ഉള്ളിലേക്കു നടന്നു പോകുന്ന ഇക്കയോട് പൈസ സുലൈമാനോട് വാങ്ങിച്ചോളൂ.. ഞാൻ പറയാം എന്നും പറഞ്ഞു പുറത്ത് കുറച്ചു പരിവാടി ഉള്ളത് കൊണ്ട് തന്നെ വണ്ടിയെടുത്തു പോയി…

_upscale

എഴുത്ത്:-നൗഫു

“രാജീവാ…

എനിക്ക് ഈ മാസത്തെ ശമ്പളത്തിന്റെ കൂടെ ഒരു പത്തായിരം രൂപ കൂടെ വേണം…”

ജബ്ബാറാക്ക പുറത്തേക്ക് ഇറങ്ങാനായി നിൽക്കുന്ന രാജീവിനോട് ചോദിച്ചതും അയാളുടെ മുഖത്തേക് തന്നെ അവൻ നോക്കി..

“ഈ മാസം കുറച്ചു ആവശ്യങ്ങൾ തീർക്കാനുണ്ടെടാ…

എനിക്കറിയാം ഞാൻ നിന്നോട് കുറച്ചു കടക്കാരൻ ആണെന്ന്..”

അവന്റെ നോട്ടം കണ്ടതും ജബ്ബാറാക്ക ഒരു മകനോടെന്ന പോലെ പറഞ്ഞു.. (സോപ്പാണെ.. പതപ്പിക്കൽ..)

“ആവശ്യമോ അനാവശ്യമോ…

ആയിരവും പതിനായിരവുമായി ഉരുപ്പിയ പത്തു നാല്ലോയത്തിനായിരം ആയിട്ടോ.. അതിൽ ഈ മാസത്തിലെ പൈസ ഇങ്ങള് കഴിഞ്ഞ മാസം തന്നെ വാങ്ങിച്ചിട്ടുമുണ്ട്..

ചുരുക്കി പറഞ്ഞാൽ ഇങ്ങളിപ്പോ ഒരു മാസത്തോളം എക്സ്ട്രാ പണി എടുത്താലേ എന്റെ ഇപ്പോഴത്തെ കടം വീടൂ…”

“ഇജ്ജെന്ന് ചെലക്കാണ്ട് പോടോ..

നിന്റെ അച്ഛൻ എന്നോട് ഇങ്ങനെ പറയില്ലല്ലോ…

പൈസയല്ലേ അത് ഇന്നോ നാളെയോ എന്ന പോലെ ഞാൻ തരും..

ഞാൻ ഇപ്പോ ചോദിച്ച കായി മറക്കണ്ട…”

“ഇക്ക അതും പറഞ്ഞു അയാളുടെ കമ്പിനിയിൽ ഞാൻ ജോലി എടുക്കുന്നത് പോലെ ഇക്കാന്റെ ജോലിക്കായി മര മില്ലിന് ഉള്ളിലേക്കു നടന്നു. നടന്നു..”

“കാര്യം രാജീവ്‌ ആ മരമില്ലിന്റെ ഓണർ ആണെങ്കിലും അച്ഛൻ നടത്തിപ്പ് തുടങ്ങിയത് മുതലേ അച്ഛന്റെ കൈ സഹായി ആയ ആളായി കൂടിയതാണ് ജബ്ബാറാക്ക.. ഞങ്ങളുടെ ഗബ്ബാറിക്ക …

എന്നെ ഇടക് ചീiത്തയൊക്കെ വിളിക്കും…

ചിലപ്പോൾ കേട്ടാൽ അറക്കുന്ന തെiറിയും..

പക്ഷെ ആള് നല്ലവനാ…വിശ്വാസിക്കാം…ഏതൊരു അവസ്ഥയിലും എന്റെ കൂടെ ഉണ്ടാവുമെന്ന്…

അച്ഛൻ ഉള്ള കാലത്തോളം അതയാൾ തെളിയിച്ചതുമാണ്..

ഒരു മരം കണ്ടാൽ അറിയാം അതെനിക്ക് നഷ്ട്ടമാണോ ലാഭമാണോ എന്ന്…

അത് കൊണ്ടെന്താ ഇക്കാക് ഇവിടെ പൂർണ്ണ സ്വാതന്ത്രമാണ് ഒരു പക്ഷെ എന്നേക്കാൾ അധികാരവും… “

“എത്ര മരം വേണം ഏതൊക്കെ മരം വേണം എവിടുന്ന് കൊണ്ടു വരണം..

എല്ലാം ഇക്കയാണ് ഇപ്പോഴും നോക്കുന്നത്..

പണ്ടൊക്കെ മരം തോളു കുത്തി മില്ലിലേക് എടുക്കാൻ വരെ ഇക്കയായിരുന്നു മുമ്പ
ന്തിയിൽ പിന്നെ ഞാൻ തന്നെ പറഞ്ഞു അവിടുത്തെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നാക്കി..

അത്രയും പ്രായമുണ്ടേ…”

“ഉള്ളിലേക്കു നടന്നു പോകുന്ന ഇക്കയോട് പൈസ സുലൈമാനോട് വാങ്ങിച്ചോളൂ.. ഞാൻ പറയാം എന്നും പറഞ്ഞു പുറത്ത് കുറച്ചു പരിവാടി ഉള്ളത് കൊണ്ട് തന്നെ വണ്ടിയെടുത്തു പോയി…”

“വൈകുന്നേരം തിരികെ വരുന്ന നേരത്തായിരുന്നു ഇക്ക ധൃതിയിൽ നടന്നു പോകുന്നത് കണ്ടത്..

ഒന്നും രണ്ടും പറഞ്ഞു ചായ കുടിക്കാമല്ലോ എന്ന് കരുതി വണ്ടി ഒതുക്കി ഞാൻ വിളിച്ചെങ്കിലും മൂപ്പര് കേട്ടില്ല…”

ആ സമയത്തു തന്നെ ആയിരുന്നു ഇക്കാന്റെ മൂന്നാമത്തെ മകൾ അസീനയുടെ കാൾ എന്റെ ഫോണിലേക്കു വരുന്നത്..

“രാജീവേട്ടാ..

ഉപ്പ അവിടെ ഉണ്ടോ…”

“ഇല്ലല്ലോ മോളെ..

ഉപ്പ ഒരു രണ്ട് മിനിറ്റ് മുമ്പ്..

വീട്ടിലേക്കുള്ള ഇറക്കം ഇറങ്ങി പോന്നിട്ടുണ്ട്, ഞാൻ വിളിച്ചിട്ട് പോലും കേട്ടില്ല… വീട്ടിലേക് തന്നെ ആയിരിക്കും..

ഒരു പത്തു മിനിട്ടോണ്ട് അവിടെ എത്തുമായിരിക്കും…

എന്താ മോളെ…”

കാര്യം എന്താണെന്ന് അറിയാനായി ഞാൻ ചോദിച്ചു..

“ഓഹോ..

അങ്ങനെ ആണല്ലെ…

അതിനാണല്ലോ രാവിലെ മില്ലിൽ നിന്നും പൈസ കടം വാങ്ങിയേ..

മോള് വെച്ചോ ഞാൻ അങ്ങോട്ട് വരുന്നുണ്ടെന്നും പറഞ്ഞു..

അവൾ പറഞ്ഞ കാര്യം മനസ്സിൽ വെച്ച് കൊണ്ടു ഞാൻ ചായ കുടിച്ചു.. “

“ജബ്ബാർക്കാ…

കൂയ്..”

ഞാൻ അവരുടെ വീട്ടിലേക്കു കയറി നീട്ടി വിളിച്ചു..

(കൂയ് ന്നൊക്കെ വിളിച്ചിട്ട് എന്നോടുള്ള മതിപ്പ് ഇങ്ങക്ക് കുറയണ്ടാട്ടോ ഞങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങനെയാ..)

“ ആ…

രാജീവാ….

എന്താടാ ഈ വഴിക്ക്..

വാ കയറി ഇരിക്ക്…”

ഇക്ക സിറ്റ്ഔട്ടിൽ ഉണ്ടായിരുന്ന കസേര എനിക്ക് നേരെ ഇട്ടു ഇരിക്കാനായി പറഞ്ഞു..

“ഇങ്ങള് പലിശക്കാരൻ സനലിന്റെ അടുത്ത് പോയിരുന്നോ ഇന്ന്…”

പെട്ടന്നുള്ള എന്റെ ചോദ്യം കേട്ടതും ഇക്ക പെട്ടന്ന് എന്റെ മുഖത്തുനിന്നുള്ള നോട്ടം മാറ്റി താഴെക്ക് നോക്കി ഇരിപ്പായി .

“ഇക്ക…

ഞാൻ ചോദിച്ചതിന് സമാധാനം പറഞ്ഞില്ല..

ഇങ്ങള് പോയിരുന്നോ..? “

ഞാൻ വീണ്ടും ചോദിച്ചു..

“മോനോട് ആര് പറഞ്ഞു…”

ഇക്ക എന്റെ ചോദ്യത്തിന് മറു ചോദ്യം എന്ന പോലെ ചോദിച്ചു…

“അതൊക്കെ അവിടെ നിക്കട്ടെ..

അഞ്ചു നേരം അള്ളാഹുവിനു വേണ്ടി നിസ്കരിച്ചു… നോമ്പും നോറ്റ്.. ദിവസം മുഴുവൻ പ്രാർത്ഥനയും നടത്തി ജീവിക്കുന്ന ഇങ്ങള് ഇങ്ങക്ക് ഹറാമായ പലിശക്ക് കൊടുക്കുന്നവന്റെ അടുത്ത് പോയി പൈസക്ക് കൈ നീട്ടിയോ എന്നാണ് ഞാൻ ചോദിച്ചത്…? “

എന്റെ ശബ്ദം കുറച്ചു ഉച്ചത്തിലും.. ഗൗരവത്തിലും ആയത് കൊണ്ടു തന്നെ.. വീടിനുള്ളിൽ ഇക്കയുടെ ഭാര്യയും മകളും ഇറങ്ങി വന്നു..

ഭയത്തോടെ എന്ന പോലെ..

“അത് മോനെ…

എനിക്കിത്തിരി പൈസക് അത്യാവശ്യം ഉണ്ടേനി..

ഇക്ക മോളെ ഒന്ന് നോക്കി…

അവളുടെ കൈയിൽ കിടക്കുന്ന മൂന്നു മാസത്തോളം പ്രായമായ പൈതലിനെയും…

ഓള് പേരകുട്ടിയെയും കൊണ്ടു നാളെ പോവാണ് അവളുടെ ഭർത്താവിന്റെ വീട്ടിലേക്കു..

പേരക്കുട്ടിന്റെ കയ്യിലും.. കാലിലും അരയിലുമെല്ലാം കുട്ടിന്റെ ബാപ്പയും കൂട്ടക്കാരും (ബന്ധുക്കൾ) സ്വാർണം കെട്ടിയിട്ടുണ്ട്… മാമൂല് പോലെ…

കഴുത്തു മാത്രം അവർ ഒഴിച്ചിട്ടുണ്ട്…

അത് ഉമ്മാന്റെ കൂട്ടര് കെട്ടട്ടെ എന്നാണ് അവരുടെ ആഗ്രഹം…

അതാണല്ലോ നാട്ടു നടപ്പും… ശരിക്കും പറഞ്ഞാൽ രണ്ടെണം നമ്മള് കെട്ടി കൊടുക്കണം..

മോളെ സ്വർണ്ണം വിറ്റിട്ട് വാങ്ങി കൊടുക്കാമെന്നു വെച്ചാൽ അതിപ്പോ ഓലെ മുതലല്ലേ.. പിന്നെ ഓളെ എല്ലാം ഓരോ ബിസിനസിന് എന്നും പറഞ്ഞു അവൻ കുറെ വിറ്റും കഴിഞ്ഞു…

ഇന്ന് ഒരു കുറി വിളിച്ചെടുക്കാൻ ഉണ്ടേനി… അതാ ഞാൻ കമ്പിനീന്ന് വേഗം ഇറങ്ങിയേ..

ആ പൈസയും മോന്റെ കയ്യീന്ന് വാങ്ങിച്ച പൈസയും എല്ലാം ചേർത്ത് ഒരു കുഞ്ഞു സ്വർണ്ണത്തിന്റെ മാല വാങ്ങിക്കാമെന്ന് കരുതി ഞാൻ…

പണമില്ലാത്തവർ ആ നിലക്ക് ജീവിക്കണമെന്നൊക്കെ എനിക്കറിയാം…

ഇക്ക ഒന്ന് നിർത്തി…

നിറഞ്ഞു തുടങ്ങിയ കണ്ണുകളാലെ എന്നെ ഒന്ന് നോക്കി…

ആ കുറി പൈസ എനിക്ക് വിളിച്ചെടുക്കാൻ പറ്റീല…

എന്നേക്കാൾ ആവശ്യമുള്ള ആരോ വളരെ കുറഞ്ഞ തുകക്ക് വിളിച്ചെടുത്തു..

അതാ ഞാൻ…”

ഇക്ക ഇനിയൊരു വാക് പോലും എന്നോട് പറയാൻ കഴിയാതെ വിങ്ങി പൊട്ടി..

“അയ്യേ…

വീര സൂര പരാക്രമിയായ ജബ്ബാറാക്ക ഇതാ കരയുന്നു..

അയ്യേ.. മോശം മോശം.. “

“മോളെ…

അസീന..

നീ നിന്റെ ഉപ്പ കരയുന്നത് കണ്ടിട്ടുണ്ടോ..

അന്ന് നീ പന്തലിൽ നിന്നും ഇറങ്ങിയപ്പോൾ കരഞ്ഞു പിന്നെ ഇപ്പോഴാ കരയുന്നെ..

ഞാൻ കളിയായി പറഞ്ഞത് ആണേലും അവളും അവളുടെ ഉമ്മയും നിർ വികാരത്തോടെ ആയിരുന്നു അയാളെ നോക്കിയത്..

അയാൾ കരയുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു.. “

ഞാൻ പതിയെ അസീനക്ക് അരികിലേക് നടന്നു അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്തു…

കുഞ്ഞിനെ നോക്കി ഓരോന്ന് പറഞ്ഞു കൊഞ്ചിച്ചു ഇക്കാന്റെ അരികിലേക് വന്നു…ഇക്കാക് നേരെ നീട്ടി…

ഇക്ക…കുഞ്ഞിനെ വളരെ ശ്രദ്ധയോടെ എന്ന പോലെ മടിയിലേക് കിടത്തി…”

“ഞാൻ കീശയിൽ നിന്നും ഒരു പെട്ടി പുറത്തേക്ക് എടുത്തു…

അത് ഇക്കാന്റെ നേരെ നീട്ടി…

അതിൽ ജ്വാല്ലറിയുടെ പേര് ഉള്ളത് കൊണ്ടു തന്നെ ഇക്ക എന്നെ അത്ഭുതത്തോടെ നോക്കി..”

“എന്തെ മിഴിച്ചു നിക്കണേ…

ഇപ്രാവശ്യം ഉമ്മ വീട്ടുകാരുടെ വകയായി ഉള്ളത് കുട്ടീടെ മാമന്റെ വകയാണ്..

അതിൽ ഇനി ആരും ഇടപെടാൻ വരണ്ട..

പക്ഷെ കെട്ടുന്നത് ഓളെ ഉപ്പൂപ്പ തന്നെ.. “

“മോനെ… രാജീവാ…”

ഞാൻ പറഞ്ഞതും ഇക്ക എന്നെ വിളിച്ചു…

അയാൾ ഇരുന്നിടത് നിന്നും എന്റെ കണ്ണുകളിലേക്ക് നോക്കി..

“ഞാൻ ഈ കടമൊക്കെ എങ്ങനെ വീട്ടുമെന്ന നീ കരുതുന്നത്..

എനിക്ക് കിട്ടുന്ന കൂലിയിൽ നിന്നും ഈ വീട്ടിലെ ചിലവും മറ്റു കാര്യങ്ങളും നടന്നു പോകുമെന്നല്ലാതെ ഒന്നും ഉണ്ടാക്കിയിട്ടില്ല ഞാൻ

ഈ വീടും പറമ്പും വാങ്ങാൻ പകുതിയും നിന്റെ അച്ഛനായിരുന്നു എന്നെ സഹായിച്ചത്…

മൂത്ത രണ്ടെണ്ണത്തിനെ കെട്ടിക്കാനും…

അച്ഛൻ പോയി ആ സ്ഥാനത് മോൻ വന്നു…

പക്ഷെ അപ്പോഴും മൂന്നാമത്തേതിന് കെട്ടിക്കാൻ പ്രായമായി…

അവിടെ എന്നെ സഹായിക്കാൻ നിന്നെ കൊണ്ടു വന്നു പടച്ചോൻ…

മൂത്തത് രണ്ടിനെയും കെട്ടിച്ചെതിനേക്കാൾ ഗംഭീരമായി പൊന്നും പണ്ടവും കൊടുത്തു വിവാഹം ആർഭാടമായി എന്റെ മൂത്ത മകനെ പോലെ അവളെ നീ ഇറക്കി വിട്ടു..

ഇന്നിപ്പോ…”

ഇക്ക വാക്കുകൾ കിട്ടാതെ എന്റെ മുന്നിൽ വീണ്ടും വിഥുമ്പി… ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

അതിലൊരു തുള്ളി മടിയിൽ കിടക്കുന്ന മോളൂസിന്റെ മുഖത്തേക് വീണു അവൾ ഞെട്ടി കരയാൻ തുടങ്ങി…

“ഞാൻ പതിയെ ഇക്കാക് മുന്നിലേക്ക് ഇരുന്നു..

ഇക്കാക് മടിയിൽ കിടക്കുന്ന കുഞ്ഞിനെ മെല്ലെ തട്ടി കൊടുത്തു.. ഒരു ആശ്വാസമെന്ന പോലെ…

ഞാൻ അവിടെ ഉണ്ടായിരുന്ന ഇക്കയുടെ ഭാര്യയുടെയും മകളുടെയും മുഖത്തേക്ക് നോക്കി…

അവരും നിറഞ്ഞു തുളുമ്പുന്ന കണ്ണുനീർ തുള്ളികൾ ഒലിപ്പിച്ചു വെക്കാൻ പാട് പെടുകയായിരുന്നു…

മോള് കരച്ചിൽ നിർത്തിയെന്ന് തോന്നിയപ്പോൾ അവിടെ ഇരുന്നു കൊണ്ട് തന്നെ ഇക്കാന്റെ കൈ പിടിച്ചു…

“ഇക്കാ…

ഇതെന്റെ വീടാണ്…

ഇതെന്റെ കുടുംബവും…

ഇത് ഞാൻ അച്ഛന് കൊടുത്ത വാക്കാണ്..

ഇങ്ങളെ ഞാൻ പൊന്ന് പോലെ നോക്കുമെന്ന്..

അച്ഛന് ഇങ്ങളൊരു ഏട്ടനായിരുന്നു..

എനിക്ക് അച്ചന്റെ സ്ഥാനതാണ് ഇക്ക….…”

“അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ആ പെട്ടി തുറന്നു അതിൽ നിന്നും ഒരു കുഞ്ഞു മാല ഇക്കയുടെ കയ്യിലേക് വെച്ചു കൊടുത്തു..

ഇക്ക ഒരുപാട് സന്തോഷത്തോടെ അവളുടെ കഴുത്തിലേക് ചേർത്തി ഹുക്കിട്ടു…

ഹൃദയത്തിൽ ആരോടോ നന്ദി ഉരുവിട്ട് കൊണ്ട്”

ബൈ

😁

Leave a Reply

Your email address will not be published. Required fields are marked *