എന്ന് കരുതി ഇന്ന് അഭ്യാസം ഒന്നും വേണ്ടാട്ടോ. പിiരിയഡ്സ് കഴിഞ്ഞ് 10 ദിവസം ആയതേ ഉള്ളൂ…ആഹാ 10 ആയോ. ഇപ്പോൾ ശരിയാക്കിത്തരാം…..

കെട്ടിയോന്റേയും തന്റേയും പേരിന്റെ ആദ്യത്തെ ലെറ്റേഴ്സ് ചേർത്ത് എഴുതിയാൽ, “CS” ആകുന്നത് കൊണ്ടും അതിലുപരി സുഖപ്രസവത്തി നായും “സിസേറിയൻ” തിരഞ്ഞെടുത്ത ഒരു നിഷ്ക്കൂ പെൺകുട്ടിയുടെ തുറന്നെഴുത്ത്.

Back to 2017.

തൽക്കാലം കുഞ്ഞുങ്ങൾ ഒന്നും ഇപ്പോഴേ വേണ്ടാന്ന് തീരുമാനം എടുത്ത ആ തുലാ വർഷ രാത്രി…

എടി സുഷൂ ,നമുക്ക് രണ്ട് വർഷം കൂടി ഫാമിലി പ്ലാനിങ് നടത്താം. എന്നിട്ട് മതി കുഞ്ഞുങ്ങൾ. എന്ത് പറയുന്നു?

പിന്നെന്താ? എനിക്ക് എപ്പോഴേ സമ്മതം. ഏട്ടനും ഈ ഗൾഫൊക്കെ മതിയാക്കി ഇവിടെ വല്ല ജോലിയും നോക്ക്. ഒന്നുമില്ലേലും എന്നും കാണെങ്കിലും ചെയ്യാല്ലോ.

യേയി വെറുതെ ഇരിക്ക്…എനിക്ക് ഇക്കിളിയാവുന്നു…

എന്റെ മോളെ, രണ്ട് വർഷം കാണാതെ ഇരുന്നിട്ട് പുറകിൽ കൂടി പതുങ്ങി വന്ന് ഇടുപ്പിൽ ദാ ഇങ്ങനെ മുറുകെ പിടിക്കുമ്പോൾ ഉള്ള ഒരു സുഖം എന്നും കണ്ടാൽ കിട്ടുമോ?

അതില്ല. എന്ന് കരുതി ഇന്ന് അഭ്യാസം ഒന്നും വേണ്ടാട്ടോ. പിiരിയഡ്സ് കഴിഞ്ഞ് 10 ദിവസം ആയതേ ഉള്ളൂ…

ആഹാ 10 ആയോ. ഇപ്പോൾ ശരിയാക്കിത്തരാം.

അയ്യോ എന്റേൽ ടാബ്‌ലെറ്റ് ഒന്നുമില്ല. പോയേ മാറി…

ഞാനും പച്ചയാടി.

അയ്യോ വേണ്ടാ നമ്മുടെ പ്ലാനിങ്…

നീയൊന്നു ചുമ്മാതിരി… 10 ദിവസം ആയില്ലേ? കുഴപ്പം ഒന്നുമില്ല…

🎵തിരിച്ചു പോവൂ, ഒന്ന് പോവൂ ഓമലാളെ ചപലമീ മോഹം വ്യാമോഹം🎵

വേണ്ട ഏട്ടാ, ലാലേട്ടൻ പറയുന്നത് കേൾക്ക്.

ഇപ്പോൾ എറിഞ്ഞു പൊട്ടിക്കും ഞാൻ ആ TV. ലാലേട്ടാ വെരി വെരി സോറി…

🎵നിലയറിയാതിന്നു നീ പോരുമെങ്കില്‍

പഴിക്കുമല്ലോ നമ്മളേ ലോകമെന്നും

വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട

പോരേണ്ട പോരേണ്ട എന്നോമലേ🎵

ആരും പഴിക്കാൻ പോണില്ല നീ അവിടെ അടങ്ങി കിടക്ക്.

ഏട്ടാ…

ശുഭം ❣️

☆☆☆☆☆☆☆☆☆

അങ്ങനെ കട്ട ഫാമിലി പ്ലാനിങ്ങിന്റെ ഫലമായി പിറ്റേ മാസം രണ്ട് പേര് എന്നിൽ നിന്നും പൊടിയും തട്ടി ടാറ്റ പറഞ്ഞു പോയി.

ഒന്ന് തിരികെ ഗൾഫിൽ പോയ എന്റെ കെട്ടിയോനും മറ്റൊന്ന് ഏഴാം ക്ലാസ്സ്‌ മുതൽ എന്റെ ആജന്മ ശത്രു ആയി മാറിയ ആiർത്തവവും.

ഹലോ ഏട്ടാ, ലാലേട്ടൻ അന്ന് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. എല്ലാം കയ്യിൽ നിന്നും പോയി.

ആയാ?

ആയെന്നാ തോന്നുന്നത്…

പോ ദുഷ്ടാ. എനിക്ക് സിiസേറിയൻ മതി. എന്നെ കൊണ്ട് പ്രസവവേദന ഒന്നും സഹിക്കാൻ പറ്റില്ല.

സുഖപ്രസവം എന്നൊക്കെ പേരേ ഉള്ളൂ, ഒരു സുഖവും കാണില്ല എന്നാ കവിത പറഞ്ഞത്. പിന്നെ ചന്ദ്രേട്ടന്റെ ‘C’ യും എന്റെ (സുഷമ ) ‘S’ ഉം കൂടെ ചേരുമ്പോൾ CS അല്ലേ? ഏട്ടനോ ആ സമയം കൂടെ കാണില്ല. CS ആയിട്ടെങ്കിലും നമ്മൾ ഒരുമിച്ച് നിൽക്കട്ടെ.

അതൊക്കെ അന്നേരത്തെ സിറ്റുവേഷൻ പോലെ അല്ലേ? ഇപ്പോൾ അതൊന്നും നീ ആലോചിക്കേണ്ട.

നമുക്ക് എന്തായാലും ഹോസ്പിറ്റലിന്റെ മോഡേൺ ഫെസിലിറ്റിയോ പൈസയോ നോക്കാതെ “നോർമൽ ഡെലിവറി” നിർദ്ദേശിക്കുന്ന ഏതേലും ഡോക്ടറിനെ കാണിക്കാം. അറ്റ കൈ പ്രയോഗം പോലെ മാത്രം സിiസേറിയൻ നോക്കിയാൽ മതി. നോർമലിന് അന്നേരത്തെ ആ വേദനയെ കാണൂ എന്റെ സുഷൂ.

സത്യം പറ നിങ്ങളുടെ പഴയ കാമുകി ഗീതാഞ്ജലിയുമായി നിങ്ങൾക്ക് ഇപ്പോഴും കോൺടാക്ട് ഉണ്ടല്ലേ? അവൾ കഴിഞ്ഞ മാസം പെറ്റ് എഴുന്നേറ്റ ശേഷം കഥ മൊത്തം വിളമ്പിയ മട്ടുണ്ടല്ലോ.

വെച്ചിട്ട് പോടീ പുല്ലേ…

ആ പോവാ… നോക്കിക്കോ എന്റെ കുഞ്ഞിനും കൊക്കിനും ജീവൻ ഉണ്ടെങ്കിൽ ഞാൻ സിസേറിയനെ ചെയ്യൂ. അങ്ങനെ ഞാൻ വേദന കൊണ്ട് പുളയുന്നത് താൻ കാണേണ്ട.

ഹലോ…ഹലോ…വെച്ചിട്ട് പോയോ…ആ പോയ്ക്കോ…

അങ്ങനെ ആ ദിവസം വന്നെത്തി…

ഏട്ടാ, ഡെലിവറിക്ക് കേറുകയാണ്. പ്രാർത്ഥിക്കണം. ഏട്ടന്റെ ആഗ്രഹം പോലെ നോർമൽ ആയിരിക്കും. എനിക്ക് നല്ല പേടിയാകുന്നു.

ഒന്നുമില്ല മോളെ. എന്റെ പ്രാർത്ഥന കൂടെയുണ്ട്…

ഏട്ടാ ഒരു കാര്യം കൂടി.

എന്താ മോളെ?

സത്യം പറ ആ ഗീതാഞ്ജലി അല്ലേ പറഞ്ഞത് നോർമൽ ഡെലിവറിയാക്കാൻ?

എന്ത് ജന്മമാടി ഇത്? പോയി ഐശ്വര്യമായി പെറ്റിട്ട് വന്നേ.

Mmmm Miss you ❣️

Miss you too ❣️❣️

പക്ഷെ ദൈവം എന്നോടൊപ്പം ആയിരുന്നു.

എല്ലാം വഴിയേ പറയാം.

അങ്ങനെ എന്നെ ഏതാണ്ട് സംവൃത സുനിലിന്റെ പൊക്കമുള്ള ഒരു മേശയുടെ പുറത്ത് കിടത്തി. വേദന വരാനുള്ള ഇൻജെക്ഷനും എടുത്തു. അപ്പോഴും മനസ്സിലൊരു വിങ്ങലായിരുന്നു. എന്റെ ആഗ്രഹം പോലെ സിസേറിയൻ നടക്കൂലല്ലോ. ഇടക്കിടക്ക് ടോയ്‌ലെറ്റിൽ പോകാൻ തോന്നുന്നെങ്കിലും അവിടെ ചെല്ലുമ്പോൾ എല്ലാം മായം.

അപ്പോഴാണ് PV (ഉള്ള് പരിശോധന ) ചെയ്യാൻ വേണ്ടി ഏതാണ്ട് നമ്മുടെ ശ്വേത മേനോന്റെ ആകാര വടിവുള്ള ഒരു സിസ്റ്റർ വന്നത്.

പോ അവിടന്ന് ഇക്കിളി ആക്കാതെ എന്ന മട്ടിൽ ഞാൻ ചുiണ്ടും കoടിച്ച് കണ്ണും അടച്ചു കിടന്നു.

എന്റെ അമ്മോ…

ശരിക്കും ഉള്ളിൽ തന്നെ പരിശോധിച്ചു!!!

എന്റെ നല്ല ജീവൻ പോയി. PV PV എന്ന് കേട്ടിട്ടുണ്ടെങ്കിലും അന്നാണ് ആ സംഭവം അനുഭവിച്ചറിഞ്ഞത്.

പൊസിഷൻ ശരിയായിട്ടില്ല. സമയം എടുക്കും.

ഇത്രയും പറഞ്ഞിട്ട് ഓള് നിiതംബവും കുലുക്കി ഒറ്റപോക്ക്. അന്നേരം ഞാൻ എന്റെ കെട്ടിയോനെ ഇനി വിളിക്കാനായിട്ട് തെiറി ഒന്നും ബാക്കിയില്ല. പൊiസിഷൻ iമാiറ്റി ചെയ്യണ്ട എന്ന് അന്നേ ഞാൻ പറഞ്ഞതാ. ഇപ്പോൾ കിടന്ന് അനുഭവിക്കാൻ ഞാൻ മാത്രം.

എനിക്ക് വേദന വരാത്തോണ്ട് പുള്ളിക്കാരി പിന്നെയും PV ചെയ്യാൻ എന്റെ അടുത്ത് വന്നു.

സിസ്റ്ററിന്റെ പേരെന്താ ഞാൻ ചോദിച്ചു.

ഗീതാഞ്ജലി.

എന്തൊക്കെയോ ഉള്ളിൽ തിളച്ചു മറിഞ്ഞു.

പിന്നെയും PV ചെയ്യാൻ കൈ കൊണ്ട് വന്നതും ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു,

എനിക്ക് ഒരു കുഴപ്പവും ഇല്ല. ഈ പെണ്ണുംപിള്ള ലെiസ്ബിയൻ എങ്ങാണ്ട് ആണ്. കുറേ നേരം കൊണ്ട്…

അടുത്ത് നിന്ന ഭൂമിയിലെ മാലാഖ എന്റെ വായിൽ കേറി പൊത്തിയിട്ട് ദേ ഇപ്രകാരം പറഞ്ഞു.

‘എടുത്തോണ്ട് പോടെ ഇതിനെ സിiസേറിയൻ വാർഡിലേക്ക്’

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും സിiസേറിയൻ.

ഞാൻ സന്തോഷം കൊണ്ട് നിർവൃതി അണഞ്ഞു. ഇനി ഒന്നും പേടിക്കാനില്ല. ജൂനിയർ മാൻഡ്രേക്കിലെ ജഗതിയെ പോലെ കയ്യും കെട്ടിയങ്ങു കിടക്കുക.

അന്നേരം തൊട്ടപ്പുറത്തു കിടന്ന് പ്രസവവേദന എടുക്കുന്ന ചേച്ചിമാരെ കണ്ടപ്പോൾ വല്യ ഗർവ്വിൽ ഞാൻ അടക്കം പറഞ്ഞു.

സിiസേറിയൻ എടുത്താൽ പോരെ മക്കളെ, വല്ല വേദനയും അറിയണോ?

അതിന്റെ കൂടെ ഒരു കലിപ്പ് സിസ്റ്റർ ഇജ്ജാതി തഗ്ഗ് ഡയലോഗ്.

ലൈറ്റും ഓഫ് ആക്കി അന്ന് ‘ആ’ ‘ആ’ എന്ന് സുഖിച്ചു വിളിച്ചപ്പോൾ ഓർക്കണമായിരുന്നു ലൈറ്റിന്റെ വെട്ടത്തും വന്ന് അതേ ‘ആ’ ‘ആ’ കരഞ്ഞോണ്ട് വിളിക്കണം എന്ന്. അടങ്ങിയവിടെ കിടക്ക്.

എന്തായാലും എന്നെ അവിടെ നിന്നും സിiസേറിയൻ വാർഡിലേക്ക് കൂട്ടികൊണ്ട് പോയി.

അകത്ത് കേറിയപ്പോൾ പണി പാളിയോ എന്നൊരു ഞെട്ടൽ ഉണ്ടായത് സത്യമാണ്. അത്രത്തോളം ലൈറ്റുകളും യന്ത്രങ്ങളും എനിക്ക് ചുറ്റും. എന്നാലും സാരമില്ല, മരവിപ്പിച്ചാൽ ഒന്നും അറിയണ്ടല്ലോ..

ശേഷം മനസ്സിനക്കരയിലെ നയൻതാരയെ പോലെ ഓപ്പറേഷൻ റൂമിൽ കേറിയ എന്നെ എല്ലാവരും കൂടി അണിയിച്ചൊരുക്കിയത് വല്ലവനിൽ ചിമ്പുവുമായുള്ള ബെഡ്‌റൂം സീൻ കഴിഞ്ഞ നയൻസിനെ പോലെ ആയിരുന്നു.

പിന്നീട് മുട്ടിന് താഴെയുള്ള ഒരു പിങ്ക് ഡ്രെസ്സും ഇടീപ്പിച്ച് സ്‌ട്രെക്ച്ചറിൽ കേറ്റി കിടത്തി.

ആദ്യം ഏതോ ഒരു സിസ്റ്റർ വന്നിട്ട് എന്റെ ഇടത്തെ കയ്യിൽ ഒറ്റകുത്ത്. അത് എന്തിനുള്ള കുiത്തിവെപ്പ് ആയിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. വല്ല അലർജിയും ടെസ്റ്റ്‌ ചെയ്തതാവും. എന്തായാലും ആ കുഞ്ഞ് കുiത്തിന്റെ പാട് രണ്ടര വർഷത്തോളം എന്റെ കയ്യിൽ ഉണ്ടായിരുന്നു.

ശേഷം സ്‌പൈനൽ കോർഡ് ഇൻജെക്ഷൻ എടുക്കാൻ വന്ന ഡോക്ടർ ഏതാണ്ട് എന്നെ ചരിഞ്ഞ “റ” ഷേപ്പിൽ ഒടിച്ചു മടക്കി കിടത്തി ഒറ്റ കുiത്ത്.

അങ്ങനെ അനസ്‌തേഷ്യ എന്നിൽ മെല്ലെ മെല്ലെ പടരാൻ തുടങ്ങി.

വേദനയുണ്ടോ?

ഈ എന്നോടോ ബാലാ. ഇത് വരെ വാങ്ങിക്കൂട്ടിയ കുiത്തിനൊന്നും കയ്യും കണക്കുമില്ല. അത് വെച്ച് നോക്കുമ്പോൾ ഇത് നിസ്സാരം.

എന്തായാലും ഒരു പത്ത് മിനിറ്റിന് ശേഷം നെഞ്ചിന് താഴോട്ട് മരവിക്കാൻ തുടങ്ങി. ഒരു കോiടാലി എടുത്ത് വെiട്ടിയാൽ പോലും അറിയാത്ത വിധത്തിൽ അനസ്തേഷ്യ ഏറ്റു എന്നർത്ഥം.

ശേഷം വയറിന് കുറുകെ ഒരു കർട്ടൻ വന്നു നിന്നു. പിന്നെ അവിടെ എന്തൊക്കെയാ നടന്നത് എന്ന് ഒരു പിടിയും ഇല്ല.

ഇരുപത് മിനിറ്റിന്റെ ഉള്ളിൽ ഒരു കരച്ചിൽ കേട്ടു.

ആൺകുഞ്ഞാ…

ശേഷം സിസ്റ്റർ എന്റെ നെഞ്ചിൽ മോനെ കൊണ്ട് കിടത്തിതന്നു.

അന്നേരത്തെ എന്റെ സന്തോഷം വെറും അക്ഷരങ്ങളാൽ നിങ്ങളിലേക്ക് പകരാനാവില്ല. അത് അനുഭവിച്ചു തന്നെ അറിയണം.

ശേഷം കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കൊണ്ട് പോയി.

ആ നിമിഷം സിiസേറിയൻ കണ്ടു പിടിച്ച മഹാനെ കൈ കൂപ്പി വണങ്ങാൻ തോന്നി.

ഒരു വേദനയും അറിയാതെ എന്റെ കുഞ്ഞിനെ പൂർണ്ണ ആരോഗ്യ വാനായി ദൈവം തന്നല്ലോ (3.5kg).

പിന്നീട് എന്നെ ഒബ്സെർവേഷൻ വാർഡിലേക്ക് മാറ്റി.

ശേഷം കുഞ്ഞിന് പാiല് കൊടുക്കുക എന്നത് ഒരു കടമ്പ തന്നെ യായിരുന്നു. ചരിയാനും വയ്യ നിവരാനും വയ്യ. അതിന്റെ ഇടക്ക് ഫീഡിംഗ് ആണേൽ അങ്ങോട്ട്‌ ശരിയാവുന്നതുമില്ല.

അടുത്ത സ്റ്റേജ് സ്റ്റിച്ച് ഇളക്കുക എന്നതായിരുന്നു. പയ്യെ പയ്യെ വേദന വന്ന് തുടങ്ങി. അനസ്തേഷ്യയുടെ എഫക്ട് തീർന്നു തുടങ്ങി എന്ന് സാരം.

സ്റ്റിiച്ച് ഇളക്കിയതും ഞാൻ ഊട്ടിയിൽ ചെന്ന് പെട്ട മാൻകിടാവിനെ പോലെ കിടന്ന് വിറക്കാൻ തുടങ്ങി. പiല്ലുകൾ കിടു കിടാ കൂട്ടിമുട്ടി.

സി.സിസ്. സിസ്റ്റ. സിസ്റ്റർ… എനിക്ക് വിറ…വിറക്കുന്നു

കുഴപ്പമില്ലടോ അത് മാറും. ധൈര്യമായിട്ടിരിക്ക്.

ആ നിമിഷം വരേയും സിസേറിയൻ തിരഞ്ഞെടുത്ത എന്റെ തീരുമാനം 100% ശരിയായിരുന്നു.

പക്ഷെ പിന്നീട് അങ്ങോട്ട് കഥ മാറി.

യൂറിൻ പാസ്സ് ചെയ്യാനും മറ്റുമായി ട്യൂബ് ഇട്ട് തന്നു.

എന്നാലും രണ്ട് ദിവസത്തേക്ക് ഞാനും ടോയ്‌ലെറ്റും തമ്മിൽ അഗാഥമായ അകൽച്ച ആയിരുന്നു.

എനിക്ക് എന്തെങ്കിലും കഴിക്കാൻ തരുമോ?

അയ്യോ ഇപ്പോൾ ഒന്നും പാടില്ല. സമയം ആകുമ്പോൾ നമ്മൾ അതൊക്കെ റെഡിയാക്കാം.

ഈ സമയത്തും ബ്ലീഡിങ്ങും കൂട്ടരും അവരവരുടെ ജോലികൾ കണ്ണിൽ ചോര ഇല്ലാതെ തന്നെ ചെയ്യുന്നുണ്ടായിരുന്നു.

ഇനിയാണ് കഥയുടെ ട്വിസ്റ്റ്‌.

എന്നെ കട്ടിലിൽ നിന്നും സ്ട്രക്ചറിലേക്ക് ഇരുത്തുന്ന സീൻ ആണ് ഇനി എഴുതേണ്ടത്.

യാതൊരു വിധ വേദനസംഹാരികളും എന്നിൽ ഇല്ല എന്നോർക്കണം.

എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ സിസ്റ്റേഴ്സ് വന്നു.

അയ്യേ പോ അവിടന്ന്. എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ എഴുന്നേറ്റോളാം.

സിസ്റ്റേഴ്സ് പിടിക്കാം എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഇൻ ഹരിഹർ നഗറിൽ നേഴ്‌സ്മാരുടെ തോളിൽ കൈ ഇട്ട് വരുന്ന അശോകന്റെ ഭാവമായിരുന്നു.

പെട്ടന്ന് എഴുന്നേൽക്കല്ലേ. മെല്ലെ സൈഡ് ചരിഞ്ഞ് എഴുന്നേൽക്ക്.

ഒന്ന് പോയെ മട്ടിൽ ഞാൻ എഴുന്നേൽക്കാൻ നോക്കി.

ഏതോ ഒരു പ്രമുഖ നെറ്റ്‌വർക്കിന്റെ അവസ്ഥ.

എഴുന്നേൽക്കാൻ പറ്റാത്തത് പോവട്ടെ, കൈ കൂപ്പി ഒന്ന് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ.

പോരാഞ്ഞിട്ട് ആരും പിടിക്കണ്ട എന്ന ഡയലോഗും കാച്ചിയേക്കുന്നു.

ഏതാണ്ട് വന്ദനത്തിൽ പശ പറ്റിയ കസേരയിൽ നിന്നും ലാലേട്ടൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് പോലെ ഞാൻ കട്ടിലിൽ കിടന്ന് ആവുന്നത്ര ഒന്ന് എഴുന്നേൽക്കാൻ നോക്കി.

പക്ഷെ സിസ്റ്റേഴ്സ് വന്ന് എന്നെ സഹായിച്ചു.

എന്റെ അമ്മോ !!! സ്വർഗ്ഗം കണ്ടു. ഓരോ ചുവട് മുമ്പോട്ട് വെച്ചപ്പോഴും.

നോർമൽ ആണെങ്കിൽ അന്നേരത്തെ ആ വേദനയേ കാണൂ മോളെ. പക്ഷെ ഈ സിസേറിയൻ എന്നത് അത് പോലെ അല്ല. ഇനിയാണ് നമ്മൾ ഓരോരോ ബുദ്ധിമുട്ടുകൾ ആയി അനുഭവിക്കാൻ കിടക്കുന്നത്. എന്ന് കരുതി പേടിക്കേന്നും വേണ്ടാട്ടോ. ഞങ്ങൾ പറഞ്ഞു തരും പോലെ ഇനിയുള്ള മാസങ്ങളിൽ ചെയ്താൽ പഴയ ആരോഗ്യവും ചുറു ചുറുക്കും പെട്ടെന്ന് വീണ്ടെടുക്കാം. അതല്ല സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് ചെയ്താൽ ജീവിതകാലം മുഴുവനും നടുവേദനയും മറ്റുമായി മുന്നോട്ട് പോകാം.

വേദന കൊണ്ട് കണ്ണിൽ നിന്ന് പൊന്നീച്ച പറന്നോണ്ടിരുന്ന സിറ്റുവേഷനിൽ ആ സിസ്റ്റർ പറഞ്ഞു തന്ന വാക്കുകൾ എന്റെ ജീവിതം മാറ്റിമറിച്ച ഒന്നായിരുന്നു.

അതും ഞാൻ അന്നേരത്തെ ദേഷ്യത്തിൽ ലെiസ്ബിയൻ എന്ന് വിളിച്ച് ആക്ഷേപിച്ച അതേ സിസ്റ്റർ.

കാലിൽ തൊട്ട് മാപ്പ് പറയണമെന്നുണ്ടായിരുന്നെങ്കിലും അതിന് പറ്റാത്ത ആ സ്റ്റേജിൽ ഞാൻ പുള്ളിക്കാരിയുടെ കയ്യിൽ ഒരുമ്മ കൊടുത്തോണ്ട് സോറി പറഞ്ഞു.

ഏതാണ്ട് 86 KG ഉള്ള എന്നേയും കൊണ്ട് ആ രണ്ട് സിസ്റ്റേഴ്സും മുന്നോട്ട് നടന്നു. ഒപ്പം എന്റെ കണ്ണും നിറഞ്ഞു.

കഴിക്കാൻ എന്തേലും?

ആവാം…

പൊതുവെ പനി വരുമ്പോൾ മാത്രം കുടിക്കാറുള്ള പൊടിയരികഞ്ഞി ഉപയോഗിച്ചോണ്ട് ഞാനാ വൃതം മുറിച്ചു. കഴിക്കുന്ന ഫുഡിന്റെ അളവും ഒഴിക്കുന്ന യൂറിന്റെ അളവും വരെ അളക്കാൻ സ്പെഷ്യൽ സ്‌ക്വാഡ്.

പിന്നീട് അങ്ങോട്ട് ബിരിയാണി മുതൽ KFC വരെ എന്റെ കിടപ്പറയിൽ എത്തിയിരുന്നു ഡിസ്ചാർജ് ആകും വരെ.

പതിയെ പതിയെ റിക്കവറി ആയി കൊണ്ടിരുന്ന സമയത്താണ് യൂറിൻ ട്യൂബ് ഊരി എടുത്തത്.

ഈശ്വര ഞാൻ ഇനി എങ്ങനെ?

അത് അവിടെ കിടന്നാൽ മതിയായിരുന്നു.

അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേ മട്ടിൽ ദയനീയമായി ഞാൻ ട്യൂബിനെ നോക്കി.

അങ്ങനെ അഞ്ചാം ദിവസം എന്നെ ഡിസ്ചാർജ് ചെയ്തു.

വീട്ടിൽ എത്തിയപ്പോൾ ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു. അബദ്ധത്തിൽ പോലും ഒരു ചുമയോ തുമ്മലോ ഉണ്ടാവാൻ ഇടവരരുതേ.

വന്നാൽ നീ തീർന്നെടാ, നീ തീർന്നെടാ ഫീൽ ആണ്.

ഈശ്വരാ വല്ല നോർമൽ ഡെലിവറിയും മതിയായിരുന്നു.

ഇനിയുള്ള വരികൾ സിസേറിയൻ ചെയ്യാൻ പോവുന്ന അല്ലെങ്കിൽ ചെയ്യേണ്ടി വന്ന ഓരോ അമ്മമാർക്കും സമർപ്പിക്കുന്നു.

മാക്സിമം നിങ്ങൾ തന്നെ സ്വയം എഴുന്നേറ്റ് നടക്കാനും മറ്റും ശ്രമിക്കുക. എത്രത്തോളം നിങ്ങൾക്ക് അതിന് പറ്റുന്നുണ്ടോ അത്രത്തോളം നിങ്ങൾ Recovery ആയെന്നാണ് അർത്ഥം. എഴുന്നേക്കുമ്പോൾ പെട്ടെന്ന് എഴുന്നേൽക്കാതെ കൈ കുത്തി ഒരു വശം ചരിഞ്ഞോണ്ട് മെല്ലെ എഴുന്നേൽക്കുക.

അത്‌ പോലെ ഒരു കാരണവശാലും കുഞ്ഞിന്റെ യൂiറിനോ മുiലപ്പാലോ എന്തിനേറെ പറയുന്നു, ഈർപ്പമുള്ള ഒന്നും സ്റ്റിച്ചിൽ വീഴാൻ പാടില്ല. വീണാലും അത്‌ ഉടനെ തുടച്ചുമാറ്റുക.

കുറഞ്ഞത് ഒരു മാസമെങ്കിലും തലയിണ ഇല്ലാതെ കിടക്കാൻ നോക്കണം. മൂന്ന് മാസത്തെ റെസ്റ്റും എടുക്കണം.

പിന്നെ ഒരിക്കൽ പോലും ടോയ്‌ലെറ്റിൽ പോയി ഒരുപാട് മുക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് പൈൽസ് എന്ന അസുഖം വരും എന്നതിൽ യാതൊരു സംശയവും ഇല്ല. വേണേൽ ഒരു സ്ക്രീൻഷോട്ട് എടുത്തു വെച്ചോളൂ.

എന്തായാലും ഇനി പ്രസവിക്കാൻ ഇല്ല എന്ന് കട്ടായം പറഞ്ഞിറങ്ങിയ ഞാൻ ഈ പോസ്റ്റ്‌ എഴുതുമ്പോൾ 8 മാസം ഗർഭിണിയാണ്.

കാലം അങ്ങനെയാണ് കാഞ്ചനമാല.

അയ്യോ ഒരു കാര്യം കൂടി എഴുതാൻ വിട്ടുപോയി.

കുഞ്ഞിന് പാiല് കൊടുക്കുമ്പോൾ ഒരു കാരണവശാലും കുനിഞ്ഞിരുന്നോ ചരിഞ്ഞിരിഞ്ഞോ കൊടുക്കരുത്.

Always straight

അപ്പോ എനിക്കോ?

അയ്യോ ഏട്ടൻ…

ദുഷ്ടാ പുറകിൽ നിന്ന് വായിക്കുക ആയിരുന്നോ?

നോക്കിക്കേ ഒരു വാക്ക് പോലും പറയാതെ.

പൊന്ന് കൂട്ടുകാരെ ഇവൾ പറയുന്നത് ഒന്നും നിങ്ങൾ വിശ്വസിക്കരുതേ. സുഖപ്രസവത്തിനായി സിസേറിയൻ തിരഞ്ഞെടുത്ത മോളാ.

പോ അവിടന്ന്, അയ്യോ വയറ്റിൽ പിടിക്കല്ലേ…ഗീതാജ്ഞലിക്ക് മെസ്സേജ് ഇട്ടോ വരുന്ന കാര്യം?

☆☆☆☆☆☆☆☆☆☆☆

അപ്പോൾ ഇത്തവണത്തെ സുഷൂന്റെ ഡെലിവറിക്ക് ചന്ദ്രേട്ടനും കൂടെ കാണും. അങ്ങനെയാവണം ഓരോ പങ്കാളിയും.

നോർമൽ ഡെലിവറി ആയാലും സിസേറിയൻ ആയാലും ‘ഒരംഗ വൈകല്യവും ഇല്ലാതെ ഒരു കുഞ്ഞ് ഈ ഭൂമിയിൽ ജനിക്കുന്നത് തന്നെയാണ് ഏറ്റവും വല്യ പ്രതിഭാസം’.

ഇങ്ങനെയൊക്കെ ആണെങ്കിലും ഏത് ഒരു സ്ത്രീയും ആ നിമിഷം എങ്ങനെയെങ്കിലും തന്റെ കുഞ്ഞിനെ ഒന്ന് പുറത്ത് എടുത്താൽ മതിയെന്ന ചിന്തയാകും. മേല്പറഞ്ഞ കഥ പ്രൈവറ്റ് ഹോസ്പിറ്റൽസിന് മാത്രം ബാധകം 🙏🏻

(NB:പ്രസവിച്ച് അനുഭവസമ്പത്ത് ഇല്ലാത്ത ഒരാണെഴുത്താണ്. തെറ്റുകൾ പൊറുക്കുക )

✍️Story written by Darsaraj R.

Leave a Reply

Your email address will not be published. Required fields are marked *