ഞങ്ങൾക്ക് എപ്പോഴേ കുട്ടികൾ ഒന്നും വേണ്ട.. ഒരുവർഷം കൂടി കഴിഞ്ഞു… ഞങ്ങൾ ദാമ്പത്യജീവിതം ഒന്ന് എൻജോയ് ചെയ്തോട്ടെ എന്നിട്ട് മതി കുഞ്ഞു കുട്ടിയും പരാധീനവും…..

_upscale

അമ്മ വീട്

രചന : വിജയ് സത്യ

സമയം എട്ടരയായല്ലോ ചiന്തിക്കുവെയിൽ അടിചിട്ടും ഇവളെന്താ എണീക്കാത്തത്..

ഭാർഗവിയമ്മ ഹരിതയുടെ റൂമിലേക്ക് ചെന്നു നോക്കിയപ്പോൾ കണ്ടത് പറഞ്ഞതുപോലെ തന്നെ സത്യം.. കിഴക്കുഭാഗത്ത് ചില്ല് ജാലകം ഉള്ള ആ റൂമിൽ നിന്നും അരുണകിരണങ്ങൾ കൃത്യമായി അവളുടെ ചiന്തിക്ക് പതിക്കുന്നുണ്ട്..

ഒളിമ്പിക്സിൽ ഫിനിഷിങ് പോയന്റ്റിലേക്കെ കുതിക്കുന്ന ഓട്ടക്കാരിയെ പോലെ കാലൊക്കെ വിടർത്തി കമിഴ്ന്നു കിടക്കുകയാണ്..

ആഹാ… ഇവൾ ജയിച്ചു കപ്പടിക്കുമല്ലോ ഇപ്പോൾ…

അമ്മയുടെ ശബ്ദം കേട്ട് ഹരിത ഉണർന്നു

കുറച്ചു കൂടി ഉറങ്ങട്ടെ അമ്മേ…

അതും പറഞ്ഞ് അവൾ തലയണയിൽ ഒന്നുകൂടി മൂഖം ചേർത്തു കുറുകി കൊണ്ടു അതിനെ കെട്ടി പിടിച്ചു കിടന്നു..

കൊള്ളാലോ അശോകിന്റെ വീട്ടിൽ അവിടെയും ഇത്ര മണി വരെ ഉറങ്ങുമോ..

ഭാർഗവി അമ്മയ്ക്ക് അത്ഭുതമായി…

എവിടെ…. ആറുമണിക്ക് എഴുന്നേറ്റ് അടുക്കളയിൽ കയറും.. പിന്നെ ഒന്നും പറയണ്ട..

അതു ശരി അപ്പോ ഇവിടെയും അതുപോലെ അടുക്കള ഇല്ലേ..?

അവർ താടിക്ക് കൈവെച്ചു ചിരിച്ചു ചോദിച്ചു.

ഇവിടെ എന്റെ പൊന്ന് അമ്മ ഉണ്ടല്ലോ.. പിന്നെ അമ്മയുടെ ഷiക്കീലയും

അതാരാ?

നമ്മുടെ വേലക്കാരി ജാനുവമ്മ… ജാനു എന്നു പേര് വിളിച്ചു വേലക്കാരികളെ അiപമാനിക്കുന്നു എന്നും പറഞ്ഞു പുരോഗമന വിമർശകർ കഥാകാരേ പരിഹസിക്കുന്ന കാലമാണ്..അതു കൊണ്ടാണ് ഷiക്കീല എന്നു പറഞ്ഞത്…

അതു പറയുമ്പോൾ അവൾ കൊഞ്ചി അമ്മയുടെ കുഞ്ഞായി മാറി..

അപ്പൊ ഫോൺ വിളിക്കുമ്പോൾ അശോകുമൊന്നിച്ചുള്ള ജീവിതം സ്വർഗ്ഗസുഖം എന്നൊക്കെ പറഞ്ഞിട്ട്..

സ്വർഗ്ഗംഒക്കെ തന്നെയാണ് പക്ഷേ.. അമ്മവീട് അതുക്കും മേലെയാണ്… ഇത്രയും പരമ സുഖവും സ്വാതന്ത്ര്യവും എവിടെ കിട്ടും..

ആഹാ… അതു കൊള്ളാം.. മടിയാണ് ലെ..താരം…. അതൊക്കെ പോട്ടെ,വർഷം രണ്ടായല്ലോ ഒരു വിശേഷവും ഇല്ലല്ലോ..

ഇപ്പൊ വിശേഷം വേണോ.. നാളെ പോരെ…ഒന്ന് പോവാ അമ്മേ…. ഞങ്ങൾക്ക് എപ്പോഴേ കുട്ടികൾ ഒന്നും വേണ്ട..

പിന്നെ എപ്പോഴാ…

ഒരുവർഷം കൂടി കഴിഞ്ഞു… ഞങ്ങൾ ദാമ്പത്യജീവിതം ഒന്ന് എൻജോയ് ചെയ്തോട്ടെ എന്നിട്ട് മതി കുഞ്ഞു കുട്ടിയും പരാധീനവും..

അടിപൊളി… വ്യക്തമായ കാഴ്ചപ്പാട് ഉണ്ടല്ലോ അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ..വേഗം എണീക്ക്… ഇiറച്ചിക്കടയിൽ നിന്നും ചിക്കൻ വരുത്തിച്ചിട്ടുണ്ട്.മോൾക്കിഷ്ടം എന്തോന്നു വെച്ചാൽ ഉണ്ടാക്കാൻ ആ ജാനുവിനെ സഹായിക്കു..മതി കിടന്നത്.. ഉച്ചയൂണിന് എല്ലാവരും ഉണ്ടാവും…

അതും പറഞ്ഞ് അവർ മുറി വിട്ടു പുറത്തിറങ്ങി പോയി..

ഭാർഗവി അമ്മയ്ക്ക് മൂന്ന് മക്കളാണ്.. രണ്ടു പെണ്ണും ഒരാണും..

മൂത്തവൾ അരുണിമ അവൾക്ക് താഴെ ഹരീഷ്… ഏറ്റവും ഇളയവളാണ് ഹരിത..

അരുണിമയെ ഒരു കെഎസ്ഇബി എൻജിനീയറും ഹരിതയെ ഒരു ബാങ്ക് ഉദ്യോഗസ്ഥനുമാണ് കെട്ടിയിരിക്കുന്നത്.

ഹരീഷിന്റെ കല്യാണം ഏതാണ്ട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും ഒത്തുകൂടാൻ ഇരിക്കുന്നത്..

ഹരിത ഇന്നലെ വൈകിട്ടാണ് വന്നത്..

അടുക്കളയിൽ ഉച്ചഭക്ഷണത്തിന് ഒരുക്കങ്ങൾ തകൃതിയിൽ നടക്കുന്നു. അല്പം വൈകിയാണെങ്കിലും എണീറ്റ് ഹരിത അടുക്കളയിൽ സഹായിക്കുന്നുണ്ട്.

തിരക്കിനിടയിൽ സമയം വൈകി.. അതു മറന്നു..അമ്മിണി പശു അമർത്താൻ തുടങ്ങി..കലക്കി വെച്ച കാടിവെള്ളം കൊണ്ടു പശുവിനു നൽകാൻ ഭാർഗവിയമ്മ തൊഴുത്തിലേക്ക് പോയി..

ഉച്ചയ്ക്ക് മുമ്പേ അരുണിമയും ഭർത്താവും കുട്ടികളുമായി എത്തി..

അമ്മിണി പശുവിനെ വെള്ളം നൽകുന്ന അമ്മുമ്മയെ കണ്ടു കുട്ടികളൊക്കെ അങ്ങോട്ട് പോയി.

സുഖമാണോ മക്കളേ

ആണ് അമ്മൂമ്മ..

അമ്മുമ്മയ്ക്ക് സുഖമാണോ..?

സുഖമാണ് മക്കളേ..

വാ നമുക്ക് വീട്ടിലേക്ക് പോവാ

ഭാർഗ്ഗവിയമ്മ കുട്ടികളെ കൊണ്ട് വീട്ടിലേക്ക് ചെന്നു..

സുരേന്ദ്രന് സുഖമാണോ..?

ഭാർഗവിയമ്മ മരുമകനോട് ചോദിച്ചു.

ആണ് അമ്മേ… അമ്മയ്ക്ക് സുഖം തന്നെയല്ലേ…?

ഉം…

ഹാളിൽ വർത്താനം അച്ഛനോട് പറഞ്ഞിരിക്കുകയാണ് സുരേന്ദ്രൻ അപ്പോൾ..

ഭാർഗ്ഗവിയമ്മ മകളെ അന്വേഷിച്ചു നേരെ അടുക്കളയിൽ ചെന്നു.

ചോറും കലത്തിൽനിന്നും ചോറ് എടുത്തു വേവുന്ന കറിയും കൂട്ടിക്കുഴച്ചു വായിൽ ഇട്ടു പോങ്ങി കൊണ്ടു തിന്നുന്ന അരുണിമയെ കണ്ടു ഭാർഗവി അമ്മയ്ക്ക് ചിരിവന്നു..

എന്താടി അവിടെ വെപ്പും തീറ്റയും കുടിയുമൊന്നുമില്ലേ ഇല്ലേ..

ഒക്കെ ഉണ്ട് അമ്മേ… ഇവിടെനിന്ന് ഇങ്ങനെ അടുപ്പിൽ നിന്നും എടുത്തു തിന്നുന്ന സുഖമൊന്നും അവിടെ കിട്ടില്ല…

അങ്ങനെയുമുണ്ട് അല്ലെ…

അവർ ചിരിച്ചു.

അപ്പോൾ ഹരിത പറഞ്ഞു,

എന്റെ പൊന്നമ്മേ… ഉറക്കത്തിനും ഫുഡിനെ യും കാര്യത്തിൽ മാത്രമല്ല അമ്മവീട് സുന്ദരമാകുന്നത്…

ഇൻബോക്സിൽ ഉള്ള പല മെസ്സേജുകളും റിപ്ലൈ കൊടുക്കാനും പഴയ സുഹൃത്തുക്കളോട് മനസ്സറിഞ്ഞ് സംസാരിക്കാനും അമ്മയുടെ മടിയിൽ കിടന്നു കൊണ്ട് സാധിക്കുന്ന ആ സമയമുണ്ടല്ലോ അത്രത്തോളം നല്ല സുഖമുള്ള നിമിഷം തരാൻ അമ്മ വീടിന് കഴിച്ചുള്ളൂ ലോകത്തുള്ള ഏത് സ്വർഗ്ഗവും…

അതു ശരിയാണ്.. വഴിയിൽ കാണുന്ന പല ആൺ സുഹൃത്തുക്കളോടും ഒന്ന് ധൈര്യത്തിൽ സംസാരിക്കണം എങ്കിൽ അമ്മ വീട്ടിലേക്ക് വരുന്ന വഴി തന്നെ വേണം..

അരുണിമയും പറഞ്ഞു..

ആവോ എനിക്കൊന്നുമറിയില്ലേ.. നിങ്ങളുടെയൊക്കെ ഓരോരോ ഭ്രാന്ത്‌.. ദേ…പിള്ളേര് വന്നു എന്നു തോന്നുന്നു അവർക്കുള്ള ഭക്ഷണം തീന്മേശയിൽ റെഡി ആക്കു എല്ലാരും..

അപ്പോഴേക്കും ഹരീഷ് ബാങ്കിൽ നിന്നും ഉച്ചയൂണിന് വന്നു. കൂടെ ഹരിതയുടെ ഭർത്താവ് അശോകുമുണ്ട്…

ഭർത്താവും പെണ്മക്കളുടെ ഭർത്താക്കന്മാരായ മരുമക്കളും കുട്ടികളും പിന്നെ മകനും കുടിയിരുന്നു ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ഭക്ഷണം ഒക്കെ സെർവ് ചെയ്തോണ്ടിരിക്കുന്ന ഭാര്യമാരെയും അവർ ഇരുന്നു കഴിക്കാൻ ക്ഷണിച്ചു..

എവിടെ അവർക്ക് കഴിക്കാൻ വയറ്റിൽ സ്ഥലം.. അവരൊക്കെ നേരത്തെ കഴിച്ചുകൂട്ടി.. മക്കള് കഴിക്ക്….

അയ്യേ..നേരെത്തെ കഴിച്ചോ..

എല്ലാവരും അത്ഭുതപ്പെട്ടു അവരെ നോക്കി..

ആ കഴിച്ചു…അമ്മ വീട്ടിലെത്തിയാൽ ഞങ്ങൾ അൺ കണ്ടീഷണൽ ഫോർമാലിറ്റീസ് മക്കളെ…

ഹരിത പറഞ്ഞു ചിരിച്ചു.

അതു കേട്ട് എല്ലാവരും ചിരിച്ചു….

ഹരിതയും അരുണിമയേയും പോലെ ഒരുപാട് പെൺമക്കളുടെ ഓർമ്മകളും സ്വപ്നങ്ങളും ജന്മംകൊണ്ട അമ്മവീട് അവർക്കൊരു സ്വർഗ്ഗരാജ്യം തന്നെയാണ്.. അവിടെ വരുമ്പോൾ അവർ എല്ലാം മറക്കുന്നു. അവിടെ അവർ കൊച്ചു കുട്ടികളാണ്.. പ്രകൃതി ശiരീരത്തിൽ ലീലകൾ മെനയാൻ തുടങ്ങിയപ്പോൾ തൊട്ടു വേറെരുത്തന്റെ വീട്ടിൽ പറിച്ച് നഷ്ടപ്പെടും വരെ അവളുടെ കുസൃതിയും കുന്നായ്മയും ചിന്തയും ഭാവനകളും കൊണ്ടു സമ്പൂർണ്ണമായ ഒരു ഇടം.. അതിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല.. അവളുടെ എല്ലാവിധ മുഖംമൂടിയും അഴിച്ചുവെച്ച് തനി അമ്മയുടെ മകൾ ആകുന്ന നേരം…

Leave a Reply

Your email address will not be published. Required fields are marked *