Story written by Sumayya Beegam TA
പകൽ വിശ്രമത്തിന് കിടക്കാൻ അയാൾ റൂമിലേക്ക് കയറിയപ്പോൾ അവൾ കൂടെ ചെന്നു ഡോർ അടച്ചു.
വീണ..എന്തായിത് അമ്മ കാണില്ലേ അല്പം പരിഭ്രമത്തോടെ എങ്കിലും ഒരു കള്ളച്ചിരിയോടെ ആണ് യദു അത് ചോദിച്ചത്.
കാണട്ടെ കണ്ടാൽ എന്താണ് നിങ്ങൾ എന്റെ ഭർത്താവ് ആണ് ഞാൻ നിങ്ങളുടെ ഭാര്യയും ഇപ്പോൾ നമ്മൾ ഒരുമിച്ചു റൂമിലും അതിൽ ആർക്കാണ് കുഴപ്പം. ഇനി ആർക്കെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ തന്നെ എനിക്ക് ഒരു കുഴപ്പവുമില്ല.
അതും പറഞ്ഞവൾ നിറയെ രോമമുള്ള അവന്റെ നെഞ്ചിലേക്ക് കിടന്നു കട്ടി മീശയെ ഒതുക്കി ചുണ്ടിൽ തന്നെ ഒരു മുത്തം നൽകി.
എന്താണ് പെണ്ണ് ഇന്ന് നല്ല മൂഡിലാണല്ലോ?
ഇന്ന് എന്നല്ല ഇനിയെന്നും അങ്ങനെ തന്നെ.
പലപ്പോഴും ഒരുപാട് ആവേശത്തോടെ നിങ്ങൾ വരുമ്പോൾ ചിലപ്പോൾ ഒക്കെ ഞാൻ ഒഴിഞ്ഞുമാറിയിട്ടുണ്ട്.
എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുമ്പോൾ ദേഹം തളരും ഉപേക്ഷിക്കാ വുന്നത് നിങ്ങൾക്ക് തരുന്ന സമയം ആയിരുന്നു. നിങ്ങൾ എന്നെ മനസ്സിലാക്കുവല്ലോ എന്നൊരു ഉറപ്പ് അത് മാത്രേ ചിന്തിച്ചിട്ടുള്ളു അതുപോലെ ആ ദിവസങ്ങൾ അടുക്കുമ്പോൾ മൂഡ് സിങ്സ് അതൊക്കെ നമ്മുടെ ദാമ്പത്യത്തെ ബാധിച്ചിട്ടുണ്ട്.
രാത്രി മേല് കഴുകാതെ ഡ്രസ്സ് മാറാതെ ചേർന്നു കിടക്കുമ്പോഴും നിങ്ങളുടെ ഇഷ്ടം എന്താണെന്നു അറിയാൻ ശ്രമിച്ചില്ല..
പക്ഷേ എപ്പോഴും അങ്ങനെ അല്ലായിരുന്നു താനും പലപ്പോഴും നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലൊക്കെ നിങ്ങളെ സന്തോഷിപ്പിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.
വീണ അതിനു ഞാൻ ഇതുവരെ പരാതി പറഞ്ഞിട്ടില്ലല്ലോ?
അതാണ് നിങ്ങളുടെ കുഴപ്പം ഉള്ളിലുള്ളത് തുറന്നു പറയാതെ മൂടി വെച്ചത് അതിലും വലിയ പ്രശ്നത്തിൽ ചാടിച്ചില്ലേ?
യദുവേട്ടാ രണ്ട് പേർ മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഇന്ന് ദാമ്പത്യബന്ധങ്ങളിൽ ഉള്ളു പക്ഷേ ആരും അതിനു തയ്യാറാകില്ല പ്രത്യേകിച്ച് പുരുഷന്മാർ.
സമയക്കുറവും ജോലി തിരക്കും കൊണ്ടു പ്രക്ഷുബ്ദമായ നമ്മുടെ ജീവിതത്തിലേക്ക് ഏട്ടനെ പറ്റി ഒരു തെറ്റിദ്ധാരണ കൂടി വന്നതോടെ ജീവിതം താളം തെറ്റുക ആയിരുന്നു.
കുറച്ചു ദിവസങ്ങൾ മനസ്സ് തുറന്നു സംസാരച്ചതിലൂടെ പിണക്കത്തിലൂടെ അത് കഴിഞ്ഞുള്ള വിരഹത്തിലൂടെ ഏറ്റു പറച്ചിലുകളിലൂടെ പരസ്പരം എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് നമ്മൾ രണ്ടാളും തിരിച്ചറിഞ്ഞു.
ഇനി നീ എന്നെ സംശയിക്കുമോ വീണ?
ഒരിക്കലുമില്ല നിങ്ങൾ തന്നെ തിരിച്ചറിഞ്ഞു എവിടാണ് പിഴവുകൾ പറ്റിയതെന്നു.മുമ്പ് തരാതിരുന്ന പരിഗണനയും സ്നേഹവും എല്ലാം നിങ്ങൾ എനിക്കിപ്പോ തരുന്നുണ്ട്. ഇന്ന് ഒരുമിച്ചു ഊണു കഴിച്ചപ്പോഴും ഇപ്പോഴും എല്ലാം നിങ്ങൾ മനസ്സ് തുറന്നു എന്നോട് സംസാരിക്കുന്നു ണ്ടല്ലോ ഇത് ഇത് മാത്രം മതി ഇനിയുള്ള ഏഴു ജന്മത്തിലും നിങ്ങളെ തന്നെ വേണമെന്ന് ഭാഗവാനോട് കരഞ്ഞു പ്രാർത്ഥിക്കാൻ.
വീണയെ മുറുകെ ദേഹത്തിലേക്ക് ചേർത്തു പുണരുമ്പോൾ തകരാൻ തുടങ്ങിയ ഒരു ബന്ധം പുനർ ജനിക്കുകയായിരുന്നു.♥️