മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തവണ മീറ്റിംഗിൽ മിസ്റ്റേക്ക് ഒന്നും താൻ വരുത്തിയില്ലല്ലോ…. അതും ആലോചിച്ചു നിന്നപ്പോഴാണ് ഡാഡി വീണ്ടും വിളിച്ചത്…
ദക്ഷേ……. ആ ശബ്ദത്തിൽ തന്നെ ഉണ്ടായിരുന്നു അവനോടുള്ള സകല കലിയും…
അവൻ അകത്തേക്ക് വരുമ്പോൾ കേട്ടത്
വേണി ചിറ്റയോട് വാമിയെ വിളിക്കാൻ പറയുന്ന ഡാഡിയെയാണ്….
ഇവളെ എന്തിനാ വിളിക്കുന്നെ എന്നും ചിന്തിച്ചു അവൻ മഹിയെ നോക്കി…
അവൻ റിച്ചുനോടും റിഷിയോടും എന്തോ സംസാരിക്കുകയാണ്…
അപ്പോഴേക്കും വാമിയും ചിറ്റയും വന്നു..
വാമി പേടിയോടെ എല്ലാവരെയും നോക്കി…
വേണി പതിയെ അനന്തനോട് ചോദിച്ചു .. എന്താ കാര്യം… സത്യേട്ടൻ ചൂടിൽ ആണല്ലോ…
ആ എനിക്കറിയില്ല.. ഓഫീസിൽ ഇരുന്ന എന്നെ വിളിച്ചു വരുത്തിയതാ….
എന്നിട്ട് കാര്യം എന്താണെന്നു അറിഞ്ഞോ?
ഇല്ലെടി.. ഒന്നും പറഞ്ഞില്ല.. കാറിൽ ഇരുന്നപ്പോഴേ ഗൗരവത്തിൽ ആയിരുന്നു..
വേണി…..
എന്താ സത്യേട്ടാ…..
ഈ കുട്ടി നിന്റെ ആരാ…..
എന്റെ കസിന്റെ പെങ്ങടെ മോൾ…
അയാൾ വാമിയെ നോക്കികൊണ്ട് ചോദിച്ചു… നിന്റെ അച്ഛന്റെയും അമ്മയുടെയും പേരെന്താ….
അവൾ എന്ത് പറയണമെന്നറിയാതെ ചുറ്റും നോക്കി…
നിന്നോടാ ചോദിച്ചേ അയാളുടെ ശബ്ദം ഉയർന്നു… അവൾ പേടിച്ചു പേടിച്ചു പറഞ്ഞു…
ജി…ജി…… ജിതേന്ദ്രൻ തമ്പി…. സുചിത്ര ദേവി….
കള്ളം പിടിക്ക പെട്ടതുപോലെ വേണി മുഖം കുനിച്ചു നിന്നു….
നിന്റെ കസിൻ വിഷ്ണുവിന് എന്നുമുതലാ സുചിത്ര എന്നാ പെങ്ങൾ ഉണ്ടായത്അയാൾ ദേഷ്യത്തോടെ ചോദിച്ചു…
ചിറ്റ പതിയെ ദക്ഷിനെ നോക്കി… അവൻ പെട്ടല്ലോ എന്ന അവസ്ഥയിൽ ആണ്..
വാണി നിന്നോടാ ചോദിച്ചേ… എന്നുമുതൽ ലാ നിങ്ങൾ കള്ളം പറയാൻ തുടങ്ങിയെ…
അത് സത്യണ്ണ… അവൾക്കൊരു തെറ്റുപറ്റിയതാണ്… ഈ ദക്ഷ് ഇവിടുത്തെ പുറം പണിക്കും അടുക്കള പണിക്കുമായി കൊണ്ടുവന്ന കുട്ടിയാ….
കണ്ടപ്പോൾ ഒരിഷ്ടം തോന്നിയത് കൊണ്ട് അണ്ണൻ ആ കൊച്ചിനെ പറഞ്ഞു വിടാതിരിക്കാൻ വേണ്ടി വേണി കള്ളം പറഞ്ഞതാ.
ദക്ഷേ… എടാ.. വന്നു പറയടാ… ചിറ്റപ്പൻ അവനെ നോക്കി പറഞ്ഞതും.. അവൻ പറഞ്ഞു..
അതെ ഡാഡി ഞാൻ ഇവിടെ ചിറ്റയെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്നതാ… അവൻ പറഞ്ഞു തീർന്നതും ഡാഡിയുടെ കൈ അവന്റെ കവിളിൽ പതിഞ്ഞതും എല്ലാവരും ഞെട്ടലോടെ അയാളെ നോക്കി…
മഹിയിൽ മാത്രം ഞെട്ടൽ കണ്ടില്ല… അവൻ അത് നേരത്തെ പ്രതീക്ഷിച്ചിരുന്നു…
അണ്ണാ… അണ്ണൻ എന്തായി കാണിച്ചേ….
അനന്തൻ അതും പറഞ്ഞു മുന്നോട്ടു വന്നതും അയാൾ കൈ കൊണ്ട് തടഞ്ഞു…
വാമി പേടിച്ചു വിറയ്ക്കാൻ തുടങ്ങി… അവൾ ചുമരിലേക്ക് ചേർന്ന് നിന്നുകൊണ്ട് ഇട്ടിരുന്ന സ്‌കർട്ടിൽ മുറുക്കി പിടിച്ചു…
അയാൾ പെട്ടന്ന് വാമിക്കടുത്തേക്ക് വന്നു അവളുടെ കൈയിൽ പിടിച്ചു ദക്ഷിനടുത്തേക്ക് നീക്കി നിർതിയിട്ട് ചോദിച്ചു…നിനക്ക് ഇവളെ അറിയില്ലേ….
അവൻ അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു… ഇല്ല ഡാഡി… എനികിവളെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല…എന്റെ ഫ്രണ്ട് വഴി ഒരു ഏജൻസി വഴിയാ കിട്ടിയത്…
അതും കൂടി കേട്ടതും അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല…അയാളുടെ കയ്യിൽ പല പ്രാവശ്യം അവന്റെ കവിളിൽ പതിഞ്ഞു…വന്നു വന്നു നിനക്ക് എത്ര വലിയ കള്ളവും പറയാൻ ഒരു മടിയും ഇല്ല..അല്ലേടാ ..താലി കെട്ടിയ പെണ്ണിനെ വേലക്കാരി എന്ന് പറയാൻ നിനക്ക് നാണമില്ലേ ദക്ഷേ…
അത് കേട്ടു ചിറ്റയും ചിറ്റപ്പനും ഞെട്ടി… ദക്ഷിനെ നോക്കി…. അവൻ കള്ളം പിടിക്ക പെട്ടല്ലോ എന്നാ ദേഷ്യത്തിൽ അവളെ നോക്കി….
നീ അതിനെ നോക്കി പേടിപ്പിക്കേണ്ട….
അവളല്ല സത്യങ്ങൾ പറഞ്ഞത്….?മഹി അവന്മാരോട് വരാൻ പറ….
കുറച്ചു കഴിഞ്ഞതും മറ്റൊരു കാർ വന്നു നിന്നു… പവിയും വിവേക്കും അകത്തേക്ക് കയറി വന്നുഅവരെ കണ്ടതും ദക്ഷും വാമിയും ഞെട്ടി…പവി ഏട്ടൻ…. അവളുടെ കണ്ണുകൾ നിറഞ്ഞു…
മഹി അപ്പോഴെല്ലാം വാമിയെ നോക്കുകയായിരുന്നു… എല്ലാവരെയും പേടിയോടെ നോക്കുന്ന അവളുടെ നീല മിഴികൾ അവനെ വല്ലാതെ സങ്കടപെടുത്തി… ഒറ്റ ദിവസം കൊണ്ട് അവൾക്കു എന്തെല്ലാമാണ് നഷ്ടമായത്…എല്ലാവരും ഉണ്ടായിട്ടും ഒരു അനാഥയെപ്പോലെ അവൾ ഇവിടെ ഇങ്ങനെ നിൽക്കുന്ന കാണുമ്പോൾ ദക്ഷിനോട് അവനോട് ദേഷ്യം തോന്നി…
വിവേകിനെ നോക്കികൊണ്ട് സത്യമൂർത്തി പറഞ്ഞു….
നിനക്ക് നാണമില്ലേ ഇവന്റെ കൂടെ കൂടി ഈ കൊച്ചിനെ ചതിക്കാൻ.. ഒന്നുമല്ലെങ്കിലും നീ ഒരു പെൺകുഞ്ഞിന്റെ അച്ഛനല്ലെടാ…..നിന്റെ ഭാര്യ ഇതറിഞ്ഞാൽ…
അത് അങ്കിൾ ഞാൻ…?വേണ്ട നിന്റെ ന്യയികരണം ഒന്നും കേൾക്കണ്ട…
പകയുടെ പേരിൽ ആണ് എന്റെ മോൻ ഇത് ചെയ്തതെങ്കിൽ അതിവിടെ നടക്കില്ല… ദക്ഷിനെ നോക്കികൊണ്ട് അയാൾ പറഞ്ഞു…
ഇവളുടെ ചേച്ചി ചെയ്ത തെറ്റിന് ഈ നിൽക്കുന്ന ഇവൾ എന്ത് പിഴച്ചു…എനിക്ക് ഇല്ലാത്ത പക നിനക്കും വേണ്ട…. നിനക്ക് നാണം ഇല്ലെടാ…. വെറും 18 വയസ്സ് മാത്രമുള്ള ഈ കൊച്ചു പെണ്ണിനെ കല്യാണം കഴിക്കാൻ…അതിന്റെ ഭാവി നശിപ്പിക്കാൻ…
പിന്നെ മേനോൻ അയാൾക്കുള്ളത് ഞാൻ നേരിട്ട് കൊടുത്തോളം… ആവിശ്യം ഇല്ലാത്തത് പറഞ്ഞു നിന്നെ പിരി കയറ്റുന്നത് അവൻ ആണ്..
അതുകൊണ്ട് ഞാൻ ഇവളെ പവിയോടൊപ്പം പറഞ്ഞു വിടാൻ തീരുമാനിച്ചു..
അതുകേട്ടു ദക്ഷിനു ദേഷ്യം വന്നു…. പറ്റില്ല… ഇവൾ എന്റെ ഭാര്യ ആണ്… ഞാൻ താലികെട്ടിയ പെണ്ണ്. ഇവൾ എന്റെ കൂടെ ഞാൻ ഉള്ള ഇടത്തു ജീവിക്കും… അല്ലെങ്കിൽ അവൾ പറയട്ടെ….അവൾക്കു പോകണമെന്ന്..
ദക്ഷേ നാളെ നീ ഇതു മാറ്റി പറയരുത്…… ഡാഡിയുടെ ശബ്ദം ഉയർന്നു
പറയെടി…. നിനക്ക് പോണോ..അവൻ അവളെ ദേഷ്യത്തിൽ നോക്കി കൊണ്ട് ചോദിച്ചു..
അവൾ ദക്ഷിന്റെ മുഖത്തേക്ക് നോക്കി…അവന്റെ ദേഷ്യം കണ്ടതും അവൾ ഭയന്നു.. വേണ്ട… ഞാൻ. ഞാൻ ഇവിടെ നിന്നോളാം..
ദക്ഷിനെ നോക്കികൊണ്ട് അയാൾ പറഞ്ഞു…
ഞാൻ ഇവളെ എന്റെ മരുമകളായല്ല.. മകൾ ആയിട്ട് സ്വീകരിച്ചിരിക്കുന്നു…ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ നീ ഇവളെ വേദനിപ്പിച്ചാൽ പിന്നെ നീ ഈ വീടിനു പുറത്താണ്
മഹി… ദക്ഷിനെ നോക്കി കൊണ്ട് വാമിയുടെ അടുത്തേക്ക് വന്നു…പേടിച്ചു വിറച്ചു നിൽക്കുന്ന അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു… സോറി മോളെ .. ഒന്നും. ഞാൻ അറിഞ്ഞില്ല….. മോൾ ഈ ഏട്ടനോട് ക്ഷെമിക്കണം…
മോളു വിറക്കാതെ വന്നു ഇവിടെ ഇരിക്ക് ആരും ഒന്നും പറയില്ല മോളെ… അപ്പോഴേക്കും ചിറ്റയും അവളെ വന്നു ആശ്വസിപ്പിച്ചു….
മഹിയേട്ടാ… പവി ഏട്ടൻ എപ്പോൾ വന്നു… അവൻ വന്നിട്ട് രണ്ടു ദിവസം ആയി… മോളെ തിരക്കിയ അവൻ വന്നത്…
എന്നെയോ….മ്മ്..
പവി അപ്പോൾ ദക്ഷുമായി സംസാരിക്കുകയായിരുന്നു… ഇടക്കിടെ പവി ദേഷ്യപ്പെടുന്നത് കേൾക്കാം.. ദക്ഷ് തലകുനിച്ചു എന്തൊക്കെയോ പറയുന്നുണ്ട്…
വിവേക് മഹിക്ക് അടുത്തേക്ക് വന്നു…. അവനെ കണ്ടതും മഹി പുച്ഛിച്ചു…വാമി.. സോറി….?ചെറുപ്പം മുതലേ ദക്ഷിന്റെ വിഷമം കണ്ടു വളർന്നത് കൊണ്ട് തന്റെ ചേച്ചിയോട് ഞങ്ങൾക്ക് ദേഷ്യം ആയിരുന്നു…ദാ… മഹിക്ക് പോലും ദേഷ്യം ആയിരുന്നു…
എനിക്ക് ദേഷ്യം ഇവളുടെ ചേച്ചിയോട് ഉള്ളു… അല്ലാതെ ഒന്നും അറിയാത്ത ഇവളോട് ഇല്ല… അവൻ കലിപ്പിൽ പറഞ്ഞു…
ഞാൻ ചെയ്തത് വലിയ തെറ്റാണെന്നു അറിയാം വാമി ക്ഷെമിക്കണം.. എന്റെ ആമി ഒന്നും അറിയിക്കരുത്… അവൾ തകർന്നു പോകും….
നീ ഇതൊന്നും ചെയ്തു കൂട്ടുമ്പോൾ ഓർത്തില്ലേ മഹി പുച്ഛത്തോടെ മഹി ചോദിച്ചു …
അവൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു…
ഞാൻ ഒന്നും ആരോടും പറയില്ല… അവൾ പതിയെ പറഞ്ഞു…
കേട്ടല്ലോടാ.. എന്റെ പെങ്ങൾ പറഞ്ഞത്…
അപ്പോഴാണ് ദക്ഷ് വന്നു വാമിയെ വിളിച്ചത്… അവൾ പേടിച്ചു പേടിച്ചു അവന്റെ കൂടെ പോയി ….
അതെ സമയം മറ്റൊരു റൂമിൽ സത്യമൂർത്തി അനന്തനും വേണിയും ആയി ചർച്ചയിൽ നടക്കുകയാണ് ..
സത്യേട്ടന്റെ തീരുമാനം എന്താണ്…വേണി ചോദിച്ചു
ഇപ്പോൾ അവർ തമ്മിൽ ഒന്നിച്ചു ജീവിക്കണ്ട എന്നാണ് എന്റെ തീരുമാനം…
അത് ശരിയാ അണ്ണാ…. അതിനു അധികം പ്രായം ഒന്നുമില്ല…അവളു പഠിക്കട്ടെ… അതൊക്കെ ശരിയാണ് അനന്തേട്ടാ…പക്ഷെ
ഇപ്പോൾ നമ്മൾ അവരെ തമ്മിൽ അകറ്റി നിർത്തിയാൽ കുറച്ചു കാലം കഴിയുബോൾ അവർ ഒന്നിച്ചു ജീവിക്കണമെന്നില്ല…ഡിവോഴ്സിൽ ചെന്നു നിൽക്കും കാര്യങ്ങൾ…
എനിക്ക് അവളെ എന്റെ മരുമകളായി വേണം.. ഒരു കാരണവശാലും അവർ തമ്മിൽ പിരിയരുത്..
രണ്ടുപേർ പരസ്പരം ഇഷ്ടത്തോടെ അല്ലല്ലോ കല്യാണം കഴിച്ചത്… ഒന്നാമതെ അവൻ പ്രതികാരം എന്ന രീതിയിൽ ആണ് എല്ലാം ചെയ്തു കൂട്ടുന്നത്…
അതുകൊണ്ട് നമ്മൾ ഇപ്പോൾ അവരെ തമ്മിൽ രണ്ടു തട്ടിൽ ആക്കിയാൽ അവർ തമ്മിൽ അകലാനേ അത് വഴിയൊരുക്കു…
മ്മ്…. വേണി പറഞ്ഞത് കറക്റ്റ് ആണ്.. ഞാൻ അത്രയും അങ്ങോട്ട് ചിന്തിച്ചില്ല…
അപ്പോൾ നമ്മൾ തീരുമാനിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടു പോകട്ടെ…
അനന്താ… നീ അവരെ എല്ലാം ഒന്ന് വിളിച്ചു കാര്യങ്ങൾ ഡീൽ ചെയ്തേക്കു..
അയാൾ പോയി കഴിഞ്ഞതും വേണി അനന്തനോട് പറഞ്ഞു.. എന്നാലും ദക്ഷ് കല്യാണം കഴിച്ചെന്നു പറഞ്ഞപ്പോൾ എനിക്ക് അങ്ങോട്ട് വിശ്വസിക്കാനേ പറ്റിയില്ല..നമ്മൾ ഇവിടെ ആയത് ഭാഗ്യം.. നാട്ടിൽ ആയിരുന്നെങ്കിൽ ആളുകൾ പറയുന്ന എന്തെല്ലാം കാര്യങ്ങൾ കേൾക്കണ മായിരുന്നു..?എന്നാലും അവൻ ചെയ്ത കാര്യം കുറച്ചു ക്രൂരമായി പോയി….
ഇതേസമയം പവി വാമിയോട് പാറുവിന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി പറയുകയായിരുന്നു… അത് കേട്ടു അവൾക്കു കരച്ചിൽ വന്നു…പവി പോക്കെറ്റിൽ നിന്നും ഒരു ലെറ്റർ എടുത്ത് അവൾക്കു നേരെ നീട്ടി. ഇത് മാളുവും ലിയയും തന്നു വിട്ടതാണ്….ദക്ഷ് ഒന്നും മിണ്ടാതെ കുറച്ചു മാറി നിന്നു അവരെ നോക്കി.. മഹി നടന്നു ദക്ഷിനരികിലേക്ക് വന്നു… അവൻ എന്തൊക്കെയോ വായിതോന്നി യതൊക്കെ ദക്ഷിനെ പറഞ്ഞു കൊണ്ടിരുന്നു… എന്നാലും നിനക്ക് എങ്ങനെ തോന്നി ഇങ്ങനെയൊക്കെ ചെയ്യാൻ..നീ മനുഷ്യ ജന്മം അല്ലെ
അല്ലടാ… ഞാൻ മനുഷ്യ ജന്മം അല്ല.. അസുരജന്മം ആണ് ,തനി രാവണൻ…. എന്തായാലും എന്റെ റൂട്ട് ക്ലിയർ ആക്കി തന്നതിന് ഒരുപാട് നന്ദി ഉണ്ട് നിന്നോട് അവൻ പുച്ഛം കലർത്തി പറഞ്ഞു….. ഇപ്പോഴാ എന്റെ മനസ്സ് ഒന്ന് ഫ്രീ ആയത്..
ഡാ.. എന്നാലും നീ നന്നാവില്ല എന്നാണോ… ഞാൻ പണ്ടേ നന്നായതാടാ… പക്ഷെ എന്റെ പ്രതികാരവും പകയും മറക്കാൻ ഞാൻ പുണ്യാളൻ അല്ല.. എന്റെ ദീച്ചു എന്റെ കണ്ണുന് മുന്നിൽ തൂങ്ങിയടിയത് ഇന്നും എനിക്ക് മറക്കാൻ പറ്റിയിട്ടില്ല..
എടാ… അതൊക്കെ ഞാനും മറന്നിട്ടില്ല… പക്ഷെ അതിനു ഇവളെ ക്ഷിക്ഷിച്ചിട്ട് നിനക്ക് നിന്റെ ചേട്ടനെ തിരിച്ചു കിട്ടുമോ?
ഇല്ല… എന്ന് എനിക്കറിയാം.. പക്ഷെ എനിക്ക് സമാധാനം കിട്ടും..
പക്ഷെ…. അത് നിന്റെ വെറും തോന്നലാ… ഇനി നീ അവളെ വേദനിപ്പിക്കരുത്.. നിങ്ങൾ സന്തോഷം ആയിട്ട് ജീവിക്കാൻ നോക്കെടാ..
അത് ഞാൻ ആലോചിച്ചോളാം… ദക്ഷ് കലിപ്പിൽ പറഞ്ഞു..
പക്ഷെ ഇനി അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…
മഹിയുടെ സംസാരം കേട്ടു ദക്ഷിനു ദേഷ്യം വന്നു
തുടരും