വർഷം നാലഞ്ചേണ്ണം കഴിഞ്ഞെങ്കിലും ഇക്കാക് അന്ന് മുതൽ അവളോട് തുടങ്ങിയ ഒരു തരം വെറുപ്പ് ഇന്നും ആ മനസ്സിൽ അങ്ങനെ തന്നെ ഉണ്ടെന്ന് എനിക്ക് ഇന്നത്തെ സംഭവം കൊണ്ട്…….

എഴുത്ത്:-നൗഫു ചാലിയം

“അവളെന്താ എന്നെ മാത്രം ഇഷ്ട്ടപെടാത്തത്”..

“ഒരിക്കൽ നാട്ടിൽ ലീവിന് വന്നു രണ്ടു മാസം കഴിഞ്ഞിട്ടും ഇക്കയോട് അടുക്കാതെ ഇരിക്കുന്ന മൂത്തവളെ കുറിച്ച് ഇക്ക പറഞ്ഞതായിരുന്നു ഇന്നെന്റെ മനസ് നിറയെ…

വർഷം നാലഞ്ചേണ്ണം കഴിഞ്ഞെങ്കിലും ഇക്കാക് അന്ന് മുതൽ അവളോട് തുടങ്ങിയ ഒരു തരം വെറുപ്പ് ഇന്നും ആ മനസ്സിൽ അങ്ങനെ തന്നെ ഉണ്ടെന്ന് എനിക്ക് ഇന്നത്തെ സംഭവം കൊണ്ട് തന്നെ മനസിലായിരുന്നു…”

“മൂത്തവൾക്കും ഇളയ മൂന്നാമത്തെ മകനും ഒരേ സമയം പനിയും കഫം കെട്ടും പിടിച്ചിരിക്കുകയായിരുന്നു ഇന്നലെ…

മൂത്തവൾ ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ പുതപ്പിനുള്ളിൽ മൂടി പുതച് കിടക്കുകയായിരുന്നു ഇന്നലെ മുഴുവൻ…

ഇടക്കിടെ വിശേഷം ചോദിക്കാൻ വിളിക്കുന്ന ഇക്ക അവളുടെ കാര്യം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കി മോനേ കാണിച്ചോ എന്നും മാറ്റമില്ലേൽ വീണ്ടും വീണ്ടും പോകാനായി നിർബന്ധിച്ചപ്പോൾ ആയിരുന്നു ഞാൻ തൊട്ടടുത്തു തന്നെ മൂടി പുതച് കിടക്കുന്ന മോളെ നോക്കിയത്..

പെൺകുട്ടിയായത് കൊണ്ടായിരിക്കുമോ ഇക്കാക്ക് അവളോട് ഒരു ഇഷ്ട്ടക്കുറവെന്ന് സ്വഭാവികമായിട്ടും തോന്നാമെങ്കിലും ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ഇക്കാക്ക് ജീവൻ തന്നെ ആയിരുന്നു…ഇവർക്കു രണ്ടു പേർക്കും പനി പിടിച്ചു എന്നറിഞ്ഞത് മുതൽ അവൾക് പനി ഉണ്ടോ എന്ന് ഇടക്കിടെ ചോദിക്കാറുണ്ട്…”

“അവൾ ആണെൽ ഇക്ക ഫോൺ വിളിക്കുമ്പോൾ ഫോൺ എടുത്തു സംസാരിക്കാനും ഉഷാർ ആയിരുന്നു…അപ്പോഴും മൂത്തവൾ ഇക്ക അവളോട്‌ വാചാലമായി സംസാരിക്കുന്നതും നെയ്സറിയിലെ വിശേഷങ്ങൾ ചോദിക്കുന്നതും കേട്ട് മിണ്ടാതെ ഫോണിലേക്കു തന്നെ നോക്കി ഇരിക്കും..”

“ഇക്ക അവളോട്‌ സംസാരിക്കാറില്ല എന്നല്ലേ ഞാൻ പറയുന്നത്… സംസാരിക്കാറുണ്ട് ചുരുങ്ങിയ വാക്കുകളിൽ എന്ന പോലെ..

സുഖമാണോ എന്നോ ഇന്ന് സ്കൂളിൽ പോയില്ലേ എന്നോ ആയിരിക്കും ഇക്ക അവളോട്‌ ചോദിക്കുക “

അവൾക്കിന്ന് ഉപ്പച്ചി എന്ന് വെച്ചാൽ ജീവനാണ്…

അവളുടെ കൂട്ടുകാരികളിൽ പലരും സ്കൂൾ പൂട്ടിന് അവരുടെ ഉപ്പയുടെ അടുത്തേക് പോയപ്പോൾ അവളും പറയുമായിരുന്നു…എനിക്ക് ഉപ്പച്ചിയുടെ അടുത്തേക് പോകണം…

ഉപ്പച്ചിയുടെ അടുത്തേക് എന്ന നമ്മളെ പോവുക എന്നൊക്കെ അവൾ എന്നും ചോദിക്കാറുണ്ട്…

അത് കേട്ടു അവളുടെ കൂടേ രണ്ടാമത്തവളും കൂടും..

ഇച്ചും ഇപ്പിച്ചി യുടെ അടുത്ത് പോകണമെന്നും പറഞ്ഞു കൊണ്ട്…

അവളുടെ കൂടേ ഒരു കൂട്ടി ചേർക്കൽ കൂടി ഉണ്ടായിരിക്കും…

ഇപ്പിച്ചിക്ക് ഞങ്ങളെ ഇഷ്ട്ടമില്ലാഞ്ഞിട്ടല്ലേ ഇപ്പിച്ചിന്റെ അടുത്തേക് കൊണ്ട് പോകാത്തത്…

അല്ലേ ഇത്താത്ത..…”

” അവൾ മൂത്തവളെ നോക്കി കൊണ്ട് പറയുമെങ്കിലും… അവൾ അതിനൊരു മറുപടിയും കൊടുക്കില്ല..

എന്റെ കുട്ടിയെ ഉപ്പച്ചി ഒരു പാട് സ്നേഹിക്കുണ്ടെന്നായിരിക്കും ചിലപ്പോൾ ആ മനസ് നിറയെ.. “

“ഇതങ്ങനെ വിട്ടാൽ ശരിയാകില്ലന്ന് തോന്നി..

ചെറു പ്രായത്തിൽ ഇക്ക ഗൾഫിൽ ആയത് കൊണ്ട് തന്നെ അവളുടെ കൂടേ ഇല്ലാതെ ആളെ തിരിച്ചറിയാതെ പോയ അവളുടെ അറിവില്ലാത്ത പ്രായത്തിന്റെ കുസൃതി പോത്ത് പോലെ വളർന്ന ഇക്കാക് മനസിലാകാതെ പോയതെങ്ങനെ…”

“ഇക്ക വൈകുന്നേരം വിളിച്ചപ്പോൾ ഫോൺ എടുത്ത ഉടനെ തന്നെ ബേക് കാമറ ഓൺ ചെയ്തു..

പനി കുറച്ചു വിട്ടിട്ടുണ്ടെങ്കിലിം അവളിപ്പോഴും മൂടി പുതച്ചു കിടക്കുകയാണ്…

ഞാൻ അവളുടെ നേരെ ഫോൺ പിടിച്ച അത്രയും സമയം ഇക്ക ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു…

മുന്നിലെ ഡിസ്പ്ലേ യിൽ ഇക്കയുടെ മുഖം മാറുന്നത് ഞാൻ കാണുന്നുണ്ട്…

അവിടെ പറയാൻ കഴിയാത്ത ഒരു വികാരം നിറഞ്ഞിരുന്നു…

കണ്ണൊക്കെ ചുവന്നു വന്നു…

ഇക്ക ഒന്നും മിണ്ടാതെ നിസ്‌ക്കളങ്കമായി കിടന്നുറങ്ങുന്ന അവളെ കണ്ണെടുക്കാതെ കുറച്ചു നേരം കൂടേ നോക്കി നിന്നു ഫോൺ കട്ട് ചെയ്തു…”

ഞാൻ ചെയ്തത് ഇക്കാക് ഇഷ്ട്ടമായില്ലേ എന്നായിരുന്നു എന്റെ മനസ്സിൽ നിറയെ…

പക്ഷെ ഒരഞ്ചു മിനിറ്റിന് ശേഷം ഇക്ക ഇങ്ങോട്ട് വിളിച്ചു…

മുഖം നനഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ എനിക്ക് മനസിലായി ഇക്ക മുഖം കഴുകാനായി പോയതായിരുന്നെന്ന്…

ഞാൻ ഇക്കയോട് ചോദിച്ചു

” ഇക്ക കരഞ്ഞോ…”

“ഹേയ് ഇല്ലല്ലോ…എന്തിന്”

ഇക്കയുടെ മറുപടി ഉടനെ തന്നെ വന്നു..

“എന്തിനാ എന്റിക്ക നുണ പറയുന്നത് എനിക്കറിയാം ഇക്ക കരഞ്ഞെന്ന്…”

ഇക്കനോട് ഞാൻ പറഞ്ഞപ്പോൾ ഇക്ക കള്ളം പിടിച്ചത് പോലെ എന്നെ നോക്കി ചിരിച്ചു..

” ഇത്രക് സ്നേഹം ഉള്ളിൽ ഉണ്ടായിട്ടാണോ ഇക്ക മോളോട് മനസ് തുറന്നു സമാരിക്കാത്തത്…”

” അതൊന്നും ഇല്ലെടി…അവളോട്‌ സംസാരിക്കുമ്പോൾ എല്ലാം എനിക്ക് പഴയ കാര്യങ്ങൾ ഓർമ്മ വരും..

അവളെ ഞാൻ എടുക്കാൻ ശ്രമിക്കുമ്പോൾ എന്നിൽ നിന്നും വഴുതി മാറുന്നതും ഉച്ചത്തിൽ കരയുന്നതുമെല്ലാം ഓർത്തു പോകും അതാ ഞാൻ…”

ഇക്ക പകുതിയിൽ നിർത്തിയെന്ന പോലെ എന്നോട് പറഞ്ഞു..

” അവൾ ചെറിയ കുട്ടിയല്ലേ ഇക്ക.. അവൾക് അറിയുമോ ഇതെന്റെ ഉപ്പ യാണെന്നും…എനിക്കേറെ പ്രിയപെട്ടവൻ ആണെന്നും…

പക്ഷെ ഇക്കാക്ക് അറിയുമായിരുന്നല്ലേ അവൾ ഇക്കാന്റെ ആദ്യത്തെ മോളാണെന്ന്…”

“പറ്റി പോയെടി…എനിക്കെന്തോ അവളുടെ കിടത്തം കണ്ടിട്ട് സഹിക്കുന്നില്ല..

നീ അവളെ ഡോക്ടറെ കാണിച്ചോ.. “

ഇക്ക എന്നോട് ചോദിച്ചു..

” ആ ഉപ്പാക് വേണ്ടെങ്കിലും… എനിക്ക് വേണമല്ലോ അവളെ …ഞാൻ എന്റെ മോളെ നല്ല ഡോക്ടറേ തന്നെ കാണിച്ചിട്ടുണ്ട് “

ഞാൻ ഇക്കയോട് ചിരിച്ചു കൊണ്ട് പറഞ്ഞു..

“നീ ഇങ്ങനെ കുത്തല്ലെടി… അവളുടെ പനി വിട്ടോ…”

“നിങ്ങളെ കു ത്തുകയല്ലേ വേണ്ടത്…കൊ ല്ലുകയാണ് ചെയ്യേണ്ടത് പിന്നെ എന്റെ മക്കൾക്കു ബാപ്പ ഇല്ലാതെ ആകുമല്ലേ എന്ന് കരുതിയിട്ടാണ് ഞാൻ…

പനി യൊക്കെ വിട്ടിട്ടുണ്ട് എന്നാലും ക്ഷീണം കൊണ്ട് മൂടി പുതച്ചു കിടക്കുകയാണ് അവൾ…”

ഞാൻ ഇക്കയോട് പറഞ്ഞു..

” അവൾക് ഫോൺ ഒന്ന് കൊടുക്കുമോ നീ…”..

ഒരുപാട് നാളുകൾക്കു ശേഷമാണ് ഇക്ക എന്നോട് അവൾക് ഫോൺ കൊടുക്കുമോ എന്ന് ചോദിക്കുന്നത്…

” ഫോണൊക്കെ കൊടുക്കാം പക്ഷെ ഞാൻ ഒരു കാര്യം കൂടേ പറയട്ടെ നിങ്ങളോട്…”

” ഇക്ക എനിക്ക് ഇനി എന്താണ് പറയാൻ ഉള്ളതെന്ന പോലെ എന്നെ നോക്കി…”

” നിങ്ങൾക് അറിയുമോ നിങ്ങളുടെ രണ്ടു ചെറിയ കുട്ടികളും നിങ്ങളോട് അടുപ്പം കാണിക്കാനുള്ള കാരണം ഞാൻ അല്ല…”.

ഇക്ക പിന്നെ എന്ന പോലെ എന്നെ നോക്കി കൊണ്ടിരിക്കെ ഞാൻ തുടർന്നു…

നിങ്ങളുടെ മൂത്തവൾ എന്റെ ഉപ്പച്ചി യെന്നും നിങ്ങളുടെ ഫോട്ടോ കാണുമ്പോൾ ഇതെന്റെ ഉപ്പച്ചി ആണെന്നും പറയുമ്പോഴാണ് അവർക്ക് നിങ്ങളോട് അടുപ്പം വരുന്നത്..

അവരുടെ ഇത്താത്ത ക്ക്‌ വേണ്ട പെട്ട ആളാണ് നിങ്ങളെന്ന തോന്നലിലൂടെ ഉള്ള അടുപ്പം…

ഇനി ഒരിക്കലും നിങ്ങൾ എന്റെ മോളെ വിഷമിപ്പിക്കരുത്…

ഒരുപക്ഷെ നിങ്ങൾ മറ്റു രണ്ടു പെരേക്കാൾ ഇവളെ സ്നേഹിച്ചാലും എനിക്ക് ഒരു കുഴപ്പവും ഇല്ല…പക്ഷെ എന്റെ മോളെ നിങ്ങൾ വേദനിപ്പിക്കരുത്

രണ്ടിട്ട് കാട്ടരുത്…

അവൾ എന്റെ മോളാണ് അതിലുപരി നിങ്ങളുടെ ചോ രയും…

അത് മറക്കരുത്. “

അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി പോയിരുന്നു…

” ഇക്ക എല്ലാം ഒരു മൂളലോടെ തന്നെ കേട്ടു.. “

” ഞാൻ മോളെ വിളിച്ചു ഫോൺ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് ഉപ്പച്ചി ആണെന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ കണ്ണുകൾ തിളങ്ങി ചാടി എഴുന്നേറ്റിരുന്നു..

പനി അങ്ങ് ഡൽഹി വരെ കടന്നു പോയെന്ന് തോന്നുന്നു..”

” അവർ ഉപ്പയും മകളും സംസാരിക്കുമ്പോൾ അപ്പുറത്തെ റൂമിൽ നിന്നും മോൻ കരഞ്ഞു..

ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് പോയി അവന് പാൽ കൊടുത്തു.. “

“പത്തു മിനിറ്റ് കഴിഞ്ഞിട്ടാണ് ഞാൻ പിന്നെ അങ്ങോട്ട് വരുന്നത്…

അപ്പോഴും അവർ സംസാരം നിർത്തിയിട്ടില്ലായിരുന്നു..

ഓരോരോ വിശേഷങ്ങൾ പറഞ്ഞു അര മണിക്കൂറോളം ഇക്കയും മോളും സംസാരിച്ചിരുന്നു..

അവളുടെ ക്ഷീണമെല്ലാം പോയി ഉഷാർ ആയിരുന്നു…”

ഫോൺ കട്ട് ചെയ്തു എന്റെ അരികിലേക് കൊണ്ട് വന്നപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു…

അവൾ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു..

“ഉമ്മച്ചി ഞാൻ ഉപ്പിച്ചി നെ പറ്റിച്ചു…”

” ഹേ…

ഉപ്പിച്ചിനെ പറ്റിക്കെ…?

എങ്ങനെ.. “

“ഞാൻ അവളോട്‌ ചോദിച്ചു..”

“അതോ..

അത് ഞാൻ ഉപ്പിച്ചി ചോദിച്ചു എന്റെ പനി മാറിയോ എന്ന്..

അപ്പൊ ഞാൻ പറഞ്ഞു എന്റെ പനി മാറിയെന്ന്…”

“എന്നിട്ട്…”

ഞാൻ അവളോട്‌ ഇടയിൽ കയറി ചോദിച്ചു…

” നിക്ക് ഞാൻ പറയട്ടെ…അവൾ എന്റെ ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് പറഞ്ഞു…”

” അപ്പൊ ഉപ്പിച്ചി പറയാ എന്ന നാളെ സ്കൂളിൽ പൊയ്ക്കോ എന്ന്…

അപ്പൊ ഞാൻ പറഞ്ഞു എന്റെ പനി മുഴുവൻ മാറിയിട്ടില്ല കുറച്ചു കൂടേ ബാക്കി ഉണ്ടെന്ന്…”

ഹ ഹ ഹ

അവൾ മനോഹരമായി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു…

” അയ്യട മനമേ..

നീ ഉപ്പിച്ചിനെ അല്ലേ പറ്റിച്ചേ…ഉമ്മിച്ചിനെ അല്ലല്ലോ…

പനി മാറിയത് കൊണ്ട് നാളെ മര്യാദക്ക് സ്കൂളിൽ പോയ്കോണ്ടി…”

ഞാൻ അവളുടെ താടിക് പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു…

” അങ്ങനെ നീറി നീറി പുകയുമായിരുന്ന ഒരു ചെറിയ പ്രശ്നം എന്നെന്നേക്കുമായി തീർത്ത സന്തോഷത്തോടെ…”

ഇഷ്ട്ടപെട്ടാൽ…👍👍

ബൈ

…☺️

Leave a Reply

Your email address will not be published. Required fields are marked *