിശ്ചലമായി
“കൊച്ചിയിലാ… പണ്ടേയുള്ള ബന്ധം ആണെന്നാ തോന്നുന്നേ… ആരുമില്ല ഇവിടെ.. നാളെയെ വരു…”
അവൾ ഒന്ന് മൂളി
“പോട്ടെ ചേച്ചി “
എങ്ങനെയോ പറഞ്ഞു
പിന്നെ കാല് വലിച്ചു വെച്ച് നടന്നു തുടങ്ങി
അതാണല്ലേ എന്നേ ഒഴിവാക്കിയത്?
പള്ളിയിൽ മുട്ടുകുത്തുമ്പോൾ
അവൾ ഹൃദയം പൊട്ടി കരഞ്ഞു പോയി
പറഞ്ഞൂടാരുന്നോ ഇച്ചാ ഒരു വാക്ക്?
ഞാൻ എതിര് നിൽക്കുമോ.?
എനിക്ക് അറിയാമല്ലോ ഇച്ചാ ഞാൻ എന്താന്ന്?
എന്നേ അങ്ങനെ സ്നേഹിക്കാൻ മാത്രം ഇച്ചാ മണ്ടൻ അല്ലെന്നു മേനിക്കറിയാമല്ലോ
ഒന്ന് പറഞ്ഞാ മാത്രം മതിയ്യാരുന്നു
ഈയുള്ളവൾക്ക് അത് സന്തോഷം ആവില്ലേ?
ഞാൻ പാവമല്ലാരുന്നോ ഇച്ചാ
എന്തിനാ എന്നേ മോഹിപ്പിച്ചേ?
കൂടെ ഉണ്ടാവും എന്ന് തോന്നിപ്പിച്ചേ?
ഏത് പാതിരാത്രി വിളിച്ചാലും വന്നോളാം എന്നൊക്കെ പറഞ്ഞെ?
എന്റെ ദൈവമേ ഇത് സഹിക്കാൻ എനിക്ക് പറ്റണെ
എന്റെ ഇച്ചായൻ സന്തോഷം ആയി ഇരുന്നാ മതി
അത് മാത്രം മതി
കാത്തോളണേ
മഴ പോലെ കണ്ണീർ പെയ്തു കൊണ്ടിരുന്നു
തുടരും…..
മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ

