എഴുത്ത്:-നൗഫു
“തന്റെ വീട്ടിലെ എച്ചിൽ തിന്നാനാണോ ഞങ്ങളോട് ഭക്ഷണം ഒന്നും കഴിക്കേണ്ടന്ന് പറഞ്ഞത്…”
ഉച്ചക്കത്തെ ഭക്ഷണം കൊണ്ട് വന്ന പാത്രം തിരികെ കൊണ്ട് പോകാനായി വന്നപ്പോൾ ആയിരുന്നു റഷീദ് ഹമീദിനോട് ചൂടായി കൊണ്ട് പറഞ്ഞത്..
“അവന്റെ ഹീറ്റ് കണ്ടതും സത്യം പറഞ്ഞാൽ ഞങ്ങൾക് പേടിയായി..”
ഞങ്ങൾ എന്ന് പറഞ്ഞാൽ ആ സമയം കടയിൽ ഉണ്ടായിരുന്നവർക്ക്..
ഞാൻ നവാസ് … പിന്നെ രണ്ട് ഹിന്ദിക്കാരാണ് ഞങ്ങളുടെ കൂടെ കടയിൽ ഉള്ളത്…
തൊട്ടടുത്ത ഫാൻസി കടയുടെ ഓണർ ആണ് ഹമീദ്…
ഒരു മയത്തിൽ പറഞ്ഞാൽ മതിയെന്ന് ഞാൻ അവനോട് പറഞ്ഞതാണ്..
എന്നിട്ടാണ് പഹയൻ…”
“എന്തോ നല്ല കാലത്തിനു കടയിൽ ആ സമയം ഞാനും ആ രണ്ട് ഹിന്ദിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ…
ഇന്ന് ഹമീദിന്റെ വേഡിങ് ആനിവേയസറി ആയിരുന്നു..
അത് കൊണ്ട് തന്നെ ഇന്ന് ഉച്ചക്കുള്ള ഫുഡ് അവന്റെ വീട്ടിൽ നിന്നാണെന്നും ഞങ്ങളോട് പുറത്ത് നിന്നും ഒന്നും പ്രത്യേകം കഴിക്കരുതെന്നും അവൻ നേരത്തിനു കൊണ്ട് വരുമെന്നും പറഞ്ഞിട്ടായിരുന്നു ഉച്ചക്ക് മൂന്നു മണിയോളം അവനെ കാത്തു നിന്നത്..
വീട്ടിൽ വന്ന അതിഥികളിൽ ആരുടെയോ കയ്യിലായിരുന്നു അവൻ ഭക്ഷണം കൊടുത്തു വിട്ടത് തന്നെ…”
അഞ്ചു മണിക്ക് അവൻ പാത്രം എടുക്കാനായി വന്നപ്പോൾ അതിലെ ഒരു വറ്റു പോലും ആരും തിന്നാതെ അത് പോലെ തന്നെ വെച്ചത് കണ്ടിട്ടാണ് ഹമീദ് ചോദിച്ചത്..
“എന്തെടാ.. ആരും ഫുഡ് കഴിച്ചില്ലെന്ന്..
പാത്രം എടുത്തപ്പോൾ അതിന്റെ വൈറ്റ് കണ്ടിട്ടാവും തുറന്ന് പോലും നോക്കാതെ അവൻ ചോദിച്ചത്..”
“അല്ലെങ്കിൽ തന്നെ വിശന്നു നട്ട പിരാന്ത് പിടിച്ചു.. അവന്റെ പാത്രം തുറന്ന് നോക്കിയതും റഷീദ് ഒരു ബയ്യയോട് നമുക്ക് വേണ്ട ഭക്ഷണം പുറത്തു നിന്നും കൊണ്ട് വരാൻ പറഞ്ഞിരുന്നു..
അതിലെ ചോറെല്ലാം ആരോ കയ്യിട്ട് വിളയാടിയത് പോലെ ആയിരുന്നു…ഒട്ടും വൃത്തിയില്ലാത്ത പോലെ തീർത്തും വേസ്റ്റ് ആണെന്ന് പറയാം..
പോട്ടെ ഒരു ഭാഗത്തു നിന്നും എടുത്ത് നല്ല വൃത്തിയിൽ കൊണ്ട് വന്നാൽ അല്ലെ ഏത് ഭക്ഷണവും കഴിക്കാൻ തോന്നൂ…”
ഹമീദ് അത് ചോദിച്ചതും ഉള്ള പ്രസർ എല്ലാം തലയിൽ കയറ്റിയിട്ടാണ് റസീദ് ചോദിച്ചത്…
“തന്റെ വീട്ടിലെ എച്ചിൽ തിന്നാനാണോ ഞങ്ങളോട് ഭക്ഷണം ഒന്നും കഴിക്കേണ്ടന്ന് പറഞ്ഞത്…
കോഴിക്കും പട്ടിക്കും ഇതിനേക്കാൾ വൃത്തിയിൽ മനുഷ്യന്മാർ കൊടുക്കല്ലോ..”
അതും കൂടി പറഞ്ഞതും ഹമീദ് പാത്രം ഒന്ന് തുറന്ന് നോക്കി…
ഒന്നും മിണ്ടാതെ ആ പാത്രം എടുത്തു പോയി..
“റസീ… അത്രക്ക് വേണ്ടിയിരുന്നില്ല..”
ഹമീദ് പോയതും ഞാൻ റസീദിനോട് പറഞ്ഞു..
“എന്ന പിന്നെ നിനക്ക് തിന്നൂടെനിയോ അവന്റെ വേസ്റ്റ്..
ഞാൻ വർത്തമാനം പറയുമ്പോൾ സുജായി ചമഞ്ഞു ഇരിപ്പുണ്ടായിരുന്നല്ലോ…
ഇന്നത്തെ കാലത്ത് ആരേലും തിന്നോ ആ ഭക്ഷണം.. കൈ നീട്ടുന്നവർക്ക് പോലും കൊടുക്കാൻ പറ്റില്ലല്ലോ…“
ഹമീദ് പറഞ്ഞതും എനിക്കൊരു ഉത്തരം ഇല്ലായിരുന്നു..
പിറ്റേന്ന് ഉച്ചക്ക് ഒരു മണി.. ഭക്ഷണം കഴിക്കാനായി ഓരോരുത്തർ പുറത്തേക് ഇറങ്ങാൻ നേരത്തായിരുന്നു ഹമീദ് കടയിലേക്ക് വീണ്ടും വന്നത്..
“നല്ല ധം ഇട്ട പൊട്ടിക്കാത്ത ഒരു ചെമ്പും ഉണ്ടായിരുന്നു അവന്റെ കൈയിൽ..”
“റസീയേ…
സോറി ടാ…ഇന്നലത്തെ തിരക്കിന് ഇടയിൽ ഇങ്ങോട്ട് കൊടുത്തയക്കുന്ന ഫുഡ് ഞാൻ നോക്കാൻ മറന്നു..
എന്റെ തെറ്റാണ്…
ഒരാൾക്കു കഴിക്കാൻ പറ്റുന്നതാണോ ഞാൻ കൊടുത്തയക്കുന്നതെന്ന് നോക്കേണ്ടതായിരുന്നു…
സോറി.. “
അവൻ റസീദിനോട് പറഞ്ഞതും..
“അയ്യേ…
ഞാൻ അപ്പോഴത്തെ ദേശ്യത്തിന് പറഞ്ഞു പോയതാണ്…
ഒരാൾക്കു ഫുഡ് കൊടുക്കുമ്പോൾ നമ്മൾ കഴിക്കുന്നതിലും നല്ലത് കൊടുക്കാൻ ശ്രമിക്കണം..നീ അറിഞ്ഞു കൊണ്ടായിരിക്കില്ല എന്ന് എനിക്ക് പിന്നെയാ തോന്നിയത്..
നിന്റെ മനസ് വിഷമിച്ചെങ്കിൽ എന്നോട് നീ പൊറുക്കണേ…”
റഷീദ് അവനെ കെട്ടിപിടിച്ചു പറഞ്ഞതും ഞങ്ങൾ എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു…
ബൈ
. 🥰