പൊൻകതിർ ~~ ഭാഗം 40 ~ എഴുത്ത്:- മിത്രവിന്ദ

സ്റ്റെല്ല…

ഡ്രസിങ് റൂമിലേക്ക് നോക്കി ഇന്ദ്രൻ ഉറക്കെ വിളിച്ചു.

എന്തോ..

നമ്മൾക്ക് ഇറങ്ങാം,താൻ റെഡി ആയത് അല്ലേ…

ഉവ്വ്‌… വരുവാ ഏട്ടാ.

അവൾ തിടുക്കത്തിൽ ഇറങ്ങി വന്നപ്പോൾ, ഇന്ദ്രൻ ബെഡില് ഫോണും നോക്കി ഇരിപ്പുണ്ട്..

“ഇന്ന് തന്നെ മടങ്ങി വരുവോ, ഡ്രെസ് എന്തെങ്കിലും എടുത്തു വെയ്ക്കണോ “

അല്പം മടിച്ചു അവൾ ഇന്ദ്രനെ നോക്കി ചോദിച്ചു.

“ഹ്മ്മ് വേണ്ടടോ .. നമ്മൾ വൈകുന്നേരം ആകുമ്പോൾ തിരിച്ചു എത്തും,”

അവൻ ഫോൺ എടുത്തു പോക്കറ്റിലേയ്ക്ക് താഴ്ത്തി കൊണ്ട് എഴുന്നേറ്റു സ്റ്റെല്ലയെ നോക്കി.

മുഖം കുനിച്ചു പിടിച്ചു നിൽക്കരുത് എന്ന് ഇന്ദ്രൻ പറഞ്ഞത് കൊണ്ട് അവൾ അവനെ ഒന്ന് നോക്കി.
എന്നിട്ട് മനോഹരമായി ഒന്നു പുഞ്ചിരിച്ചു..

പോയേക്കാം അല്ലേ..

ഇന്ദ്രൻ ചോദിച്ചതും സ്റ്റെല്ല തല കുലുക്കി.

അച്ഛമ്മയോടും കിച്ചുവിനോടും യാത്ര പറഞ്ഞ ശേഷം ഇരുവരും ചെന്നു വണ്ടിയിൽ കയറി.

വില കൂടിയ ഏതോ വാഹനം ആണ്, പേരൊക്കെ എന്താണ് എന്ന് പോലും സ്റ്റെല്ലയ്ക്ക് അറിയില്ലയിരുന്നു.അവന്റെ ഒപ്പം ഇരിക്കുമ്പോൾ അവളെ വിയർക്കാൻ തുടങ്ങി.

“എന്ത് പറ്റി, തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോടോ “

കുറച്ചു ദൂരം പിന്നിട്ട ശേഷം ഇന്ദ്രൻ മെല്ലെ മുഖം തിരിച്ചു അവളെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.

“ഇല്ല, കുഴപ്പം ഒന്നും ഇല്ല “

“പിന്നെന്താ വിയർക്കുന്നെ,”

അവൻ എ സി യുടെ സ്പീഡ് കൂട്ടി കൊണ്ട് സ്റ്റെല്ലയെ വീണ്ടും നോക്കി.എന്നിട്ട് വണ്ടി കൊണ്ട് ചെന്നു ഒതുക്കി നിറുത്തി.

“സ്റ്റെല്ല ആർ യു ഓക്കേ “?

“ഹ്മ്മ്…”

അവൾ മൂളി.

“ഇവിടെ നോക്ക്ടോ “

അവൻ പറഞ്ഞതും ആ പാവം അത് പോലെ അനുസരിച്ചു..

“തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ “

“ഇല്ല….”

“പിന്നെന്താ ഇത്ര പേടി “

“എവിടേക്ക് ആണ് പോകുന്നത് എന്നോർത്ത… ഇന്നലത്തെ പോലെ ആരെങ്കിലും വരുമോ, എന്തോ ആപത്തു സംഭവിക്കാൻ പോകുന്നു എന്ന് ആരോ എന്റെ മനസ്സിൽ ഇരുന്ന് പറയും പ്പോലെ…ഉണ്ണിമായയുടെ അച്ഛൻ.. പിന്നെ ഏട്ടന്റെ അമ്മ… എല്ലാവരെയും എനിക്ക് പേടിയാ..

അമ്മയെയും അമ്മാവനെയും ഉണ്ണിമായയെയും ഒക്കെ അവൾ വല്ലാതെ ഭയപ്പെട്ടു.. ഇന്നലെ നടന്ന സംഭവങ്ങൾ അങ്ങനെ ഒക്കെ ആയിരുന്നുല്ലോ.. അത് ഒക്കെ ഓർത്തു ആണ് അവള് അങ്ങനെ ചോദിച്ചത് എന്ന് ഇന്ദ്രന് വ്യക്തമായി..

“എടോ ആരൊക്കെ വന്നാലും ശരി, എന്തൊക്കെ പറഞ്ഞാലും ശരി, തന്നെ ആർക്കും വിട്ട് കൊടുക്കാതെ, ഈ ദ്ദേഹത്തു ഒരു പോറൽ പോലും വീഴ്ത്താതെ, എന്റെ ജീവൻ അവസാനിക്കും വരെയ്ക്കും ഇന്ദ്രൻ നോക്കും..ഒരു ആപത്തും തനിക്ക് വരുത്തില്ല..അത് പോരേ….”

അവൻ അത് പറഞ്ഞതും സ്റ്റെല്ലയുടെ മിഴികൾ ഈറൻ avanaഞു..

ജീവൻ അവസാനീയ്ക്കുന്ന കാര്യം ഒന്നും പറയല്ലേ ഏട്ടാ, എനിക്ക് അത് ഒന്നും കേൾക്കാൻ പോലും പറ്റില്ല….

വിങ്ങി പൊട്ടിക്കൊണ്ട് തന്റെ മുന്നിൽ ഇരുന്നു പറയുന്നവളെ കാണും തോറും ഇന്ദ്രന്റെ ഉള്ളിൽ അവളോട് ഉള്ള പ്രണയം നിറഞ്ഞു നിന്നു..

“സ്റ്റെല്ലാ ഒന്നും ഓർത്ത് വിഷമിക്കേണ്ട,പിന്നെ ഇപ്പോൾ ഈ യാത്ര പോകുന്നത് എന്റെ ഒരു സുഹൃത്തിന്റെ അടുത്തേക്കാണ്,പഠിക്കുന്ന കാലം മുതൽക്കേ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു,ആളെ തനിക്കൊന്ന് പരിചയപ്പെടുത്തി തരണമെന്ന് ഒരു ആഗ്രഹം തോന്നി, അതുകൊണ്ടാണ് ഇങ്ങനെ ഒരു യാത്ര തിരിച്ചത് പോലും, തനിക്ക് ഒരാപത്തുപോലും ഉണ്ടാവാതെ നോക്കാൻ എനിക്ക് സാധിക്കുമെടോ, ഇങ്ങനെ നേർവസായിട്ട് ഇരിക്കല്ലേ പ്ലീസ് “

അവൻ പറഞ്ഞപ്പോൾ സ്റ്റെല്ല വീണ്ടും തലകുലുക്കി.

” ഇനി എന്തെങ്കിലും പേടിയുണ്ടോ”?

ഇല്ല….

ഉറപ്പാണോ..

ഹ്മ്മ്..

പിന്നെ ഇന്നലെ രാത്രിയിൽ എന്തൊക്കെയോ വലിയ പേടിയാണെന്നൊക്കെ എന്നോട് പറഞ്ഞല്ലോ, അതോ…

അവന്റെ ചോദ്യം കേട്ടതും അവളുടെ ഉള്ളൊന്ന് കാളിപിടഞ്ഞു.

“ഇനി ആ കാര്യത്തിലും താൻ പേടിക്കുകയൊന്നും വേണ്ട കേട്ടോ, ഞാൻ അപമര്യാദ ആയിട്ട് തന്നോട് പെരുമാറാൻ ഒന്നും വരില്ല, പോരെ..”

“അത് പിന്നെ പെട്ടെന്ന് എനിക്ക് എന്താണ് പറയേണ്ടതെന്ന് പോലും അറിഞ്ഞുകൂടായിരുന്നു, അവിവേകം ആയി പോയെങ്കിൽ ക്ഷമിക്കണം”

“ഹേയ്… അതൊന്നും സാരമില്ല”

ഒരു ചിരിയോടുകൂടി ഇന്ദ്രൻ വണ്ടി മുന്നോട്ട് എടുത്തു.

സ്റ്റെല്ല മനസ്സിൽ നിന്നും കാർമേഘങ്ങൾ ഒക്കെ മെല്ലെ മാഞ്ഞുപോയി തുടങ്ങിയിരുന്നു.

അവനെ നോക്കി അവൾ ഒന്നുകൂടി ഹൃദ്യമായി പുഞ്ചിരിച്ചു.
sഹോ.. ഈ പെണ്ണ്… ചിരിപ്പിച്ചു മയക്കി വീഴ്ത്തുവാണല്ലോ..

വണ്ടി ഓടിക്കുന്നതിനിടയിൽ ഇന്ദ്രൻ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചു.

പുറത്തേ കാഴ്ചകൾ ഒക്കെ നോക്കി സ്റ്റെല്ല അങ്ങനെ ഇരുന്നു.

തലേ രാത്രിയിൽ ഉറങ്ങാതെ ഇരുന്നത് കൊണ്ട് ഇടയ്ക്ക് അവളുടെ കണ്ണിൽ മയക്കം വീണു തുടങ്ങി.

മെല്ലെ അവൾ ഉറക്കത്തിലേക്ക് വഴുതി.

എന്തോ വലിയൊരു ശബ്ദം കേട്ട് കൊണ്ട് അവൾ കണ്ണു തുറന്നത്.

പക്ഷെ അപ്പോളേക്കും അവളുടെ ബോധം മറഞ്ഞു പോയിരിന്നു.

☆☆☆☆☆☆☆☆☆☆☆

ടി വിയിൽ ഏതോ സീരിയല് കണ്ടു കൊണ്ട് ഇരിയ്ക്കുകയാണ് അച്ഛമ്മയും ലളിത ചേച്ചിയും..

“അച്ഛമ്മേ… “

കിച്ചുവിന്റെ ഉറക്കെയുള്ള നിലവിളി കേട്ടതും അച്ഛമ്മയും ലളിത ചേച്ചിയും ചാടി എഴുന്നേറ്റു.

കൃഷ്ണാ ഗുരുവായൂരപ്പാ എന്തോ അരുതാത്തത് സംഭവിച്ചുല്ലോ ..

കരഞ്ഞു കൊണ്ട് ആണ് അച്ഛമ്മ ഓടി ചെന്നത്.

അപ്പോളേക്കും കിച്ചു ബെഡിൽ തളർന്നു ഇരിപ്പുണ്ട്.

മോളെ.. എന്താ.. എന്താ പറ്റിയത്..

അച്ഛമ്മേ….. നമ്മുടെ സ്റ്റെല്ല, അവൾ…

ബാക്കി പറയാൻ ആവാതെ കിച്ചു വിതുമ്പി.

എന്താ മോളെ… കുട്ടിയ്ക്ക് എന്താ പറ്റിയേ..

അച്ചമ്മയും ഉറക്കെ കരഞ്ഞു.

അവൾക്ക് ഒരു ആക്‌സിഡന്റ് പറ്റി, സീരിയസ് ആണ് അച്ഛമ്മേ.. ഒന്നും പറയാൻ ആയിട്ടില്ല .. ജവഹർ ഹോസ്പിറ്റലിൽ ആണ്.

ഈശ്വരാ ഭഗവാനെ… എന്താ അവൾക്ക് ഇപ്പോൾ പറ്റിയേ.. എന്നിട്ട് ഇന്ദ്രൻ എവിടെ.. ആരാ നിന്നെ വിളിച്ചത്.

അവർ പൊട്ടിക്കരഞ്ഞു കൊണ്ട് കിച്ചുവിനോട് ചോദിച്ചു.

“എന്നേ ഇപ്പോൾ ഹോസ്പിറ്റലിൽ നിന്ന് ആണ് വിളിച്ചത്. ഏട്ടൻ ആണ് നമ്പർ കൊടുത്തത്..ഇന്ദ്രേട്ടന് കുഴപ്പം ഒന്നും ഇല്ല, ചെറിയ പരിക്കുകൾ മാത്രം, പക്ഷെ സ്റ്റെല്ല ഇരുന്ന ഭാഗത്തു ആണ് ഇടി നടന്നത്.. ഒരു ടോറസ് ആയിരുന്നു വന്നു ഇടിച്ചതു.. ആ വണ്ടി നിറുത്താതെ വിട്ട് പോയെന്നു..

“ന്റ കണ്ണാ…. ഇത് എന്തൊക്കെയാ ഈ കേൾക്കുന്നെ.. ആ കുട്ടി, അവൾക്ക് ഒന്നും വരുത്തല്ലേ… ഒരു തെറ്റും ചെയ്യാത്ത ഒരു പാവം ആണ് അവള്. എന്റെ ജീവൻ എടുത്തോ,എന്നാലും ആ കുട്ടിയെ എന്റെ കുഞ്ഞിന് കൊടുത്തേക്കണേ…

അച്ഛമ്മ പൂജമുറിയിൽ പോയി ഭഗവാന്റെ മുന്നിൽ നിന്ന് കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു.

അമ്മേ… ഒരു കുഴപ്പവും ആ കുട്ടിക്ക് ഉണ്ടാവില്ല.. ഗുരുവായൂരപ്പൻ കൂടെ ഉണ്ട്, ഇങ്ങനെ കരയാതെ ഇങ്ങോട്ട് വന്നു ഇരുന്നേ.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം… ഇന്ദ്രനെയിം മോളെയും കാണാം…

ലളിത വന്നു അച്ഛമ്മയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്നാലും…എന്റെ ലളിതെ.. സഹിയ്ക്കാൻ പറ്റുന്നില്ലടി… എന്തൊരു വിധി ആയി പോയ്‌ ആ കുഞ്ഞിന്…ഒക്കെ ഈ കുടുംബ ദോഷം ആണ്…”

“അമ്മേ… കിച്ചുവിനെയും കൂട്ടി നമ്മൾക്ക് നേരം കളയാണ്ട് പോകാം, വന്നേ..”

ലളിത ആണ് അവരെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചത്..

കിച്ചു അപ്പോളേക്കും റെഡി ആയി വന്നിരിന്നു.

അങ്ങനെ മൂവരും കൂടി ഹോസ്പിറ്റലിലേക്ക് തിരിച്ചു.

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടരും.

Leave a Reply

Your email address will not be published. Required fields are marked *