ഓന്ത്
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
‘എടാ പൊന്നപ്പാ നിനക്ക് ഓന്തിന്റെ സ്വഭാവം ആണെന്ന് ഞാനറിഞ്ഞില്ല. എന്റെ ഗുരു കാരണവന്മാരെ ഞാനിനി ചെറുക്കൻ വീട്ടുകാരോട് എന്ത് പറയും? “
തങ്കപ്പൻ നിന്ന് കലി തുള്ളുകയായിരുന്നു.
എന്ത് പറഞ്ഞാണ് തങ്കപ്പനെ ആശ്വസിപ്പിക്കേണ്ടതെന്ന് പൊന്നപ്പന് അറിയില്ലായിരുന്നു. അത്രയും വലിയ ചതിയാണ് താൻ അവനോട് ചെയ്തിരിക്കുന്നത്.
എന്ത് പറഞ്ഞാലും തങ്കപ്പൻ അടങ്ങുമെന്ന് തോന്നുന്നില്ല. കക്ഷി അത്രക്ക് കലിപ്പിൽ ആണ്.എന്നാലും ഒന്ന് സമാധാനിപ്പിച്ചു നോക്കാം എന്ന നിലക്ക് പൊന്നപ്പൻ തങ്കപ്പന്റെ സമീപത്തേക്ക് ചെന്നു.
“എടാ അത് എനിക്കൊരു അബദ്ധം പറ്റിയതല്ലേ.നീയൊന്നടങ്ങ്.
ഞാൻ ഒന്ന് പറയട്ടെ!”
“നീ ഒരു കോiപ്പിലെ കാര്യവും പറയണ്ട. ഓന്ത് നിറം മാറുന്ന പോലെയാണ് നിന്റെ സ്വഭാവം.”
തങ്കപ്പൻ വിടാൻ ഭാവമില്ല.
ആകെയുള്ള ഒരു കൂട്ടുകാരൻ ആണ് തങ്കപ്പൻ . അവന്റെ വായിൽ നിന്നും ഓന്ത് എന്ന വിളി ഇത് എത്രാമത്തേതാണ് എന്ന് നിശ്ചയമില്ല.
തലക്ക് കൈ കൊടുത്ത് കൊണ്ട് പൊന്നപ്പൻ ഇറയത്ത് കുന്തിച്ചിരുന്നു
പൊന്നപ്പനും തങ്കപ്പനും ഉറ്റ സ്നേഹിതൻമാർ ആണ്. കവലയിലെ ചന്ദ്രൻ മേസ്തിരിയുടെ കൂടെ പണിക്കു പോകുന്നവർ.
പണിയും കഴിഞ്ഞ് മടങ്ങുന്ന വഴി എന്നും ഷാiപ്പിൽ കയറി ഒരേ കുoപ്പിയിൽ നിന്നും അന്തിക്കiള്ളും ഒരേ ഇലയിൽ നിന്ന് കപ്പയും പോiത്തിറച്ചിയും കഴിക്കുന്നവർ.
ശനിയാഴ്ച വൈകിട്ട് അങ്ങനെയൊരു കൂടലിനിടയിലാണ് തങ്കപ്പൻ പിറ്റേന്ന് തന്റെ മകളെ പെണ്ണ് കാണാൻ കുട്ടനാട്ടിൽ നിന്നും ഒരു പാർട്ടി വരുന്നുണ്ടെന്ന് പറഞ്ഞത്.
പൊന്നപ്പന് സന്തോഷമായി. തങ്കപ്പന്റെ മകൾ എന്ന് പറഞ്ഞാൽ തന്റെ മകൾക്കു തുല്യം.
അപ്പോളവളുടെ വിവാഹം നല്ല രീതിയിൽ നടത്തേണ്ടത് തന്റെ കൂടെ കർത്തവ്യമാണ്.
അത് കൊണ്ട് തന്നെ പറഞ്ഞു “പത്തു പവനും ഒരു ലക്ഷം രൂപയും ഞാൻ നീന മോൾടെ കല്യാണത്തിന് തരും. എന്താ പോരേ”ന്ന്!
തങ്കപ്പൻ പൊന്നപ്പന്റെ കണ്ണുകളിലേക്ക് നോക്കി
ആ കണ്ണുകളിൽ നിറഞ്ഞു നിന്ന ആത്മാർഥത അവഗണിക്കാൻ കഴിഞ്ഞില്ല.
ഉടൻ തന്നെ എടുത്തു കൊടുപ്പുകാരൻ ദാസപ്പനോട് പറഞ്ഞു രണ്ടു കുപ്പി മുന്തിരി കiള്ളും ഒരു ചാളക്കറിയും പൊന്നപ്പന്റെ മുന്നിൽ നിരത്തി കൊണ്ട് തിരക്കി.
“നീ പറഞ്ഞത് നേരാണോടാ “
“ഈയിരിക്കുന്ന കiള്ള് കുiപ്പിയാണെ സത്യം!”
പൊന്നപ്പൻ കoള്ളുകുപ്പി തൊട്ട് ആണയിട്ടു.
പൊന്നപ്പൻ കiള്ളിൽ തൊട്ട് ആണയിട്ടാൽ അത് നടത്തിയിരിക്കും എന്ന ഒരു ചൊല്ലുണ്ട് കരക്കാർക്കിടയിൽ.
പിറ്റേന്ന് യൂണിയനിൽ ജോലിയുള്ള ചെറുക്കനും പാർട്ടിയും വന്നപ്പോൾ തങ്കപ്പൻ തന്റെ കയ്യിലുള്ള പത്തു പവന്റെ കൂടെ പൊന്നപ്പൻ തരാമെന്നു പറഞ്ഞ പത്തു പവനും ഒരു ലക്ഷം രൂപയും കൂട്ടി ഇരുപത് പവനും ഒരുലക്ഷം രൂപയും കൊടുത്ത് ചെറുക്കനെ വാങ്ങിക്കാം എന്ന് ഉറപ്പിക്കുകയും ചെയ്തു.
ആ സന്തോഷം പൊന്നപ്പനോട് പറയാൻ വന്നപ്പോഴാണ് ഓൻ കൈ മലർത്തുന്നത്.
“എടാ സാമദ്രോഹി എന്നാലും എന്നേം കുടുംബത്തിനേം ഇങ്ങനെ പറഞ്ഞു പറ്റിക്കണ്ടായിരുന്നു.”
തങ്കപ്പൻ തന്റെ രോഷം തീരാനാവാതെ അവിടെ കണ്ട കവുങ്ങിൽ ആiഞ്ഞിടിച്ചു .
“എന്റെ തങ്കപ്പൻ ചേട്ടാ നിങ്ങ ഒന്നടങ്ങ്”
അത് വരെ അടുക്കള വാതിലിനു പിന്നിൽ മറഞ്ഞു നിന്നിരുന്ന പൊന്നപ്പന്റെ കെട്ട്യോൾ കുട്ടിമാളു ഉടുത്തിരുന്ന മുiണ്ടിന്റെ കോന്തല മാiറത്ത് കുiത്തിക്കൊണ്ട് ഇറയത്തേക്ക് വന്നു.
“ഈ മനുഷ്യൻ ഇന്നലെ ഒരു കോടിയുടെ കാരുണ്യ ടിക്കറ്റ് എടുത്തിരുന്നു. ഏതോ കൈ നോട്ടക്കാരൻ പറഞ്ഞത്രെ ഈ ആഴ്ച ലോട്ടറി അടിക്കുമെന്ന്. അതാണ് നിങ്ങടെ പെണ്ണിന് സ്ത്രീധനം തരാമെന്ന് പറഞ്ഞത്.
ഇന്ന് രാവിലെ പേപ്പർ നോക്കിയപ്പോ നൂറു രൂപ സമ്മാനം കിട്ടിയിട്ടുണ്ട്. അപ്പൊ മുതൽ നിങ്ങളോട് എന്ത് പറയും എന്ന വിഷമത്തിൽ ജലപാനം ഇല്ലാതെ ഒറ്റയിരുപ്പാ.നൂറു രൂപക്ക് എങ്ങനെ പത്തു പവൻ കിട്ടാനാ?
“എടാ ദ്രോഹി എന്റെ കൊച്ചിന്റെ കല്യാണം ഞാൻ എങ്ങനെ നടത്തും?”
തങ്കപ്പൻ തലയിൽ കൈ വച്ചു.
“തങ്കപ്പൻ ചേട്ടാ നിങ്ങ പേടിക്കേണ്ട. ഇവടെ ഒരു ചെർക്കൻ ഉണ്ടല്ലോ. വല്യേ സർക്കാർ ജോലി ഒന്നുമില്ലെങ്കിലും ഓട്ടോ ഓടിച്ചു അവൻ കാശ് ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്ക് സമ്മത മാണെങ്കിൽ നിങ്ങടെ മോള് നീനേനെ ഞങ്ങക്ക് താ.പൊന്നു പോലെ നോക്കിക്കൊള്ളാം.”
തങ്കപ്പൻ അവിശ്വസനീയതോടെ കുട്ടിമാളുവിനെയും പൊന്നപ്പനെയും നോക്കി.
“നിങ്ങ അങ്ങേരെ നോക്കണ്ട. ഇത് കുട്ടിമാളൂന്റെ വാക്കാണ്. ഈ വാക്ക് തെറ്റൂല്ല. അങ്ങേരെ ഇനി ഓന്തെന്നും ചീങ്കണ്ണീന്നും ഒന്നും വിളിക്കേണ്ട. ഓൻ പാവാ “
തങ്കപ്പന്റെ കണ്ണിൽ ആനന്ദാശ്രു നിറഞ്ഞു. “നിങ്ങക്ക് സമ്മതാണെങ്കി എനിക്ക് എന്ത് വിരോധം. ഇത് നമുക്കൊന്ന് ആഘോഷിക്കണം “
തങ്കപ്പൻ സന്തോഷത്തോടെ പൊന്നപ്പന്റെ കൈകൾ കവർന്നു.
“എന്നാലും നീയെന്നെ ഓന്ത് എന്ന് വിളിച്ചല്ലോ തങ്കപ്പാ!”
“അതിന് ഓന്ത് അത്ര നികൃഷ്ടജീവി അല്ലെടാ!”
പൊന്നപ്പന്റെ ദുഃഖവും തങ്കപ്പന്റെ മറുപടിയും അവിടെ കൂട്ടച്ചിരി പടർത്തി.