ധ്വനി ~~ ഭാഗം 27 ~ എഴുത്ത്:- അമ്മു സന്തോഷ്

“നിന്റെ ഫോൺ എവിടെ ശ്രീക്കുട്ടി?”

അമ്മ മുറിയിലേക്ക് വന്നു

“എന്റെ ഫോൺ “

അവൾ മേശയിൽ നോക്കി

ബാഗിൽ

“ചിന്നു വിളിച്ചു നിന്നേ കിട്ടുന്നില്ലന്ന് പറഞ്ഞു എന്റെ ഫോണിൽ വിളിച്ചു.ദാ  “

ചിന്നു അവളുടെ ക്ലാസ്സ്‌ മേറ്റ് ആണ്. ഏറ്റവും അടുത്ത കൂട്ടുകാരിയും

“എടാ ഫോൺ കാണുന്നില്ല നോക്കുവാ “

അവൾ പറഞ്ഞു

“നീ എവിടെ എങ്കിലും പോയോ?”

“ഉയ്യോ അമ്പലത്തിൽ… അമ്പലത്തിൽ കേറാൻ നേരം സൂക്ഷിക്കാൻ കൊടുത്തു. തിരിച്ചു വാങ്ങാൻ മറന്നു പോയി “

“ആ കൊള്ളാം. ഞാൻ വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫ്‌. ഇത്രയ്ക്കും ബോധം ഇല്ലാതായി പോയോ പെണ്ണെ..”

“ഞാൻ മറന്നു പോയി.. ശരി ചിന്നു നാളെ കാണാം “

അവൾ ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തു

“അത് ശരി അമ്പലത്തിൽ മറന്നു വന്നു അല്ലെ”

“നാളെ ചെന്നു മേടിക്കാം അമ്മേ കോളേജിൽ പോകുന്ന വഴി സാരമില്ല “

അവൾ പറഞ്ഞു”എന്താ രണ്ടും കൂടി പിണങ്ങിയോ? “

അവൾ ഒന്നും മിണ്ടിയില്ല

“നിന്റെ മുഖം എന്താ ഉം ന്ന് “

“പൊ അമ്മേ.. എനിക്ക് പഠിക്കണം “

“അച്ചോടാ പഠിച്ചോ പഠിച്ചോ ഞാൻ പോയേക്കാം “

അമ്മ പോയപ്പോൾ വാതിൽ ചാരി അവൾ വന്ന് കട്ടിലിൽ വീണു

ചന്തുവേട്ടൻ വിളിച്ചു കാണും

വിഷമിക്കും

ഈശ്വര!

കുറച്ചു വിഷമിക്കട്ടെ

എന്നെ ഇട്ടേച്ച് പിണങ്ങി പോയതല്ലേ?

പക്ഷെ ആ മുഖം ഓർക്കുമ്പോൾ ഹൃദയത്തിൽ ഒരു നോവാണ്

പാവം

ശ്രീ എന്നുള്ള വിളി

ചേർത്ത് പിടിച്ചു കൊണ്ടുള്ള  നോട്ടം

മുഖം താഴ്ത്തി നിറുകയിൽ തരുന്ന ഉമ്മകൾ

എന്നാലും ദേഷ്യം വന്ന ഇട്ടിട്ട് പോണത് നല്ല ശീലം അല്ലലോ

അങ്ങനെ ഇപ്പൊ വേണ്ട

അവൾ പുതപ്പ് വലിച്ചു മൂടി

“ശ്രീക്കുട്ടി “

അച്ഛൻ വിളിക്കുന്നു

അവൾ എഴുന്നേറ്റു മുൻവശത്തേക്ക് ചെന്നു

ചന്തുവേട്ടൻ

കയ്യിൽ തന്റെ ഫോൺ

“ഇത് കാറിൽ ഉണ്ടായിരുന്നു. ഞാൻ ഫോൺ വാങ്ങിയപ്പോൾ നിന്റെ കൂടെ വാങ്ങിച്ചു. തരാൻ മറന്നു പോയി “

അവൾ ചെറിയ ഒരു ചമ്മലോടെ അച്ഛനെ നോക്കി അമ്മയെ…

പിന്നെ നന്ദനയെ… അവൾ മുന്നോട്ട് ചെന്നു ഫോൺ വാങ്ങി

“ശരി അങ്കിൾ “

ചന്തു പടികൾ ഇറങ്ങിയപ്പോ ശ്രീ എല്ലാവരെയും മറന്നോടി അവന്റെ അരികിൽ ചെന്നു

“വിളിച്ചു.. സ്വിച്ച് ഓഫ്‌.. കുറേ തവണ വിളിച്ചു. പിന്നെ ആണ് ഓർത്തത്.. സോറി. തരാൻ മറന്നു പോയി “അവൻ പറഞ്ഞു

ശ്രീ സങ്കടത്തിൽ ആ കൈ പിടിച്ചു

“സോറി പറയണ്ട “

ചന്തു നിറകണ്ണുകളോടെ ആ കവിളിൽ ഒന്ന് തലോടി

” വീട്ടിൽ എത്തിയിട്ട് വിളിക്കാം “

അവൾ തലയാട്ടി

അവന്റെ കാർ അകന്നു പോകുന്ന വരെ അവൾ അങ്ങനെ നിന്നു
പിന്നെ തിരിഞ്ഞു

ഈശ്വര!ആരും പോയില്ലേ?

ഇവർക്കൊക്കെ. മുറിയിൽ പോയി കിടന്നു ഉറങ്ങിക്കൂടെ?

“ഞങ്ങളെ അമ്പലത്തിൽ പോയപ്പോ.. അവിടെ..”

“മതി ഒത്തിരി ഉരുണ്ടാൽ മണ്ണ് പറ്റും പൊ പൊ..”

“ഞാൻ പറഞ്ഞിട്ടാണല്ലോ പോയത്? ഇതെന്തുവാ കൊiടും കുiറ്റവാളിയേ നോക്കുന്ന പോലെ.. ഹോ ഒരു അമ്പലത്തിൽ പോയതിനാണോ ഇത്രയും വലിയ നോട്ടം “

അവൾ എളിയിൽ കൈ കുത്തി

നന്ദന തിരിഞ്ഞു അകത്തേക്ക് പോയി

കൃഷ്ണകുമാർ അവളെ അടുത്ത് പിടിച്ചു ഇരുത്തി

“അന്ന് ഞങ്ങൾ ഫ്രണ്ട്സ് ആണ് അച്ഛാ എന്നൊരു ഡയലോഗ്…”

“ഓർമ്മയുണ്ട് ഓർമ്മയുണ്ട് “

“ഇന്ന് വല്ല മറ്റോം ഉണ്ടൊ? മാറ്റി പറയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പൊ പറയാം “

“എനിക്ക് ആ സ്റ്റാൻഡ് തന്നെ “

“അപ്പൊ അവിടെ അങ്ങനെ അല്ല.”

“അത് ഞാൻ അല്ലല്ലോ പറയേണ്ടത് “

“അത് ശരി അപ്പൊ ഞാൻ വിവേകിനോട് ഇത് പറയാം ആ ചെക്കൻ ആണെങ്കിൽ ശ്രീ എന്റെ ജീവനാ എന്നൊക്കെ മാസ്സ് ഡയലോഗ് അടിച്ചേച്ച് പോയിരുന്നു “

“എപ്പോ?”അവൾ കണ്ണ് മിഴിച്ചു

“കഴിഞ്ഞ തവണ വന്നപ്പോൾ. കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞിരുന്നു “

“ശരിക്കും?”

“ശരിക്കും ‘

“അപ്പൊ പിന്നെ എനിക്കും വല്ലോം കാണുമായിരിക്കും “

“അങ്ങനെ അല്ലല്ലോ ഇത് വരെ പറഞ്ഞത്?”

“വാക്കല്ലേ മാറ്റാൻ പറ്റു അച്ഛനെ മാറ്റാൻ പറ്റില്ലല്ലോ അല്ലെ അമ്മേ “

“ഈ നാക്ക്.. പോടീ “

വീണ കൈയൊങ്ങി

അവൾ ഓടി മുറിയിൽ പോയി കട്ടിലിലേക്ക് വീണു

ഫോൺ എടുത്തു

ഒന്നിച്ചെടുത്ത ഫോട്ടോസ് നോക്കി

ജീവനാണെന്ന് പറഞ്ഞോ?

എപ്പോ?

എന്നോട് പറഞ്ഞില്ലല്ലോ

പിന്നെ എന്തിനാ ഇന്ന് പിണങ്ങിയത്

കാൾ വരുന്നു

അവൾ എടുത്തു

“ശ്രീ “

അവൾ ഒരു നിമിഷം നിശബ്ദമായ്

“ശ്രീ?”

“ഉം “

“മനസ്സിന്നു പോകുന്നില്ലടി നീ കരഞ്ഞത്.. heart breaking moment ആയിരുന്നു അത്.. എന്നോട് ക്ഷമിക്ക്…”

“ചന്തുവേട്ടൻ എങ്ങനെയാ ഈ റാങ്ക് ഒക്കെ മേടിച്ചത്?”

“ങ്ങേ?”

അവൻ അമ്പരപ്പിൽ ചോദിച്ചു

അവൾ ചോദ്യം ആവർത്തിച്ചു

“പഠിച്ചിട്ട് “

“ഇത്രയും നന്നായി പഠിച്ച ആൾക്ക് എന്താ എന്നെ പഠിക്കാൻ കഴിയാത്തത്?”

അവൻ നേർത്ത നടുക്കത്തോടെ അത് കേട്ടു ബ്രില്ലിയൻറ് ചോദ്യം ആയിരുന്നു അത്

“ശ്രീ ബാക്കിയെല്ലാം ബുദ്ധി കൊണ്ടും തലച്ചോർ കൊണ്ടുമാണ് പഠിക്കുന്നത്. നിന്നോടുള്ള എന്റെ പ്രണയം ഹൃദയത്തിൽ നിന്നാണ്. ഞാൻ നിന്നെ അപ്പ്രോച് ചെയ്യുന്നത് ഹൃദയം കൊണ്ടാണ്.. അപ്പൊ അത് ഭ്രാന്ത് പോലെ… മറ്റൊന്നും കാണാതെ, അറിയാതെ അങ്ങനെ… അപ്പൊ നീ പറയുന്ന ഒരു ചെറിയ കാര്യം പോലും സ്നേഹം ഇല്ലായ്മ ആയിട്ട് തോന്നിപ്പോകും..തലച്ചോർ കൊണ്ട് പ്രേമിക്കാൻ എനിക്ക് അറിയില്ല ശ്രീ “

അവളുടെ ഉള്ളു നിറഞ്ഞു

“അപ്പൊ ചന്തുവേട്ടന് ശ്രീയെ അറിയില്ലേ?”

“അറിയാം..”

“എന്ത് അറിയാം?”

“ശ്രീ എന്റെ ആണെന്ന് “

ശ്രീയുടെ മുഖം ചുവന്നു തുടുത്തു

“ശ്രീ?”

“ഉം “

“വീഡിയോയിൽ വാ “

അവളുടെ നക്ഷത്ര കണ്ണുകൾ കാണെ ഉള്ളിലെ സങ്കടം എല്ലാം മാഞ്ഞു പോയി

എന്റെ പെണ്ണ്

എന്റെ…

അവൻ നോക്കിയിരിക്കെ അവളുടെ കണ്ണുകൾ താഴ്ന്നു

“ഇങ്ങനെ നോക്കല്ലേ “

അവൾ കണ്ണുകൾ പൊത്തി

അവൻ ചിരിച്ചു

“പിണങ്ങിയത് കൊണ്ട് എന്റെ കുഞ്ഞിനൊന്നും വാങ്ങി തന്നില്ല.”

“സാരോല്ല.. നാളെ ഫ്രീ ആകുമ്പോൾ വിളിക്കണേ ട്ടോ “

“ഉം. മെസ്സേജ് ഇടാം എത്ര തിരക്കാണെങ്കിലും “

അവൾ തലയാട്ടി

അവളെ നോക്കിയിരിക്കെ അവന്റെ മുഖം മാറി..

“എന്തെ?”

“ഡി… നീ പറഞ്ഞ ആ ടൈം വന്നപോലെ “

“ഏത് ടൈം?”

“മൂഡ് ടൈം “

“അയ്യേ “

“എന്ത് അയ്യേ.. നല്ല രാത്രി… തണുപ്പ്.. my baby is with me… mood is on “

“വേഗം ഫോൺ വെച്ചോ “

അവൻ ചിരിച്ചു

“വെയ്ക്കാം കുറച്ചു നേരം കണ്ടിട്ട്… നിന്നിൽ ഇപ്പൊ കാണാൻ ഏറ്റവും ഇഷ്ടം എന്താന്നറിയോ?”

“ഈശ്വര ഈ കാiലമാടൻ!സെiക്സ് ആണെങ്കിൽ പറയരുത് “

അവൻ പൊട്ടിച്ചിരിച്ചു പോയി

“സെiക്സ് അല്ല…. നിന്റെ.. നിന്റെ… കഴുത്തിൽ നിന്ന് കുറേ താഴോട്ട് വരുമ്പോൾ ഒരു മുiറിപ്പാട് ഇല്ലെ?”

“അതെപ്പോ കണ്ടു?”

“ഇല്ലെ അതോ ഉണ്ടൊ?”

“ഉണ്ട്.അത് പണ്ട് മാവിൽ നിന്ന് വീണു പണി കിട്ടിയതാ.കുഞ്ഞിലേ. അതെപ്പോ കണ്ടു. ചുമ്മാ പറയുവാ അത് കാണാൻ ഒരു വഴിയുമില്ല “

“നീ അന്ന് ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു വീഡിയോയിൽ വന്നില്ലേ വിയർത്തു നനഞ്ഞു സെiക്സി ആയിട്ട്. അന്ന് സാരീ മാറി കിടക്കുവാരുന്നു “

“എടാ പരമദ്രോഹി എന്നിട്ട് ഇന്നാണോ പറയുന്നേ… എന്റെ ദൈവമേ.. സത്യം പറ അങ്ങനെ ആണോ കണ്ടത്?”

“yes.. നീ കുട്ടി ഡ്രസ്സ്‌ ഇട്ട് കാണും പോലെയല്ല സാരിയിൽ നല്ല ഹോiട്ട് ആണ് “

“ഒലക്ക.. ദേ ഐ എ എസേ ഒരിടി ഞാൻ വെച്ചു തരും ട്ടോ “

“സത്യം പറയുന്നതിന് ഇടിയോ? ആ മുറിവ് സ്റ്റിച്ച് ഇട്ടിട്ടുണ്ട് അല്ലെ?അതിന്റെ പാട് കൃത്യമായി കാണാരുന്നു “

“നമ്മൾ ഇനിയെന്നാ കാണുന്നെ?”

“നാളെ. എന്തെ നീ അത് കാണിച്ചു തരോ?”

“തരാട്ടോ.. ഇതിനു ഞാൻ തരാം.അയ്യടാ പാവം അമുൽ ബേബി മാതിരി ഇരുന്നിട്ട് ജീവൻ കെ നായരുടെ സ്വഭാവം കാണിക്കുന്നോ?”

“അതാരാ ജീവൻ ?”

അവൾ തലയിൽ കൈ വെച്ചു

“എന്റെ ശ്രീപദ്മനാഭാ… ഇതിനെ എനിക്ക് തന്നെ കിട്ടിയല്ലോ.. മോനെ അതേയ് പണ്ടത്തെ മലയാള സിനിമയിലെ ബiലാൽസംഗത്തിന്റെ ബ്രാൻഡ് അംബാസ്സഡർ ആണ് ഈ ജീവൻ കെ നായർ “

“പുള്ളി അത് മാത്രേ ചെയ്യൂ?”

അവൾ പൊട്ടിച്ചിരിച്ചു

“വേറെയും ചെയ്യും “

“നീ ഒരു സിനിമ സജ്ജെസ്റ്റ് ചെയ്തേ. ഞാൻ കണ്ടിട്ടില്ല,”

“അങ്ങനെ ഇപ്പൊ ബലാൽസംഗം കണ്ടു സുഖിക്കേണ്ട “

അവൻ ചിരിച്ചു പോയി. പിന്നെ ആ മുഖത്തേക്ക് നോക്കിയിരുന്നു

“മോള് വെച്ചോ. ചിലപ്പോൾ ഔട്ട്‌ ഓഫ് കണ്ട്രോൾ ആയി പോകും “

അവൾ മെല്ലെ ചിരിച്ചു

“വെച്ചോ “

അവൾ ഫോൺ കട്ട്‌ ചെയ്തു ലൈറ്റ് അണച്ചു കിടന്നു

എന്ത് രസാണ് പ്രണയം!

ഒരു തൂവൽ പോലെ ഭാരമില്ലാതെ

ഫ്ലോട്ട് ചെയ്തു ചെയ്ത്…

എന്റെ ചെക്കൻ… ചക്കരയാണ്

ഉമ്മ്മ്മ്മ്മ്മ

അവൾ ഇരുട്ടിനോട് പറഞ്ഞു

പിന്നെ പുതപ്പ് തല വഴി മൂടി

തുടരും……

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *