വീട്ടിൽ കേറിയതും പതിവിന് വിപരീതമായി ഫുഡ് എല്ലാം ടേബിളിൽ നിരത്തി മൂടി വെച്ചേക്കുന്നു .. അവൾ ഫോണിൽ തോണ്ടുന്നു .. വെഗം പോയി കൈ കഴുകി വന്ന്……

എഴുത്ത്:-സൽമാൻ സാലി ..

” അല്ലെടി ഷാഹീ നീ ഈ സർട്ടിഫിക്കറ്റ് ഇടക്കിടെ എടുത്ത് നോക്കിയിട്ടെന്താ .. അതവിടെ വെച്ചിട്ട് പോയി ചായ ഇട് ‘..

” ഹമ് .. നിങ്ങൾക്കറിയില്ലല്ലോ ഈ സർട്ടിഫിക്കറ്റിന്റെ വിലയും എന്റെ നഷ്ടങ്ങളുടെ വ്യാപത്തിയും ”. എന്റെ സ്വപ്നമാണ് ഇവിടേ ഇരിക്കുന്നത് ..

” അതെങ്ങനാ ഒരു പെണ്ണിന്റെ സ്വപ്നം എന്താണെന്ന് അറിഞ്ഞാൽ അല്ലെ ഇതിന്റെയൊക്കെ വില അറിയൂ” …

” പുസ്തക താളുകളിലും സിനിമയിലും നിങ്ങൾ കാണുന്ന പെണ്ണിന്റെ സ്വപ്നമല്ല യഥാർത്ഥ സ്വപ്നം . സ്വന്തമായിട്ടൊരു ജോലി വേണം എന്നാഗ്രഹിക്കുന്ന പെണ്ണിന്റെ സ്വപ്നം . എൻജിനിയർ ആവാൻ കൊതിച്ചു പഠിച്ചിട്ടും അടുക്കള ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട പെണ്ണിന്റെ സ്വപ്നം . ഡോക്ടറാവാൻ ആഗ്രഹിച്ചിട്ടും പഠിക്കാൻ പോവാൻ പറ്റാതെ ആഗ്രഹങ്ങൾ മൂടിവച്ച പെണ്ണിന്റെ സ്വപ്നം .. നഷ്ടസ്വപ്നത്തിന്റെ വേദന അറിയണമെങ്കിൽ സ്വന്തമായൊരു സ്വപ്നമുണ്ടാവണം ആഗ്രഹിക്കണം പ്രയത്നിക്കണം .. ഇതൊന്നുമില്ലാത്ത നിങ്ങളോട് ഇതിന്റെ വിലയെ പറ്റി പറഞ്ഞിട്ട് കാര്യമില്ല” …

എന്റെ ഒരൊറ്റ ചോദ്യത്തിന് ഓള് ‘ ദി കിങിലെ’ ഡയലോഗ് മാറ്റിയടിച്ചു ഒരൊറ്റ നിൽപ്പാണ് മുന്നിൽ … വിട്ട് കൊടുക്കാൻ പറ്റില്ലല്ലോ ..

” അതിലൊരു ചെറിയ തെറ്റുണ്ടല്ലോ ഷാഹിമോളെ .. നിന്റെ സ്വപ്നത്തിന്റെ വ്യാപ്തിയും വിലയും അളക്കാൻ നിന്റെ കണക്ക് സാർ അല്ല എന്റെ കണക്ക് സാർ”

” എന്നെ അറിയാവുന്നവരോട് ഞാൻ പറഞ്ഞിട്ടുണ്ട് മാത്തമാറ്റിക്സ് ഈസ് ഏ ഡേർട്ടി സബ്ജക്റ്റ് ” …

ഷാഹീന്റെ ‘ദി കിങ്ങിന് ‘ ലൂസിഫറിലെ ഡയലോഗ് തിരിച്ചടിച്ചു ഞാൻ വീട്ടീന്നിറങി .. ഇനീം അവിടെ നിന്നാൽ ഓള് എന്തേലും പറയും എന്നെനിക്ക് ഉറപ്പാണ് ..

ഗേറ്റ് കടന്ന് റോഡിലിറങ്ങിയതും ഒരു കറുത്ത പൂച്ച കുറുകെ ഓടിയതും ഒരുമിച്ചാണ് ..

പൂച്ചക്ക് എന്നേക്കാൾ തിരക്ക് ആണെന്നാ തോന്നുന്നത് .. ആരെടാ എനിക്ക് വട്ടം വെച്ചത് എന്ന രീതിയിൽ എന്നെ ഒരു നോട്ടം നോക്കി റോഡിലേക്ക് നടന്നതും ഒരു പയ്യൻ സൈക്കിളുമായി വന്ന് പൂച്ചയുടെ ദേഹത്തുകൂടെ കയറി ഇറങ്ങി പോയി ..

”മ്യാവോ ” എന്നും കരഞ്ഞോണ്ട് പൂച്ച എണീറ്റ് അപ്പുറത്തെ മരത്തിന്റെ ചോട്ടിൽ പോയി ഇരുന്നു എന്നെ നോക്കി ഒന്ന് മുരണ്ടു .. അതിന്റെ ഭാഷയിൽ മിക്കവാറും ” എടാ തെണ്ടീ രാവിലെ തന്നെ ശകുനം ആയിട്ട് എവിടുന്നാടാ ഇറങ്ങിയത് എന്നാവും” .. ഏതായാലും ഇന്നത്തെ ദിവസം കൊള്ളാം എന്ന് മനസ്സിൽ കരുതി ഷോപ് തുറന്ന് Acഇട്ടതും കറണ്ട് മൊത്തത്തിൽ അടിച്ചു പോയി ഒരു കരിഞ്ഞ മണവും …

AC യുടെ അടുത്ത് ചെന്ന് ഒന്ന് മണം പിടിച്ചപ്പോ മണത്തിന്റെ ഉറവിടം കണ്ടെത്താൻ പറ്റി .. രാത്രി വന്ന എതൊ മൂഷികൻ വയറ് കുറക്കാനുള്ള എക്സർസൈസ് ചെയ്തത് ഷോപ്പിലെ AC യുടെ വയറിലാണെന്ന് തോന്നുന്നു .. എല്ലാം ശരിയാക്കി ഷോപ്പിൽ ഇരുന്നു ഉച്ചവരെ ഫോണിൽ തോണ്ടിയ ശേഷം ഊണ് കഴിക്കാനായി വീട്ടിലേക്ക് ചെന്നത് …

വീട്ടിൽ കേറിയതും പതിവിന് വിപരീതമായി ഫുഡ് എല്ലാം ടേബിളിൽ നിരത്തി മൂടി വെച്ചേക്കുന്നു .. അവൾ ഫോണിൽ തോണ്ടുന്നു .. വെഗം പോയി കൈ കഴുകി വന്ന് ഇരുന്ന് ചോറ് പത്രം തുറന്നതും അത് കാലി . കറിയുടെ പത്രം അതും കാലി . കാലി പാത്രങ്ങൾ മൂടിവെച്ചുകൊണ്ട് ഓള് ‘കിലുക്കത്തിലെ’ രേവതി കളിക്കുകയാണെന്ന് മനസിലായി ..

എന്റെ ഉള്ളിലെ നരസിമ്മം ഉണർന്നു ..

” ഹമ് നീ പക പോക്കുകയാണ് അല്ലെ” ?

” ഹ ഹ .. പക .. പുച്ഛമാണ് എനിക്ക് നിങ്ങളോട് . ഒരു പെണ്ണിന്റെ സ്വപ്നവും നഷ്ട്ടവും എന്താണെന്ന് മനസിലാക്കാതെ എന്റെ കണക്ക് സാറല്ല നിങ്ങളുടെ കണക്ക് സാർ എന്ന് പറഞ്ഞു ഇറങ്ങിപ്പോയ നിങ്ങളോട് വെറും സഹതാപം മാത്രം”
” പറഞ്ഞത് തെറ്റായി പോയി എന്ന് തോന്നിയാൽ നിങ്ങൾ വാ ഞാൻ അടുക്കളയിൽ വെച്ചിരിക്കുന്ന ഒന്നോ രണ്ടൊ മുട്ട എടുത്ത് തരാം . അത് കൊണ്ട് പോയി ഫ്രയിങ് പാനിലിട്ട് ഓംപ്ളേറ്റ് അടിച്ചു വിശപ്പ് തീർക്കാം നിങക്ക് .. നീ പോ മോനെസാലീ’ ..

ഇനി ഇവിടേ നിന്നാൽ ചോറ് പോയിട്ട് പച്ചവെള്ളം കിട്ടില്ല എന്ന് മനസിലായി ..

” ഇപ്പൊ ഞാൻ പോകുന്നു . പക്ഷെ നിനക്കും വരുമല്ലോ ഒരു നാൾ . ഹോട്ടലിന്ന് എന്തേലും വാങ്ങി വരാൻ പറയുന്ന ഒരു നാൾ . അന്ന് ഞാൻ വരും രണ്ട് കോഴിമുട്ടയുമായി ഈ അടുക്കളയിൽ നീ ഓർത്ത് വെച്ചോ മോളെ ഷാഹീ ..

ഡയലോഗ് തീർന്നപ്പോ സേതുരാമ അയ്യറിലെ മമ്മൂട്ടിയെ പോലെ കൈയും പിന്നിൽ കെട്ടി വീട്ടീന്ന് ഇറങ്ങാൻ നേരം ഒന്നൂടെ തിരിഞ്ഞു നോക്കി ..

” അയ്യോ വാപ്പാ പോവല്ലേ അയ്യോ വാപ്പ പോവല്ലേ ” എന്നൊരു അശരീരി എവിടേം കേട്ടില്ല .. ഹാ അതെങ്ങിനെ അവർ യൂട്യൂബിൽ ആര് പറഞ്ഞു മ്യവു കാണുകയല്ലേ … അവരുണ്ടോ വല്ലോം അറിയുന്നു …

തിരിച്ചു ഷോപ്പിൽ വന്ന ഞാൻ ഫോണെടുത്ത് ഒരു പാട്ട് അങ്ങട് വെച്ചു ..

” തിരികെ ഞാൻ വരുമെന്ന വാർത്താ കേൾക്കാനായി ഷാഹീ കൊതിക്കാറുണ്ടെന്നും

തിരികെ മടങ്ങുവാൻ വീട്ടിലിരിക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും ….

ഓരോ സർട്ടിഫിക്കറ്റിന്റെ പിന്നിലും ഒരുപാട് സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും അധ്വാനം കാണും … പക്ഷെ മറ്റുള്ളവർക്ക് അത് വെറും കടലാസ് മാത്രം …

സൽമാൻ സാലി ..

വായിച്ചിട്ട് ഒന്നും മനസിലാവാത്തവർ ❤️❤️ ഇട്ട് പൊയ്‌ക്കോളി

Leave a Reply

Your email address will not be published. Required fields are marked *