ശാലിനിയേയും കൂട്ടി ടൗണിലെ ലോiഡ്ജിൽ മുറി എടുക്കണമെന്ന ചിന്തയായിരുന്നു എനിക്ക്. അവൾ എതിർത്തു. എതിർത്തുവെന്ന് മാത്രമല്ല… ഉദ്ദേശ ശുദ്ധിയെ……

ശാലിനി

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

കോളേജിൽ ചേർന്ന ആദ്യവർഷം തന്നെ കുടി തുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ ഒരു തെമ്മാടിയായി ജൂനിയർ പിള്ളേരെ ഞെട്ടിച്ചും ഭീഷിണിപ്പെടുത്തിയും കസർത്തു. അങ്ങനെ ക്യാമ്പസ്സിൽ തകർത്താടുന്ന നേരത്താണ് പൂ പോലെ ചിരിക്കുന്ന ഒരു പെണ്ണിനെ കാണുന്നത്. അവളുടെ പേര് ശാലിനി എന്നായിരുന്നു..

‘അത് ആ സെക്കന്റ് ഇയറിലെ ബുജിയുടെ ലൈനാടാ…’

എന്ന് സുഹൃത്ത് പറഞ്ഞു. കേട്ടപ്പോൾ വല്ലാത്ത ദേഷ്യമാണ് തോന്നിയത്. അവളെ എങ്ങനേയും വശത്താക്കണം. അതിന്റെ ആദ്യ ചുവട് എന്നോണം രാത്രിയിൽ ഹോസ്റ്റലിൽ കയറി ബുജിക്ക് കണക്കിന് കൊiടുത്തു. പോരുമ്പോൾ ഞാൻ അവനോട് ഒരു കാര്യം പറഞ്ഞിരുന്നു. മറ്റൊന്നുമല്ല… നാളെ മുതൽ ശാലിനി എന്നെ പ്രേമിക്കണമെന്ന ചെറിയ കാര്യമായിരുന്നുവത്. അവൻ അപ്പോൾ തന്റെ പൊട്ടിയ സോഡാ കണ്ണട കൈയ്യിൽ പിടിച്ച് തലയാട്ടി…

എന്തുകൊണ്ടോ, പിറ്റേന്ന് കോളേജിലേക്ക് എത്തിയ ആദ്യമണിക്കൂറിൽ തന്നെ ശാലിനി അടുത്തേക്ക് വന്നു. ശേഷം, പ്രേമിക്കുന്നുവെന്ന് പറഞ്ഞു. അത്ഭുതപെട്ട് പോയി…! പറയാത്തയൊരു ഇഷ്ട്ടം തന്നിലും ഉണ്ടായിരുന്നുവെന്ന് അവൾ ചേർത്തിരുന്നു. അവളുടെ കവിളിൽ ഒരുiമ്മയും കൊടുത്ത് ഞാൻ സെക്കന്റ് ഇയറിലേക്ക് ഓടുകയായിരുന്നു….

ബുജിയെ തൂiക്കിയെടുത്ത് ബൈക്കിലിരുത്തി ടൗണിലേക്ക് പോയി. അവനൊരു പുതുപുത്തൻ കണ്ണട വാങ്ങിക്കൊടുത്തു. തലേന്ന് എന്റെ കൈകൊണ്ട് പൊതിരെ തiല്ല് വാങ്ങിയവൻ അപ്പോൾ മനോഹരമായി ചിരിച്ചു. താനും ശാലിനിയും സുഹൃത്തുക്കൾ മാത്രമാണെന്ന് അവൻ എന്നോട് മൊഴിഞ്ഞു. സന്തോഷം ഇരട്ടിക്കുകയായിരുന്നു…

പിന്നീട് ഒരുനാൾ ഫസ്റ്റ് ഇയറിൽ പഠിക്കുന്ന ഒരുത്തന്റെ പേഴ്‌സിൽ നിന്ന് ബലമായി ഞാൻ കുറച്ച് രൂപയെടുത്തു. ശാലിനിയേയും കൂട്ടി ടൗണിലെ ലോiഡ്ജിൽ മുറി എടുക്കണമെന്ന ചിന്തയായിരുന്നു എനിക്ക്. അവൾ എതിർത്തു. എതിർത്തുവെന്ന് മാത്രമല്ല… ഉദ്ദേശ ശുദ്ധിയെ ചോദ്യവും ചെയ്തു. പരസ്യമായി മുഖത്തോട്ട് നോക്കി കാiർക്കിച്ചാണ് അവൾ അന്ന് തിരിഞ്ഞ് നോക്കാതെ പോയത്….

നാണക്കേട് കൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. പിരിയാൻ പറ്റാത്തവിധം അടത്തുവെന്ന് തോന്നിയത് കൊണ്ട് ശാലിനി വീണ്ടും എന്നെ തേടി വന്നിരുന്നു. ഞാൻ തീർത്തും അവഗണിച്ചു. ആഗ്രഹ ങ്ങൾക്ക് വഴങ്ങാത്ത അവളെ എനിക്ക് വേണ്ടായിരുന്നു..

തുടർന്ന്, പഠിത്തം കഴിയുന്നതിന് മുമ്പേ തന്നെ പതിയേ ഞാൻ ശാലിനിയെ മറന്നു.

ഏറെ വിഷയങ്ങളിൽ തോറ്റുവെന്ന സർട്ടിഫിക്കറ്റുകളുമായാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. മര്യാദയ്ക്ക് കോളേജിൽ പോകാത്ത തലതിരിഞ്ഞ മോന്റെ കഥകളൊക്കെ അറിഞ്ഞപ്പോൾ യഥാർത്ഥത്തിൽ തോറ്റത് ഞങ്ങളാടായെന്ന് പറഞ്ഞ് അച്ഛൻ തലകുനിച്ചു. അമ്മ ചെiകിടത്തൊന്ന് തരുകയും ചെയ്തു.

ആ ഒറ്റ അടികൊണ്ട് ഞാൻ നന്നായി.. അച്ഛന്റെ അനിയന്റെ സുഹൃത്തായ ഒരാളുടെ വകയിലെ കുഞ്ഞമ്മയുടെ പെങ്ങളുടെ ഭർത്താവ് മൂലം ഗൾഫിലൊരു ജോലിയും തരപ്പെട്ടു.

മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. എല്ല് മുറിയെ പണിയെടുത്ത് നാട്ടിലെ വീട് പുതുക്കി പണിയാൻ എനിക്ക് കഴിഞ്ഞിരുന്നു. വളരെ യാന്ത്രീകമായി ജീവിതം മുന്നോട്ട് പോകുകയാണ്. മുന്നിൽ വീണ് കിട്ടുന്ന ചില നിമിഷങ്ങളിൽ തിരിഞ്ഞ് നോക്കുമ്പോഴാണ് കഴിഞ്ഞതെല്ലാം കുറ്റബോധത്തിൽ തൂങ്ങാനുള്ള കാലമായിരുന്നുവെന്ന് അറിയുന്നത്…

നേരും നെറിയും ഇല്ലാത്ത അന്നത്തെ എന്നോട് വല്ലാത്തയൊരു അമർഷം തോന്നി. പൂപോലെ മനോഹരിയായ ഒരുവളെ നഷ്ട്ടപ്പെടുത്തി യതിൽ ജീവിതത്തോട് തലകുനിക്കുകയും, പാവം ബുജിയേയും മറ്റ് പിള്ളേരെയും ദ്രോഹിച്ചതിൽ ലജ്ജിക്കുകയും ചെയ്തു.

അങ്ങനെ ഒരു അവധിക്കാലത്ത് ഞാൻ നാട്ടിലേക്ക് എത്തി. അച്ഛനും അമ്മയും അതീവ സന്തോഷത്തിലാണ്. മകനെ പിടിച്ച് പെണ്ണ് കെട്ടിക്കണമെന്ന കൊടും ചിന്തയിലാണ് രണ്ടുപേരും. അതിന് വേണ്ടി ചില പെൺകുട്ടികളുടെ രക്ഷിതാക്കളുമായി അവർ സംസാരിക്കുകയും ചെയ്തിരിക്കുന്നു.

ഞാൻ പൂർണ്ണമായി വഴങ്ങി.. അവർ ചൂണ്ടിക്കാട്ടുന്ന ഏത് പെണ്ണിനേയും കെട്ടാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ്, അന്ന് രാവിലെ ഒരു പെണ്ണുകാണൽ ചടങ്ങിലേക്കായി ഞങ്ങൾ ഇറങ്ങിയത്.

പോകുന്ന വഴികളിലും, പെണ്ണിന്റെ വീട്ടിലേക്ക് കയറുമ്പോഴും, ഒരുവൾ വന്ന് എനിക്കൊരു കപ്പ് കാപ്പി തന്നപ്പോഴും ഉള്ളിൽ ആ പൂ പോലെ ചിരിക്കുന്ന പൂർവ്വ കാമുകിയായിരുന്നു. എന്നോ മറന്ന് പോയവൾ പതിവില്ലാത്ത വിഷാദത്തിലേക്ക് എന്നെ പറഞ്ഞയക്കുന്നത് പോലെ…

പെണ്ണിനോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് പറഞ്ഞു. ഇത്തിരി പലഹാരവും തിന്ന് വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ പിന്നേയും ശാലിനിയെ ഓർത്തൂ…..

വീണ്ട് വിചാരം ഇല്ലാതെ നഷ്ട്ടപ്പെടുത്തിയതൊന്നും മറ്റൊരു കാലത്ത് തിരഞ്ഞാൽ വീണ്ടെടുക്കാൻ പ്രയാസമായിരിക്കുമെന്ന് പൂർണ്ണമായി ബോധ്യമാകുന്നു. അതുമാത്രമല്ല… അനുഭവിക്കാൻ ഇനിയുമെത്ര ബാക്കി കിടക്കുന്നു…. കൃത്യമായ കണക്കെടുപ്പ് നടത്താതെ ഒരു കാലവും നമ്മളെയൊന്നും താണ്ടി പോകാറില്ലല്ലോ…..!!!

Leave a Reply

Your email address will not be published. Required fields are marked *