മരുഭൂമിയിലെ പൂവ്
Story written by Santhosh Appukuttan
“നമ്മൾക്കെങ്ങിനെ ഇത്രയധികം ഇങ്ങിനെ സ്നേഹിക്കാൻ കഴിയുന്നു വീണേ?’
കഴുത്തിൽ കിടക്കുന്ന തടിച്ച മാലയിൽ കോർത്ത താലിയിൽ പിടിച്ചുകൊണ്ട് ശശിയത് ചോദിക്കുമ്പോൾ വീണ കുലുങ്ങി ചിരിച്ചു.
“ഇങ്ങിനെ ചിരിക്കല്ലേ പൊന്നേ- ദേവലോകത്തിൽ നർത്തകിമാർ നൃത്തം ചെയ്യുമ്പോൾ, ചിലങ്കകൾ പൊട്ടിച്ചിരിക്കുന്നതു പോലെയാണ് നിന്റെ ഈ ചിരി “
“മതി മതി ഈ പുകഴ്‌ത്തൽ – എന്തോ കാര്യസാധ്യത്തിനു വേണ്ടിയാണ് ഈ പട പുറപ്പാട് “
അവൾ ചിരിയോടെ ശശിയുടെ നെഞ്ചിൽ തടവി പതിയെ എഴുന്നേറ്റ് ടി.വി സ്റ്റാൻഡിനരികെയ്ക്ക് നടന്നു.
” ഇത്തിരി നേരം സീരിയൽ കാണാം ശശിയേട്ടാ – പണിയെടുത്ത് നടുവ് ഒടിഞ്ഞിരിക്കുയാണ് “
വീണടി.വി ഓൺ ചെയ്തപ്പോൾ ശശിയുടെ മുഖം മ്ലാനമായി.
” ഒന്നിനും കൊള്ളാത്ത സീരിയലാണ് ഇപ്പോൾ ടി.വിയിൽ – വെറും അവിiഹിതം മാത്രമേയുള്ളൂ – ഒന്നിച്ചിരുന്നു കാണാൻ പോലും പറ്റില്ല.”
ശശി അതും പറഞ്ഞ് ഒരു സിiഗററ്റിന് തീ കൊളുത്തി.
” ഈ സീരിയലൊക്കെ കണ്ടിട്ട് ഞാൻ വഴി തെറ്റുമോയെന്ന് ശശിയേട്ടന് തോന്നുണ്ടോ?”
അതിനുത്തരം പറയാതെ സിiഗററ്റിന്റെ പുക വളയങ്ങളായി മുകളിലേക്ക് പറത്തി വിടുകയായിരുന്നു ശശി.
“ഭാര്യ ഒരു ദേവത എന്ന സീരിയൽ മാത്രം കാണുന്നുള്ളൂ ശശിയേട്ടാ – അതു കഴിഞ്ഞാൽ നമ്മൾക്ക് ഭക്ഷണം കഴിക്കാം”
ശശി മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
പൊടുന്നനെയാണ് ശക്തിയേറിയ -കാറ്റടിച്ചതും, കറന്റ് പോയതും.
കാറ്റിൽ ജനൽ പാളികൾ വല്ലാത്ത ശബ്ദത്തിൽ ആഞ്ഞടിച്ചു.
“നിന്നോട് എത്ര തവണയാപറയുന്നത് – ആറു മണിയായാൽ ജനലുകൾ അടച്ചിടണമെന്ന് “
എമർജെൻസി ലൈറ്റ് ഓൺ ചെയ്യുന്നതിനിടയിൽ അവൾ ആ ചോദ്യം അവഗണിച്ചു.
” ഒന്നാമതേ കൊiള്ളക്കാരും കൊiലപാതകികളും പെiണ്ണുപിiടിയൻ മാരുമാണ് നാട്ടിൽ – നേരമൊന്നു ഇരുട്ടിയാൽ പിന്നെ അവരുടെ കളി വിളയാട്ടമാണ് “
ശശി ചെന്ന് പൂമുഖവാതിൽ അടച്ചു.
“ഇന്നൊന്നു ജനലുകളും, വാതിലുകളും അടക്കാൻ മറന്നതിനാണോ ഇത്ര ശകാരം “
വീണയുടെ ശബ്ദത്തിൽ ദേഷ്യം പുതഞ്ഞിരുന്നു.
“രാവിലെ മുതൽ ശശിയേട്ടൻ എന്റെയൊപ്പമുണ്ടല്ലോ ഈ വീട്ടിൽ – ശശിയേട്ടനിക്കും ആകാം ജനലും വാതിലും അടക്കൽ”
അവൾ ദേഷ്യത്തോടെ എമർ ജെൻസിലാംപ് ഡൈനിംഗ് ടേബിളിൽ വെച്ചു.
ആ വെള്ളിവെളിച്ചത്തിൽ വീണയുടെ മുഖം പാൽ നിറമാർന്നപ്പോൾ, ശശി പതിയെ അവൾക്കരികിലായ് ഇരുന്നു.
” എന്റെ വീണയ്ക്ക് തിളങ്ങാൻ നിലാവ് വേണമെന്നില്ല. ഈ ലാംപിന്റെ ഇത്തിരിവെട്ടം തന്നെ ധാരാളം “
ശശിയുടെ പുകഴ്ത്തൽ കേട്ടപ്പോൾ, ആ ചെഞ്ചുണ്ടിൽ നിന്ന് മുല്ലരിമൊട്ടുകൾ വിരിഞ്ഞു തുടങ്ങി.
” ഈ സ്നേഹത്തിനു മുന്നിലാണ് ഞാൻ തോറ്റു പോകുന്നത് ശശിയേട്ടാ “
ശശിയുടെ നെഞ്ചിൽ ചാരിയിരുന്നു വീണയത് പറയുമ്പോൾ, അവളുടെ മിഴികളിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങിയിരുന്നു.
പൊടുന്നനെ ഇടിവെട്ടിമഴ പെയ്തു.
വീശിയടിക്കുന്ന കാറ്റിലൂടെ -തൊടിയിൽ പൂത്ത പൂക്കളുടെ സൗരഭ്യം അവരെ തേടിയെത്തി.
ഇടയ്ക്കിടെ മിന്നൽ വെളിച്ചം, ജനൽ ചില്ലയിലൂടെ കടന്നെത്തി അവരെ തഴുകിക്കൊണ്ടിരുന്നു
ശശി, തന്നെ ചേർന്നിരിക്കുന്ന വീണയുടെ കൈ പതിയെ മാറ്റി, എഴുന്നേറ്റു ചെന്നു -ഷെൽഫിൽ നിന്നു വില കൂടിയ മiദ്യത്തിന്റെ കുപ്പിയെടുത്ത്, അടപ്പു തുറന്ന് വായിലേക്ക് കമഴ്ത്തി.
കുടിച്ചിട്ടും കുടിച്ചിട്ടും ഒരു ലiഹരിയും കിട്ടുന്നില്ലെന്ന് തോന്നിയപ്പോൾ, അടുത്ത കുപ്പിയും തുറക്കാനായി എഴുന്നേറ്റതും, വീണ ആ കൈകളിൽ പിടിച്ചു.
“ഇനി മതി ശശിയേട്ടാ – കുiടിച്ചു കുiടിച്ചു കരൾ നilശിച്ചാൽ പിന്നെ എനിക്ക് ആരാ ഉള്ളത്? “
വീണയുടെ വാക്കുകൾ കേട്ടപ്പോൾ, തന്റെ ഉദ്യമം നിർത്തി അവൾക്കരികിൽ ചേർന്നിരുന്നു ശശി.
രാത്രിമഴയുടെ സംഗീതവും കേട്ട് കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന പ്രണയമുഹൂർത്തം.
“ഒരു കാര്യം മറന്നു ശശിയേട്ടാ – ഗേറ്റ് അടച്ചിട്ടില്ല”
വീണയുടെ പറച്ചിൽ കേട്ടപ്പോൾ, ഒന്നും പറയാതെ ശശിയെഴുന്നേറ്റു ഗേറ്റിനരികിലക്ക് നടന്നു:
” ആ നായക്കൂടും കൂടി തുറന്നേക്ക് ശശിയേട്ടാ – കള്ളൻമാരുടെയും ഒiളിച്ചുനോട്ടക്കാരുടെയും ശല്ല്യം കൂടുതലാ”
ശശി വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയതും, ഗേറ്റ് കടന്നു വരുന്ന കാറിന്റെ ഹെഡ് ലൈറ്റ് മുഖത്തേക്കടിച്ചതും ഓരേനിമിഷത്തിലായിരുന്നു.
” ആരാ ഈ രാത്രിയിൽ?”
മനസ്സിലൊരു ചോദ്യവുമുയർത്തിസിരകളിലിറങ്ങിയ മiദ്യത്തിന്റെ ലiഹരിയിൽ കാറിനടുത്തേക്ക് നടക്കുമ്പോൾ ശശിയുടെ കാൽ വല്ലാതെ ഇടറിയിരുന്നു.
“മതിലിൽ ഒരു കോളിങ്ങ് ബെൽ കണ്ടില്ലേ? അത് അടിക്കാതെ നേരെ ഇങ്ങോട്ട് കേറി വരുന്നത് എവിടെത്തെ മര്യാദയാടോ?”
ഡ്രൈവർ സീറ്റിനരികിൽ ചെന്നു ശശി പുലമ്പുമ്പോൾ, പെട്ടെന്നായിരുന്നു ബാക്ക് ഡോർ തുറന്നത്.
” എന്റെ വീട്ടിലേക്ക് ഏത് സമയത്തൊക്കെ, എങ്ങിനെയൊക്കെ കയറിവരണമെന്നു തീരുമാനിക്കാൻ നീയാരാണ്?”
ആ ചോദ്യം കേട്ടതും, ശശി ഇടിവെട്ടേറ്റതു പോലെ നിന്നു.
ഗേറ്റ് അടക്കാൻ പോയ ശശിയെ കാണാതെ പുറത്തിറങ്ങിയ വീണ, കാറിന്റെ ഹെഡ് ലൈറ്റിൽ തെളിഞ്ഞ രൂപം കണ്ട് ശ്വാസമറ്റു നിന്നു.
ഈ നിമിഷം ഭൂമിയൊന്നു പിളർന്നിരുന്നെങ്കിലെന്ന് അവളാത്മാർത്ഥമായി ആഗ്രഹിച്ച നിമിഷം.
” ദേവേട്ടൻ”
വീണയുടെ -ഉള്ളിൽ നിന്നും അറിയാതെ ശബ്ദം പുറത്ത് വന്നു.
” ദേവേട്ടൻ ന്ന് വേണ്ട .ദേവൻ ന്ന് മതി. പിന്നെ എയർ ടിക്കറ്റൊക്കെ പെട്ടെന്ന് ശരിയായ തുകാരണം വിളിച്ചറിയിക്കാൻ സമയമുണ്ടായിരുന്നില്ല”
പ്രതിമ പോലെ നിൽക്കുന്ന വീണയെ നോക്കി ഒരു വരണ്ട ചിരി സമ്മാനിച്ചു ദേവൻ.
“സുഖമല്ലേ നിനക്ക്?”
ദേവന്റെ ചോദ്യമുയർന്നതും അവൾ പതിയെ തലകുലുക്കി.
” ഞാനിവിടെ എല്ലാ കാര്യങ്ങൾക്കും സഹായിക്കാൻ വരാറുണ്ട് ദേവാ – രാത്രി നേരത്ത് -ഫ്യൂസ് പോയെന്ന് പറഞ്ഞ് വീണ വിളിച്ചപ്പോൾ, ഓടി പോന്നതാ ഞാൻ “
എങ്ങിനെയെങ്കിലും ആ രംഗത്ത് നിന്ന് വഴുതിമാറണമെന്ന ചിന്തയിൽ ശശിയത് പറഞ്ഞപ്പോൾ, ദേവൻ പതിയെ ചിരിച്ചു.
” ആർക്കായാലും നമ്മൾ സഹായം ചെയ്യണം ശശീ – അതെനിക്ക് ഇഷ്ടവുമാണ്.
പക്ഷേ ഈ വീട്ടിലും, ഇവൾക്കും ചെയ്യുന്ന സഹായത്തിന്റെ നൂറിലൊന്ന് നീ,നിന്റെ വീട്ടിലും, നിന്റെ പെണ്ണിനും ചെയ്യുന്നില്ലായെന്നുള്ള വിഷമം മാത്രമേയുള്ളൂ”
ശശിയിൽ നിന്ന് ആശ്വാസത്തിന്റെ ഒരു ശബ്ദമുയർന്നു.
കരിന്തിരി കത്തി തുടങ്ങിയിരുന്ന വീണയുടെ മിഴികളിൽ വെട്ടമുലഞ്ഞു തുടങ്ങി.
“മഴ കൊള്ളാതെ അകത്തേക്ക് വാ ദേവേട്ടാ “
വീണ ഓടി വന്ന് ദേവന്റെ കൈ പിടിച്ചതും അവൻ ആ കൈ കുതറി മാറ്റി.
ദേവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ആ നോട്ടം തന്റെ മനസ്സിനെ കീറി മുറിക്കുന്നതു പോലെ തോന്നി വീണയ്ക്ക്.
“എനിക്കൊരു തെറ്റ് പറ്റി എന്നോടു ക്ഷമിക്കണമെന്ന ആ വാചകം എനിക്ക് കേൾക്കണ്ട “
ദേവനിൽ നിന്നു തീക്കാറ്റ്പോലെയുതിർന്ന ആ വാചകം അവളെ വല്ലാതെ പൊള്ളിച്ചു.
“അതു പോലെ മരുഭൂമിയിൽ കിടന്ന് നിനക്കു വേണ്ടി കൂടി അദ്ധ്വാനിക്കുന്ന എന്നോട് ഈ ചiതി വേണ്ടായിരുന്നു എന്നൊരു നെഞ്ചു പൊട്ടുന്ന വാചകവും എന്നിൽ നിന്നുയരില്ല”
ദേവന്റെ പല്ലുകൾ ഉരയുന്ന ശബ്ദം വീണയിൽ ഭീതി പടർത്തി.
” പകരം -ഈ നിമിഷം നീ ഈ വീടിന്റെ പടിയിറങ്ങണം – ഇപ്പോൾ തന്നെ “
പറഞ്ഞു തീർന്നതും അവളുടെ കഴുത്തിൽ നിന്നും താലിമാല ഊരിമാറ്റി ദേവൻ.
തലയിൽ ഒരു ഉൽക്ക പതിച്ചതു പോലെ തോന്നി വീണയ്ക്ക്.
രiക്തം വറ്റിയതു പോലെ നിൽക്കുന്ന വീണയിൽ നിന്ന് ശ്രദ്ധ മാറ്റി, വിളറിനിൽക്കുന്ന ശശിയെ നോക്കി.
“തന്റെ പെങ്ങളുടെ മകൻ അനാഥനാകാതിരിക്കാൻ സ്വന്തം മകളെ കെട്ടിച്ചു തന്നിട്ടും, അയാളുടെ വീട്ടിലെ എല്ലാ അധികാരവും തന്നിട്ടും പിന്നെയെങ്ങിനെയാടാ ആ പ്രായമായ മനുഷ്യനെയും, അയാളുടെ മകളായ, നിന്റെ ഭാര്യയെയും ഇത്രയ്ക്കും നീചമായ രീതിൽ ചiതിക്കാൻ കഴിഞ്ഞത്?”
ഒന്നും പറയാതെ മുഖം കുനിച്ചു നിൽക്കുന്ന ശശിയുടെ മുഖം, ബലം പ്രയോഗിച്ച് ഉയർത്തി ദേവൻ!
” നീ മറ്റൊരാളെ ചiതിക്കുമ്പോൾ, നിന്റെ ഭാര്യയെയും കൂടിയാണ് നീ ചiതിക്കുന്നതെന്ന് ഓർത്തില്ലേ നീ “
ദേവന്റെ ചോദ്യത്തിനുത്തരം കണ്ടെത്താൻ കഴിയാതെ ശശി വിറങ്ങലിച്ചു നിന്നു.
“കഴിഞ്ഞതു കഴിഞ്ഞു മോനെ – ഇനി അതെല്ലാം മറന്ന് നിങ്ങൾ ഒരു പുതു ജീവിതം തുടങ്ങ്
കാറിൽ നിന്നിറങ്ങിയ അമ്മായപ്പനെ കണ്ടതും ശശി ഒന്നു പതറിയെങ്കിലും, ആ വാക്കുകൾ മനസ്സിൽ ഒരാശ്വാസം പടർത്തിയിരുന്നു.
വീണയുടെ മനസ്സിലും ആശ്വാസത്തിന്റെ ഒരു കുളിർകാറ്റ് വീശി.
“സമയമൊന്നും നോക്കണ്ട ,കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറിക്കോളൂ”
കാറിലേക്ക് നോക്കി ദേവൻ പറഞ്ഞതും, കാറിന്റെ ബാക്ക് ഡോർ തുറന്ന് പുറത്തിറങ്ങിയ രൂപത്തെ കണ്ട് ശശി ഞെട്ടിത്തെറിച്ചു.
ഗീത !
തന്റെ പെണ്ണ്.
അവൾ പതിയെ ശശിയുടെ അടുത്തേക്ക് ചെന്ന് ആരും കാണാതെ മന്ത്രിച്ചു.
” ശശിയ്ക്ക് ഒരു ചെയ്ഞ്ച് ആകാമെങ്കിൽ ഈ ഗീതയ്ക്കും ഒരു ചെയ്ഞ്ച് ആകാം “
വിളറി വെളുത്തു നിൽക്കുന്ന ശശിക്കരികിൽ ചെന്ന് ദേവൻ പതിയെ ചിരിച്ചു.
” നിന്റെ ഈ ചെiറ്റത്തരം, നിന്റെ ഭാര്യയോടു വിളിച്ചു പറയണമെന്നു വിചാരിച്ചാണ് ഞാൻ ഗീതയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്.
സംസാരിച്ചു വന്നപ്പോഴാണ് ഞങ്ങൾ ഓരേ സ്ക്കൂളിൽ ഓരേ ക്ലാസ്സിൽ പഠിച്ചവരാണെന്ന അറിവ് കിട്ടിയത് “
ഗീത ദേവന്റെ അരികിലേക്കായി ചേർന്നു നിന്നത് കണ്ടപ്പോൾ ശശിയുടെ ഉള്ളം പിടഞ്ഞു.
“തുല്യ ദു:ഖിതരാണെന്നതിലുപരി, യുപി ക്ലാസിൽ വെച്ച് ആദ്യമായി പ്രണയം തോന്നിയ പെൺക്കുട്ടിയെന്ന പ്രത്യകതയും ഗീതയ്ക്കുണ്ടായിരുന്നു “
ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുന്ന ശശിയെയും വീണയെയും പുച്ഛത്തോടെ നോക്കി ദേവൻ.
” എന്നെയും, ഗീതയെയും കൂട്ടിമുട്ടി ക്കാൻ വേണ്ടി ദൈവം കളിച്ച കളിയാണിതെന്ന് ഓർക്കാനാ എനിക്കിഷ്ടം- നിങ്ങൾ ഇതിൽ കരുവായെന്നു മാത്രം “
ഗീതയുടെ കൈയ്യും പിടിച്ച് വീടിന്റെഅകത്തേക്ക് കയറുമ്പോൾ, ദേവൻ ഒന്നു തിരിഞ്ഞു നിന്നു.
” കേസും കൂട്ടവുമായി നിങ്ങൾക്ക് ഏതറ്റം വരെയും പോകാം – അവിടെ യൊക്കെ എത്താൻ എനിക്കും ഗീതയ്ക്കും ധാരാളം സമയമുണ്ട്. ഇതൊക്കെ മുൻകൂട്ടി കണ്ട് ജോലി റിസൈൻ ചെയ്തിട്ടാ ഞാൻ പോന്നത് “
അവർ അകത്ത് കയറിയപ്പോൾ, അമ്മായപ്പൻ ശശിയുടെ അരികിലെത്തി.
” പെരുംമഴ വരും മുൻപ് മക്കള് പോകാൻ നോക്ക് – പിന്നെ എന്റെ വീട്ടിലേക്ക് പോണ്ട കേട്ടോ – ആ വീട് ലോക്ക് ചെയ്ത് താക്കോൽ ഇപ്പം എന്റെ മരുമോന്റെ കൈയ്യിലാണ് .
അവസാനത്തെ ആണിയും അടിച്ച് അമ്മാവൻവീട്ടിലേക്ക് കയറി വാതിലടച്ചതും നോക്കി ഒരു നിമിഷം ശശി നിന്നു.
പിന്നെ തിരിഞ്ഞ് മഴയിലേക്കിറങ്ങി നടന്നകന്ന ശശി, പിന്നിൽ നിന്നുയർന്ന -വീണയുടെ കരച്ചിലലിഞ്ഞ ശബ്ദത്തിന് കാതോർക്കാതെ മുന്നിൽ പടർന്നിരുന്ന കൂരിരുളിലേക്ക് നടന്നു നീങ്ങി.