എഴുത്ത്:-നൗഫു
“മുജീ..
നാളെയാണ് ലാസ്റ്റ് ദിവസം..
അമ്പതിനായിരം രൂപയെങ്കിലും അടച്ചില്ലേൽ അവർ കേസ് ആകുമെന്ന പറയുന്നേ..
ഉപ്പാന്റെ മോന്റെ കയ്യിൽ എന്തേലും ഉണ്ടാവോ..”
സുബുഹി നിസ്കാരം കഴിഞ്ഞു ഹാർഡ്വയർ & പെയിന്റിംഗ് ഷോപ്പ് തുറന്ന് ഉള്ളിലേക് കയറിയപ്പോൾ തന്നെ മുബൈൽ എടുത്തു നോക്കിയപ്പോൾ ഉമ്മാന്റെ മെസ്സേജ് ആയിരുന്നു മുജീബ് ആദ്യം കണ്ടത്…
ആ മെസ്സേജ് കണ്ടതും അവന്റെ മനസ്സിനുള്ളിൽ എന്തോ ഇടങ്ങേറ് വന്നു നിറഞ്ഞു..
“അള്ളാഹ്.. എങ്ങനെയാ ഞാൻ…”
“കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ നിസ്സഹായനായ അവസ്ഥയിലാണ് …
നിൽക്കുന്ന കടയിൽ നിന്നു പോലും രണ്ട് മാസത്തെ ശമ്പളം പറ്റാണ്…
ഇനിയും മുതലാളിയോട് ചോദിക്കാമെന്ന് വെച്ചാൽ…”
“ഉപ്പാ..…
എല്ലാം ശരിയാകും…
ഇൻശാഅല്ലാഹ് എന്നൊരു മെസ്സേജ് അയച്ചു…
നെഞ്ചിനുള്ളിലെ വിങ്ങലോടെ തന്നെ രാവിലെ വന്നു ആളുകൾക്കുള്ള സാധനങ്ങൾ എല്ലാം ഞാൻ എടുത്തു കൊടുത്തു…
മനസ് ഇവിടെ ഒന്നും അല്ലാതെ..”
“പ്രിയപെട്ടവരെ ഇത് മുജീബ്..
ഉപ്പാന്റെ മുജീ..
ഉപ്പ മാത്രമല്ല അവനെ അറിയുന്നവർ എല്ലാം അങ്ങനെയാ വിളിക്കാറുള്ളത്.
ഉമ്മാക്ക് പെട്ടന്നൊരു ഓപ്പറേഷൻ ആവശ്യമായി വന്നപ്പോൾ അഞ്ചാറു മാസം മുന്നേ രണ്ട് ലക്ഷം രൂപ കടം എടുത്തതായിരുന്നു അവൻ..
കുറച്ചൊക്കെ അടച്ചെങ്കിലും മൂന്നു അടവ് തെറ്റിയപ്പോൾ ആയിരുന്നു അവർ അവരുടെ നയം വ്യക്തമാക്കിയത്…”
“സമയം മുന്നോട്ടു നീങ്ങി,..
അറിയുന്ന എല്ലാവരോടും അവൻ പണം കടം ചോദിച്ചു നോക്കി…
വൈകുന്നേരം വരെ ആയിട്ടും അവൻ ഉദ്ദേശിച്ച പൈസ അവന് കിട്ടിയില്ല..
മാസം അവസാനമായത് കൊണ്ടു തന്നെ ആരുടെ കയ്യിലും പൈസ ഇല്ലായിരുന്നു…
ഷോപ്പ് അടക്കാനായ നേരം ഇത്തിരി ഒഴിവ് വന്നു ഇരുന്നപ്പോൾ ആയിരുന്നു എഞ്ചിനീയർ സുജിത്തേട്ടൻ അങ്ങോട്ട് വന്നത്..
സുജിത് പണി എടുപ്പിക്കുന്ന സൈറ്റിലേക്കുള്ള പ്ലബിങ്, ഇലക്ട്രിക്കൽ, പെയിന്റിംഗ്, സിമന്റ് അങ്ങനെ ഒരു സൈറ്റിലേക് വേണ്ട സാധനങ്ങൾ എല്ലാം ഇവിടെ നിന്നാണ് എടുപ്പിക്കാറുള്ളത്.. അതിനാൽ തന്നെ മാസം പത്തുലക്ഷത്തിൽ കുറയാത്ത രൂപയുടെ ബില്ല് ഉണ്ടാവും…
“എന്തൊടാ…
മുജീ ഇവിടെ ഒന്നുമല്ലേ…”
സുജിത് മുന്നിലെ ചെയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു..
“ഹേയ്,
ഒന്നുമില്ല ഏട്ടാ..
പണിയൊന്നും ഇല്ലാഞ്ഞപ്പോൾ ഞാൻ വെറുതെ..”
മുഖത് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
“നിന്റെ മുതലാളി ഇവിടെ ഇല്ലേ..
വിളിച്ചിട്ട് കിട്ടുന്നില്ല…
ഞാൻ കുറച്ചു പൈസ തരാൻ വന്നതാ.. ഈ മാസത്തെ ബില്ല് കുറച്ചു ഉണ്ടല്ലോ..
പത്തു പന്ത്രണ്ടു ലക്ഷ്തോളം ഉണ്ടെന്ന് ഹമീദ്ക്ക വിളിച്ചപ്പോൾ പറഞ്ഞിരുന്നു..
ആകെ ടൈറ്റ് ആണെടാ..
എന്റെ വീടിന്റെ പണി കൂടി നടക്കുന്നുണ്ടല്ലോ ഇടയിൽ…”
“മുന്നിലേക്ക് നാല് അഞ്ഞൂറിന്റെ കെട്ടുകൾ വെച്ചു കൊണ്ടു സുജിത്തേട്ടൻ പറഞ്ഞു..”
“ആ നോട്ട് കെട്ടുകൾ കണ്ടപ്പോൾ തന്നെ മുന്നിലെ കടമാണ് മുജീബ് ഓർത്തത്..
ഒരു പക്ഷെ ഈ പൈസ കൊണ്ടു അവന്റെ എല്ലാ കടങ്ങളും തീരും…”
“സുജിത്തേട്ടാ..
ഹമീദ്ക്ക ഫാമിലിയുമായി ടൂറിലാണ്..
ഡൽഹി, ഹരിയാന, പഞ്ചാബ്, കശ്മീർ..
ഒരാഴ്ച കഴിയും ലാൻഡ് ആവാൻ..
എന്തേലും അത്യാവശ്യം ഉണ്ടേൽ മെസ്സേജ് വിട്ടാൽ മതിയെന്ന പറഞ്ഞിരിക്കുന്നെ..”
മുജീബ് സുജുത്തിനോട് പറഞ്ഞു..
“ആവൂ, സമാധാനമായി.. രണ്ടു ദിവസം മുമ്പ് എനിക്ക് മെസ്സേജ് വീട്ടിരുന്നത് ഇതിനായിരുന്നു ലെ..
ഞാൻ ഏതായാലും ഇനി വിളിക്കുന്നില്ല.. കൊടുക്കാനുള്ളതിലേക് അവൻ ഇനിയും ചോദിക്കും…
മെസ്സേജും അയക്കുന്നില്ല.. നീ പറഞ്ഞാൽ മതി.. ബാക്കി ഞാൻ ഈ മാസം ലാസ്റ്റ് ക്ലിയർ ചെയ്യുമെന്നും പറഞ്ഞോട്ടെ…”
സുജിത് അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി..
“ഏട്ടനോട് കുറച്ചു പൈസ കടം ചോദിക്കാൻ അവന്റെ മനസ് വേമ്പിയെങ്കിലും അവന്റെ മുന്നിലെ പണത്തിന്റെ കെട്ടിലായിരുന്നു അവന്റെ നോട്ടം…
ബാങ്കിൽ നിന്നും കൊണ്ടു വന്ന പച്ചമണം മാറാത്ത നോട്ടിലേക് മുജീബ് കുറച്ചു നിമിഷം നോക്കി നിന്നു..
ബാങ്ക് അടക്കുന്നതിന് മുമ്പ് എടുത്തിട്ടുള്ളതാണെങ്കിൽ പോലും അതിന്റെ മണം അവിടെ പരന്നിരുന്നു…”
“അവന്റെ ഹൃദയത്തിൽ നിന്നും അവനോട് ആരോ പറയുന്നത് പോലെ..
പടച്ചോനായി കൊണ്ട് വന്ന അവസരമാണ് മുജീബ്…
അതിൽ നിന്നും നിനക്ക് വേണ്ട അമ്പതിനായിരം എടുത്തോ,
ആരും അറിയില്ല.. ഒരാഴ്ച സമയം ഉണ്ടല്ലേ.. തിരികെ വെക്കാം..”
“മനസ്സിൽ നന്മയും തിന്മയും തമ്മിലുള്ള പിടി വലി തുടങ്ങി.. ഒരു നിമിഷം അതിൽ നിന്നും ഒരു കെട്ട് എടുത്തു ബാഗിൽ വെച്ചാലോ എന്ന് പോലും ചിന്തിച്ചു….
പക്ഷെ..
താൻ തന്റെ മുതലാളിയോട് ചെയ്യുന്ന വിശ്വാസ വഞ്ചനയല്ലേ അതൊന്നുള്ള ബോധം മുജീബിന്റെ മനസ്സിൽ ഇടങ്ങേറ് ആയിരുന്നു നിറച്ചിരുന്നത്..
ഒടുവിൽ മുജീബ് തന്നെ വിജയിച്ചു..
അവൻ ആ പണം മേശയിൽ ഇട്ടു.. അതിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ…
ഹമീദ്ക്ക ക്ക് മെസ്സേജ് വിട്ടു..
ഇക്കാ,
സുജിത്തേട്ടന്റെ പൈസ കിട്ടിയിട്ടുണ്ട് രണ്ട് ലക്ഷം”
ഓൺലൈനിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ നാളെ ഇക്കയുടെ അക്കൗണ്ടിൽ ആ പൈസ ഇടാൻ പറഞ്ഞു..
“നഷ്ടപ്പെടുത്തിയ അവസരത്തെ ഓർത്ത് അവന്റെ ഹൃദയം വിങ്ങിയെങ്കിലും വിശ്വാസ വഞ്ചന കാണിച്ചില്ലല്ലോ എന്നതായിരുന്നു അവന്റെ ആശ്വാസം…”
കുറച്ചു നിമിഷങ്ങൾക് ശേഷം അവന്റെ മുബൈലിലേക്ക് ഇൻസ്റ്റയിൽ നിന്നും ഒരു വീഡിയോ കാൾ വന്നു..
“ഹലോ..
ഗുഡ് ഈവെനിംഗ്…
മുജീബ് …”
ഏത് അക്കൗണ്ടിൽ നിന്നാണെന്ന് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അവൻ ആരാണെന്നു ചോദിച്ചു..
“ഒന്ന് സൂക്ഷിച്ചു നോക്കെടോ.. എന്തേലും പരിചയം ഉണ്ടോ എന്ന്…”
അയാൾ അവനോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
“അവൻ ഒരുവട്ടം കൂടി സൂക്ഷിച്ചു നോക്കി ആളെ കണ്ടതും അവൻ ആ കാൾ വന്ന അക്കൗണ്ടിന്റെ പേര് കൂടെ നോക്കി…
മുജീബിന്റെ മുഖത് സന്തോഷം നിറഞ്ഞു തുടങ്ങി…”
“മനസ്സിലായില്ലേ..
ടാ..
അത് തന്നെ..
കഴിഞ്ഞ ആഴ്ച ഒരു ഗിവ് എവേ നടത്തിയിരുന്നില്ലേ… രണ്ടര ലക്ഷം രൂപ വെച്ച് രണ്ടാൾക്ക് വീതം കൊടുക്കുന്ന അഞ്ചു ലക്ഷത്തിന്റെ…
പതിനഞ്ചു ആളുകളെ സെലക്ട് ചെയ്തു അതിൽ നിന്നും രണ്ടാളുകളെ നറുക്കിട്ട് തിരഞ്ഞെടുക്കാൻ ആയിരുന്നു തീരുമാനം..
അതിൽ നമ്മുടെ നിയമങ്ങൾ എല്ലാം പാലിച്ച രണ്ട് വ്യക്തികളിൽ ഒരാൾ താനാണ്..
തനിക്കാണ് നമ്മുടെ ചാനൽ നടത്തിയ ഗിവ് എവേ യിലെ രണ്ടര ലക്ഷം രൂപ അടിച്ചിരിക്കുന്നത്…”
“അയാൾ പറയുന്ന മറ്റൊന്നും കേൾക്കാൻ കഴിയാത്ത വിധം മുജീബിന്റെ ചെവികൾ അടഞ്ഞു പോയിരുന്നു…
കണ്ണുകൾ നിറഞ്ഞു തുളുമ്പി വന്നു കൊണ്ട്..
അമ്പതിനായിരത്തിന് പകരം അതിന്റെ അഞ്ചിരട്ടി അവന് കിട്ടിയ സന്തോഷത്താൽ.”
💔