ആലീസാണെന്റെ മാലാഖ——- Story written by Santhosh Appukuttan——- ഡ്യൂട്ടി കഴിഞ്ഞു പോകാൻ നേരമാണ്, പോർച്ചിൽ ഒരു ആംബുലൻസ് വന്നു നിൽക്കുന്നതും, ഒരാളെ സ്ട്രെക്ചറിൽ കിടത്തി കാഷ്വാലിറ്റി യിലേക്ക് കൊണ്ടു പോകുന്നതും ആലീസ് കണ്ടത്.
ഉടനെ തന്നെ അവൾ കാഷ്വാലിറ്റിയിലേക്ക് ഓടി വന്നപ്പോൾ കണ്ടത് ചിരിച്ചുക്കൊണ്ട് നിൽക്കുന്ന നഴ്സ് സുജയെ ആണ് –
“നീ പേടിക്കണ്ട ഇതൊരു ഗർiഭസ്ഥശിശു ആണ്
ബെഡ്ഡിൽ വളഞ്ഞു പുളഞ്ഞുകിടക്കുന്നത് കണ്ടാൽ ശരിക്കും ഗiർഭസ്ഥശിiശു തന്നെ!
“ഗർiഭസ്ഥശിശു നിന്റെ തiന്തയാണെടീ”
ബെഡ്ഡിൽ നിന്ന് ചാടിയെഴുന്നേറ്റ് സുജയ്ക്കു നേരെ ചീറിയ ആ മുഖം കണ്ട് ആലീസ് അമ്പരന്നു!
കൊളുക്കൻമല ഷിജു
നാട്ടിലെ സമ്പന്ന പുത്രനാണെങ്കിലും, ഒരു തെരുവ് ഗുiണ്ടയുടെപോലെ ജീവിക്കുന്നവൻ.
കഴിഞ്ഞമാസം ഓടുവ ളവ് മൂലയിൽ വെച്ചു നടന്നസംഭവം കൂടി ഓർത്തപ്പോൾ ആ ലിസിന്റെ മുഖത്ത് രiക്തം ഇരച്ചുവന്നു.
“കുiടിച്ചു വെളിവില്ലാതെ ബൈക്കിൽനിന്ന് റോഡിലേക്ക് വീണതാണ് കക്ഷി. “
ആരോ പറഞ്ഞതു കേട്ട ഡോക്ടർ, ഷിജുവിനെ പരിശോധിച്ച് കുറിപ്പെ ഴുതുകയും ടി.ടിയെടുക്കാൻ ആലീസിനോട് പറഞ്ഞ് പുറത്തേക്ക് പോകുകയും ചെയ്തു.
ഷർട്ടും,ലുങ്കിയും മൊത്തം ഉരഞ്ഞു കീiറുകയും, രiക്തം പടരുകയും ചെയ്തിട്ടുണ്ട്!
“ഇiഞ്ചക്ഷൻ എടുക്കണം”
ആലീസത് പറഞ്ഞപ്പോൾ കമഴ്ന്നു കിടന്നുക്കൊണ്ട് തന്നെ ഷിജു കൈ നീട്ടി.
” ഇത് കൈയ്യിൽ എടുക്കാൻ പറ്റില്ല.ബട്ടക്സിലേ പറ്റൂ “
സുജ ചിരിച്ചുക്കൊണ്ട് പറഞ്ഞപ്പോൾ ഷിജു മുഖമുയർത്തിയതും, മുന്നിൽ കണ്ട മുഖം കണ്ട് ഞെട്ടി.
സിറിഞ്ച് കൈയ്യിൽ പിടിച്ചു നിൽക്കുന്ന ആലീസ്!
ഓടുവളവ് മൂiലയിൽ വെച്ച് ആളറിയാതെ ആലീസിന്റെ അകന്ന ബന്ധത്തിലുള്ള ഒരുത്തനെ പിടിച്ച് പഞ്ഞിക്കിട്ടത് കഴിഞ്ഞ മാസമാണ്.
” ആലീസെ അമർത്തി കുiത്തരുത് – ആളറിയാതെയാണ് അവനെ പിiടിച്ചു തiല്ലിയത്?”
“അത് വിട്.ഇപ്പം ഇഞ്ചക്ഷൻ എടുക്കട്ടെ”
ആലീസ് ധ്യതികൂട്ടി.
ഷിജു ഒരു നിമിഷം സുജയെ നോക്കി –
” ഈ വെള്ളപാറ്റയോട് പുറത്ത് പോകാൻ പറ”
” ഞാൻ കാണുന്നതുപോലെ തന്നെയല്ലേ അവളും – നീ ഞങ്ങളുടെ മുന്നിൽ കാiമദേവനൊന്നുമല്ല – രോഗിയാ?”
മനസ്സില്ലാമനസ്സോടെ ഷിജു ബെഡ്ഡിൽ കമഴ്ന്നുകിടന്നു.
“ജiട്ടി താഴ്ത്തണോ സിസ്റ്ററെ “
ചമ്മലോടെ, വിനയത്തോടെ ഷിജു ചോദിച്ചു.
“വേണ്ട മാഷെ! ആവശ്യത്തിൽ കുടുതൽ തുiള_ജiട്ടിയിലുണ്ട്’ ശരിക്കും കിളിമാർക്ക് കുടയിൽ ഉറുമ്പരിച്ചതു പോലെ അല്ലേ ആലീസെ ?”
സുജയുടെ പരിഹാസം കേട്ട് ഷിജു പല്ലിറുമ്മി മുകളിലേക്കുയർന്നതും സിറിഞ്ച് താഴ്ന്നതും, ഒരു അiലറിക്കരച്ചിൽ ഷിജുവിൽ നിന്നുയർന്നതും ഓരേ-നിമിഷത്തിലായിരുന്നു..
” പ്രതികാരം തീർത്തു അല്ലേ ആലീസെ ?”
ഷിജുവിന്റെ കണ്ണകളിൽ നിന്ന് വെളളം ചാടി.
“നാട്ടാരുടെ പ്രശ്നത്തിലിടപെടുന്ന സമയത്ത് സ്വന്തം അiടിവസ്ത്ര ത്തിലെങ്കിലും ശ്രദ്ധ കൊടുത്തൂടെ തനിക്ക്?”
ആലീസ് വല്ലാത്തൊരു വെറുപ്പോടെ -ഷിജുവിനെ നോക്കി.
“കഴിഞ്ഞ വർഷം കൃസ്തുമസ്സിന് അപ്പൻ വാങ്ങി തന്നതാ! കൃസ്തുമസ്ക ഴിഞ്ഞ് രണ്ടാമത്തെ ദിവസം പൂiക്കുറ്റിയായ്, പടമായ്,ഭിiത്തീ കേiറി അപ്പൻ!”
ഷിജുവിന്റെ കണ്ണിൽ നീർനിറഞ്ഞു.
” അപ്പൻ അവസാനം വാങ്ങി തന്നതായതു കൊണ്ട് ഉപേക്ഷിക്കാനൊരു മടി – ഇതു ഇട്ടു നടക്കുമ്പോൾ അപ്പൻ കൂടെയുണ്ടെന്നൊരു തോന്നലാ!”
പൊട്ടിവന്ന ചിരി പാടുപെട്ട് ആലീസൊതുക്കി.
” എന്നാ അതങ്ങ് ഷോകേസിൽ വെക്കായിരുന്നില്ലേ?”
സുജയുടെ പറച്ചിൽ കേട്ട ഷിജു ബെഡ്ഡിൽ നിന്ന് ചാടിയെഴുന്നേറ്റ് അവളുടെ നേർക്ക് കൈചൂണ്ടി.
” ആശാന്റെ മോളായത് നിന്റെ ഭാഗ്യം! അല്ലെങ്കീ ഈ പളപളപറയുന്നതിനു മുന്നേ ഈiസ്റ്റാൻഡിൽ ഡ്രിപ്പായി ഇട്ടേനെ ഞാൻ “
ആലീസ് അത്ഭുതത്തോടെ സുജയെ നോക്കി.
സുജ പുഞ്ചിരിയോടെ അതേയെന്ന് തലയാട്ടി.
” എന്റെ അപ്പൻ കൊളുക്ക്മല വർഗ്ഗീസിന്റെ പ്രിയ ശിഷ്യനാ ഈ തെiമ്മാടി”
” അപ്പോൾ റെസ്റ്റ് എടുക്ക് ഷിജു – ഞാൻ പോട്ടെ?”
ആലീസ് ബാഗെടുത്ത് തോളത്തിട്ടു.
” ആലീസ് ഒന്നും മനസ്സിൽ വെക്കരുത് ട്ടോ- അന്ന് ആലീസിന്റെ സ്വന്തക്കാര നെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.”
ഷിജുവിന്റെ നോട്ടം -ഒരു നിമിഷം തൊലിയടർന്ന കൈപ്പത്തിയിലേക്ക് നീണ്ടു ‘.
” ആലീസുമായി ആരും കമ്പനിയടിക്കുന്നത് എനിക്കിഷ്ടമല്ല “
” അതെന്താ ഇവൾക്ക് കൊiറോണയുണ്ടോ?”
സുജ അതും പറഞ്ഞ് ആലീസിനെ കെട്ടിപ്പിടിച്ചു.
കൈയ്യെത്തുന്ന ദൂരത്ത് എറിയാൻ പറ്റിയ വല്ലതുമുണ്ടോയെന്ന് ഷിജു -നോക്കി.
” എനിക്കിഷ്ടാ ആലീസിനെ “
ആലീസിന്റെ മിഴികളിൽ നീരാവി പടർന്നു.
” എന്നിട്ട് നീയെന്താ ഇവളോട് പറയാത്തേ ” സുജ പരിഹാസത്തോടെ ഷിജുവിനെ നോക്കി.
” പറഞ്ഞാൽ ആലീസ് വിശ്വസിക്കോ? വലിയ പണക്കാരുടെ മക്കൾക്കുണ്ടാകുന്ന ഒരു ചൊറിച്ചിലായേ ആലീസ് കരുതു…
അതു മാത്രമല്ല കാട്ടറiബി പോലെയിരിക്കുന്ന എന്നെ കുരുത്തോല പോലെയുള്ള ആലീസിന് മാച്ചാകുമോയെന്ന സംശയവുമുണ്ടായിരുന്നു “
ആലീസിന്റെ ചുണ്ടിൽ ഒരു മന്ദസ്മിതം ഉയർന്നു.
“അല്ല മച്ചൂ! നീ കൊളുക്ക്മല ഷിജു എന്ന ഗുiണ്ടയോ അതോ എൽ.കെ.ജി യിൽ പഠിക്കുന്ന ടിന്റുമോനോ? “
സുജ പരിഹാസത്തോടെ ഷിജുവിനെ നോക്കി.
” ആലീസിനു മുന്നിൽ ഞാൻ എൽ.കെ.ജിയിൽപടിക്കുന്ന ടിന്റുമോൻ തന്നെയാ!”
നിറഞ്ഞുiവരുന്ന കണ്ണീർ പുറത്തു വരുന്നതിനുമുൻപ് ആലീസ് പുറത്തിറങ്ങി.
കൂടെയിറങ്ങിയ സുജയുടെ നേർക്കവൾ കണ്ണീരോടെ നോക്കി.
” അഞ്ചാം ക്ലാസ്സിൽ വെച്ചു തന്നെ അവന് എന്നോട് പ്രണയമായിരുന്നു. അന്നും മഹാവികൃതിയാ അവൻ “.
“നല്ല സ്വഭാവമൊക്കെയായി വന്നു വിളിക്കുന്ന ഒരു ദിവസം ഞാനും സ്വപ്നം കണ്ടിരുന്നു.”
“പക്ഷേ ഈ പോക്ക് പോയാൽ അത് നടക്കുമെന്ന് അറിയില്ല.”
സുജ അമ്പരപ്പോടെ ആലീസിനെ നോക്കി.
“വല്ല റോiഡിലോ, കiത്തിമുനയിലോ പിiടഞ്ഞുതീരും അവൻ “
സുജ ആലീസിന്റെ ചോരുന്ന മിഴികളിലേക്ക് നോക്കി.
“നല്ല സ്വഭാവമായിട്ട് എന്റെ ജീവിതത്തിലേക്ക് അവൻ വരില്ല – പകരം അവന്റെ ജീവിതത്തിലേക്ക് ചെന്നിട്ട് ഞാനവനെ നന്നാക്കണം”
ആലീസ് അതും പറഞ്ഞ് കാഷ്വാലിറ്റിയിലേക്ക് ഓടിചെന്ന്, കണ്ണീരോടെ ആ ചുണ്ടുകളിൽ ചുണ്ടമർത്തി.
കണ്ണീരിന്റെ നനവേറ്റ് ഉണർന്ന ഷിജുവിന്റെ മുന്നിൽ ഒരു മാലാഖയായി നിൽക്കുന്ന ആലീസിനെ കണ്ടപ്പോൾ അവൻ കരച്ചിലോടെ അവളെ കെiട്ടിപ്പിടിച്ചു മന്ത്രിച്ചു.
“നീയാണെന്റെ മാലാഖ “