വിവാഹത്തിനു മുമ്പ് പലതരം വാഗ്ദാനങ്ങൾ ആയിരുന്നു അരുണിന്…. അതെല്ലാം വെറും വാക്കുകൾ മാത്രം ആയി…. വിവാഹം കഴിഞ്ഞ് ഒരു മാസം ജോലിസംബന്ധമായി അരുൺ തിരക്കിലായിരുന്നു……

Vijay Devarakonda Arjun Reddy Movie First Look ULTRA HD Posters WallPapers

ഹണി മൂൺ യാത്ര

എഴുത്ത്:-ജെ കെ

ഇത്തവണ സ്കൂൾ വെക്കേഷന് ഊട്ടിയിൽ പോകാനാണ് തീരുമാനം…

നന്ദനക്ക് വരാൻ കഴിയില്ലല്ലോ ലേ???

ലത ചേച്ചി അത് പറയുമ്പോൾ നന്ദനയുടെ മുഖം ഉരുണ്ട് കൂടി…

ഇതിപ്പോ അഞ്ചു മാസം ആയില്ലേ?? അരുണ് വരുന്നോ എന്തോ??

എന്നും പറഞ്ഞു ലത അകത്തേക്ക് പോയപ്പോ നന്ദനയുടെ മുഖം കൂടുതൽ കറുത്ത് വന്നു..

പ്രണയിച്ച് വിവാഹം കഴിച്ചതാണ് അരുണും നന്ദനയും…വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നന്ദന ഗർഭിണിയായി…

ഒട്ടും ആഗ്രഹിക്കാത്ത സമയത്തായിരുന്നു അത്…

എങ്കിലും രണ്ടു പേരും മനസ്സ് അതിനോട് പാകപ്പെടുത്തി… ദൈവം തന്ന ജീവനെ നശിപ്പിക്കാൻ ആർക്കാണ് അവകാശം…

ഹണിമൂൺ എന്നത് ഉണ്ടായിട്ടേയില്ല…

വിവാഹത്തിനു മുമ്പ് പലതരം വാഗ്ദാനങ്ങൾ ആയിരുന്നു അരുണിന്…. അതെല്ലാം വെറും വാക്കുകൾ മാത്രം ആയി…. വിവാഹം കഴിഞ്ഞ് ഒരു മാസം ജോലിസംബന്ധമായി അരുൺ തിരക്കിലായിരുന്നു…. അടുത്ത മാസം ലീവ് എടുത്ത് പലയിടത്തും പോകാം എന്ന് അവർ കണക്കുകൂട്ടി പക്ഷേ അതിനിടയിൽ ആണ് ഇങ്ങനെയൊരു സംഭവം…

അതിൽ ഇത്തിരി മനോവിഷമം രണ്ടുപേർക്കും ഉണ്ടായിരുന്നു…

ഇത്തിരി നന്ദനയ്ക്ക് കൂടുതലും…

അതുകൊണ്ടാണ് ഇപ്പോൾ അരുണിന്റെ പെങ്ങൾ വെക്കേഷന് ഊട്ടിയിലേക്ക് എല്ലാവരും കൂടി പോകാം എന്ന് പറഞ്ഞപ്പോൾ നന്ദനക്ക് ദേഷ്യം വന്നത്…

താൻ ഇല്ലാതെ എല്ലാവരും കൂടി യാത്ര പോകുന്നു..

അവളുടെ വിഷമം അറിഞ്ഞത് കൊണ്ടാവണം ചേച്ചി ഇടയ്ക്കിടയ്ക്ക് അതും പറഞ്ഞ് അവളെ വിഷമിപ്പിക്കുന്നുണ്ട്….?അവൾ വേഗം മുറിയിലേക്ക് ചെന്നു മൊബൈൽ കൈയിലെടുത്തു…

അരുണിനെ വിളിച്ചു ചോദിച്ചു അരുണും പോകുന്നുണ്ടോ എന്ന്???

അപ്പോൾ കിട്ടിയ മറുപടി അവളെ ഏറെ ചൊടിപ്പിച്ചു…

“”” ലത ചേച്ചിയുടെ മക്കൾ സമ്മതിക്കുന്നില്ല നന്ദനാ…. മാമൻ വരണമെന്ന് പറഞ്ഞ് ഒരേ നിർബന്ധം അതുകൊണ്ട് ഞാനും പോകാം എന്ന് തീരുമാനിച്ചു…. ഞാൻ നിന്നോട് ഇത് പറയാൻ നിൽക്കുകയായിരുന്നു…

നീ ഒരു കാര്യം ചെയ്യ് നിന്റെ വീട്ടിൽ പോയി നിന്നോളൂ…. ഞങ്ങൾ തിരികെ വന്നിട്ട് നിന്നെ ഞാൻ വന്നു കൂട്ടി കൊള്ളാം””””

അത് കേട്ട് നന്ദനക്ക് വല്ലാത്ത ദേഷ്യം വന്നിരുന്നു…

ഒപ്പം സങ്കടവും അരുൺ താൻ ഇല്ലെങ്കിൽ പോവില്ല എന്നാണ് അവൾ കരുതിയിരുന്നത് പക്ഷേ അരുണും പോകുന്നുണ്ട് എന്ന് കണ്ടപ്പോൾ അവൾ വല്ലാതെ ഒറ്റപ്പെട്ട പോലെ അവൾക്ക് തോന്നി…..

അവൾ അരുൺ ഓഫീസിൽ നിന്ന് വരുന്നത് വരെ റൂമിൽ കഴിച്ചുകൂട്ടി…
ആരുടേയും മുന്നിൽ പോകാനും സംസാരിക്കാനും അന്ന് അവൾക്ക് തോന്നിയില്ല….

അരുൺ വന്ന് മുറിയിലേക്ക് കയറിയതും അവൾ ദേഷ്യത്തോടെ പെരുമാറി…

“””” താൻ എന്തിനാണ് എന്നോട് ചൂടാവുന്നത്?? “””

എന്ന് ചോദിച്ചു അരുൺ അവളുടെ അരികിൽ ഇരുന്നു..

ഞാൻ മാത്രം വിചാരിച്ചിട്ട് അല്ലല്ലോ ഈ കുഞ്ഞുണ്ടായത്???? അരുണിനും ഉത്തരവാദിത്വമില്ലേ???

ദേഷ്യത്തോടെ അവൾ അരുണിനെ നോക്കി പറഞ്ഞു..ആദ്യം അവർ ഒന്നു മടിച്ചു പിന്നെ കല്യാണം കഴിഞ്ഞു അവളെ നീ അങ്ങോട്ട്‌ കൊണ്ട് പോകുമെന്ന് പറഞ്ഞപ്പോൾ…… അതുകേട്ട് അരുൺ അമ്പരന്നു… ഇത്തിരി കുട്ടികളി അവൾക്ക് കൂടുതൽ ഉള്ള കാര്യം അരുണിന് അറിയാ മായിരുന്നു…..

“”” താൻ എന്തൊക്കെയാ ഈ പറയുന്നേ ഒന്നു തെളിച്ചു പറ എനിക്കൊന്നും മനസ്സിലാകുന്നില്ല “”””” എന്ന് പറഞ്ഞ് ആരോ അവളുടെ മുഖത്തേക്ക് നോക്കി…

“””” ഇപ്പൊ എനിക്ക് വരാൻ കഴിയില്ല എന്നറിഞ്ഞിട്ടും അരുൺ ഊട്ടിയിലേക്ക് വരാം എന്ന് അവരോട് സമ്മതിച്ചത് എന്നെ ഒട്ടും വലയില്ലാഞ്ഞിട്ട് അല്ലേ ?? “”

അവൾ പറഞ്ഞത് കേട്ട് അരുണിന് ആകെ വിഷമമായി…

“””താൻ എന്തൊക്കെയാടോ ഈ പറയുന്നേ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ല കുട്ടികൾ വിളിച്ചപ്പോൾ അവരുടെ സന്തോഷത്തിനുവേണ്ടി വരാമെന്ന് പറഞ്ഞു…നിനക്കറിയാലോ അവൾ ആകെയുള്ള ഒരു അമ്മാവൻ ഞാൻ മാത്രമാണെന്ന് “””

അരുൺ എന്തു പറഞ്ഞിട്ടും നന്ദനയുടെ ദേശത്തിന് ഒരിത്തിരി പോലും കുറവ് വന്നില്ല…

“” തനിക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ പോകുന്നില്ല അത്രയല്ലെ ഉള്ളൂ നമുക്ക് രണ്ടുപേർക്കും മാത്രം ഇവിടെ നിൽക്കാം… അവർ പോയി വരട്ടെ എനിക്ക് യാതൊരു വിഷമവുമില്ല “””

എന്നുപറഞ്ഞ് അരുൺ നന്ദനയെ ആശ്വസിപ്പിക്കാൻ നോക്കി…

“”” എന്നിട്ട് വേണം ഞാൻ മുടക്കി എന്നുപറഞ്ഞ് അവർ എന്നോട് ദേഷ്യം കാണിക്കാൻ…. എനിക്ക് വേണ്ടി ആരും ഇവിടെ നിൽക്കണമെന്നില്ല””””

അരുൺ ആകെ ധർമ്മസങ്കടത്തിലായി…

“”” പിന്നെ ഇനി എന്തു ചെയ്യും താൻ തന്നെ പറ…. “””

അരുൺ അവളെ നോക്കി കെഞ്ചി…

“” എനിക്കും വരണം ഊട്ടിയിലേക്ക് “””

നന്ദന പറഞ്ഞു നിർത്തി…

“”””ഈ സമയത്ത് അത് റിസ്ക് അല്ലേ അതും ഇത്ര ദൂരം “””

അരുൺ ഞെട്ടലോടെ ചോദിച്ചു…

“”” മിണ്ടിപ്പോകരുത്!!!! കല്യാണത്തിനു മുമ്പ് എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങൾ അവടെ പോകാം ഇവിടെ പോകാം…. എന്നിട്ട് എവിടെയെങ്കിലും പോകാൻ പറ്റിയോ???ജോലി… ജോലി.. ജോലി… അത് കഴിഞ്ഞ് അടുത്ത മാസം കൊണ്ടുപോകാമെന്ന് പറഞ്ഞു… എന്നിട്ടോ???’””

നന്ദന ദേഷ്യം കൊണ്ട് വിറച്ചു…

“”””” ഇത് നമ്മുടെ ഹണിമൂൺ ആണെന്ന് ഞാൻ വിചാരിച്ചു കൊള്ളാം എനിക്ക് എന്തായാലും പോണം “””

അവൾ പൊട്ടിത്തെറിച്ചു…

“”””എടോ താൻ ഇങ്ങനെ ചൂടാവല്ലേ…. നമുക്ക് വഴിയുണ്ടാക്കാം… ഒരു കാര്യം ചെയ്യാം നമുക്ക് നാളെ നമ്മൾ കാണിക്കുന്ന ഗൈനക്കോളജിസ്റ്റിനെ ഒന്ന് കൺസൾട്ട് ചെയ്തിട്ട് ഇത്രയും ദൂരം യാത്ര പറ്റുമോ എന്ന് ചോദിച്ചു നോക്കാം…
ഓക്കേ ആണെങ്കിൽ പിന്നെ പ്രശ്നമില്ലല്ലോ “””‘

അത് പറഞ്ഞപ്പോൾ നന്ദന ഇത്തിരി തണുത്തു….

പിറ്റേദിവസം തന്നെ അരുൺ നന്ദനയും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയി…

നന്ദന തന്നെയായിരുന്നു ഡോക്ടറുടെ മുന്നിൽ വിഷയം അവതരിപ്പിച്ചത്…

“””” നിർബന്ധമാണോ കുട്ടിക്ക് പോണം എന്ന്? “””

എന്ന് കളിയോടെ ഡോക്ടർ ചോദിച്ചു…

“”ഉം,””

എന്ന് ചെറുതായി മൂളി നന്ദന….

“””” ഷീ ഈസ് ഫൈൻ…. പോകുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല… “”

എന്ന് അരുണിനെ നോക്കി പറഞ്ഞു ഡോക്ടർ….

നന്ദനയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല….

മറ്റുള്ളവർ നെറ്റിചുളിച്ചതൊന്നും കണ്ടില്ലെന്ന് നടിച്ച് അവർ യാത്ര തിരിച്ചു….

ടൂറിസ്റ്റ് ബസ്സിൽ നടുവിൽ തന്നെ അവൾ സ്ഥാനമുറപ്പിച്ചു.. അടുത്തായി അരുണും…

ഇത്തിരി പോയതും വോമിറ്റ് ചെയ്യാൻ തുടങ്ങി…

ഊട്ടിയിൽ എത്തുന്നതു വരെയും നിർത്താതെ അവൾ വോമിറ്റ് ചെയ്തു കൊണ്ടിരുന്നു…

ഇതാണ് അവിടെ എത്തിയപ്പോഴേക്കും സംസാരിക്കാൻപോലും ശേഷി ഇല്ലാത്തവിധം അവൾ ആകെ തളർന്നിരുന്നു….

അരുണിന് അവളുടെ കിടപ്പ് കണ്ട് പാവം തോന്നി…

അവിടെ എത്തിയതും അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ പോയി ഗ്ലൂക്കോസ് കയറ്റി കൊണ്ടിരിക്കുമ്പോൾ…

അരുൺ പതിയെ അവളുടെ ചെവിയിൽ ചോദിച്ചു…

“”” അപ്പൊ നമുടെ ഹണിമൂൺ എങ്ങനെയുണ്ട് നന്ദനാ???? “”””

അത് കേട്ട് നന്ദന തുറിച്ചു നോക്കി അരുണിനെ കാരണം വല്ലതും പറയാൻ പോലും അവർക്ക് അപ്പോൾ ആരോഗ്യം ഉണ്ടായിരുന്നില്ല….

രംഗം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി അരുണും മെല്ലെ പുറത്തേക്ക് നടന്നു…..

ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ഒരു ഹണി മൂൺ യാത്ര…

Leave a Reply

Your email address will not be published. Required fields are marked *