ശ്രീഹരി ~~ ഭാഗം 22 ~ എഴുത്ത്:- അമ്മു സന്തോഷ്

അഞ്ജലി ശ്രീഹരി നട്ടിട്ട് പോയ പച്ചക്കറികൾക്കും വാഴകൾക്കുമെല്ലാം വെള്ളം ഒഴിക്കുകയായിരുന്നു. ഓരോന്നിനും വെള്ളം ഒഴിക്കുമ്പോൾ അവന്റെ മുഖം ഉള്ളിൽ തെളിയും. ആ ചിരി കള്ളനോട്ടം.

“ചേച്ചി ഇതെന്താ ചെയ്യുന്നേ? ഞാൻ ചെയ്യാമല്ലോ “

അനന്തു അവളുടെ കയ്യിൽ നിന്ന് ഹോസ് വാങ്ങി

“അതിനെന്താ ഞാൻ നനച്ചാല്?”

അവൾ വെണ്ടയ്ക്ക പാകമായത് പൊട്ടിച്ചു

“ഹരിയേട്ടൻ വിളിച്ചോ ചേച്ചി?”

“ഉവ്വല്ലോ നിന്നെ തിരക്കും എപ്പോഴും “

“ആഹാ എന്നിട്ടിപ്പോഴാണോ പറയുന്നത്? എനിക്ക് ഹരിയേട്ടന്റെ നമ്പർ ഒന്ന് തരണേ “

“എന്തിനാടാ?”

“ഇവിടെ മടുക്കുമ്പോൾ അങ്ങോട്ട് പോകാന”

“അമ്പട. അച്ഛനോട് പറയട്ടെ ഞാൻ “

“അയ്യോ… പിന്നേ… ഞാൻ ഒരു കാര്യം പറഞ്ഞാൽ ചേച്ചി എന്നെ വഴക്ക് പറയുമോ?”

അവൾ എളിയിൽ കൈ കുiത്തി

“ആദ്യം പറ പിന്നെ തീരുമാനിക്കാം “

“ഞാൻ നിങ്ങളുടെ കാര്യം സാറിനോട് പറഞ്ഞു “

അവളുടെ കണ്ണ് മിഴിഞ്ഞു പോയി

“എന്റെ ഈശ്വര!  മഹാപാപി ഇതെപ്പോ പറഞ്ഞു?”

“അത് ഹരിയേട്ടൻ പോകുന്ന ദിവസം ചേച്ചി കരഞ്ഞില്ലേ അന്നെനിക്ക് ഭയങ്കര സങ്കടം ആയി. അപ്പൊ പോയി പറഞ്ഞു. അല്ലെങ്കിൽ സാർ ചേച്ചിക്ക് വേറെ കല്യാണം വല്ലോം ആലോചിച്ചാൽ എന്ത് ചെയ്യും?”

അഞ്ജലി തലയിൽ കൈ വെച്ച് പോയി

“എന്റെ ദൈവമേ..എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു?”

“സാറ് ചിരിച്ചു പിന്നെ പറഞ്ഞു ഇത് സാർ അറിഞ്ഞു എന്ന് അവർ അറിയണ്ടാന്ന് “

അവൾ നെഞ്ചിൽ കൈ വെച്ചു ദീർഘ ശ്വാസം വിട്ടു

ഒരു വലിയ കടമ്പ കടന്നിരിക്കുന്നു

അവൾ അവനെ കെട്ടിപിടിച്ചു ഒരു ഉiമ്മ കൊടുത്തു”താങ്ക്സ് ട പൊന്നു മോനെ.. ഞാൻ ഇപ്പൊ വരാമേ “

അനന്തു ഞെട്ടി നിൽകുമ്പോൾ അവളോടി പോയി

ഹരി ഒരു വലിയ പ്രശ്നത്തിന്റെ മധ്യത്തിലായിരുന്നു

ജെന്നിക്ക് ഒരു പ്രണയം

മറ്റാരുമല്ല വിഷ്ണു

ഹരിയുടെ സുഹൃത്ത് വിഷ്ണു

ആരും അറിയാതെ ഇവരിതെങ്ങനെ മുന്നോട്ട് കൊണ്ട് പോയി എന്ന് അമ്പരന്നിരിക്കുകയായിരുന്നു ഹരി

“ഹരിയേട്ടൻ ഇത് ഒന്ന് പപ്പയോടു പറയണം ” ജെന്നി കെഞ്ചി

“നടക്കത്തില്ല മോളെ. തോമസ് ചേട്ടന്റെ നെഞ്ചു പൊട്ടിപ്പോകും “

“അങ്ങനെ പറയരുത്.. പഠിത്തം കഴിഞ്ഞു പറയാൻ കാത്തിരുന്നതാ ഞാൻ. ഹരിയേട്ടനോടാ ആദ്യം പറയുന്നത്. പ്ലീസ് ഹരിയേട്ടാ “

ഹരിക്ക് തiല പൊiട്ടിത്തെiറിക്കുന്നത് പോലെ തോന്നി

ഒരു പഴയ ക്രിസ്ത്യൻ രീതി ആണ് തോമസ് ചേട്ടന്റെ

പള്ളിയും പ്രാർത്ഥനയും അങ്ങനെ പോകുന്ന ഒരു പാവം

വിഷ്ണുവിന്റെ വീട്ടിലും ഇത് സമ്മതിക്കില്ല

അവൻ ഒറ്റ മകനാണ്

ക്ഷേത്രത്തിലേ പൂജാരിയുടെ മകൻ

ഇത് നാട്ടിൽ ഒരു ഭൂകമ്പം ഉണ്ടാക്കും

താൻ ആണ് ഇതിന്റെ കൂട്ട് എന്നെ എല്ലാവരും കരുതുവുള്ളു

ഈശ്വര!

പെട്ടെന്ന് അവന്റെ ഫോൺ ശബ്ദിച്ചു

അഞ്ജലി

“ഞാൻ പിന്നെ വിളിക്കാം “

അവൻ കാൾ കട്ട്‌ ചെയ്തു

മറു വശത്ത് അഞ്ജലി നഖം കടിച്ചു ശൊ എന്ത് സന്തോഷ വാർത്ത ആണ് പറയാൻ വന്നത് ഹലോ പോലും വെച്ചില്ല അപ്പോഴേക്കും കട്ട്‌ ചെയ്തു അങ്ങനെ കൊള്ളില്ല ല്ലോ

അവൾ വീണ്ടും വിളിച്ചു

ഹരി കാൾ കട്ട്‌ ചെയ്തു കളഞ്ഞു അഞ്‌ജലിക്ക് ശുiണ്ഠി വന്നു

വീണ്ടും വിളിച്ചു കൊണ്ടിരുന്നു

അവൻ മൊബൈൽ ഓഫ്‌ ചെയ്തു വെച്ചു

അവളുടെ ഉള്ള് ഒന്ന് പിടഞ്ഞു കണ്ണ് നിറഞ്ഞു പോകുകയും ചെയ്തു

ഹരി ജെന്നിയെയും വിഷ്ണുവിനെയും മാറി മാറി നോക്കി

“നോക്ക് ഇതിൽ എന്റെ സപ്പോർട്ട് ഉണ്ടാവില്ല. മറ്റൊന്നും കൊണ്ടല്ല. നിന്റെ അച്ഛൻ അമ്മ അവരുടെ ഹൃദയത്തിൽ ഉണ്ടാകുന്ന വേദന… ഇവളുടെ വീട്ടുകാരുടെ സങ്കടം. അവരുടെ മോനെ പോലെയാ ഞാൻ. എനിക്ക് പറ്റില്ല “

“ഹരി പ്ലീസ്. നിനക്ക് അറിഞ്ഞൂടെ എന്നെ? ഞാൻ ഇത് വരെ ഒരു പെണ്ണിനോട് പോലും ഒരു തമാശ കാണിച്ചിട്ടില്ല. ഇത് വരെ എന്റെ മനസിലിവൾ അല്ലാതെ വേറെ ഒരു പെണ്ണ് വന്നിട്ടില്ല. ഞങ്ങളുടെ സ്കൂൾ കാലം മുതൽ ഞങ്ങൾ ഇത് മനസ്സിൽ കൊണ്ട് നടക്കുന്നതാണ്. ഇപ്പൊ ഇവളുടെ പഠിത്തം കഴിഞ്ഞു എനിക്ക് ജോലിയായി. ഇനി ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കണം ഹരി. ഞാൻ ഹിന്ദുവും ഇവൾ ക്രിസ്ത്യനും ആയത് ഞങ്ങളുടെ തെറ്റാണോ?”

ഹരിക്ക് ഉത്തരം നഷ്ടപ്പെട്ടു

“എനിക്ക് ഒന്നും അറിഞ്ഞൂടാ വിഷ്ണു.. ഞാൻ ഇതിന് കൂട്ട് നിൽക്കില്ല. എനിക്ക് ഇവളുടെ പപ്പയുടെയും അമ്മയുടെയും മുഖം കാണാൻ വയ്യ “

“എന്നാ പിന്നെ ഞങ്ങളീ നാട്ടിൽ നിന്നെ പോകും വേറെ എവിടെ എങ്കിലും പോയി ജീവിക്കും ” ജെന്നി പറഞ്ഞു

അടിക്കാൻ കൈ പൊങ്ങി ഹരിയുടെ. പക്ഷെ അവൻ നിയന്ത്രിച്ചു

“നിങ്ങൾ ഇപ്പൊ പൊ. എനിക്ക് ഒന്ന് ആലോചിക്കണം “

അവന് തല വേiദനിച്ചു തുടങ്ങി

അവർ പോയിട്ടും അവൻ കുറച്ചു നേരം അങ്ങനെ ഇരുന്നു

സത്യത്തിൽ അവരെ കുറ്റം പറയാൻ തനിക്ക് എന്ത് യോഗ്യത ഉണ്ടെന്ന് അവനാലോചിച്ചു നോക്കി

ബാലചന്ദ്രൻ സാറിന് സമ്മതം അല്ലെങ്കിൽ കൂടെ താൻ അഞ്ജലിയുമൊത്ത് ജീവിച്ചേക്കാം

ആരെതിർത്താലും അഞ്ജലിയെ താൻ വിട്ട് കളയില്ല

ഇവിടെ അവൻ ഒരു ഹിന്ദുവും അവൾ ക്രിസ്ത്യനുമായി പോയി

പക്ഷെ ഇതിന് കൂട്ട് നിന്നാൽ പിന്നെ താൻ ആരായി?

കൂട്ട് നിന്നില്ലെങ്കില്?

എന്ത് ധൈര്യത്തിലാണ് അവൾ പറഞ്ഞത് ഞങ്ങൾ ഇവിടെ നിന്ന് പോകുമെന്ന്?

അഞ്ജലിയും അങ്ങനെ തന്നെ അല്ലെ പറയുക

അതേ

തനിക്കൊപ്പം ജീവിക്കാൻ സാധിച്ചില്ലെങ്കിൽ. ആരെങ്കിലും എതിർത്താൽ അവൾ ഇത് തന്നെ പറയും

പെട്ടെന്ന് അവൻ അവൾ വിളിച്ചത് ഓർത്തു

മൊബൈൽ ഓൺ ചെയ്തവൻ തിരിച്ചു വിളിച്ചു

“അഞ്ജലി ഞാൻ അപ്പൊ വലിയ ഒരു പ്രശ്നത്തിൽ ആയിരുന്നു. മോളെന്താ വിളിച്ചത്?”

“ഒന്നൂല്ല ശ്രീ. സോറി.”

ഹരിയുടെ ഉള്ള് ഒന്ന് പിടഞ്ഞു

അവൾക്ക് വേദനിച്ചു എന്നവന് മനസിലായി

“എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ് എന്തിനാ വിളിച്ചത്? പറ “

“ഒന്നുമില്ല.. ശ്രീ വെച്ചോ ഞാൻ കുറച്ചു ബിസിയാണ് “

അവൾ കാൾ കട്ട്‌ ചെയ്തു

ഹരി ഒരു നിമിഷം വല്ലാതെയായി

അവൾക്ക് എന്താണ് തന്നെ മനസിലാകാത്തത് എന്നവൻ ഓർത്തു

ഏത് തിരക്കിലും അവളുടെ ഫോൺ കാൾ താൻ എടുക്കും

അത്രയും വിഷമം നിറഞ്ഞ ഒരു സാഹചര്യം ഉണ്ടായത് കൊണ്ടാണ് താൻ അങ്ങനെ പ്രവർത്തിച്ചത് എന്നിട്ടും വിളിച്ചു

അവൻ കുറച്ചു നേരം ആലോചിച്ചു നോക്കിയപ്പോ ദേഷ്യം വന്നിട്ട് ഫോൺ ഓഫ്‌ ചെയ്തു പോയി കട്ടിലിൽ കിടന്നു

ഇതിനാണ് നാളിത് വരെ ഈ കുന്തത്തിൽ പോയി ചാടാതിരുന്നത്

ഇത് വല്ലാത്ത അസ്വസ്ഥത ആണ്

മറുവശത്തു അഞ്ജലിയും അതേ അവസ്ഥയിലായിരുന്നു

അവൾ വീണ്ടും വിളിച്ചു നോക്കി ഓഫ്‌ ആണ്

രാത്രി ആയി

അവൻ പിണങ്ങി അവൾക്ക് മനസിലായി

“അഞ്ജലി മോള് കഴിക്കുന്നില്ലേ?”

സുഭദ്ര

“ഇല്ല വിശപ്പില്ല.”

അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു

“അതെന്താ വിശപ്പില്ലായ്‌മ? ഒന്നും കഴിച്ചില്ലല്ലോ “

“ചില ദിവസം രാത്രി കഴിക്കില്ല “

പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു

ശ്രീ കാളിംഗ്

അതവർ കാണാതെയിരിക്കാൻ അവൾ വലതു കൈ കൊണ്ട് പെട്ടെന്ന് സൈലന്റ് ആക്കി

അവർ പോകുന്ന ലക്ഷണം ഇല്ല

മുറി ചുറ്റി നടന്നു നോക്കുവാണ്

ശ്രീ വീണ്ടും വിളിച്ചു

അഞ്ജലി തീയുടെ നടുക്ക് പെട്ട പോലെയായി

ശ്രീഹരിക്ക് ദേഷ്യം വന്നു

അവൻ ഫോൺ ഓഫ്‌ ചെയ്തു വെച്ച് കിടന്നു

സുഭദ്ര പോയപ്പോൾ അഞ്ജലി വിളിച്ചു ഓഫ്‌

ഈശ്വര

ഇനി എന്താ ചെയ്ക!

ശ്രീയുടെ സ്വഭാവം വെച്ച് ഇനി ഉടനെ ഒന്നും ഇണങ്ങില്ല

അവൾ വേദനയോടെ ഫോണിൽ നോക്കിയിരുന്നു

ഹരിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല

പഴയ പോലെ അവളോട് പിണങ്ങാൻ വയ്യ

ദൂരെയാണ്

താൻ പിണങ്ങിയാൽ തകർന്നു പോകും ആ മനസ്സ്

അവൻ ഫോൺ ഓൺ ചെയ്തു

അടുത്ത നിമിഷം കാൾ വന്നു

ഒരു പൊട്ടിക്കരച്ചിൽ

“എന്നോട് പിണങ്ങല്ലേ ശ്രീ… ഫോൺ ഓഫ്‌ ചെയ്തു വെക്കല്ലേ.. ഞാൻ ഇവിടെ ഉരുകി ഉരുകി ഇല്ലാതായി പോകും “

ഹരിയുടെ കണ്ണ് നിറഞ്ഞൊഴുകി

“എന്റെ ജീവനല്ലേ… എന്നോട് പിണങ്ങല്ലേ “

അവൾ വീണ്ടും ഇടറി പറഞ്ഞു

“ഞാൻ മരിച്ചു പോം ശ്രീ… എനിക്ക് ആ ശബ്ദം കേൾക്കാതെ പറ്റില്ല ശ്രീ…”

“അഞ്ജലി…” അവൻ സങ്കടത്തോടെ വിളിച്ചു

“കരയല്ലേ.. മതി “

അഞ്ജലി ഏങ്ങലടിച്ചു കൊണ്ട് ഇരുന്നു

“എന്റെ പൊന്ന് ഇങ്ങനെ കരഞ്ഞാൽ എനിക്ക് സമാധാനം കിട്ടുമോ?”ശ്രീഹരി സ്നേഹത്തോടെ ചോദിച്ചു

“എനിക്ക് പേടിയാണ്.ശ്രീക്ക് നല്ല വാശിയുണ്ട്. ശ്രീ പിണങ്ങിയ എന്റെ മുന്നിൽ ആണെങ്കിൽ എനിക്ക് ഓടി വരാം. ഇത് ദൂരെ… ഞാൻ എങ്ങനെയാ വരിക?” ഹരിക്ക് പാവംതോന്നി

തന്റെ പാവം പെണ്ണ്

“ഞാൻ നിന്നോട് പിണങ്ങില്ല അഞ്ജലി “

“എനിക്ക് സത്യം ചെയ്തു താ. എന്ത് വന്നാലും പിണങ്ങില്ല എന്ന് “

“സത്യം പിണങ്ങില്ല “

“എന്നെ കൊണ്ട് സത്യം ചെയ്യു”

അവൻ ഒന്ന് മടിച്ചു

“അത് വേണോ?”

“വേണം… എനിക്ക് വയ്യ ഇത് താങ്ങാൻ “

“എന്റെ പൊന്ന് സത്യം ശ്രീഹരി പിണങ്ങില്ല. പോരെ?”

അവൾ മൂളി

“ഇനി പറ എന്റെ കൊച്ചെന്തിനാ വിളിച്ചത്?”

അവൾ കാര്യങ്ങൾ ചുരുക്കി പറഞ്ഞു

“അച്ഛന് എതിർപ്പ് ഒന്നുല്ല “

ഹരിക്ക് അത് അറിയാമായിരുന്നു. എങ്കിലും ഒരു ആശ്വാസം തോന്നി

“, ഇനി അവിടുത്തെ പ്രശ്നം എന്തായിരുന്നു എന്ന് പറ “

പെട്ടെന്ന് അവൻ ഒന്ന് മടിച്ചു

എങ്ങനെ പറയും പറയണോ വേണ്ടയോ

“ദേ പറഞ്ഞോ “

അവളുടെ ശബ്ദം

അവൻ എല്ലാം പറഞ്ഞു

“ശൊ കഷ്ടായല്ലോ ശ്രീ… എന്തായാലും ഒന്ന് സംസാരിച്ചു നോക്കു ട്ടോ. നിഷ്പക്ഷമായിട്ട് ഒന്ന് സംസാരിക്കു പിള്ളേർ വല്ല കടും കൈയും ചെയ്താലോ? നമുക്ക് ഓരോരുത്തരും എങ്ങനെ എന്ന് അറിഞ്ഞൂടാല്ലോ “

“പക്ഷെ അഞ്ജലി എനിക്കിതു വെറുതെ ഈസി ആയിട്ട് പറയാൻ പറ്റില്ല.നമ്മുടെ കാര്യം പോലെ അല്ലയിത്. രണ്ടു മതം, രണ്ടു തട്ടിൽ നിൽക്കുന്ന ആളുകൾ. എന്നെ മകനെ പോലെ കരുതി നോക്കി വളർത്തിയ മാതാപിതാക്കളാ അവര്. എന്നോട് ചോദ്യം ചോദിച്ചാൽ എനിക്ക് ഉത്തരം ഇല്ല “

അഞ്ജലിക്ക് അത് മനസിലാകുന്നുണ്ടായിരുന്നു

“ശ്രീ സ്നേഹിക്കുന്ന രണ്ടു പേര്… ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ടു പേര്. അവർക്ക് ജീവിക്കാൻ ഒരു സപ്പോർട്ട്. അത് കൊടുക്കണം. ഒന്ന് ശ്രമിച്ചു നോക്ക്. പറ്റില്ലെങ്കിൽ വിട്ടേക്ക് “

ശ്രീഹരിക്ക് ഉള്ള് ഒന്ന് തണുത്തു

ഒരു മഴ പെയ്തു തോർന്ന പോലെ

“എന്റെ പൊന്നിന് മനസ്സിലായോ?”

പ്രണയം നിറഞ്ഞ ശബ്ദം

അവന്റെ ഉiടലും ഒന്ന് തണുത്തു

“എനിക്ക് നിന്നേ കാണാൻ തോന്നുവാ… നേരിട്ട് എന്റെ അടുത്ത്..
എന്റെ മുന്നില് “

അവൻ ഈറൻ ശബ്ദത്തിൽ പറഞ്ഞു

“ഞാൻ മുന്നിലുണ്ട് ഒന്ന് കണ്ണടയ്ക്ക്.”

അവൻ കണ്ണുകൾ അടച്ചു

നെറ്റിയിൽ

കണ്ണിൽ

മൂക്കിൻ തുമ്പിൽ

ചുiണ്ടിൽ

അവളുടെ മുഖം ഇiഴയുന്ന പോലെ

ഞാനുണ്ട്

മന്ത്രം പോലെ ആ സ്വരം

അവന്റെ കണ്ണുകൾ നിറഞ്ഞു തൂവി

“ഉറങ്ങിക്കോട്ടോ “

അവൻ കണ്ണുകൾ അടച്ചു

“thanks അഞ്ജലി “

അവൻ മന്ത്രിച്ചു

തുടരും…….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *