മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
അത് ഞാൻ ആലോചിച്ചോളാം പക്ഷെ ഇനി അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…
മഹിയുടെ സംസാരം കേട്ടു ദക്ഷിനു ദേഷ്യം വന്നു
അടുത്ത ദിവസം പവി തിരിച്ചു പോകാനുള്ള ഒരുക്കത്തിൽ ആണ്….ദക്ഷ് അവനോട് കുറച്ചു ദിവസം കഴിഞ്ഞു അങ്ങോട്ട് വരുമെന്നും പാറുവിനോട് ഫോണിൽ സംസാരിച്ചോളാമെന്നും പറഞ്ഞു…
പോകുന്നതിനു മുൻപ് പവി ദക്ഷിനോട് പറഞ്ഞു..
വാമി… അവളെ നീ വേദനിപ്പിക്കരുത്. അവളൊരു പാവം ആണ്..
മ്മ്… ഞാൻ അവളെ നോക്കിക്കോളാം..
നീ വരുമ്പോൾ അവളെ കൂടി കൊണ്ടുവരണം..
മ്മ്..
പവിയെ ഫ്ലൈറ്റ് കയറ്റി വിട്ടിട്ടു തിരിച്ചു വീട്ടിൽ വരുമ്പോൾ വീടെല്ലാം അലങ്കരിക്കുന്നത് കണ്ട് അവനൊന്നു ഞെട്ടി…
എന്താ ചിറ്റേ … ഇവിടെ എന്തെകിലും ഫങ്ക്ഷൻ ഉണ്ടോ..
ആ എനിക്കറിയില്ല.. ചിറ്റ ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി..
ചിറ്റ കലിപ്പിൽ ആണെന്നറിഞ്ഞതും അവനു വിഷമം തോന്നി…
അവൻ വാമിയെ നോക്കി… അവൾ എന്തോ വലിയ ചിന്തയിൽ ആണ്…
ഡി അവന്റെ അലർച്ച കേട്ടു അവൾ സോഫയിൽ നിന്നും ഞെട്ടി പിടഞ്ഞു എണീറ്റു… അവൻ അവൾക്കു അടുത്തേക്ക് വന്നുകൊണ്ട് അവളെ പിടിച്ചു വലിച്ചു റൂമിലേക്ക് കൊണ്ടുപോയി.. അവൾ പേടിച്ചു അവന്റെ മുഖത്തേക്ക് നോക്കി..
എടി….നീ ഇവിടെ സുഗിച്ചു വാഴമെന്നു വിചാരിച്ചെങ്കിൽ അത് നിന്റെ വെറും തോന്നലാണ്…. എന്റെ ഡാഡി നിന്നെ മരുമകളായി അംഗീകരിച്ചു കാണും പക്ഷെ ഞാൻ നിന്നെ ഒരു ഭാര്യയായി അംഗീകരിച്ചിട്ടില്ല…
ആ.. എനിക്കറിയാം…
നിനക്ക് എന്തറിയാമെന്നു…
നിങ്ങൾ എന്നെ പ്രതികാരത്തിന്റെ പേരിലാണ് കല്യാണം കഴിച്ചതെന്നും നിങ്ങൾക് ഒരു കാമുകി ഉണ്ടെന്നും …അന്ന് ഞാൻ മാളിൽ വെച്ച് കണ്ടിരുന്നു… ഞാൻ ഈ താലിയുടെ അവകാശം പറഞ്ഞു വരില്ല….
അവളുടെ സംസാരം കേട്ട് അവനു ദേഷ്യം വന്നു.. അതേടി എനിക്ക് ലവർ ഉണ്ട്.. ഞാൻ ചിലപ്പോൾ അവടെ കൂടെ പോയെന്നിരിക്കും… നിന്നോട് എനിക്ക് ഒരു ഫീലിങ്സും ഇല്ല….
എനിക്കും നിങ്ങളോടും ഒരു ഫീലിങ്സും ഇല്ല..
നിനക്ക് എന്നെ എതിർക്കാനുള്ള ധൈര്യം ഒക്കെ വന്നു തുടങ്ങി അല്ലെ…
അത് ഞാൻ മാറ്റിത്തരാം…
അപ്പോഴാണ് മഹിയുടെ ശബ്ദം വാതിലിൽ കേട്ടത്…
ഡാ… വാതിൽ തുറക്കെടാ..
പെട്ടന്നവൻ വാതിൽ തുറന്നു…. ദക്ഷിനോടൊപ്പം വാമിയെ കണ്ടതും അവനൊന്നു ചിരിച്ചു..
അവളുടെ നീല കണ്ണുകൾ നിറഞ്ഞിരുന്നു..
അവൾ പതിയെ തല കുനിച്ചു പുറത്തേക്കു നടന്നു..
ഡാ… നിന്നേ അങ്കിൾ വിളിക്കുന്നു.. മഹിയെ ദേഷിച്ചു നോക്കി കൊണ്ട് ദക്ഷ് ഹാളിലേക്ക് പോയി..
ഡാഡി…. എന്തിനാ വിളിച്ചത്..
ഈ വരുന്ന 17 ന് നിന്റെ കല്യാണം ആണ്… കൂടെ ഇവന്റെയും..
What?
ഡാഡി..എന്റെ കല്യാണം ആൾറെഡി കഴിഞ്ഞതല്ലേ.. ഇവന്റെ കല്യാണം നടത്ത്…
നിന്റെ കല്യാണം നടന്നത് എങ്ങനെ ആണെന്ന് എന്നെകൊണ്ട് പറയിപ്പിക്കരുത്.. നീ ഞാൻ പറയുന്ന കേട്ടാൽ മതി..
നീ ഒരിക്കൽ കെട്ടിയ താലി ഒന്നുടെ അഴിച്ചു കെട്ടി എന്ന് കരുതി ഒന്നും സംഭവിക്കില്ല.. മഹി ചിരിയോടെ പറഞ്ഞു…
ദക്ഷ് തുറിച്ചു അവനെ നോക്കി…
കല്യാണദിവസം…
നിത്യ ഇളം നീല കാഞ്ചിപുരം സാരിയിൽ അതീവ സുന്ദരി ആയിരുന്നു… മീര ഇടക്കിടെ നിത്യയെ ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു…
എടി നിത്യ… ആ ഡെവിളിന്റെ ഹത ഭാഗ്യയെ കണ്ടില്ലല്ലോ…
ഞാനും ഇതുവരെ കണ്ടില്ലെടി…. അതാരാണെന്നു..
ഇനി സമീറ ആണോ?
അറിയില്ലെടി.. വിവാഹം ഒരേ പന്തലിൽ അല്ലെ… നമുക്ക് പാക്കലാം….
മഹിയും ദക്ഷും സ്വർണ കരയുള്ള ഒരേപോലത്തെ മുണ്ടും ഷർട്ടും ആയിരുന്നു വേഷം.. മഹിയുടെ മുഖത്ത് ടെൻഷൻ ആണെങ്കിൽ ദക്ഷിന്റെ മുഖത്ത് ദേഷ്യം ആയിരുന്നു…കുറച്ചു കഴിഞ്ഞതും നിത്യ വന്നു മഹിയുടെ വാമഭാഗത്തായി ഇരുന്നു…അല്പം കഴിഞ്ഞതും ചിറ്റ വാമിയുമായി വന്നു… അവൾ നേരത്തെ ഉടുത്ത കല്യാണസാരി തന്നെയായിരുന്നു ഉടുത്തിരുന്നത്… ഒരു നിമിഷം ദക്ഷ് അവളെ തന്നെ നോക്കി ഇരുന്ന് പോയി…അന്ന് കണ്ടതിലും സുന്ദരിയായി തോന്നി. അധികം ചമയങ്ങൾ ഒന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല.. അവളുടെ ചുണ്ടിനു സൈഡിലെ കുഞ്ഞു മറുക് ശരിക്കും ഹൈ ലൈറ്റ് ചെയ്തു നിൽക്കുന്നത് പോലെ തോന്നി അവനു…ആ നീല കണ്ണുകളിലേക്ക് നോക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെ മൂടുന്നത് പോലെ തോന്നി.എന്തോ ഒരു പ്രേത്യക ഒരു ഫീലിംഗ്…
അപ്പോഴാണ് നിത്യ വാമിയെ കണ്ടത്.. അവളൊന്നു ഞെട്ടി….മഹിയെ നോക്കി..
അവൻ പതിയെ പുഞ്ചിരിച്ചു..
ഈ മാലാഖ കുട്ടിയെ ആണോ ഈ ഡെവിൽ കെട്ടുന്നത്.. അവൾക്ക് എന്തുകൊണ്ടോ അത് അക്സെപ്റ്റ് ചെയ്യാൻ പ്രയാസം തോന്നി…
ഒരിക്കലും ദക്ഷിനു ചേർന്ന ഒരു പെൺകുട്ടിയല്ല വാമി എന്നുപോലും അവൾക്ക് തോന്നി പോയി..
കുറച്ചു കഴിഞ്ഞതും ഒരേസമയം രണ്ടുപേരുടെയും കഴുത്തിൽ താലി വീണു… താലി കെട്ടുമ്പോൾ മഹി കുറുമ്പോടെ നിത്യേ നോക്കി.. അവൾ നാണത്തോടെ മുഖം കുനിച്ചു. ദക്ഷിന്റെ മുഖം വലിഞ്ഞു മുറുകി ഇരുന്നു..അവളുടെ കഴുത്തിൽ വീണ്ടും താലി കെട്ടുമ്പോൾ ദക്ഷിന്റെ മനസ്സിൽ തിര ഇളക്കുകയായിരുന്നു… വാമിക്ക് ആണെങ്കിൽ തീയിൽ ഇരിക്കുന്നപോലെയുള്ള അവസ്ഥ ആയിരുന്നു..
വീണ്ടും താൻ സുമഗലി ആയിരിക്കുന്നു..
അപ്പോഴാണ് അവളുടെ കണ്ണുകൾ തന്നെ പകയോടെ നോക്കുന്ന സമീറയിൽ പതിച്ചത്…വാമി ദക്ഷിനെ നോക്കി…അവനും കണ്ടിരുന്നു അവളെ…
ഇനി ഏതായാലും ആ കുരിശിന്റെ ശല്യം ഉണ്ടാവില്ലല്ലോ അവൻ മനസ്സിൽ ചിന്തിച്ചു….
ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറയാതെ പറയുന്ന ഭാവമായിരുന്നു വാമിയിൽ…സമീറയെ നോക്കുമ്പോൾ
വിവാഹത്തിന് അധികം ആളുകൾ ഇല്ലായിരുന്നു.. അത്യാവശ്യം കുറച്ചു റിലേറ്റീവ്സും എംപ്ലോയീസും കുറച്ചു ബിസ്സിനെസ്സ് പാർട്ണർസും മാത്രമേ ഉണ്ടായിരുന്നുള്ളു…
പലരും വന്നു രണ്ടുപേരെയും വിഷ് ചെയ്തു…
ഈവെനിംഗ് ആയപ്പോഴേക്കും ആരാവങ്ങളും ആഘോഷങ്ങളും അവസാനിച്ചു..? നൈറ്റ് ചെറിയ ഒരു പാർട്ടി ഹോട്ടൽ skyland ൽ ഒരുക്കിയിട്ടുണ്ട്..
ഇടക്ക് ഡ്രസ്സ് ചേഞ്ച് ചെയ്തു റെഡി ആകുന്ന സമയം നിത്യ വാമിയോട് എന്താ സംഭവിച്ചതെന്നുള്ള കാര്യം തിരക്കിയെങ്കിലും പറയാനുള്ള സമയം കിട്ടാതെ വന്നതുകൊണ്ടും അടുത്ത കുറച്ചു റിലേറ്റീവ്സ് നിൽക്കുന്നത് കൊണ്ടും അവൾ ഒന്നും പറഞ്ഞില്ല…
ഗോൾഡൻ ബീഡ്സ് വർക്ക് ചെയ്ത പിങ്ക് കളർ ഗൗൺ ആയിരുന്നു രണ്ടുപേരും ധരിച്ചിരുന്നത്…?ഹൈ ഹീൽ ചെരുപ്പ് വാമിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ണ്ടായിരുന്നു… പലപ്പോഴും താൻ എവിടെയെങ്കിലും വീണുപോകുമെന്ന് അവൾ ഭയന്നു… പക്ഷെ നിത്യ അവളെ സപ്പോർട്ട് ചെയ്തു…
സോറി ചേച്ചി… എനിക്ക് ഇത്തരം ചെരിപ്പിട്ട് വലിയ പരിചയം ഇല്ല…
നമ്മൾ വീട്ടിൽ നിന്നു റെഡി ആയി വരുകയായിരുന്നെങ്കിൽ നമുക്ക് ഈ ചെരുപ്പ് മാറ്റി ഷൂ ഇടാരുന്നു.. ഇതിപ്പോ ഇവിടെ വന്നു റെഡി ആയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുകയെ നിവർത്തി ഉള്ളു…മോളെ
സാരമില്ലടാ.. കുറച്ചു സമയത്തെ കാര്യം അല്ലെ ഉള്ളു… നീ ധൈര്യം ആയി ഇരിക്ക് ഇതിട്ടു എങ്ങനെ നടക്കണമെന്ന് ഞാൻ പറഞ്ഞു തരാം…
കുറച്ചു നേരം കഴിഞ്ഞു ഒരു ഹോട്ടൽ സ്റ്റാഫ് വന്നു അവരെ ഫങ്ക്ഷൻ നടക്കുന്നിടത്തേക്ക് വിളിച്ചു… വാമി വളരെ കഷ്ടപെട്ടാണ് നടന്നത്…
ഹാളിൽ ഉള്ള ആളുകളെ കണ്ട് അവളൊന്നു ഭയന്ന് നിത്യേടെ കൈയിൽ പിടിച്ചു..
അവളുടെ കൈയുടെ തണുപ്പ് നിത്യ അറിയുന്നുണ്ടായിരുന്നു…
വാമി നീ ഭയപ്പെടാതെ… ഇതൊക്കെ ബിസ്സിനെസ്സ് പാർട്ണർസും ക്ലയന്റ്സും ഒക്കെയാണ്…
നീ വാ…?അവളുടെ കൈയും പിടിച്ചു അകത്തേക്ക് ചെല്ലുമ്പോഴാണ് മഹിയെയും ദക്ഷിനെയും കണ്ടത്..
ബ്ലാക്ക് പാന്റു വിത്ത് പിങ്ക് ഷർട്ട്, ബ്ലാക്ക് കോട്ടും, കോട്ടിൽ right ഭാഗത്തായി സ്റ്റാർ ഷേപ്പ് brooch കുത്തിയിരുന്നു…. കാണാൻ elegant ലുക്ക് ആയിരുന്നു. കാലിലെ ബ്ലാക്ക് ഷൂ പോലും കണ്ണാടി പോലെ തിളങ്ങുന്നുണ്ടായിരുന്നു….
മഹി ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു… ദക്ഷ് ആണെങ്കിൽ മൈൻഡ് ചെയ്യാതെ കയ്യിൽ ഇരുന്ന വൈൻ ഗ്ലാസ്സ് കറക്കി കൊണ്ട് ആരോടോ സംസാരിക്കുക ആയിരുന്നു.. കുറച്ചു അപ്പുറത്തെ ടേബിൾ ഇരുന്നു സമീറ അവനെ തന്നെ നോക്കുന്നത് ഇടക്കിടെ ദക്ഷിന്റെ കണ്ണും അവളിലേക്ക് പാറുന്നത് നിത്യ അമ്പരപ്പോടെ ആണ് നോക്കിയത്..
കുറച്ചു കഴിഞ്ഞു ദക്ഷ് വാമിക്കടുത്തേക്ക് വന്നു… അവൻ അവളോട് ചേർന്ന് നിൽക്കുമ്പോൾ വാമിയുടെ ശരീരം വിറയ്ക്കുകയായിരുന്നു…സമീറ ദേഷ്യത്തോടെ വാമിയെ നോക്കുന്ന കണ്ടതും അവൾ കുറച്ചു അകന്നു നിന്നു…അവൻ അവളെ വലിച്ചു അടുത്തേക്ക് നിർത്തി… സമീറ ദേഷ്യത്തോടെ നോക്കുന്നത് ദക്ഷ് കണ്ടിരുന്നു… അതുകൊണ്ട് അവളെ ഒന്നു ചൂടാക്കാൻ വേണ്ടി അവൻ വാമിയെ ചേർത്ത് നിർത്തി കൊണ്ട് ഓരോന്നൊക്കെ സംസാരിച്ചു കൊണ്ടിരുന്നു..
ഇയാൾക്ക് എന്തുപറ്റി ഇങ്ങനെ സോഫ്റ്റ് ആയി സംസാരിക്കാൻ. ഹോ അയാളുടെ കോളിഗ്സിനെ കാണിക്കാനായിരിയ്ക്കും… അവൾ സ്വയം ഉത്തരവും കണ്ടെത്തി കഴിഞ്ഞിരുന്നു…
കുറച്ചു കഴിഞ്ഞു… ദക്ഷിന്റെ ഡാഡി… അവിടേക്കു കയറി വന്നു… രണ്ടു ചെറിയ ബോക്സ് ദക്ഷിനും മഹിക്കും സമ്മാനിച്ചു കൊണ്ട് പറഞ്ഞു…
എന്റെ മക്കൾക്കുള്ള വിവാഹ സമ്മാനം ആണിത്…
മഹിയും ദക്ഷും അത് ഓപ്പൺ ചെയ്തു…
രണ്ടു കീ ആയിരുന്നു…അതിൽ ഉണ്ടായിരുന്നത്…
നിങ്ങളുടെ പുതിയ ഫ്ലാറ്റ് ന്റെ കീ ആണ്… നിങ്ങളുടെ പുതിയ ലൈഫ് തുടങ്ങുന്നത് അവിടുന്ന് ആകട്ടെ….
വാമി ഞെട്ടിപ്പോയി… ഈ രക്ഷസന്റെ കൂടെ ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിക്കാനോ…. ഇയാൾ ഉറപ്പായും എന്നെ കൊ ല്ലും… അവൾ ദയനിയതയോടെ അയാളെ നോക്കി… അവൾക്ക ടുത്തേക്ക് വന്നു ചെവിക്കരുകിൽ പതിയെ അയാൾ പറഞ്ഞു… പേടിക്കണ്ട.. മോളെ അവൻ വേദനിപ്പിക്കില്ല…ഇനി അഥവാ അവൻ ഉപദ്രവിച്ചാൽ മോൾ എന്നോട് പറഞ്ഞാൽ മതി… അവൾ നിസ്സഹായതയോടെ ചിരിച്ചു…
ഇടക്കിടെ പലരും അവർക്കടുത്തേക്ക് വന്നു സംസാരിക്കുകയും ചിലരുടെ അടുത്തേക്ക് നിത്യ കൂട്ടി കൊണ്ടു പോയി പരിചയപെടുത്തുകയും ചെയ്തു.. നടന്നു നടന്നു അവളുടെ കാലിന്റെ പിൻ ഭാഗം മുറിഞ്ഞു.. അതിന്റെ കൂടെ വേദനയും.. അപ്പോഴാണ് മീരയും ഷിനുവും കൂടി ജ്യൂസുമായി അവർക്കടുത്തേക്ക് വന്നത്… മടിച്ചു മടിച്ചാണ് അവൾ അത് വാങ്ങിയത്…
എടൊ… പേടിക്കണ്ട… ഇതിൽ ആൽകഹോൾ ഒന്നും ഇല്ല .. അവൾ ചെറുചിരിയോടെ അത് ചുണ്ടിലേക്ക് അടുപ്പിച്ചപ്പോഴാണ് സമീറ ഒന്നും അറിയാത്ത പോലെ വന്നു തട്ടിയതും ജ്യൂസ് അവളുടെ ഡ്രസ്ഡിലേക്ക് വീണു… നിത്യ ദേഷ്യത്തോടെ സമീറയെ നോക്കി..
സമീറ പെട്ടന്നു സോറി പറഞ്ഞു.. അവൾ വാമിയെ നോക്കി പുച്ഛിച്ചു കൊണ്ട് പോയി..
മനഃപൂർവം തട്ടി വീഴ്ത്തിയിട്ട് സോറി പറഞ്ഞാൽ മതിയല്ലോ നിത്യ അനിഷ്ടത്തോടെ പറഞ്ഞു…
സാരമില്ല ചേച്ചി അറിയാതെ പറ്റിയതല്ലേ.. കുറച്ചു വെള്ളം ഒഴിച്ച് കഴുകിയാൽ മാറും..ഞാൻ പോയി കഴുകിയിട്ടു വരാം..
മ്മ്.. ഞാനും കൂടി വരാം..അപ്പോഴാണ് നിത്യേ മഹി വിളിച്ചത്…. മീര…. നീ വാമിടെ കൂടെ വാഷ് റൂം വരെ ഒന്ന് പോകാമോ.. എന്നെ മഹിയേട്ടൻ വിളിക്കുന്നു..
മ്മ് ഞാൻ പോകാം…ഡാ വാമി വാഷ് റൂമിൽ കയറുമ്പോൾ മീര പുറത്തു നിന്നു പെട്ടന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്.. അവൾ ഫോണുമായി പുറത്തേക്കു നടന്നു.. വാമി ഡ്രസ്സ് ക്ലീൻ ചെയ്തു മീരയെ നോക്കുമ്പോൾ അവിടെ എങ്ങും കണ്ടില്ല… ഈ ചേച്ചി ഇതെവിടെപ്പോയി എന്നും പറഞ്ഞു അവൾ മുന്നോട്ടു നടന്നു…
തുടരും