ഒരു കിച്ചൺ വാട്സപ്പ് ഗ്രൂപ്പ്. ———- എഴുത്ത്:-ഷെർബിൻ ആൻ്റണി
നാലടി പൊക്കവും, അതിനൊത്ത വണ്ണവുമുളള ഫൈവ് സ്റ്റാർ റേഞ്ചിലുള്ള ഫ്രിഡ്ജ് ആയിരുന്നു അടുക്കള എന്ന അണ്ടiർവേൾഡ് ഗ്രൂപ്പിൻ്റെ ഏക അഡ്മിൻ. ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ ഗ്രെയ്ൻ്റർ, മോട്ടറ് ഇത്യാദി ഫ്രീക്കൻ ചെക്കന്മാരോട് ഒപ്പം മൊഞ്ചത്തി മിക്സിപ്പെണ്ണും ഗ്രൂപ്പിൽ വിലസിയിരുന്നു.
ഗ്രൂപ്പിൻ്റെ പാലിക്കേണ്ട നീയമങ്ങൾ ചിമ്മിണീല് വാക്കiത്തിയാൽ കൊiത്തിവെച്ചിട്ടുണ്ട്. രാiഷ്ട്രീയം, മiതം, കുറ്റം പറച്ചിൽ ഇവയൊന്നും അനുവദനീയമല്ല. പ്രത്യേകിച്ച് വേലക്കാരീം മുതലാളീം തമ്മിലുള്ള അi വിഹിത ചർച്ചകൾ ഒട്ടും പാടില്ലെന്ന് താക്കീത് ചെയ്തിട്ടുമുണ്ട്. കറി കൊള്ളില്ല ചോറ് ശര്യായില്ല, പുട്ടിന് പീര ഇല്ല, ചപ്പാത്തീടെ വണ്ണം കൂടി പോയി ഇത്യാദി ബോiഡീ ഷേമിംഗ് ഒട്ടും അനുവദനീയമല്ല. മസാല കുiത്തുള്ള ഡബിൾ മീiനിംഗ് പദങ്ങൾ ബാൻ ചെയ്തിട്ടുണ്ട്.
ന്യൂജൻ പിള്ളേരുടെ ഈ വാട്സപ്പ് കൂട്ടായ്മ കണ്ടിട്ട് നാട്ടിൻ പുറത്തുകാരയ അലക്ക് കല്ലും അര കല്ലും, ഉരല്ലിനുമൊന്നും ഇതൊന്നും അത്ര ദഹിച്ചിരുന്നില്ല. പിന്നാമ്പുറത്തെ തിണ്ണയിലിരുന്നുള്ള പരദൂഷണ ചർച്ചകളിൽ പലപ്പോഴും ഇതുമൊരു ചർച്ചാ വിഷയം ആവാറുണ്ട്.
ഇങ്ങനെയുള്ള ഗ്രൂപ്പുകൾ കാരണം പല കുടുംബങ്ങളിലും അടുപ്പ് പുകയറില്ലെന്നും, ഗ്യാസ് ലീക്കായ് സ്റ്റൗ പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്ന് ഒക്കെയാണ് അവരുടെ നിഗമനം.
വയസ്സായെങ്കിലും രോiമാഞ്ച കiഞ്ചുകമേറുന്ന കഥകൾ കേൾക്കാൻ അരകല്ല് ചെവി കൂർപ്പിച്ചിരിക്കും. ആവി പറക്കുന്ന മസാല കഥകൾ പറഞ്ഞ് പരത്താൻ ഉരലേട്ടന് പ്രത്യേക ഇൻ്ററെസ്റ്റാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കാറിക്കൂവുന്ന ആ മിക്സിപ്പെണ്ണിൻ്റെ കാര്യം എന്താകുമോ എന്തോ… അത് പറഞ്ഞ് അവർ മൂന്ന് പേരും കൂടി ആക്കി ചിരിച്ചു.
പക്ഷേ ഇതെല്ലാം കേട്ടോണ്ട് തൊട്ടപ്പുറത്ത് മറ്റൊരാൾ നിൽക്കുന്ന കാര്യം അവർ ശ്രദ്ധിച്ചില്ല. ന്യൂജെൻ കുടുംബത്തിലെ യൂത്ത് ഐക്കൺ, മൂപ്പരുടെ ഫിറ്റ്നെസ്സ് ബോiഡി കണ്ടാൽ ആരും ഒന്ന് നോക്കി പോകും, ഒന്ന് പറഞ്ഞ് രണ്ടാമത്തേന് അലക്കി പിഴിഞ്ഞ് വെയിലത്തിടുന്ന സ്വഭാവം. പുലി മുരുകനിലെ ലാലേട്ടന് പോലും എൻട്രി സീനിൽ ഇത്രേം പഞ്ച് ഡയലോഗ് കിട്ടി കാണില്ല.
പറഞ്ഞ് വന്നത് മറ്റാരേ പറ്റിയുമല്ല സുഹൃത്തുക്കളേ അത് നമ്മുടെ സ്വന്തം വാഷിംഗ് മിഷീനാണ്.
ഗ്രൂപ്പിലുള്ള ഒരേ ഒരു പാട്ടുകാരിയായിരുന്നു സുന്ദരിയായ മിക്സിക്കുട്ടി. അത് കൊണ്ട് തന്നെ പലരും അവളെ നോക്കി വെള്ളiമിറക്കിയിരുന്നു. വിസിലടി പാട്ടുകാരനായ കുക്കറ് കുട്ടൻ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പക്ഷേ നോൺ വെജ് മാത്രം കഴിക്കുന്ന കുക്കറിനേക്കാൾ ഓൾക്കിഷ്ട്ടം മറ്റൊരാളെ ആയിരുന്നു. മിക്സിപ്പെണ്ണ് തൻ്റെ ഉള്ളിലെ പ്രണയം തുറന്ന് പറയാൻ മടിച്ചിരുന്നെങ്കിലും നോട്ടം കൊണ്ടും ആംഗ്യ ഭാഷകളിലൂടേയും അവളത് പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.
ബോയ് ഫ്രണ്ടിനെ സെലക്ട് ചെയ്യുന്ന കാര്യത്തിൽ എല്ലാ പെണ്ണുങ്ങളേയും പോലേ തന്നെയായിരുന്നു മിക്സിയും. ലുക്കിലല്ല ക്യാരക്ടറിലാണ് ലവളും വീണ് പോയത്. ചളിയടിച്ച് ചിരിപ്പിക്കുന്ന ചെക്കന്മാരേക്കാളും ഗൗരവക്കാരനും ഒരു പെണ്ണിൻ്റെയും സൗന്ദര്യത്തിന് മുന്നിൽ അടിപതറാതേ തൻ്റെ കടമയിൽ മാത്രം ഉത്തരവാദിത്വബോധമുള്ള ഗ്രെയ്ൻ്റർ അച്ചായനേ മിക്സിക്കുട്ടിക്ക് ജീവനായിരുന്നു.
കാണാൻ ആനചന്തമുള്ള ഗ്രയ്ൻ്ററെ നാട്ടിലുള്ള ഒട്ടുമിക്ക ആഘോഷങ്ങൾക്കും മുൻ നിരയിൽ തന്നെ കാണാം. കാലിന്മേൽ കാലും കയറ്റി പ്രമാണിത്വം കൈവിടാതേ ഗൗരവ ഭാവത്തിലുള്ള ആ ഒരു ലുക്കിന് കൊടുക്കണം കാശ്!
പകലൊക്കെ എല്ലാവരും ജോലി തിരക്കായോണ്ട് രാത്രി കാലങ്ങളിലായിരുന്നു ഗ്രൂപ്പ് ആക്ടീവാകുന്നത്. മിക്കവാറും ആഴ്ചയിൽ ആറ് ദിവസവും കുക്കറ് പണിക്കൊന്നും പോകാതേ മടി പിടിച്ച് കുiത്തിയിരിക്കുമെങ്കിലും ഞായറാഴ്ച ഓന് നിന്ന് തിരിയാൻ നേരം കിട്ടൂല്ല. ബീഫ് കാണുമ്പോൾ കുക്കറിൻ്റെ മുഖത്ത് ഒരു ചിരിയുണ്ട് എലി പുന്നെല്ല് കണ്ടത് പോലേ. ബീഫ് എത്തുന്നതും നോക്കി കട്ടിലേൽ അനങ്ങാതേ കിടക്കും. വന്നാലുടൻ ചാടി എണീറ്റ് തേച്ച് ഉരച്ച് കുളിച്ച് ഗമേല് ഒരു പോക്കുണ്ട്. പോകും വഴിയിൽ ഫ്രണ്ട്സിനോടൊക്കെ വലിയ വായിൽ വിളിച്ച് കൂവും നീയൊക്കെ നോക്കിക്കോ ഞാനിന്ന് വിസിലടിച്ച് മരിക്കുമെടാന്ന്….
മറ്റുള്ളവർ വിശേഷങ്ങൾ പങ്ക് വെക്കുമ്പോഴൊക്കെ ഫ്രിഡ്ജ് എല്ലാം കേട്ടോണ്ട് മൂളി കൊണ്ടിരിക്കും. മെമ്പേഴ്സ് തമ്മിൽ അടി ഉണ്ടാക്കുമ്പോൾ അതിൽ ഇടപെട്ട് അവരെ കൂളാക്കാൻ മൂപ്പർക്കുള്ള കഴിവ് അപാരമായിരുന്നു.
ജാuതീം മiതോന്നും ഇല്ലെങ്കിലും ഇവർക്കൊക്കെ ഒറ്റ ഒരു ദൈവം ഉണ്ട്, ഇത് വരെ ആരും കണ്ടിട്ടില്ലെങ്കിലും തങ്ങളുടെ പ്രവർത്തന മേഖലയിൽ അദൃശ്യനായ ആ ദൈവത്തിൻ്റെ സാമീപ്യം അവരെല്ലാവരും അനുഭവിച്ചറിഞ്ഞിരുന്നു. ഇക്കൂട്ടത്തിൽ ഒരാൾ മാത്രമേ നിരീശ്വരവാദിയായ് ഉള്ളൂ. കണ്ടാലേ വിശ്വസിക്കൂ എന്ന് പറഞ്ഞ കിഴക്കൻ പത്രോസ് വേറാരുമല്ല വിസിൽ നിവാസ് കുക്കറായിരുന്നത്.
തങ്ങളാരും ഇത് വരെ കാണാത്ത കരണ്ട് എന്ന ദൈവത്തെ പറ്റി അവര് എത്ര പറഞ്ഞാലും കുക്കർ അതൊന്നും അംഗീകരിച്ച് കൊടുത്തിരുന്നില്ല.
അന്ന് ഗ്രൂപ്പിൽ അന്താക്ഷരി കളിക്ക് തുടക്കമിട്ടത് മിക്സിപ്പെണ്ണായിരുന്നു. കളിപ്പാട്ടത്തിലെ പച്ചകറിക്കായ തൊട്ടിൽ പാട്ട് പാടിയപ്പോൾ കുറുമ്പനായ കുക്കറ് ആട്ട് തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കാമെന്നുള്ള ഒലിപ്പീര് പാട്ടുമായ് ചാടി വീണു.
കളിയും ചിരിയുമായ് പൊയ് കൊണ്ടിരിക്കേ അടുക്കളയിലെ ലൈറ്റ് പൊടുന്നനേ ഓണായതും എല്ലാവരുടേയും കണ്ണുകൾ അങ്ങോട്ടേക്ക് തിരിഞ്ഞു.
ഈ നേരത്ത് ആർക്കാണ് ഞറുക്ക് വീണതെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. എനിക്കിനി പണി എടുക്കാൻ വയ്യെന്ന് പറഞ്ഞോണ്ട് കുക്കറ് തല വഴി പുതപ്പിട്ട് മൂടി കിടന്നു. കുളിച്ച് സുന്ദരിയായ് ഇരുന്ന മിക്സിപ്പെണ്ണും മടി പിടിച്ച് മാറി നിന്നു.
ഇൻഡക്ഷൻ കുക്കറിനായിരുന്നു ആ നേരത്ത് ഡ്യൂട്ടി കിട്ടിയത്. ഉള്ളില് വിഷമം തോന്നിയെങ്കിലും അയാളത് പുറമേ കാട്ടാതേ ബലം പിടിച്ച് നിന്നു.
വർക്ക് ചെയ്യുന്നതിനിടയിൽ മൂപ്പരുടെ വായീന്നും മൂക്കീന്നുമൊക്കെ പുക വരാൻ തുടങ്ങി. എന്താ സംഭവിച്ചത് എന്നറിയാതേ അടുക്കളയിൽ ഉള്ളവർ പതറി.
ശ്വാസമറ്റ് അനങ്ങാതേ കിടക്കുന്ന അവനെ നോക്കി ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു ഇനി ഈ നേരത്ത് എന്ത് ചെയ്യാനാ….
നെഞ്ചത്തൊക്കെ തട്ടി നോക്കിയെങ്കിലും യാതൊരു അനക്കവും ഉണ്ടായിരുന്നില്ല….
അറ്റാക്കാണോ? അതോ സ്ട്രോക്ക് വന്നതാണോ? എന്തായാലും നാളെ കൊണ്ട് പോയി കാണിക്കാമെന്ന് പറയുന്നത് കേട്ടപ്പോൾ തല വഴി പുതച്ച് മൂടി കിടന്ന കുക്കറ് മിക്സിപ്പെണ്ണിൻ്റെ കാതില് ചെന്ന് പറയുവാ അത് ഓൻ്റെ അടവാ, പണി എടുക്കാതിരിക്കാൻ ചത്ത പോലേ കിടക്കുവാന്ന്.
ഈ പറയുന്ന ആള് പഷ്ടാ… അത് പറഞ്ഞ് ഓള് കുക്കറിൻ്റെ മോന്തയ്ക്കിട്ടൊരു കുiത്തും വെച്ച് കൊടുത്തു.
അപ്പഴേക്കും ഗ്രൂപ്പിൽ അഡ്മിൻ്റെ വക ഒരു വോയ്സ് മേസ്സേജ് എത്തിയിരുന്നു. നമ്മുടെ കൂട്ടത്തിൽ ഒരാൾക്ക് അപകടം സംഭവിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രൂപ്പ് അടച്ച് ഇടുകയാണ്. തൊണ്ട ഇടറിയ സ്വരത്തിലുള്ള ആ വോയ്സ് കേട്ട പലരുടേയും ഉള്ളിൽ ഒരു ഞെട്ടൽ ഉളവായി.
പെട്ടെന്നതാ ഇൻഡക്ഷൻ മെല്ലെ കണ്ണ് തുറന്ന് അല്പം വെള്ളം കുടിച്ചിട്ട് പറഞ്ഞു എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല, മനുശ്ശൻ ഇച്ചിരി റെസ്റ്റ് എടുത്തിരിക്കുന്ന ഈ പാതിരാ നേരത്ത് എന്ത് തേങ്ങാ ഉണ്ടാക്കാനാണ്? അതാ ഞാൻ തല കറങ്ങി വീണത് പോലേ അഭിനയിച്ചെതെന്ന്!
ഹൗ…..ആട് ജീവിതത്തിലെ പ്രിഥ്രി രാജ് വരെ തോറ്റ് പോകുമല്ലോടേ നിൻ്റെ ആക്ടിംഗിന് മുന്നിലെന്ന് കുക്കറ് കുട്ടൻ കമൻ്റിട്ടപ്പോൾ അവിടെ മുട്ടൻ ചിരിയായിരുന്നു!