അവളെ അടുത്ത് വിളിച്ച് ആരും കേൾക്കാതെ എൻ്റെ പുത്തൻ ഐഡിയ അവളോട് പങ്ക് വച്ചു… അവള് എൻ്റെ കണ്ണുകളിൽ നോക്കി പറഞ്ഞു… “ഞാൻ ഏറ്റു സാർ…

ഉണ്ണി ചിന്ത

Written by Diju AK

…കൊല്ലം വനിത ഐടിഐ യില് പഠിപ്പിക്കുന്ന കാലം… കുറച്ച് നാൾ രണ്ട് ബാച്ചിനും ഞാൻ എന്ന ഒറ്റ സാർ… രാവിലെ പഠിപ്പിച്ചത് തന്നെ ഉച്ചയ്ക്കും പഠിപ്പിക്കണം… ആവർത്തനം കാരണം എനിക്ക് ബോർ അടിച്ചു തുടങ്ങി… ജന്മനാ ഉഴപ്പൻ അതിൻ്റെ കൂടെ ബോറും കൂടി ആയപ്പോ ക്ലാസ്സിൽ കേറുന്നത് കുറഞ്ഞു… ഏതാണ്ട് പൂർണ സമയവും സ്റ്റാഫ് റൂമിൽ തന്നെ… സുഖം സ്വസ്ഥം…😜😜

പക്ഷേ സ്റ്റാഫ് റൂമിലെ സുഖജീവിതം എങ്ങനെയോ പ്രിൻസിപ്പാൾ അറിഞ്ഞു… ആരോ ഒറ്റിയതാ…😀😀 നാളെ മുതൽ പ്രിൻസിപ്പാൾ റൗണ്ട്സിന് ഇറങ്ങുന്നുണ്ട് എന്ന രഹസ്യം ഞാനും അറിഞ്ഞു… ഇനി ക്ലാസ്സിൽ സമയത്ത് കേറുക അല്ലാതെ രക്ഷയില്ല… നാളെ മുതൽ പെർഫെക്ട് ആകാൻ ഞാൻ തീരുമാനിച്ചു…😎

പിറ്റേന്ന് മുതൽ കൃത്യ സമയത്ത് ക്ലാസ്സിൽ കയറുന്നു പഠിപ്പിച്ച് മറിക്കുന്നു… ഓരോ നിമിഷവും പ്രിൻസിപ്പാളിനെ പ്രതീക്ഷിച്ച് അലറി വിളിച്ചു പഠിപ്പിക്കുകയാണ്… ദിവസങ്ങൾ ഒന്ന് കഴിഞ്ഞു രണ്ട് കഴിഞ്ഞു മൂന്ന് കഴിഞ്ഞു… പ്രിൻസിപ്പാൾ വരുന്നില്ല… റൗണ്ട്സ് എന്നത് പ്രിൻസിപ്പാളിൻറെ ഉiണ്ടയില്ലാ വെiടി ആയിരുന്നു എന്ന തിരിച്ചറിവ് എന്നിൽ വിഷമം ഉണ്ടാക്കി… വെറുതെ ഒരാവശ്യവും ഇല്ലാതെ കുറെ പഠിപ്പിച്ചല്ലോ എന്ന കുറ്റബോധം എന്നെ അലട്ടാൻ തുടങ്ങി…😓😓

ഞാൻ പഴയപോലെ ഉഴപ്പിലേക്ക് നീങ്ങി തുടങ്ങി… കൂടുതൽ സമയവും സ്റ്റാഫ് റൂമിൽ തന്നെ കഴിഞ്ഞു കൂടി… എങ്കിലും പ്രിൻസിപ്പാൾ റൗണ്ട്സിനു വരുമോ എന്നൊരു ഉൾഭയം എനിക്ക് ഇല്ലാതില്ല… ആ ചിന്ത കാരണം സ്റ്റാഫ് റൂമിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റാതായി… ഇതിന് ഒരു പരിഹാരം കാണണം ഞാൻ ആലോചന തുടങ്ങി…. 🤔🤔”ഐഡിയ” കിട്ടി… ഞാൻ നേരെ ക്ലാസിലേക്ക് വച്ച് പിടിച്ചു…🏃

“സൗമ്യ…” അവളാണ് ക്ലാസ് ലീഡർ…. പഠിക്കാൻ താൽപ്പര്യം ഇല്ലെങ്കിലും ബാക്കി സകല കാര്യങ്ങളിലും അവള് മുമ്പിലാ… ഞാൻ അവളെ അടുത്ത് വിളിച്ച് ആരും കേൾക്കാതെ എൻ്റെ പുത്തൻ ഐഡിയ അവളോട് പങ്ക് വച്ചു… അവള് എൻ്റെ കണ്ണുകളിൽ നോക്കി പറഞ്ഞു… “ഞാൻ ഏറ്റു സാർ…” അവള് ഏറ്റാ ഏറ്റതാ…🖐️

പിറ്റേന്ന് രാവിലെ ഐടിഐ യിലേക്ക് പോകാൻ കാറിൽ കയറിയതും ഫോൺ ചിലച്ചതും ഒന്നിച്ച്… നോക്കിയപ്പോ ആരാ… സാക്ഷാൽ പ്രിൻസിപ്പാലിൻെറ കോൾ…. പ്രിൻസിപ്പാൾ ഒരു ലേഡി ആണ്…. ഞാൻ കോൾ അറ്റൻഡ് ചെയ്തു….🤳

Hello ഡിജു… ഐടിഐ യിലൊട്ട് പോയോ…??

ഇല്ല മാഡം ഞാൻ ഇറങ്ങുന്നതെ ഉള്ളൂ എന്താ മാഡം…!!

എങ്കിൽ എന്നെ ഒന്ന് പിക്ക് ചെയ്യാമോ ഞാൻ വീട്ടിൽ റെഡി ആയി നിൽക്കുകയാണ് നമുക്ക് ഒരുമിച്ച് പോകാം… പോകുന്ന വഴിക്ക് വേറെ ഒരു ഓഫീസിൽ കയറേണ്ട ആവശ്യം ഉണ്ട്… ബസിന് പോയാൽ പാടാവും… ഡിജുൻ്റെ കൂടെ ആകുമ്പോൾ അവിടെയും കൂടി കയറിയിട്ട് നമുക്ക് ഐടിഐ യിലോട്ടു ഒന്നിച്ച് അങ്ങ് പോകാല്ലോ…🤝

ഓകെ മാഡം ഞാൻ ദാ ഇപ്പൊ എത്താം…ഓകെ…🤝

ഞാൻ നേരെ ചെന്ന് മാഡത്തെയും കാറിൽ കേറ്റി പോകുന്ന വഴിയിലെ ഓഫീസിൽ എത്തി… മാഡം കാണാൻ ചെന്ന ഓഫീസർ എത്തിയില്ല… വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു… മണിക്കൂർ ഒന്ന് കഴിഞ്ഞു രണ്ട് കഴിഞ്ഞു മാഡം ഓഫീസറെ കണ്ടിട്ട് ഇറങ്ങിയപ്പൊ ഉച്ചയ്ക്ക് 12.30 കഴിഞ്ഞു…🥴

സോറി ഡിജു… ഇത്തിരി ലേറ്റ് ആയിപ്പോയി… ദാ ഈ പേപ്പർ പോക്കറ്റിലോട്ട് വച്ചോളൂ ഐടിഐ യിൽ ചെന്നിട്ട് ഇങ്ങ് തന്നാൽ മതി എന്നും പറഞ്ഞു മാഡം ഒരു പേപ്പർ എൻ്റെ കൈയിൽ തന്നു… ഞാൻ അത് വാങ്ങി പോക്കറ്റിൽ വച്ചു… വണ്ടി നേരെ ഐടിഐ യിലേക്ക്…🚗

വണ്ടി നിർത്തി ഇറങ്ങി ഞാൻ നേരെ സ്റ്റാഫ് റൂമിലേക്ക്… മാഡം പ്രിൻസിപ്പാലിൻ്റെ റൂമിലേക്കും… പേപ്പർ എൻ്റെ പോക്കറ്റിൽ ഇരിക്കുന്ന കാര്യം ഞങ്ങള് രണ്ടും മറന്നു… സ്റ്റാഫ് റൂമിൽ എത്തിയ ഞാൻ പതിവ് പോലെ അവിടുത്തെ ബഞ്ചിൽ നിവർന്ന് ഒന്ന് കിടന്നു ഉച്ചയ്ക്ക് ഊണിനു മുമ്പുള്ള ഒരു മയക്കം എനിക്ക് ശീലം ഉള്ളതാ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ…😬

പേപ്പർ എൻ്റെ പോക്കറ്റിൽ ആണെന്ന് ഓർത്ത പ്രിൻസിപ്പാൾ അത് വാങ്ങാനായി നേരെ എൻ്റെ ക്ലാസിലേക്ക് ചെന്നു… ചെന്ന് കയറിയ ഉടൻ എല്ലാ പിള്ളേരും ചാടി എണീറ്റു “ഗുഡ് മോണിംഗ് ടീച്ചർ” എന്ന ദേശീയ ഗാനം ഒരേ സ്വരത്തിൽ പാടി…😇

എവിടെ..?? ഡിജു എവിടെ..?? മാഡം ചോദിച്ചു…

ഇന്നലെ ഞാൻ പഠിപ്പിച്ച പോലെ തന്നെ ക്ലാസ് ലീഡർ സൗമ്യ, മാഡത്തോട് പറഞ്ഞു… “മാഡം… സാറ് രാവിലെ മുതൽ ഇത്രയും നേരം പഠിപ്പിക്കുക ആയിരുന്നു… ദാ ഇപ്പൊ ഇത്തിരി വെള്ളം കുടിച്ചിട്ട് വരട്ടെ എന്ന് പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് പോയതേ ഉള്ളൂ… മാഡം ഇത് വഴി വന്നപ്പോ മറ്റെ വഴി ആയിരിക്കും സാറ് അങ്ങോട്ട് പോയത്…” ലവലേശം പതറാതെ സൗമ്യ വച്ച് കാച്ചി… സൗമ്യ ഏറ്റാ ഏറ്റതാ…😏😏

ലോക ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും ഒരു സാറ് ചെയ്ത കുറ്റത്തിന് ഒരു കുട്ടിയെ സസ്പെൻഡ് ചെയ്യുന്നത്…😡

സസ്പെൻഷൻ്റെ കാരണം തിരക്കാൻ വന്ന സൗമ്യയുടെ അച്ഛനോട് ഞാൻ എന്ത് പറയാനാ… ” ഇങ്ങനെ ആണോ അച്ഛാ മക്കളെ വളർത്തുന്നത്… കള്ളം പറഞ്ഞു ശീലിച്ചാൽ ജീവിതം എന്താകും എന്ന് അച്ഛൻ മോൾക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം…”😬😬

കോഴ്സ് കഴിയുന്നത് വരെ പിന്നെ സൗമ്യ എന്നോട് മിണ്ടിയിട്ടില്ല… 🥹🥹 കോഴ്സ് കഴിഞ്ഞിട്ട് ഇന്ന് വരെയും ഒന്ന് ഫോൺ ചെയ്തിട്ട് പോലും ഇല്ല… സൗമ്യേ…എന്നോട് എന്തിന് ഈ ക്രൂരത…??🥹🥹

Leave a Reply

Your email address will not be published. Required fields are marked *