സ്നേഹസമ്മാനം ~~ ഭാഗം 11, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്മേ…. ഇതെന്താ ഏട്ടത്തിക്ക് സ്വർണ്ണം എടുക്കാൻ തുടങ്ങിയില്ലേ?മാലതിയെ കണ്ടതും ഗൗരി ചോദിച്ചു.

അവര് അഞ്ജുവിനുള്ളത് സെലക്ട്‌ ചെയ്യുവാ മോളേ. അത് തന്നെ രഞ്ജുവിനും എടുത്താൽ മതിയെന്ന് മോൻ അവരോട് പറഞ്ഞു.

അത് കൊള്ളാം… അവരെടുക്കുന്നത് അവർക്കിഷ്ടപ്പെട്ടതല്ലേ…?ഏട്ടത്തിക്ക് ഇഷ്ടപ്പെട്ടതല്ലല്ലോ? നമുക്ക് വേറെ എടുത്താൽ മതി. ഏട്ടാ…. അവരുടെ ഇഷ്ടത്തിനുള്ളതാണോ ഏട്ടത്തി ഇടേണ്ടത്. ഏട്ടത്തിയുടെ ഇഷ്ടത്തിനുള്ളത് എടുത്താൽ മതി.

ഗൗരി മോളേ…. എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല.ഏതാണെങ്കിലും കുഴപ്പമില്ല മോളേ…. രഞ്ജു പറഞ്ഞു.

അയ്യോ എന്റെ ഏട്ടന്റെ ഭാര്യയെ കുറിച്ച് എനിക്ക് കുറെ സങ്കല്പങ്ങൾ ഉണ്ട്.ഇങ്ങനെ തൊട്ടാവാടിയായ ഒരാളെ അല്ല, മറിച്ച് നല്ല ഉശിരുള്ള പെണ്ണിനെയാ ഞങ്ങൾക്ക് വേണ്ടത്. സ്വന്തമായി അഭിപ്രായം ഉണ്ടാവണം. ഉണ്ടാവണം എന്ന് മാത്രമല്ല. അത് പറയേണ്ടിടത്ത് പറയണ്ടത്‌ പോലെ പറയണം. മനസ്സിലായോ ഏട്ടത്തിക്ക്? കവിളിൽ ചെറുതായി തട്ടിക്കൊണ്ട് ഗൗരി ചോദിച്ചു.

നിന്റെ ചട്ടമ്പിത്തരം ഒക്കെ നിന്റെ കയ്യിൽ വച്ചാൽ മതി.കേട്ടോ …
രഞ്ജു മോളെക്കൂടി വഴി തെറ്റിക്കണ്ട.. ദിവാകരൻ കളിയായി പറഞ്ഞു.

അച്ഛാ.. വേണ്ടാ…. ഞാനേ വേറെ സെയിൽസ്മാനെ കിട്ടുമോന്ന് ഒന്ന് നോക്കട്ടെ. എന്നിട്ട് ഞങ്ങളും സെലക്ട്‌ ചെയ്യട്ടെ…

എക്സ്ക്യൂസ്‌ മി…. ഞങ്ങൾക്ക് ഇവരെടുക്കുന്നത് പോലെയുള്ള
സെയിം ഡിസൈൻ വേണ്ട. വേറെ ഒരാളെകൂടി ഇവിടേയ്ക്ക് വിളിക്കാമെങ്കിൽ ഞങ്ങൾക്കും സെലക്ട്‌ ചെയ്യാമായിരുന്നു

ഇപ്പോൾ വിളിക്കാം. നിങ്ങൾക്ക് ഒരുപോലെ ഉള്ളത് മതി എന്നു പറഞ്ഞതു കൊണ്ടാ ഞാൻ തന്നെ എടുക്കാമെന്ന് വിചാരിച്ചത്. മാഡം ഇവിടേയ്ക്കിരുന്നോളൂ. ഇപ്പോൾ തന്നെ ആള് വരും.കസേര ചൂണ്ടികാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.

ഓക്കേ. താങ്ക് യൂ… ഗൗരിയുടെ വിനീത സ്വരത്തിലുള്ള സംസാരം കണ്ടപ്പോൾ ശംഭു ചിരിച്ചുകൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു.

എടി കാന്താരീ…. നിനക്കപ്പോൾ ഇങ്ങനെ മര്യാദ ആയി സംസാരിക്കാനൊക്കെ അറിയാമല്ലേ.. അവൻ അവളുടെ മുടിയിൽ പിടിച്ചു പുറകിൽ നിന്നു വലിച്ചു…

അതേ എപ്പോഴും ഈ മര്യാദ എന്നിൽ നിന്ന്പ്ര തീക്ഷിക്കണ്ട. ഏട്ടനവിടെ പോയിരുന്നോ. ഞാനും ഏട്ടത്തിയും കൂടി ഇതൊന്ന് സെലക്ട്‌ ചെയ്യട്ടെ…

രണ്ടാളും കൂടി പെട്ടെന്ന് സെലക്ട്‌ ചെയ്താൽ മതി. ഇത് കഴിഞ്ഞ് ഡ്രസ്സും കൂടി എടുക്കാനുള്ളതാ. രഞ്ജൂ നീയും കൂടി ഗൗരിയുടെ കൂടെ ചെന്ന് പെട്ടെന്ന് സെലക്ട്‌ ചെയ്യ്.

മടിച്ചിരുന്ന രഞ്ജുവിനെ മാലതി ഗൗരിയുടെ അടുത്തേയ്ക്ക് പറഞ്ഞുവിട്ടു. എല്ലാം സെലക്ട്‌ ചെയ്ത് മോളിട്ട് നോക്കുമ്പോൾ ഞങ്ങൾ കണ്ടിട്ട് അഭിപ്രായം പറയാം.മാലതി ചിരിച്ചുകൊണ്ട് പറഞ്ഞു.

അല്ലെങ്കിലും അഭിപ്രായം പറയാനും ബില്ല് അടയ്ക്കാനും മാത്രമേ നിങ്ങളുടെ ആവശ്യം ഇവിടെയുള്ളൂ…. ഒരു കണ്ണടച്ച് ഗോഷ്ടി കാട്ടി ചിരിച്ചുകൊണ്ട് അവൾ മാലതിയോട് പറഞ്ഞു.

ഗൗരി…. മിണ്ടാതിരിക്ക്… എല്ലാവരും നിന്നെ തന്നെയാ നോക്കുന്നത്…. രഞ്ജു അവളുടെ കാതിൽ അടക്കം പറഞ്ഞു.

ആണോ ഏട്ടത്തി… എനിക്ക് സന്തോഷായി… ഇത്രയും ആളുകളുണ്ടായിട്ട് എല്ലാവരും എന്നെ തന്നെയല്ലേ നോക്കുന്നത്…. ഗൗരി കസേരയിൽ ഒന്നുകൂടി ഇളകി ഇരുന്നു.

അടുത്ത സെയിൽസ് മാൻ രംഗത്തെത്തി. അഞ്ജുവിന് ആഭരണം എടുത്തുകൊണ്ടിരുന്ന സെയിൽസ് മാൻ തന്റെ അടുത്തു നിൽക്കുന്നത് മുതലാളിയുടെ മകനാണെന്നു തിരിച്ചറിഞ്ഞത് ടെൻഷനോടെ പറഞ്ഞു.

അയ്യോ സർ അവിടെ ഗോപനുണ്ട്. ഞാൻ അവനെ വിളിച്ചോളാം.
വിവേക് സർ ഇവിടെ സെയിൽ ചെയ്യാൻ നിൽക്കുന്നത് കണ്ടാൽ സാറിന്റെ അച്ഛൻ ഞങ്ങളെ വഴക്ക് പറയും.

ഇല്ലെടോ താൻ ഇപ്പോൾ ചെയ്യുന്ന കാര്യം മാനേജ് ചെയ്‌തോ. ഇവിടെ ഞാൻ നോക്കിക്കോളാം. എനിക്ക് കുറച്ചു വേണ്ടപ്പെട്ട ആളുകളാ ഇവര്. അച്ഛനോട് ഞാൻ പറഞ്ഞോളാം..

മാഡം എത്ര പവനാണ് ഉദ്ദേശിക്കുന്നത്? വിവേകിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഗൗരി ആണ്. നൂറ്റൊന്ന് പവൻ.. കൂടിയാലും കുഴപ്പമില്ല. കുറയരുത്. താങ്കൾ എന്നെ നോക്കി ആഭരണം സെലക്ട്‌ ചെയ്യണ്ട.കല്യാണപെണ്ണ് ഞാനല്ല. ദേ ഇതാണാള്… രഞ്ജുവിനെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു.

എനിക്കറിയാടി പോത്തേ…… നീ അല്ലെന്ന്… അവളുടെ ഇരിപ്പ് കണ്ടില്ലേ…കുറച്ചു മുൻപ് ഇങ്ങോട്ട് വരുവാന്ന് വിളിച്ചു പറഞ്ഞിട്ട് ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയം പോലും ഇപ്പോൾ ഇല്ല….

കുനിഞ്ഞിരുന്ന് പതിയെ കണ്ണ് മുകളിലേക്കാക്കി അവൻ പിറുപിറുക്കുന്നത്
ഗൗരി നോക്കിയിരുന്നു. രഞ്ജുവിനും എന്തോ ഒരു പന്തികേട് തോന്നി.

എടി ഗൗരി… ഈ സെയിൽസ്മാനേ നീ അറിയുമോ?

ഏ… എന്താ ഏട്ടത്തിയുടെ കല്ല്യാണം ഓക്കേ ആയില്ലേ… പിന്നെ ഇവിടെയുള്ള സെയിൽസ്മാന്റെ ഡീറ്റെയിൽസ് നമുക്കെന്തിനാ…

എടി ഗൗരി സത്യം പറഞ്ഞോ ഇല്ലെങ്കിൽ ഇപ്പോൾ ഞാൻ ശംഭുവേട്ടനെ വിളിക്കും.

ഏട്ടത്തിക്ക് വട്ടായോ. പെട്ടെന്ന് സെലക്ട്‌ ചെയ്യ്. നമുക്ക് പോകണ്ടേ…

എടി ഇയാൾക്ക് വേണ്ടപ്പെട്ടവരാണ് നമ്മൾ എന്നല്ലേ പറഞ്ഞത്. എന്താടി അതിനർത്ഥം. രഞ്ജുവിന് ഗൗരിയെ വിടാൻ ഭാവമില്ലായിരുന്നു.

ഓ…. പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല.ഞങ്ങൾ തമ്മിൽ ചെറിയൊരിഷ്ടം
അത്രേ ഉളളൂ…

പേര് വിവേക്. ഈ ജ്വല്ലറിയുടെ ഉടമസ്ഥനാ…. ഏ… ഒരുനിമിഷം രഞ്ജു വാതുറന്നിരുന്നു പോയി. വാ അടച്ചുവയ്ക്ക് ഏട്ടത്തി. ഇതിനു മുൻപ് ഈ ലോകത്ത് ആരും സ്നേഹിച്ചിട്ടില്ലേ…. ഏട്ടത്തിയുടെ നോട്ടം കണ്ടാൽ ലോകത്ത് ആദ്യമായിട്ട് സ്നേഹിക്കുന്നവർ ഞങ്ങളാണെന്ന് തോന്നുമല്ലോ.. അതേ ഞാൻ ഏട്ടത്തിയ്ക്ക് കട്ട സപ്പോർട്ട് അല്ലേ? എന്നെ നാറ്റിക്കരുത്. പ്ലീസ്….

ഗൗരിയുടെ മുഖഭാവം കണ്ടപ്പോൾ രഞ്ജുവിന് ചിരിയാണ് വന്നത്…..

എടി ഗൗരി… നീ ആള് കൊള്ളാല്ലോ…. കൊള്ളാവുന്നത് കൊണ്ടല്ലേ ആ മുതൽ എന്നെ നോട്ടമിട്ടത്.. ഇതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം. പെട്ടെന്ന് സെലക്ട്‌ ചെയ്യ്‌.

വിവേക് വളരെ പെട്ടെന്ന് തന്നെ നൂറ്റൊന്ന് പവൻ സെറ്റ് ചെയ്തു.

മാഡം ഇതിലേതെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റം.

വിവേക്… രഞ്ജു വിളിച്ചു…

എന്താ മാഡം? വിവേകല്ലേ കുറച്ചു മുൻപ് ഞങ്ങൾ വേണ്ടപ്പെട്ടവരാണ് എന്ന് പറഞ്ഞത്. അപ്പോൾ ഈ മാഡം വിളി ചേരില്ല. രഞ്ജുവിനോട് അവൻ പ്രത്യേകിച്ചൊന്നും മറുപടി പറയാതെ ചിരിച്ചുകൊണ്ട് നിന്നു.

സെലക്ട്‌ ചെയ്‌തോ ചേച്ചി…. വിവേക് ഒന്നുകൂടി താൻ എടുത്തു സെറ്റ് ചെയ്ത ആഭരണങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന് നോക്കി.

എനിക്ക് ഇതിൽ ഇഷ്ടക്കുറവൊന്നുമില്ല. രഞ്ജു പറഞ്ഞു.

എന്നാൽ ചേച്ചി ഇതെല്ലാം ഒന്ന് ഇട്ടു നോക്കാം. വിവേക് അവിടെ നിന്ന് ഒരു സെയിൽസ്മാനെ കൂടി വിളിച്ചു.

വിവേക്…. ഗൗരി എന്നെ ഏട്ടത്തി എന്നാ വിളിക്കുന്നത്.നിങ്ങളുടെ ഈ സ്നേഹം ഒരു കുട്ടിക്കളി അല്ലെങ്കിൽ തനിക്ക് എന്നെ ഏട്ടത്തി എന്ന് വിളിക്കാം.

വിവേക് ചിരിച്ചുകൊണ്ട് തല കുലുക്കി.

ഗൗരിയും സെയിൽസ് മാനും കൂടി രഞ്ജുവിനെ പെട്ടെന്നുതന്നെ ആഭരണങ്ങളെല്ലാം അണിയിച്ചു.
ശംഭുവേട്ടാ… ദേ നോക്കിക്കേ ഇതാരാന്ന്?

ശംഭു ഉൾപ്പെടെ വെഡ്ഡിംഗ് സെക്ഷനിലുള്ള എല്ലാവരും ഒരുപോലെ രഞ്ജുവിനെ നോക്കി……..

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *