ഭർത്താവിന്റെ കാൽക്കീഴിൽ ആണ് ഭാര്യയുടെ സ്ഥാനം എന്ന് വിശ്വസിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്ത ഒരു അമ്മ……

_exposure _upscale

എഴുത്ത്:-ജെ കെ

“” എന്താടി ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്?? എന്തെങ്കിലും ചെയ്യുമ്പോൾ അത് മനുഷ്യന്മാർക്ക് തിന്നാൻ വേണ്ടി ഉള്ളതാണ് എന്നൊരു ബോധം വേണം!! അതെങ്ങനെയാ വഴിപാട് കഴിക്കുന്നത് പോലെയല്ലേ ഓരോന്ന് ചെയ്യുന്നത്!!”

അത്രയും പറഞ്ഞുകൊണ്ട് പ്ലേറ്റ് മുന്നിലേക്ക് തട്ടിയിട്ട് എഴുന്നേറ്റ് പോകുന്ന അരവിന്ദിനേ നിർവികാരതയോടെ അവൾ നോക്കി.

” എന്താ ആരു നിന്റെ പ്രശ്നം? നിനക്കല്ലേ ഇഡലിയും സാമ്പാറും ഇഷ്ടമുള്ളത്.. കൂട്ടാനാണ് പ്രശ്നം എന്നുണ്ടെങ്കിൽ അമ്മ ചട്നി പൊടി എണ്ണ ചാലിച്ച് തരാം!!””

നിർമ്മല വാത്സല്യം കലർത്തി അത് പറയുമ്പോൾ അരവിന്ദ് അത് ഒന്ന് കേൾക്കാൻ നിൽക്കുക കൂടി ചെയ്യാതെ എഴുന്നേറ്റ് പോയിരുന്നു..

നിർമ്മല തിരിച്ചു നോക്കുമ്പോൾ കാണുന്നത് കണ്ണിൽ വെള്ളം നിറച്ചു നിൽക്കുന്ന അനുപമയെ ആണ്..

“” അവന് അവന്റെ അച്ഛന്റെ അതേ സ്വഭാവം ആണ്.. രവിയേട്ടന് എന്തെങ്കിലും ഇഷ്ട മായില്ല എന്നുണ്ടെങ്കിൽ ഇതുപോലെ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകും!!””

വലിയ അഭിമാനത്തോടെ നിർമ്മല പറയുന്നത് കേട്ടപ്പോൾ കൂടുതലൊന്നും പറയാനില്ലാതെ അനു അടുക്കളയിലേക്ക് നടന്നു.

അല്ലെങ്കിലും അമ്മയുടെ സ്വഭാവം കല്യാണം കഴിഞ്ഞ് വന്ന നാൾ മുതൽ വിചിത്രമായി അവൾക്ക് തോന്നിയിട്ടുണ്ട്. ഭർത്താവിന്റെ കാൽ ക്കീഴിൽ ആണ് ഭാര്യയുടെ സ്ഥാനം എന്ന് വിശ്വസിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്ത ഒരു അമ്മ.

അക്ഷരാർത്ഥത്തിൽ അതായിരുന്നു നിർമ്മല.. പട്ടാളക്കാരനായ രവീന്ദ്രന്റെ കാൽക്കീഴിൽ ഒതുങ്ങി നിൽക്കുന്ന ഒരു വീട്ടമ്മ.. അവർക്ക് വെച്ചുണ്ടാക്കി വിളമ്പി കൊടുക്കണം എന്നല്ലാതെ മറ്റൊരു മോഹവും ആ മനസ്സിൽ ഇല്ല.

“”അനൂ…!!”

വീണ്ടും മുകളിൽ നിന്ന് അരവിന്ദന്റെ ശബ്ദം ഉയർന്നു കേട്ടു.. അനുപമയ്ക്ക് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു..

“” ആരു വിളിക്കുന്നത് കേട്ടില്ലേ വേഗം ചെല്ല്!!!”” നിർമ്മല അത് പറയു മ്പോൾ അവൾ അവരെ ഒന്ന് നോക്കി.. വേഗം പോയി കിട്ടാനുള്ളത് മേടിച്ചിട്ട് വാ എന്നാണ് ആ പറഞ്ഞതിന് അർത്ഥം.. ഭർത്താവിന്റെ കയ്യിൽ നിന്ന് ത*ല്ലു വാങ്ങുന്നതും ഭാര്യമാർക്ക് അന്തസാണത്രേ..

അനുപമ പമ്മി പതുങ്ങി ആണ് മുറിയിലേക്ക് ചെന്നത്…

“” എന്താടി ഇത്?? നിന്റെ ത*ന്തയെ പോലെ ചുമട് എടുക്കാൻ പോവുകയല്ല ഞാൻ കെഎസ്ഇബിയിൽ എനിക്ക് അന്തസ്സായി ഒരു ജോലിയുണ്ട്!! നിനക്കും നിന്റെ വീട്ടുകാർക്കും ഒക്കെ ചാള പുരയിൽ കിടന്ന് ഇതുപോലെ വൃത്തിയില്ലാതെ പുറത്തേക്കിറങ്ങി മാത്രമേ ശീലം കാണു പക്ഷേ എനിക്ക് അങ്ങനെയല്ല!!”” എന്തൊക്കെയോ അയാൾ പറയുന്നുണ്ട് ഇസ്തിരി ഇട്ടുവച്ച ഡ്രസ്സിൽ ചുളിവ് കണ്ടു പോലും..

ഇവിടെ രാവിലെ മുതൽ തുടങ്ങുന്ന ജോലി ആണ്.. നിർമ്മല അമ്മ ജോലി ചെയ്യാൻ സഹായിക്കും പക്ഷേ ഒരു ആയുസ്സ് മുഴുവൻ ഈ കുടുംബത്തിനുവേണ്ടി ജോലിചെയ്ത് അവരുടെ ആരോഗ്യം ഇപ്പോൾ ക്ഷണിച്ചിരിക്കുന്നു അത്രയും വയ്യാത്ത അവരോട് എന്തെങ്കിലും ചെയ്യാൻ പറയാനും അനുപമയ്ക്ക് മനസ്സ് വന്നില്ല… അതുകൊണ്ട് വീട്ടിലെ എല്ലാ ജോലികളും അവൾ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത് ഒരു ജോലിക്കാരിയെ വെക്കാൻ പറഞ്ഞാൽ വരുന്നവർക്ക് ഒന്നും വൃത്തി കാണില്ല എന്നും പറഞ്ഞ് അതുപോലും നിഷേധിക്കും..

ഗവൺമെന്റ് ജോലിക്കാരൻ ആയ അരവിന്ദിന്റെ വിവാഹാലോചന വരുമ്പോൾ ഒരുപാട് പറഞ്ഞു നോക്കിയതാണ് അവൾ ഇത് വേണ്ട എന്ന്… അന്നേരം അച്ഛന്റെ സങ്കടം കണ്ടിട്ടാണ് പിന്നെ സമ്മതം മൂളിയത്.. പണം കുറവുള്ള വീട്ടിൽ നിന്ന് പെണ്ണ് കൊണ്ടുവന്നത് എല്ലാ ജോലിയും ചെയ്യാൻ വേണ്ടി ആണത്രേ..

പലപ്പോഴായി ഇക്കാര്യം പറയുന്നുണ്ട് അരവിന്ദേട്ടന്റെ കാട്ടിക്കൂട്ടിൽ കണ്ടിട്ടുണ്ടെങ്കിൽ എന്തോ അയാളുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയതിന് പകരം എന്റെ അച്ഛൻ എന്നെ ഇങ്ങോട്ട് വിറ്റത് പോലെ ഉണ്ട്..

എല്ലാം സഹിക്കാം കിടപ്പറയിൽ ഉള്ള അയാളുടെ ചെയ്തികളാണ് സഹിക്കാൻ പറ്റാത്തത്.. ശ*രീരത്തിലെ മൃദുല ഭാ*ഗങ്ങളിൽ മുഴുവൻ അയാൾ ക*ടിച്ചു പ*റിക്കും അന്നേരം കരയുമ്പോൾ അത് അയാളുടെ വികാരത്തെ വർദ്ധിപ്പിക്കും..

കിടപ്പറയിൽ ശരിക്കും ഒരു സൈ*ക്കോ തന്നെ ആയിരുന്നു അയാൾ..

ഡിഗ്രി കഴിഞ്ഞ ഉടനെ ആയിരുന്നു വിവാഹം പിജിക്ക് അഡ്മിഷനും കിട്ടിയതായിരുന്നു പഠിപ്പിക്കാം എന്നൊരു വാക്കിന്റെ പുറത്താണ് ഞാനും കല്യാണത്തിന് സമ്മതിച്ചത് എന്നാൽ ഇവിടെ വന്നപ്പോൾ ആണ് മനസ്സിലായത് അത് വെറും വാക്കായിരുന്നു എന്ന്…

അല്ലെങ്കിൽ തന്നെ ഈ വീട്ടിലെ ജോലി കഴിഞ്ഞാൽ പിന്നെ പഠിക്കാൻ പോകാൻ ഒന്നും സമയം ഉണ്ടായിരുന്നില്ല….

ഇതിനിടയിൽ ഗർഭിണി ആയി പക്ഷേ അയാൾക്ക് ഇപ്പോൾ ഒരു കുഞ്ഞു വേണ്ട എന്നും പറഞ്ഞ് എന്റെ സമ്മതമോ അനുവാദമോ കൂടാതെ അയാൾ അതിനെ അ*ബോർട്ട് ചെയ്തു കളഞ്ഞു..

അതുകൂടി ആയപ്പോൾ അവിടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ യായി,. സ്വന്തം കുഞ്ഞ് ഭാര്യയുടെ വയറ്റിൽ കുരുത്തിയിട്ടുണ്ട് എന്നറിഞ്ഞിട്ട് അതിനോട് ഒരു തുള്ളി സ്നേഹം പോലും ഇല്ലാതെ കൊണ്ടുപോയി ന*ശിപ്പിച്ചവന് ആരോട് എന്ത് സ്നേഹം ഉണ്ടാകാൻ ആണ്.

ഇനിയും അയാളുടെ ഉ*പദ്രവം സഹിച്ച് ഒരു അടിമയെ പോലെ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലായി… എന്തോ ഒരു കുറ്റവും പറഞ്ഞ അ*ടിക്കാൻ തോന്നിയ അയാളുടെ കൈ പിടിച്ചു വച്ച് ആദ്യത്തെ പ്രതിഷേധം അറിയിച്ചു.

അതോടെ അയാൾ കൂടുതൽ ഉ*പദ്രവിക്കാൻ വന്നു. കറി കരിയുന്ന കത്തി ഇരിക്കുന്നുണ്ടായിരുന്നു അതെടുത്ത് വീശി.. അയാളുടെ നെഞ്ചിൽ അതൊരു വലിയ പോറൽ സൃഷ്ടിച്ചു ഒട്ടും ആഴം ഇല്ലാതെ എന്നാൽ അയാൾക്ക് എന്നെ ഭയം തോന്നുന്ന വിധത്തിൽ ഒരു പോറൽ,

അതോടെ അയാൾ ഭയന്ന് അകന്നു മാറി… എനിക്ക് ഭ്രാന്താണ് എന്നായിരുന്നു പിന്നീട് വരുത്തി തീർത്തത് അങ്ങനെയെങ്കിൽ അങ്ങനെ. അയാൾ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കി.. എനിക്ക് ഭ്രാന്തുണ്ട് എന്നതിന് തെളിവുകൾ നിരത്തി ഡിവോഴ്സ് വാങ്ങി എടുത്തു.

എന്റെ വീട്ടിലെത്തി കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ ഭാഗ്യത്തിന് അച്ഛൻ എന്റെ കൂടെ നിന്നു. അച്ഛന് ഒരു തെറ്റ് പറ്റിയതാണ് ഇനി അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട ബാക്കി പഠിത്തം തുടർന്നോളാൻ പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി അയാൾക്ക് കൈ പിടിച്ചു കൊടുക്കുമ്പോൾ എനിക്ക് തന്ന സ്വർണം മുഴുവൻ അയാൾ തിരിച്ചു തന്നു… അതിൽ നിന്ന് കുറച്ചെടുത്ത് വിറ്റ് പഠനം ആരംഭിച്ചു ഏറെ വൈകാതെ അയാളുടെ വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞു പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല പുതിയത് വന്ന പെൺകുട്ടി കൃത്യമായി അയാളുടെ കൊള്ളരുതാ*യ്മകൾക്കെതിരെ പ്രതികരിച്ചു ഇന്ന് ജോലിയും നഷ്ടപ്പെട്ട് സ്ത്രീപീ*ഡനത്തിന് ജ*യിലിൽ ആണ് അയാൾ..

അത് വേണം ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നും ഉണ്ടായിരിക്കും.

പഠിച്ച കോളേജിൽ തന്നെ ടീച്ചറായി ജോലിക്ക് ചേരുകയാണ് ഇന്ന്… ഇനി മനസ്സിനിണങ്ങിയ എന്റെ സ്വാതന്ത്ര്യങ്ങൾ അംഗീകരിച്ചുതരുന്ന ഒരാളെ പങ്കാളിയായി കണ്ടുപിടിക്കണം… അച്ഛനും ഇപ്പോൾ ഹാപ്പിയാണ് ഞാൻ ഒരു ജോലിക്കും വിടുന്നില്ല… എന്റെ ശമ്പളം മതി ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *