മുതലാളി എന്തിനാ…. എനിക്ക് വെറുതെ പൈസ തരുന്നത്.” അയാളുടെ ഉള്ളിലിരുപ്പ് മനസ്സിലായെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ ചോദിച്ചു……

_exposure _upscale
പെൺകരുത്ത്

എഴുത്ത്:-സുമി

” നിനക്ക് ഞാൻ മാസത്തിൽ ശമ്പളത്തിന് പുറമേ ഒരു പതിനായിരം രൂപവച്ച് തരാം….. അതിവിടെ ഒരാളും അറിയരുത്.” ഹോട്ടലുടമയുടെ വാക്കുകൾ സുകന്യയിൽ ഒരു ഞെട്ടലുണ്ടാക്കി.

‘ ദൈവമേ ഇയാളിത് എങ്ങോട്ടാണ് പോകുന്നത്. മുൻപത്തെ പോലുള്ള അനുഭവമാണോ ഇവിടെയും തന്നെ കാത്തിരിക്കുന്നത്. മക്കളെ നന്നായി വളർത്താനുള്ള നിവർത്തിയില്ലാത്തതുകൊണ്ടാണ് ദുരഭിമാനം മറന്ന് ഈ ഹോട്ടലിലെ എച്ചിലെടുക്കാൻ വന്നതു തന്നെ. അല്ലെങ്കിൽ ഡിഗ്രിക്കാരിയായ താൻ ഒരിക്കലും ഈ ജോലി തെരഞ്ഞെടു ക്കില്ലായിരുന്നു. ഏതു ജോലിയ്ക്കും അതിൻ്റേതായ മാന്യത ഉണ്ടെന്ന് പറയാൻപറ്റും. അനുഭവിക്കുന്നവർക്കേ അതിൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാകു.’

” നീയെന്താ മറുപടിയൊന്നും പറയാത്തെ….” അയാളുടെ പരുക്കൻ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി.

” മുതലാളി എന്തിനാ…. എനിക്ക് വെറുതെ പൈസ തരുന്നത്.” അയാളുടെ ഉള്ളിലിരുപ്പ് മനസ്സിലായെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ ചോദിച്ചു.

” അത് നിനക്ക് ഒരുപാട് ആവശ്യങ്ങൾ ഉള്ളതല്ലേ….. ഇവിടുന്ന് മാസാമാസം കിട്ടുന്നതുകൊണ്ട് നിൻ്റെയും മക്കളുടേയും കാര്യങ്ങൾ നടക്കുമോ…?”

അയാളുടെ ഉദ്ദേശം എന്താണെന്ന് സുകന്യയ്ക്ക് ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു. ജീവിക്കാൻ മാർഗമില്ലാതെ പ്രാരാബ്ധ ക്കടലിൽ നീന്തുന്ന തന്നെ സഹായിക്കാനൊരുങ്ങുന്ന കിളവൻ്റെ മനസ്സിലെ പൂതി എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാനുള്ള അനുഭവസമ്പത്ത് അവൾക്കുണ്ടായിരുന്നു. വൃiത്തികെട്ട ജന്മങ്ങൾ……. അതറിഞ്ഞു തന്നെ അവൾ മറുപടി പറയുകയും ചെയ്തു.

” ഓ….. അങ്ങനെയൊന്നും ഇല്ല മുതലാളി…… എത്ര ചെറുതാണെങ്കിലും കിട്ടുന്നതുകൊണ്ട് തൃപ്തിയോടെ കഴിയാൻ ഞാനും എൻ്റെ മക്കളും പഠിച്ചിട്ടുണ്ട്. അതുമാത്രമല്ല അധ്വാനിക്കാതെ കിട്ടുന്ന പൈസകൊണ്ട് ആഹാരം കഴിച്ചാൽ ചിലപ്പോളത് ദഹിക്കില്ല….. അതുകൊണ്ട് മുതലാളിയുടെ പൈസ കൈയ്യിൽ തന്നെ ഇരിക്കട്ടെ….. അല്ലെങ്കിൽ ഇവിടെ വേറെയും ജോലിക്കാരുണ്ടല്ലോ അവർക്ക് കൊടുക്കൂ….. എനിക്കേതായാലും വേണ്ടാ……”

” അവർക്കൊക്കെ ഞാൻ വാരിക്കോരി കൊടുത്തിട്ടുണ്ട്. ഇപ്പോഴും കൊടുക്കുന്നുണ്ട്. പക്ഷേ അവരെപ്പോലെയല്ല നീയെനിയ്ക്ക്.”

” ശരിയാ….. മുതലാളി അവരെപ്പോലെയല്ല ഞാൻ….. എല്ലാവരേയും ഒരേ കണ്ണിൽ കാണുകയും ചെയ്യരുത്……”

” ഓ…… നീ വല്യ ശീiലാവതി…… ഞാൻ കിളവനായിപ്പോയതു കൊണ്ടാണോ നിനക്ക് പിടിക്കാത്തത്……”

” മുതലാളി ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കരുത്. ഞാനിവിടെ ജോലി ചെയ്യാനാണ് വരുന്നത്. ഞാൻ ജോലി ചെയ്യുന്നതിൻ്റെ ശമ്പളം തന്നാൽമതി…. എനിക്ക് കൂടുതലൊന്നും പറയാനില്ല….”

അതും പറഞ്ഞുകൊണ്ട് സുകന്യ തൻ്റെ ജോലി തുടർന്നു. ജോലിക്കിടയിലും അവൾ തൻ്റെ ജീവിതത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.

‘സമ്പത്ത് കുറവാണെങ്കിലും എത്ര സന്തോഷമായി കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു തൻ്റേത്. ‘

‘ പഠിക്കുന്ന സമയത്ത് സ്ഥിരമായി കോളേജിൽ പൊയ്ക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന അഭിലാഷിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. അതിൻ്റെ പേരിൽ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടുപോയ ജീവിതം…… എല്ലാം ഉപേക്ഷിച്ച് പ്രണയിച്ചവനെ വിശ്വസിച്ച് കൂടെ ഇറങ്ങിപ്പോന്ന പെണ്ണിനെ പൊന്നു പോലെ നോക്കിയ ഭർത്താവ്. പഠിത്തം പൂർത്തിയാക്കുന്നതിന് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്നെങ്കിലും അത് പൂർത്തിയാക്കാനും പിന്നെയും പഠിക്കാനുള്ള അവസരവും അഭിലാഷ് തനിക്കുമുന്നിൽ തുറന്നിട്ടു. പക്ഷേ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന മനുഷ്യനെ ഒരുപാട് ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. ഡിഗ്രി അവസാന വർഷ പരീക്ഷയോടെ പഠനം ഉപേക്ഷിച്ച് വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു.’

പക്ഷേ അധികകാലം നീണ്ടുനിൽക്കാതെ ആ ബന്ധം അവസാനിച്ചു.

മോന് എട്ടും മോൾക്ക് മൂന്നും വയസ്സുള്ളപ്പോഴാണ് ഒരാക്സിഡൻ്റിൽപ്പെട്ട് അവൾക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറിന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം. മദ്യപാനമില്ല പുകവലിയില്ല ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത ഭർത്താവിനെ കിട്ടിയതിൽ തെല്ലൊരു അഹങ്കാരം അവൾക്ക് ഉണ്ടായിരുന്നു. ആർഭാടങ്ങൾ ഇല്ലെങ്കിലും പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല.

അല്ലലറിയാതെ ജീവിച്ച കുടുംബത്തിൽ പെട്ടെന്നൊരു അത്താണി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പിന്നീടുള്ള ദിവസങ്ങളിൽ നന്നായറിഞ്ഞു.

ബന്ധുക്കളും നാട്ടുകാരും പിരിവെടുത്ത പൈസകൊണ്ട് കുറച്ചു ദിവസങ്ങൾ തള്ളിനീക്കി. പിന്നീട് സഹായിക്കാൻ ഒരാളും ആ വഴി തിരിഞ്ഞു നോക്കിയതുമില്ല. പട്ടിണി കിടന്നു വയറൊട്ടിയ നാളുകളിൽ മക്കളുടെ ദീനതയാർന്ന മുഖം ഒരു ജോലി കണ്ടുപിടിക്കാൻ അവളെ നിർബന്ധിതയാക്കുകയായിരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റും കൊണ്ട് പല സ്ഥാപനങ്ങളിലും കയറിറങ്ങി. പലരുടേയും കാലുപിടിച്ചു…… നേതാക്കൻമാരെ തൊഴുതുനിന്നു. പക്ഷേ ഒരാളും സഹായിച്ചില്ല.

സഹായിക്കാൻ മുന്നോട്ട് വന്നവരിൽ പലരുടേയും ഉദ്ദേശം വേറെ യായിരുന്നു. വിധവയും സുന്ദരിയുമായ ഒരു പെണ്ണ്. മുപ്പതിലെത്തി നിൽക്കുന്ന പ്രായം. ആണിൻ്റെ സാമിപ്യവും സഹകരണവും അത്യാവശ്യമാണെന്ന് പല മാന്യൻമാർക്കും തോന്നി. പകൽ വെളിച്ചത്തിൽ വെളുക്കെ ചിരിച്ച് നന്മനിറഞ്ഞ പുണ്യാളന്മാരായി നടക്കുന്ന പലരുടേയും ഉള്ളിൽ ഇരുട്ടാണെന്ന് സുകന്യ തിരിച്ചറിയുക യായിരുന്നു.

മാന്യമായ എന്തു ജോലി ചെയ്യാനും അവൾ തയ്യാറായിരുന്നു. അങ്ങനെ ചില സുഹൃത്തുക്കളും നാട്ടുകാരും മുഖേന സെയിൽസ് ഗേളായും ക്ലീനിംഗ് സ്റ്റാഫായും ഒക്കെ പലയിടങ്ങളിലും ജോലി ചെയ്തു. പക്ഷെ എവിടെ ചെന്നാലും അധികനാൾ നിൽക്കാൻ കഴിയാതെ പിന്മാറേണ്ടി വന്നു. അതിനൊരു കാരണം അവളൊരു പെണ്ണായിപ്പോയി എന്നതു തന്നെയായിരുന്നു.

പെണ്ണിൻ്റെ ശiരീരം കണ്ടാൽ കാiമക്കൊiതിയോടെ നോക്കുന്ന പുരുഷൻമാരുള്ളിടത്ത് മാന്യമായി ഒരു സ്ത്രീയ്ക്കും ജോലി ചെയ്യാൻ കഴിയില്ല എന്നത് അനുഭവങ്ങളിലൂടെ അവൾ മനസ്സിലാക്കുകയായിരുന്നു.

ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ മുതലാളിമാരുടെ ഇഷ്ടത്തിനനുസരിച്ച് അവർ നിന്നു കൊടുക്കണം. അതിനു സമ്മതിച്ചില്ലെങ്കിൽ ഇല്ലാത്ത കാരണങ്ങളുണ്ടാക്കി പുറത്താക്കും. പട്ടിണി കിടന്നാലും വേണ്ടില്ല അഭിമാനമാണ് വലുതെന്ന് കരുതി പലയിടങ്ങളിൽ നിന്നും സുകന്യ മാന്യമായി ഒഴിഞ്ഞു നിന്നു.

അങ്ങനെയിരിക്കെയാണ് ഒരു ബന്ധു വഴി ഈ ഹോട്ടലിൽ ജോലിക്ക് ക്ലീനിംഗ് സ്റ്റാഫായി എത്തുന്നതും. അത്യാവശ്യം നല്ലൊരു തുക ശമ്പളമായി കിട്ടും എന്നതും പിന്നെ മാന്യമായി ഇടപെടുന്ന ആൾക്കാരും ചെറിയ കടയായതു കൊണ്ട് അധികം ജോലികളും ഇല്ല എന്ന നിലയിലാണ് അടുത്ത ഒരു കൂട്ടുകാരി വഴി ജോലിയ്ക്ക് കയറിയത്.

മൂന്നുന്നാല് ലേഡീ സ്റ്റാഫുകൾ ജോലിയ്ക്കായി ഉണ്ട് എന്നതൊരു ധൈര്യമായിരുന്നു. ഇവിടെ പഴയതു പോലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ലെന്ന് കരുതി. അങ്ങനെ ഉണ്ടെങ്കിൽ ഏഴും എട്ടും വർഷമായി സ്ത്രീകൾ ഇവിടെ ജോലിയ്ക്ക് നിൽക്കില്ലല്ലോ എന്ന് മനസ്സാൽ ചിന്തിച്ചു. അതുകൊണ്ടുതന്നെ കുറച്ച് സന്തോഷത്തോടു കൂടിയാണ് ജോലിയ്ക്ക് പോയതും.

ജോലിയ്ക്ക് കയറി ഒന്നു രണ്ടാഴ്ചകൾ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയി. ഹോട്ടലുടമ പത്തറുപത് വയസ്സുള്ള ഒരാളായിരുന്നു. സുകന്യയെക്കാൾ ഇരട്ടി പ്രായമുള്ള ….. അതായത് അച്ഛൻ്റെ പ്രായമുള്ള മനുഷ്യൻ. ഭാര്യയും രണ്ട് പെൺമക്കളുമുള്ളൊരാൾ. മക്കളെ രണ്ടു പേരേയും വിവാഹം കഴിപ്പിച്ചു വിട്ടു. അവർ ഭർത്താക്കൻമാരോടൊപ്പം സുഖമായി കഴിയുന്നു. അവർക്കൊന്നും ഈ ഹോട്ടലുമായി യാതൊരു ബന്ധവുമില്ല. പട്ടാളത്തിൽ കുക്കായി ജോലി നോക്കിയിരുന്ന സൈമൺ എന്ന മനുഷ്യൻ അവിടുന്ന് റിട്ടേർഡായി വന്ന ശേഷം തുടങ്ങിയതാണ് ഹോട്ടൽ എന്ന് പറഞ്ഞു കേട്ടിരുന്നു. സൈമൺ മുതലാളിയുടെ തീറ്റയും കുടിയും താമസവുമെല്ലാം ഹോട്ടലിനോട് ചേർന്ന ചെറിയൊരു മുറിയിലായിരുന്നു. അയാളുടെ വൃiത്തികെട്ട സ്വഭാവം ഒരിക്കൽ നേരിട്ടു കാണാനിടയായ ഭാര്യ പിണങ്ങി മക്കൾക്കൊപ്പം പോയതാണെന്ന് പിന്നീടാണ് അവിടുത്തെ ഒരു സ്റ്റാഫ് പറഞ്ഞ് അവൾ അറിഞ്ഞത്.

അപ്പോഴും അയാൾ അവളോട് അങ്ങനെയൊരു മനസ്സു കാണിക്കില്ലെന്ന് വിചാരിച്ചു. കാരണം അയാളുടെ മൂത്തമോൾക്കും സുകന്യയ്ക്കും ഒരേ പ്രായമായിരുന്നു. പക്ഷേ പിന്നീടുള്ള അയാളുടെ സംസാരത്തിൽ നിന്നും അധികനാൾ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവൾ മനസ്സിലുറപ്പിച്ചു.

വീണ്ടും ദിവസങ്ങൾ കഴിഞ്ഞുപോയി. പഴയ ആവശ്യവുമായി സൈമൺ പല തവണ സുകന്യയെ സമീപിച്ചു. അതൊക്കെ ക്ഷമിച്ചും സഹിച്ചും അവൾ നിന്നു. കാരണം ആ ജോലി കൂടി പോയാൽ പിന്നെയൊരു ജോലി കണ്ടു പിടിക്കാൻ ദിവസങ്ങൾ കഴിയും.

രാവിലെ നേരത്തെ എത്തിയ ഒരു ദിവസം. മറ്റു സ്റ്റാഫുകൾ ആരും എത്തിയിട്ടില്ല. പഴയ ആവശ്യവുമായി ഒരു ഉളുപ്പുമില്ലാതെ ആ മനുഷ്യൻ സുകന്യയെ സമീപിച്ചു.

” നിന്നോട് ഞാനൊരു കാര്യം പറഞ്ഞിരുന്നു……. നിനക്കതിൻ്റെ അർത്ഥം മനസ്സിലായിക്കാണുമല്ലോ….”

” ഉം……. മനസ്സിലായി…… പട്ടിണി കിടന്നു ചാകേണ്ടി വന്നാലും എന്നെയതിനു കിട്ടില്ല മുതലാളി…….”

” എൻ്റെ താൽപര്യത്തിനനുസരിച്ചല്ലാതെ ഇവിടെ ജോലി ചെയ്യാമെന്ന് നീ കരുതണ്ട….. ഇവിടെ നിൽക്കുന്ന എല്ലാവരും അങ്ങനെയൊക്കെ തന്നെയാ നിൽക്കുന്നത്. എൻ്റെ കൈയ്യിൽ ഇഷ്ടം പോലെ പൈസയുണ്ട്. ഒന്നു കണ്ണടച്ചാൽ നിനക്ക് അടിച്ചു പൊളിച്ച് ജീവിക്കാം……”

” അങ്ങനെയെങ്കിൽ എനിക്കിവിടുത്തെ ജോലി വേണ്ട…… അടിച്ചു പൊളിച്ച് ജീവിക്കാൻ താൽപര്യവുമില്ല …… ഒരിക്കലും നിങ്ങടെ ആഗ്രഹം നടക്കില്ല……”

” ഞാനെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടാൻ ഏത് വൃiത്തികെട്ട മാർഗ്ഗവും സ്വീകരിക്കും……”

” ഓ….. അതിന് ഞാനിവിടെ നിന്നിട്ടു വേണ്ടേ…… മുതലാളിയുടെ ആഗ്രഹത്തിനൊത്ത് നിൽക്കുന്നവരുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട. നാളെ മുതൽ ഞാനിവിടെ ജോലിയ്ക്ക് വരുന്നില്ല.”

” അതിന് ഇന്നിവിടെ ജോലിയുണ്ടെന്ന് ആരു പറഞ്ഞു. ഇവിടെ ഇന്നാരും വരില്ല. അവർക്കെല്ലാം ലീവ് കൊടുത്തിരിക്കുകയാണ്. ഞാനും നീയും മാത്രമെ ഇവിടെയുള്ളു. നിനക്ക് പുറത്ത് പോകാൻ കഴിയില്ല. ….” അതും പറഞ്ഞ് ആ വൃiത്തികെട്ട മനുഷ്യൻ സുകന്യയെ കiടന്നുപിടിച്ചു. അവൾ അയാളിൽ നിന്നും കുതറിമാറി…… ചുറ്റും നോക്കി. ഇടുങ്ങിയ ഒരു മുറിയാണ് അടുക്കള അതു കഴിഞ്ഞാൽ പച്ചക്കറിയും മറ്റും അരിയുന്ന ചെറിയൊരു ഹാൾ. രണ്ടിനും കൂടി ഒറ്റ വാതിലേയുള്ളു. അത് അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു. അയാൾ അകത്തു വന്നപ്പോൾ കുറ്റിയിട്ടതാകും എന്നവൾ ഊഹിച്ചു.

എങ്കിലും സകല ശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റിയിട്ട് കറിക്കരിയുന്ന ഭാഗത്തേയ്ക്ക് അവൾ ഓടി….. അവിടെ കണ്ട മൂർച്ചയുള്ള ഒരു കiത്തി വലിച്ചെടുത്തു പിറകേ വന്ന അയാളുടെ പുരുഷത്വത്തിന് നേരെ ആഞ്ഞുവീശി. അയാൾ ഉടുത്തിരുന്ന കൈലിമുണ്ടിലൂടെ ചോiര ചീiറ്റിത്തെറിച്ചു. നിലവിളിച്ചുകൊണ്ടയാൾ താഴേയ്ക്ക് ഇരുന്നുപോയി. ഈ സമയം അടുക്കളവാതിൽ തുറന്ന് സുകന്യ പുറത്തേയ്ക്ക് ഓടി. എത്രയും വേഗം വീട്ടിലെത്തണം എന്നതുമാത്രമായിരുന്നു അപ്പോൾ അവളുടെ ചിന്ത…… തിരിഞ്ഞു നോക്കാതെ അവൾ ഓടുകയായിരുന്നു……. ഓടുന്നതി നിടയിൽ അയാൾ ചiത്തിട്ടുണ്ടാകുമോ എന്നവൾ ഭയക്കുന്നുണ്ടായിരുന്നു.

വാർദ്ധക്യത്തിൻ്റെ ജരാനരകൾ ബാധിച്ചിട്ടും ചുക്കിചുളിഞ്ഞു ചുരുണ്ടിട്ടും ആസക്തി തീരാത്ത നികൃഷ്ട ജന്മമേ നിനക്കിതാണ് ശിക്ഷ……. നിന ക്കൊപ്പം നിൽക്കുന്നവരെ വരുതിയിലാക്കുക….. അല്ലാത്തവരെ വെറുതെ വിടുക നീ…..

ഇനിയുള്ള കാലം മുൻപ് ചെയ്തുതീർത്ത പാപങ്ങളെണ്ണി ജീവിച്ചു തീർക്കുക നീ……. ഒരാളും തിരിഞ്ഞു നോക്കാനില്ലാതെ…… പണത്തിൻ്റെ മീതെ കിടക്കുക നീ……. മകളുടെ പ്രായമുള്ള പെണ്ണിൻ്റെ നെഞ്ചിലേയ്ക്ക് കാiമാർത്തനായി നോക്കുന്ന നിൻ്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന കാലം വരും……. അന്നു നീ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ നിനക്കുറപ്പാണ്……. ചീiഞ്ഞളിഞ്ഞൊരു മാംസകഷ്ണവുമായി തെരുവിലലയും നീ….. അതാണ് നിനക്കുള്ള ശിക്ഷ….. നിൻ്റെ പണം കണ്ടു നിന്നോടടുത്തവർ അന്നു നിന്നിലെ ദുർഗന്ധം സഹിക്കാനാകാതെ ആട്ടിയകറ്റും…..

ഇതുപോലെ നരാധiമൻമാരുള്ള ലോകത്ത് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയാതെ വരുമ്പോഴാകും അഭിമാനം പണയപ്പെടുത്താൻ തയ്യാറാകാതെ നിസ്സഹായരായ പല അമ്മമാരും പലവിധ ചിന്തകളിലേയ്ക്ക് വഴുതി വീഴുന്നതും….. ജീവിതം വെറുത്തു പോകുന്നതും. എല്ലാം അവസാനിപ്പിക്കുന്നതും…….

Leave a Reply

Your email address will not be published. Required fields are marked *