എഴുത്ത്:-നൗഫു
“ലേഡീസ് & ജന്റിൽമാൻ വി അറയവിങ് ഓൺ കാലിക്കറ്റ് എയർപോർട്ട്…
പ്രിയപ്പെട്ട യാത്രക്കാരെ നമ്മൾ കോഴിക്കോട് എയർപോർട്ടിൽ സുഖമമായി ലാൻഡ് ചെയ്തിരിക്കുകയാണ്…
ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ നിർദ്ദേശം ലഭിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാം… സീറ്റ് ബെൽറ്റ് നോട്ടിഫിക്കേഷൻ ഓഫ് ആയാൽ പ്ലീസ് റിമൂവ് യുവർ സീറ്റ് ബെൽറ്റ്..
വാതിൽ തുറക്കുമ്പോൾ ഓരോരുത്തരും ക്ഷമയോടെ പുറത്തേക് ഇറങ്ങണമെന്ന് അപേക്ഷിക്കുന്നു.
നിങ്ങൾക് നല്ലൊരു ദിവസം ഞങ്ങൾ ആശംസിക്കുന്നു..”
“പുറത്തെ വിമാനങ്ങളിലേക് കണ്ണ് നട്ടിരുന്ന എന്നെ എയർ ഹോസ്റ്റസിന്റെ സുന്ദരമായ ശബ്ദമാണ് ഉണർത്തിയത്..
ഇറങ്ങാനായെന്നും പറഞ്ഞു അവർ അനൗൺസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ട്രോളി ബാഗും ഹാൻഡ് ബാഗും ലാഗേജ് ഡസ്കിൽ നിന്നും എടുത്തു നിൽക്കുന്നുണ്ട്…
ഒരു ഓട്ട കിട്ടിയാൽ ചാടമെന്ന പോലെ…
ടിപ്പിക്കൽ മലയാളിയെപോലെ പെട്ടന്ന് എഴുന്നേറ്റു ഞാനും എന്റെ ബാഗ് എടുത്തു..”
“ആദ്യമായി കാണാൻ പോകുന്ന പൊന്നോമനയുടെ മുഖമാണ് മനസ് നിറയെ…
വീഡിയോ കാളിൽ ഒരു കൊല്ലത്തോളമായി കാണുന്നുണ്ടെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു ത്രിൽ..
എന്റെ ആദ്യത്തെ കണ്മണിയാണെ
അവളെ വാരി പുണരാൻ ഉള്ളം കൊതിക്കുന്നത് കൊണ്ട് തന്നെ..
എമിഗ്രേഷൻ ഭാഗത്തെ സ്പീഡ് ഇല്ലായ്മയെയും സെക്യൂരിറ്റി ചെക്കിങ്ങിലെ തിരക്കും എന്റെ മനസ് അശ്വസ്ഥമാകുന്നുണ്ടായിരുന്നു..
ചെക്കിങ് കഴിഞ്ഞു ഇറങ്ങി വരുമ്പോൾ പ്രിയപെട്ടവരെ സ്വീകരിക്കാൻ എന്നോണം ആളുകൾ തിക്കി തിരക്കി നിൽക്കുന്നത് ചില്ല് ജാലകത്തിന് അപ്പുറത്തായി കാണുന്നുണ്ട്….
അവർക്ക് ഇടയിൽ എന്റെ മോളും ഭാര്യയും ഉണ്ടോ എന്ന് ഞാൻ നോക്കിയെങ്കിലും അവരെ കണ്ടില്ല..
ലാഗേജ് വന്നതും ട്രോളിയിലേക്ക് വാരി ഇട്ടു വളരെ പെട്ടന്ന് തന്നെ പുറത്തേക് കടന്നു..
പുറത്ത് കാണുന്ന ഓരോ മുഖവും എന്റെ പ്രിയപെട്ടവരുടെ ആണോ എന്ന് നോക്കിക്കൊണ്ട്..
പക്ഷെ അവിടെ ഒന്നുംഅവർ ഇല്ലായിരുന്നു….
“മോനെ “
പെട്ടന്ന് എന്റെ വലതു വശത്തു നിന്നും ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും എനിക്ക് പരിചിത മായ ഒരു ശബ്ദം കേട്ടതും ഞാൻ അങ്ങോട്ട് നോക്കി എന്റെ ഉപ്പ..
“ഉപ്പാ.. “
ഞാൻ കൈ പൊക്കി കാണിച്ചു. ഞാൻ ഉപ്പയെ കണ്ടത് പോലെ..
” ഉപ്പ എന്റെ നേരെ മുന്നിലേക്ക് എന്ന പോലെ കൈ ചൂണ്ടി..
അവിടെ കുട്ടിയേയും പിടിച്ചു നിൽക്കാൻ പറ്റാത്തത് കൊണ്ട് തന്നെ എനിക്ക് പ്രിയപെട്ടവളും മോളും ഇരിക്കുന്നുണ്ടായിരുന്നു..
ഞാൻ ട്രോളി ഉന്തി വേഗത്തിൽ അവർക്ക് അരികിലേക് ചെന്നു..
ഉപ്പയും അവളും മോളും മാത്രമേ വന്നിട്ടുള്ളൂ… വീട്ടിൽ നിന്നും… “
“എന്നെ കണ്ടതും ഒരു പരിചയക്കാരനെ പോലെ മോളൂസ് പല്ല് കാണിച്ചെന്ന പോലെ ചിരിക്കാൻ തുടങ്ങി…
മുന്നിൽ മുകളിൽ രണ്ടും താഴെ രണ്ടും…
ഞാൻ അവളെ എന്നിലേക്കു കെട്ടിപുണരാനായി കൈ നീട്ടിയെങ്കിലും അവൾ ഉമ്മയെ നോക്കി..”
“മോളെ ഉപ്പയാ…
ഉപ്പാ…
ഉമ്മാന്റെ ഫോണിൽ ഒരു മത്തങ്ങാ തലയനെ കാണാറില്ലേ…അയാളാണ് …”
അവൾ എന്നെ ചൂട് പിടിപ്പിച്ചു കൊണ്ട് കളിയായി പറഞ്ഞു…
“അവൾ പറഞ്ഞതും അവൾ എന്നെ ഒന്ന് കൂടെ നോക്കി… അവളുടെ വേണ്ടപ്പെട്ട ആരോ ആണെന്ന ബോധത്തോടെ എന്റെ കൈകളിലേക് വന്നു…
ഞാൻ എത്രയോ മാസമായി ആഗ്രഹിക്കുന്ന കാര്യം ആയത് കൊണ്ട് തന്നെ എന്റെ രണ്ട് കയ്യിലുമായി ഉയർത്തി ഒന്ന് വട്ടം കറങ്ങി അത്യഹ്ളാദത്തോടെ…
അവളും കുഞ്ഞരി പല്ലുകൾ കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു…
അവളെ നെഞ്ചിലേക് ചേർത്തു അവളുടെ കുഞ്ഞു കവിളിൽ ഉമ്മ വെച്ചു ഒന്നല്ല പല വട്ടം എന്നിലേക്കു ഇറുക്കി പിടിച്ചത് പോലെ..”
“പോവല്ലേ…”
ഞാൻ എന്റെ പെണ്ണിനോട് ചോദിച്ചു ഉപ്പയെ നോക്കുവാനായി ചുറ്റിലും പരതി..
“ഉപ്പ എന്നെയും മോളെയും ശ്രദ്ധിച്ചു കുറച്ചു ദൂരെ എന്ന പോലെ നിൽക്കുകയായിരുന്നു..
ഞാൻ എന്റെ പെണ്ണിന്റെ കയ്യിലേക് മോളെ കൊടുത്തു.
പതിയെ ഉപ്പയുടെ അരികിലേക് നടന്നു.. ആ മനുഷ്യനെ ഞാൻ മറന്നതാണോ…
ഒരു കാലത്ത് ഉപ്പയും പ്രവാസി ആയിരുന്നു..
ഉപ്പയുടെ ആദ്യത്തെ മകനായ എന്നെ ഒരു ഫോട്ടത്തിലൂടെ പോലും കാണാൻ കഴിയാതെ ആ പ്രായത്തിലെ ഒന്നും ഒർമ്മയില്ലാതെ രണ്ട് കൊല്ലത്തോളം ഉമ്മാന്റെ ഫോട്ടോ തലക്കണിയുടെ അടിയിൽ വെച്ച് ഉറങ്ങിയ കഥയൊക്കെ എനിക്കറിയാം..
പിന്നെ ലീവിന് എന്നെ കാണാൻ വന്നു.. തിരികെ പോകുമ്പോൾ ഫോട്ടോ എടുത്തു കൊണ്ട് പോയതിന് ശേഷം ഉപ്പാന്റെ തലക്കണിക്ക് അടിയിൽ എന്റെയും ഉമ്മയുടെയും ഫോട്ടോ ആയിരുന്നു കുറെ കാലം”
“ഉപ്പ എന്റെ കാട്ടി കൂട്ടൽ കണ്ട് ചിലപ്പോൾ അതൊക്കൊ ഓർക്കുകയാവും..
ഞാൻ അരികിലേക് ചെന്നതും ഉപ്പ സലാം പറയാനായി കൈ നീട്ടി…
ഞാൻ ആ കൈ ഒന്ന് തൊട്ട് വിടർത്തി പിടിച്ചു ഉപ്പാന്റെ രണ്ട് കൈകൾക് ഇടയിലേക്ക് കയറി നെഞ്ചിലേക് ചേർന്ന് കെട്ടിപിടിച്ചു..
ഉപ്പായോട് സലാം മടക്കി എന്ന് കൊണ്ട്..”
“എന്റെ ഈ കെട്ടിപ്പിടുത്തം ഒരുപാട് ആഗ്രഹച്ചത് പോലെ എന്നെയും ഉപ്പ രണ്ട് കൈകൾ കൊണ്ട് ബലമായെന്നെ പോലെ ചേർത്ത് പിടിച്ചു..
കുറച്ചു നേരം ഞാൻ ഉപ്പാന്റെ രണ്ട് വയസ്സുകാരനായി… ആ നെഞ്ചിലെ ചൂടിലേക് ഒരുപാട് കാലത്തിനു ശേഷമെന്ന പോലെ അലിഞ്ഞു ചേർന്നു..
നിമിഷ നേരം കൊണ്ട് ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയ സന്തോഷത്താലോ ആ കൈകൾക്കുള്ളിലെ എന്റെ സുരക്ഷിതത്വമോ ആയിരിക്കാം എന്റെ കണ്ണുകൾ നിറഞ്ഞത്…ഉപ്പന്റെയും.. “
ബൈ
🥰