മുന്‍ ഭാഗം വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ
എനിക്ക് പറ്റില്ല ദക്ഷ് ചാടി എഴുനേറ്റ് പറഞ്ഞു…. മഹിയെ വിട്….. അവനാകുമ്പോൾ മീറ്റിംഗിൽ പങ്കെടുത്തു നല്ല പരിചയം ആണ്….. ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി ഡാഡിയുടെ ശബ്ദം ഉയർന്നു…..
ഡാ മഹി നിനക്ക് ഒന്ന് പോയി കൂടെ…..അവൻ പതിയെ ചോദിച്ചു….
എനിക്ക് പറ്റില്ലടാ…..
അന്ന് എനിക്ക് വേറെ ഒരു മീറ്റിംഗ് ഉണ്ട് … അതിനു ഞാൻ തന്നെ പോണം….
കോപ്പ്… അങ്ങോട്ട് എന്നെ തന്നെ കെട്ടിയെടുക്കണോ …
മഹി….
ആ… അങ്കിൾ…
അവനെന്താ പറയുന്നേ…
അതവൻ പോയിക്കോളമെന്നാ പറഞ്ഞെ…..
അടുത്തിരുന്ന ദക്ഷ് ഞെട്ടി അവനെ നോക്കി…കണ്ണുരുട്ടി…
എന്നാൽ.. ദാ… ഇത് അവന്റെ കൈയിൽ കൊടുത്തേക്കു…
ഡാഡി പോയിക്കഴിഞ്ഞതും ദക്ഷ്… മഹിയുടെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ടു…അലറി
എടാ.. കോപ്പേ ഞാൻ എപ്പോഴാ പറഞ്ഞെ പോകാമെന്നു..
നീ കരുതി കൂട്ടി പണി തന്നതാണ് അല്ലെ… നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…..
പിടി വിടാടാ തെണ്ടി….
ഹും…. നിനക്കുള്ള പണി ഞാൻ വന്നിട്ട് തരാം…
ദക്ഷേ…..
ഡാഡി വിളിച്ചതും അവൻ പിടുവിട്ടു …
നാളെ രാവിലെ പോണം.. അവിടെ ചെന്നു വേറെ പരുപാടിക്കൊന്നും പോകരുത്… കറക്റ്റ് ടൈമിൽ മീറ്റിംഗിൽ പങ്കെടുക്കണം… മീറ്റിംഗ് കഴിയാതെ നിനക്ക് തോന്നിയത് പോലെ ഇറങ്ങി പോരരുത്…
ഇല്ല… ഡാഡി അവൻ മഹിയെ കലിപ്പിൽ നോക്കികൊണ്ട് പറഞ്ഞു…
പിറ്റേന്ന് രാവിലെ അവൻ okaland ലേക്ക് പോയി….
ചിറ്റ പറഞ്ഞാണ് അവൾ അറിഞ്ഞത് അവൻ ഇവിടെ ഇല്ലെന്നു ….അവൾക്ക് വല്ലാത്ത ഒരാശ്വാസം തോന്നി… രണ്ടു ദിവസം ശല്ല്യം ഉണ്ടാവില്ലല്ലോ..
പവി ദക്ഷിനടുത്തേക്ക് പോകാനുള്ള തയാറെടുപ്പിൽ ആണ്….അവന്റെ അച്ഛനെ വിളിച്ചു അവൻ അങ്ങോട്ട് വരുന്നുണ്ടെന്നു മാത്രം പറഞ്ഞുള്ളു… അല്ലാതെ വീട്ടിലെ കാര്യങ്ങൾ ഒന്നും അവൻ അച്ഛനോട് പറഞ്ഞില്ല…
എടാ മോനെ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ രണ്ടു വർഷം കൂടി കഴിഞ്ഞാൽ ഞാൻ ഇവിടുന്നു നിർത്തി അങ്ങോട്ട് വരുവാണെന്നു… അപ്പോഴേക്കും നീ ഇങ്ങോട്ട് വന്നാൽ മതിയെന്ന്…
ഇപ്പോൾ നീ ഇങ്ങോട്ട് വന്നാൽ അവിടെ അവർക്കൊരു കൂട്ട് ആരാണ്….
എന്റെ അച്ഛാ.. ഞാൻ വന്നിട്ട് ഉടനെ ഇങ്ങു പോരും ഒരു മൂന്ന് നാലു ദിവസത്തെ കാര്യം അല്ലെ ഉള്ളു…
ഞാൻ അങ്ങോട്ട് വരുമ്പോൾ എന്തെകിലും കൊണ്ടുവരാണോ…
വേണ്ടഡാ… നിനക്ക് എത്ര മണിക്കാ ഫ്ലൈറ്റ്… ഈവെനിംഗ് 3:45 ആണ്…
ഞാൻ അന്ന് ഹാഫ് ഡേ ലീവ് എടുത്തു എയർപോർട്ടിലേക്ക് വരാം .. വേണ്ട അച്ഛാ… എന്റെ ഫ്രണ്ട് പിക്ക് ചെയ്യാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്…
റിച്ചുവിന്റെയും റിഷിയുടെയും നിർബന്ധം കാരണമാണ് വാമി മഹിയുടെയും നിത്യയുടെയും കൂടെ ബീച്ചിൽ പോയത്… അവിടെ ചെന്നു കഴിഞ്ഞും വാമി വല്ലാത്ത വിഷാദത്തിൽ ആയിരുന്നു.. പലതവണ വാമിയോട് നിത്യ അവളുടെ കുടുംബത്തെ പറ്റി ചോദിച്ചിട്ടുണ്ടെകിലും അവൾ അതിനു ഒരുത്തരം നൽകിയിട്ടില്ല…
അവൾ ആ നീല സമുദ്രത്തിലേക്ക് നോക്കി നിന്നു എന്ത് ഭംഗിയാണ് ഈ സമുദ്രം കാണാൻ . എന്ത് ശാന്തതയാണ്… ആ തിരകളിൽ പോലും ശാന്തത നിറഞ്ഞിരിക്കുന്നു… പക്ഷെ എന്നിട്ടും അതിന്റെ ഭംഗിയോ ശാന്തതയോ തന്റെ മനസ്സിൽ അലയടിക്കുന്ന തിരകളെ ശമിപ്പിക്കാൻ കഴിയുന്നില്ല… ഈ സമുദ്രം കാണുമ്പോഴെല്ലാം പല ഓർമ്മകളും തന്നെ കുത്തി നോവിക്കുന്നു…. പക്ഷെ…. ആരെയും കുറ്റപ്പെടുത്താൻ കഴിയുന്നില്ല… താൻ തന്നെയല്ലേ തെറ്റുകാരി എല്ലാം തന്റെ തെറ്റാണു…
റിച്ചുവും റിഷിയും അവളുടെ കയ്യിൽ വന്നു പിടിച്ചു വലിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.. അവൾ റിച്ചുവിനോപ്പം മണലിൽ കൊട്ടാരം പണിയാൻ തുടങ്ങി…മഹിയും നിത്യയും ആരോടോ കുറച്ചു അപ്പുറത്ത് നിന്നു സംസാരിക്കുന്നുണ്ട്….
കുറച്ചു കഴിഞ്ഞു നിത്യയുടെ കൂടെ ഒരു കൊച്ചു പെൺകുട്ടിയും ഒരു സ്ത്രീയും കൂടി വന്നു…
അവരെ കണ്ടതും റിച്ചുവും റിഷിയും അല്ലു…. അല്ലു…. എന്ന് വിളിച്ചു ..തുള്ളിച്ചാടി….. പെട്ടന്ന് ആ കൊച്ചു പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു…
വാമി…. നിനക്ക് ഒരു പണി ആയല്ലേ…. ഈ കുരിപ്പുകൾ എങ്ങും ഇരിക്കാൻ സമ്മതിക്കില്ല അല്ലെ ചിരിയോടെ നിത്യ പറഞ്ഞു…
അങ്ങനെ ഒന്നും ഇല്ല ചേച്ചി…
നിത്യ…. ഇതാരാണ്….
ഓഹ് ,സോറി ആമി ചേച്ചി… ഇതാണ് വാമിക…. നമ്മുടെ വേണി ചിറ്റേടെ റിലേറ്റീവ്ന്റെ മകളാണ്..
പാവം കുട്ടിയാ…
വാമി.. ഇങ്ങു വന്നേ…. ദാ… ഇതാണ് അഭിരാമി…. ഞങ്ങൾ എല്ലാവരും ആമി ന്നു വിളിക്കും.. ദാ.. അത് ചേച്ചിടെ സ്വന്തം പ്രോപ്പർട്ടിയ അലകൃത… എന്നാ ഞങ്ങടെ അല്ലു മോൾ…
ദാ.. അവിടെ മഹിയേട്ടനോട് കത്തി അടിക്കുന്ന ആളാണ് വിവേകേട്ടൻ… ആമിയേച്ചിയുടെ സ്വന്തം വിവി….
അവൾ അങ്ങോട്ട് നോക്കിയെങ്കിലും ആളുടെ മുഖം കാണാൻ കഴിഞ്ഞില്ല…
മഹിയേട്ടന്റെയും ദക്ഷിന്റെയും ആത്മ സുഹൃത്ത്…വിവിയേട്ടൻ
അപ്പോഴേക്കും ചിണുങ്ങിക്കൊണ്ട് റിച്ചുവും റിഷിയും അവളെ വന്നു കെട്ടിപിടിച്ചു… അവരുടെ കൊട്ടാരം അല്ലു പൊളിച്ചു…അതിന്റെ കരച്ചിലിൽ ആണ് രണ്ടാളും.. അവൾ വീണ്ടും അത് ശരിയാക്കാൻ പോയി…
അപ്പോഴാണ് അവർക്കടുത്തേക്ക് മഹി വന്നത്…
എടാ… വിവേകേ… എന്റെ പെങ്ങളൂട്ടിയെ കാട്ടിത്തരാം…നീ വാ.. അതും പറഞ്ഞവൻ തിരിഞ്ഞിരുന്നു വീട് പണിയുന്ന വാമികടുത്തേക്ക് വന്നു അവളുടെ കൈയിൽ പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് വിവേകിനടുത്തേക്ക് വന്നു..
വിവേക് നിത്യയുമായി എന്തോ വലിയ കത്തിയടിയിൽ ആണ്…
വാമിയെ ചേർത്ത് പിടിച്ചു കൊണ്ട് മഹി വിവേകിനെ വിളിച്ചു… അവൻ നോക്കിയതും അതെ സമയത്താണ് അവളും നോക്കിയത്.. രണ്ടുപേരും ഒരേ നിമിഷം ഞെട്ടിപ്പോയി…വിവേക് നിന്നു വിയർത്തു… അവന്റെ കണ്ണുകളിൽ അവളെ കണ്ട നടുക്കം കാണാം…
ദീപക്കേട്ടൻ…. അവൾ അറിയാതെ പറഞ്ഞു പോയി…
അവൻ ആണെങ്കിൽ അവളെ നോക്കാനാകാതെ തല താഴ്ത്തി നിന്നു..
മോൾ ഇപ്പോൾ എന്താ വിളിച്ചേ….
ഒന്നും വിളിച്ചില്ല… റിച്ചുനോട് പറഞ്ഞതാ വീഴുമെന്ന്..
അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കികൊണ്ട് ഒരുവിധം പറഞ്ഞു ഒപ്പിച്ചു….
എന്നാലും എന്റെ കണ്ണാ… എല്ലാരുടി എന്നെ ചതിക്കുക ആയിരുന്നോ? ഞാൻ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല… നേരത്തെ എഴുതിയ സ്ക്രിപ്റ്റ്ലെ കഥപാത്രങ്ങൾ ആയിരുന്നോ ഇവരെല്ലാം…അപ്പോൾ പാറുവും ഇതിലുണ്ടോ? അവൾക് എന്നോട് എന്താണ് പക… അവളോട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ….
അമ്മ അറിഞ്ഞിട്ടുണ്ടാകുമോ?
ഇപ്പോഴും എന്നെ വെറുക്കുന്നുണ്ടാവും…ഒരിക്കലും ശപിച്ചിട്ടുണ്ടാവില്ല…അതുറപ്പാണ്… അതുകൊണ്ടല്ലേ എന്നെ സ്നേഹിക്കുന്ന കുറച്ചു പേരെയെങ്കിലും കിട്ടിയത്…
രണ്ടുപേരും അനങ്ങാതെ നിൽക്കുന്ന കണ്ട് മഹി ചോദിച്ചു.. എന്താടാ.. നീ ഇങ്ങനെ സ്റ്റാച്ചു പോലെ നിൽക്കുന്നെ… നിനക്ക് എന്ത് പറ്റി…
Nothing ഡാ….
പെട്ടന്ന് വാമി മഹിയുടെ കൈ വിട്ടു റിച്ചുവിന്റെയും റിഷിയുടെയും അടുത്തേക്ക് പോയി…
ഹ്മ്മ്… അവൾ അങ്ങനെയാ… ആരുമായിട്ടും അധികം അടുപ്പം ഇല്ല…
നല്ല കുട്ടിയാ….
ദക്ഷ് …. വന്നില്ലേ..
ഇല്ലടാ അവൻ ബിസ്സിനെസ്സ് ടൂറിൽ ആണ് മാറ്റന്നാളെ വരൂ.. എനിക്ക് urgent ആയി ഒരിടം വരെ പോണം…
ആമി.. വാ.. പോകാം…അവൻ ധൃതി കൂട്ടി…. അത് കേട്ടതും വാമി തല ഉയർത്തി അവനെ നോക്കി…
ആമി…. ആ വിളി അവളുടെ ചുണ്ടിൽ പുച്ഛം നിറച്ചു ..
അല്ലു.. മതി കളിച്ചത്… ആമി അവളെ വിളിച്ചുകൊണ്ടു വിവേകിനടുത്തേക്ക് നടന്നു… റിച്ചു വിന്റെയും റിഷിയുടെയും മുഖം വാടി…
എന്ത് പറ്റി മഹിയേട്ടാ…വിവേകേട്ടന്…
അറിയില്ലെടി…
വാമിയെ കണ്ടു കഴിഞ്ഞു അവനു വല്ലാത്ത ടെൻഷൻ ഉള്ള പോലെ തോന്നി..
വാമി… വിവേകിനെ നിനക്ക് നേരത്തെ അറിയാമോ?
നിത്യയുടെ ചോദ്യം കേട്ട് വാമി ഞെട്ടി…
എനിക്കോ… ഇല്ല ചേച്ചി.. എന്തെ…
ഹേയ് .. ഒന്നുല്ലടാ വെറുതെ ചോദിച്ചതാ….
എന്നാൽ നമുക്കും പോകാം..കുറെ നേരമായില്ലേ .മഹിയേട്ടാ….വന്നിട്ട്..
അവർ തിരിച്ചു ചെല്ലുമ്പോൾ വീട്ടിൽ ആരൊക്കെയോ ഉണ്ടായിരുന്നു..
അവളെയും പിള്ളേരെയും അവിടെ ഇറക്കി മഹി നിത്യേ കൊണ്ടു വിടാൻ പോയി…
വാമിയും കുട്ടികളും അകത്തേക്ക് കയറുമ്പോഴേ കേട്ടു അടുക്കളയിൽ നിന്നുള്ള സംഭാഷണം… അവൾ കുട്ടികളുമായി റൂമിലേക്ക് പോയി….
ലീലെടത്തി….. സന്ധ്യ…. ഇവിടെ ഉണ്ടോ… അതോ അങ്ങ് പോയോ….
അവൾ അങ്ങ് പോയി….. മിക്കവാറും ഇങ്ങനെ പോയാൽ അവര് ബന്ധം പിരിയും…
എന്റെ ലീലെടത്തി… അങ്ങനെ ഒന്നും പറയല്ലേ… അഖിലിന്റെ കല്യാണം കഴിഞ്ഞിട്ട് 6,7 മാസം ആയതല്ലേ ഉള്ളു..
എന്ത് പറയാനാ വേണി മോളെ…. അവനു ആ കൊച്ചിനെ മതീന്ന് പറഞ്ഞത് കൊണ്ടാ ആ കല്യാണം നടന്നത്… ആദ്യമൊക്കെ പാവമായിരുന്നു അവൾ… കഷ്ടിച്ച് ഒരുമാസം കഴിയുന്നതിനു മുന്നേ അവൾ താലി അഴിച്ചു വെച്ചു.. സിന്ദൂരം തൊടുന്നതും നിർത്തി..അവൻ പറയുന്ന ഒന്നും അനുസരിക്കില്ല.. അവൾ ക്കത്തിലൊന്നും താല്പര്യം ഇല്ലെന്നു…താലി എന്നതിന് അവൾ ഒരു വിലയും കൊടുക്കുന്നില്ല… പണ്ടൊക്കെ താലി എന്ന് പറയുമ്പോൾ അതിനു ഒരു പവിത്രത ഉണ്ടാരുന്നു. ഇന്നത്തെ പിള്ളാർക്ക് അതില്ല അവരുടെ കണ്ണിൽ അത് വെറുമൊരു മഞ്ഞ ലോഹം…മാത്രമാ…
റൂമിൽ ഇരുന്നു ഇതു കേട്ടുകൊണ്ടുരുന്ന വാമി പതിയെ ഡ്രെസ്സുകൾക്കിടയിൽ ഒളിപ്പിച്ച താലി എടുത്തു നോക്കി… അതിലെക്ക് നോക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു നൊമ്പരം…
പകയുടെ പേരിൽ കെട്ടിയതാണെങ്കിലും…താലിക്കൊരു പവിത്ര ഇല്ലേ….അവൾ മനസ്സിൽ ചിന്തിച്ചു….
പവി എയർപോർട്ടിൽ എത്തുമ്പോൾ അവിടെ മാളുവും ലിയയും നിൽക്കുന്നുണ്ടായിരുന്നു… നിങ്ങൾ എന്താ ഇവിടെ….
മാളു ഞാൻ ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞതല്ലേ ഇങ്ങോട്ട് വരണ്ടാന്നു… ആരെങ്കിലും കണ്ടാൽ അടുത്ത പുകിലിനു അത് മതി…
അതൊക്കെ ഞങ്ങൾക്കറിയാം… പ്രോബ്ലം ആകുമെന്ന് ഓർത്തു ചേട്ടൻ പേടിക്കണ്ട..ലിയ ചിരിയോടെ പറഞ്ഞു
ഞങ്ങൾ ഇതു തരാനാണ് വന്നത് ഒരു കവർ അവനു നേരെ നീട്ടികൊണ്ട് മാളു പറഞ്ഞു..
എന്താ ഇത്… ഇത് ചേട്ടന് ഉപകാരപ്പെടും… പിന്നെ അതിലൊരു ലെറ്റർ ഉണ്ട് അത് വാമിക്ക് കൊടുക്കണം…
മ്മ്… നിങ്ങൾ വിട്ടോ…. ഞാൻ പൊയ്ക്കോളാം…
മ്മ്…. മാളു അവനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി കൊണ്ട് നടന്നകന്നു…
എന്താടി നിനക്കൊരു വിഷമം പോലെ.. ഹേ.. ഒന്നുമില്ലെടി.. അത് കള്ളം.. നീയും പവിയേട്ടനുമായി ഇഷ്ടത്തിൽ ആണല്ലേ…
ലിയ പറയുന്ന കേട്ടു മാളു ഒന്ന് ഞെട്ടി… നീ ഉരുണ്ടു കളിക്കണ്ട… എനിക്ക് കുറെ നാളായി ഒരു ഡൌട്ട് ഉണ്ടായിരുന്നു.. ഇന്നാളിൽ നമ്മൾ പാറുന്റെ വീട്ടിൽ പോയപ്പോൾ ദക്ഷിന്റെ ഫോട്ടോ നിന്റെ ഫോണിലേക്കു send ചെയ്തപ്പോഴേ ഞാൻ അത് ഉറപ്പിച്ചു…
നീ കാര്യമായിട്ടാണോ.. അതോ തമാശയ്ക്കാണോ..
കാര്യം ആയിട്ടാണ്…
അവസാനം കരയരുത്.. എനിക്ക് അത്രയേ പറയാനുള്ളു..
നീ.. എന്താ.. അങ്ങനെ.. പറഞ്ഞെ…
നിന്റെ വീട്ടിലെ കാര്യം നിനക്ക് അറിയാമല്ലോ?
ചിലപ്പോൾ പാറുന്റെ വീട്ടിൽ സമ്മതിക്കുമായിരിക്കും… പക്ഷെ നിന്റെ വീട്ടിൽ നിന്റെ അമ്മ സമ്മതിക്കുമോ?
ഇല്ല… പിന്നെ ഇതെല്ലാം നീ അറിഞ്ഞു വെച്ചിട്ട്എന്തിനാ….
പ്രണയം തോന്നുന്നത് ഒന്നും കണ്ടുകൊണ്ടോ പ്രതീക്ഷിച്ചു കൊണ്ടോ അല്ല.. അത് .. മനസ്സിന്റെ ഉള്ളിൽ നിന്നു വരുന്നതാണ്.. അതിനെ ചിലപ്പോൾ ഒന്നിനും തടഞ്ഞു നിർത്താൻ കഴിഞ്ഞെന്നു വരില്ല.. ലിയ….മോളെ….
നിനക്കും അവസരം വരും നിന്റെ മാവും പൂത്തുലയും…
ഒന്ന് പോ… പെണ്ണെ…. പ്രേമിച്ചു നടക്കാൻ ഒന്നും എന്നെ കിട്ടില്ല….
നിന്റെ ഈ പ്രണയം അവസാനം വരെ കണ്ടാൽ മതി..
ഞാൻ മരിക്കും വരെ കാണും…
ഞാൻ ഒന്ന് ചോദിച്ചോട്ടെടാ മാളു..
മ്മ്…എന്താ… നിന്റെ വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും…
എന്തായാലും ഞാൻ ആത്മഹത്യ ചെയ്യില്ല.. നീ അതോർത്തു വാറിഡ് ആകേണ്ട…
ഞാൻ പവി ഏട്ടൻ വിളിച്ചാൽ കൂടെ പോകും..യാതൊരു സങ്കോജവും ഇല്ലാതെ മാളു പറയുന്ന കേട്ടു ലിയ അന്തിച്ചു അവളെ നോക്കി….
തുടരും