ധ്വനി ~~ ഭാഗം 43 ~ എഴുത്ത്:- അമ്മു സന്തോഷ്

മീറ്റിംഗ് നീണ്ടു പോകുന്നത് കണ്ടു അവൻ അസ്വസ്ഥതയോടെ വാച്ചിൽ നോക്കി ഏഴര കഴിഞ്ഞു

നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചത് പോലെ ഇടയ്ക്ക് ഒരു ടീ ബ്രേക്ക്‌ വന്നു

അവൻ ദീപയുടെ അരികിൽ ചെന്നു

“ദീദി I am not well. can I?”

അവന്റെ മുഖം കണ്ടപ്പോ അവർക്കും തോന്നി എന്തോ സുഖമില്ലാത്തത് പോലെ.

“പൊയ്ക്കോളൂ വിവേക് ഞാൻ എന്തെങ്കിലും പറഞ്ഞോളാം “

അവന് ആശ്വാസമായി

സത്യത്തിൽ ഓരോട്ടമായിരുന്നു സ്വന്തം കാർ ആയിരുന്നു അവൻ അന്ന് എടുത്തത്

നഗരത്തിൽ എത്തുമ്പോൾ  ഏതോ രാഷ്ട്രീയ പാർട്ടിയുടെ മിന്നൽ പ്രകടനം റോഡ് ബ്ലോക്ക്‌

അവിടെ നിന്ന് വഴി തിരിഞ്ഞു വീണ്ടും സമയം പോകുകയാണ്

ഒടുവിൽ ധ്വനിയിലെത്തി കാർ പാർക്കിംഗ് ഒക്കെ ഫുൾ

അവൻ കണ്ട ഒരു സ്ഥലത്ത് ഇട്ടിട്ട് വേദിയിലേക്ക്  ഓടി

പാട്ട് ഉയർന്നു കേൾക്കാം

അവൾ നേരെത്തെ ചെയ്തു കാണിച്ചിട്ടുള്ളതാണ്

“kammli… kammli.”എന്നാ ഹിന്ദി ഗാനം

ആ രംഗത്തെ അതേ പോലെ recreate ചെയ്താണ് ചെയ്യുന്നത്
ഒത്തിരി പ്രാക്ടീസ് ചെയ്തിരുന്നു

ഒരു പാട് ladders ropes slopes ഒക്കെ യൂസ് ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു

അതിലേതെങ്കിലും ഒന്നിൽ അവൾ ചiതി ഒളിപ്പിച്ചാൽ..?

വേദി ധ്വനിയുടെ സ്റ്റേജിലാണ്

വലിയ സ്റ്റേജ് ആണ്

ധാരാളം സ്ഥലം ഉണ്ട്. അവിടെ ആൾക്കാർക്ക് ഇരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്

കസേരകൾ നിറഞ്ഞിട്ട് ആൾക്കാർ പിന്നിൽ കൂടി നിൽക്കുന്നുണ്ട്

അവൻ ഒരു വശത്ത് കൂടി മുന്നിലേക്ക് ചെന്നു ഡാൻസ് ഏകദേശം പകുതിയായി

കയ്യടികൾ ഉയരുന്നുണ്ട്

അവൻ അവളുടെ മെയ്‌വഴക്കം നോക്കി നിന്നു പോയി

അവന്റെ കണ്ണുകൾ ചുറ്റുപാടും ഒന്ന് സഞ്ചരിച്ചു

ഒരിടത്ത് നന്ദന അവളുടെ മുഖത്ത് പൈശാചികമായ ഒരു ഭാവം

അവളുടെ കണ്ണുകൾ ഉയരത്തിലെ റോപ്പിലാണ്അ വൻ അങ്ങോട്ടേക്ക് നോക്കി

പ്രത്യക്ഷത്തിൽ കുഴപ്പമില്ല പക്ഷെ അവന്റെ കണ്ണുകൾ x ray കണ്ണുകൾ പോലെ… വീണ്ടും അതിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു

ശ്രീ ഒരു റോപ്പിലേക്ക് അനായാസം കയറി പോകുകയാണ്. അവിടേ നിന്നു മറ്റൊന്നിലേക്ക്പി ന്നെ തല കീഴായി ഒരു സെക്കന്റ്‌

റോപ് ഒന്ന് താഴേക്ക് ചായുന്നു ശ്രീയോന്ന് അമ്പരക്കുന്നു വീണ്ടും റോപ്പിന്റെ ഒരു കണ്ണി പൊട്ടിയ പോലെ അവന് തോന്നി

അവൾ തൂങ്ങി കിടക്കുന്നത് ഒരു പാട് ഉയരത്തിലാണ്

താഴെ വീണാൽ സേഫ്റ്റി ബെഡ് ഉണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട്

പക്ഷെ അവൾ താഴേക്ക് ആവില്ല വീഴുക

പമ്പരം പോലെ ചുറ്റി കറങ്ങുന്ന ഒരു നൃത്ത രൂപമാണ്

തെറിച്ചു സദസ്സിന്റെ ഇടയിലേക്കോ കല്ലിലേക്കോ മറ്റൊ വീഴും

ശ്രീ നില തെറ്റിയ പോലെ ഒന്ന് ചുറ്റി അവൾ താഴേക്ക് നോക്കി സൈഡിൽ വിവേക്

അവന്റെ നോട്ടം കൃത്യമായി അവളിൽ എത്തി

“ചാടിക്കോ “എന്ന് അവൻ ആംഗ്യം കാണിക്കുന്നു

ആ നിമിഷം അവൾ പിടി വിട്ടു

റോപ്പ് പൂർണമായും പൊട്ടുന്നതവൻ കണ്ടു

ശ്രീ താഴേക്ക്

സ്റ്റേജിനു കുറച്ചു മുന്നിലായിട്ട് വിവേക് ഓടി കാണികൾ മുഴുവൻ നിലവിളിച്ചു കൊണ്ട് എഴുനേറ്റു പോയി

വിവേകിന്റെ നീട്ടിയ കൈകളിലേക്ക് അവൾ വന്നു വീണു

അവൾ വീണ ശക്തിയിൽ അവനും വീണു പോയി

താഴേക്ക് വീഴുമ്പോൾ കൈയും കാലുമൊക്കെ വശങ്ങളിൽ ഇടിച്ചാണ് അവൾ വീണത്

താഴേക്ക് നേരേ വീഴുകയായിരുന്നില്ല

ഒന്ന് വട്ടം കറങ്ങി തെറിച്ച് വീഴുകയായിരുന്നു

വിവേക് അവളെ നെഞ്ചിലെടുത്തു കൊണ്ട് പതിയെ എഴുന്നേറ്റു

അയ്യോ എന്റെ മോളെ എന്നൊരു നിലവിളിയോടെ വീണയും കൃഷ്ണകുമാറും അവർക്കരികിലേക്ക് ഓടിയെത്തി

അച്ഛനും അമ്മയും മീരയും ഒക്കെ അരികിലേക്ക് എത്താനാവാതെ ദൂരെ ആയിപ്പോയി

ആൾക്കാർ കൂടി

അവൻ അവളെ ഒന്ന് കുലുക്കി

“ശ്രീ are you ok?”

അവൾ പേടിച്ചു പോയിരുന്നു

എങ്കിലും ചിരിക്കാൻ ശ്രമിച്ചു

പിന്നെ നേരേ നിൽക്കാനും കാല് പെട്ടെന്ന് വേദനിച്ചിട്ട് അവന്റെ കയ്യിൽ തൂങ്ങി അവൾ

“ഈശ്വര രക്തം ആരോ പറഞ്ഞു..”

വശങ്ങളിൽ എവിടെയോ ഇടിച്ചു മുറിഞ്ഞതാണ്

കയ്യിലുമുണ്ട് മുറിവുകൾ

“ഹോസ്പിറ്റലിൽ കൊണ്ട് പോകാം”

അവൻ കൃഷ്ണകുമാറിനോട് പറഞ്ഞു

“വേണ്ട. പ്രോഗ്രാം മുടങ്ങരുത്. ഇനിയും ഒരെണ്ണം കൂടിയുണ്ട് എന്റെ. എനിക്ക് ചെയ്യണം “

“ഈ കാല് വെച്ചിട്ടോ? വേണ്ട “

കൃഷ്ണകുമാർ പറഞ്ഞു

“വേണം എനിക്ക് ചെയ്യണം. ഞാൻ ഇത് ഏട്ടന്റെ കൂടെ പോയി ഡ്രസ്സ്‌ ചെയ്തിട്ട് വരാം. എന്റെ ആ ഡാൻസ് ലാസ്റ്റ് ആക്കിയ മതി.”

അവൾ തീർത്തു പറഞ്ഞു

വിവേക് അവളെ ചേർത്ത് പിടിച്ചു

“നടക്കാമോ?”

“ഉം കുഴപ്പമില്ല”

“മോളെ പൊന്നുമോളെ അത് വേണ്ട ക്യാൻസൽ ചെയ്യാം” വീണ പൊട്ടിക്കരഞ്ഞു

അപ്പോഴേക്കും രാജാഗോപാലും വിമലയും മീരയും അവർക്ക് അരികിലെത്തി

അയാളുടെ മുഖത്തെ ആധിയും കണ്ണീരും ശ്രീ കണ്ടു

“എനിക്കൊന്നുമില്ല അച്ഛാ.. ഒന്നുമില്ല. ഞാൻ ഒന്ന് പോയിട്ട് വേഗം വരാം “

അദ്ദേഹം അവളുടെ ശിരസ്സിൽ ഒന്ന് അമർത്തി

പോയിട്ട് വരാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു

വിവേക് നന്ദന നിക്കുന്നിടത്തേക്ക് നോക്കി

അവിടം ശൂന്യമായിരുന്നു

അവൾ എവിടെ പോയി

താൻ കണ്ടതാണവളെ

പിശാച്

അവൻ കാർ ഓടിക്കുമ്പോൾ നിശബ്ദനായിരുന്നു

“റോപ് ശരിക്കും നോക്കിയിട്ടാ ചെയ്തത്. ഡബിൾ ചെക്ക് ചെയ്തിരുന്നു “

അവൻ ഒന്ന് മൂളി

“ആരും അവിടെ വന്നിട്ടില്ല.. സേഫ് റൂമിലാ സൂക്ഷിരുന്നത് “

അവൻ അതിനും മൂളിയതേയുള്ളു

“നന്ദേച്ചി..?”

അവൻ ഒന്ന് നോക്കി

“പക്ഷെ നന്ദേച്ചി അവിടെയെങ്ങും വന്നിട്ടില്ല. ഈ സംശയം ഉള്ളത്  കൊണ്ട് ഞാൻ എപ്പോഴും നോക്കിയിരുന്നു. ഇതെങ്ങനെയോ അബദ്ധം..”

അവൻ ഒന്നും പറഞ്ഞില്ല

അവന്റെ കണ്മുന്നിൽ അപ്പോൾ അവൾ കറങ്ങി വീഴുന്ന ദൃശ്യം മാത്രമായിരുന്നു. അവിടെ താൻ ഇല്ലായിരുന്നെങ്കിൽ ചിതറി പോയേനെ തല…

അവന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു

അവൾ ആ കയ്യിൽ പിടിച്ചു

“കാർ ഒന്ന് നിർത്തൂ പ്ലീസ് “

അവൻ കാർ നിർത്തി

അവൾ ആ മുഖം കയ്യിൽ എടുത്തു കണ്ണീർ തുടച്ചു കൊടുത്തു

“ഒന്നും സംഭവിച്ചില്ലല്ലോ ഏട്ടാ “

അവൻ അവളെ വരിഞ്ഞടുക്കി തെരുതെരെ ചുംiബിച്ചു

പിന്നെ പൊട്ടിപൊട്ടി കരഞ്ഞു

ശ്രീക്ക് ശ്വാസം. മുട്ടി

“എന്റെ പൊന്നിങ്ങനെ വിഷമിക്കല്ലേ. എനിക്കൊന്നുമില്ല. നോക്ക് “

അവൻ മെല്ലെ ശാന്തനായി

പിന്നെ ആ കാല് എടുത്തു നോക്കി

രക്തം നിന്നിരിക്കുന്നു

tights കുറച്ചു മുകളിലേക്ക് ആക്കി നോക്കി

എന്തോ തറഞ്ഞിട്ടുണ്ട്

“ഒരാണി “

“ശ്രീ? ” അവൻ വിളിച്ചപ്പോൾ അവൾ നോക്കി

“ആഴ്ന്നിറങ്ങിയിട്ടുണ്ട് ശ്രീ.ചിലപ്പോൾ സർജറി വേണ്ടി വരും. മൈനർ സർജറി “

“ഞാൻ ചിലപ്പോൾ ഏട്ടൻ ഡോക്ടർ ആണെന്നുള്ളത് മറക്കും..”

അവൾ പുഞ്ചിരിച്ചു

“നമുക്ക് വേഗം ഹോസ്പിറ്റലിൽ പോകാം ” അവൻ വീണ്ടും കാർ സ്റ്റാർട്ട്‌ ചെയ്തു

ഹോസ്പിറ്റലിൽഎത്തി ഡോക്ടർ നോക്കി

“ഇതെന്തു പറ്റിയതാ?”

അവൾ കാര്യം പറഞ്ഞു

“എന്റെ ദൈവമേ ഇതിൽ തീർന്നല്ലോ അത് തന്നെ വലിയ കാര്യം.. ഞാൻ ഒന്ന് നോക്കട്ടെ കുറച്ചു വേദന ഉണ്ടാകും “

അവൾ അവനെ നോക്കി

ഡോക്ടറും

“husband?”

“രണ്ടാഴ്ച കഴിഞ്ഞാൽ “

ഒരു നിമിഷം അതിന്റെ അർത്ഥം ആലോചിച്ചു നിന്നിട്ട് പീടി കിട്ടിയ പോലെ ഡോക്ടർ തലയാട്ടി

“ചന്തുവേട്ടൻ ഡോക്ടർ ആണ് ” അവൾ അവന്റെ ഷർട്ടിൽ പിടിച്ചു

“ആഹാ എവിടെ?”

“ഇല്ല ഞാൻ മെഡിസിൻ പാസ്സയിട്ട് സിവിൽ സർവീസ്.. ഇപ്പൊ ഇവിടെ അസിസ്റ്റന്റ് കളക്ടർ “

ഡോക്ടർ കുറച്ചു നേരം നോക്കിയിരുന്നു പോയി

“വിവേക് സുബ്രഹ്മണ്യം?”

“അതേ “

“ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട് പക്ഷെ ഇപ്പൊ നല്ല മാറ്റമുണ്ട് “

“ഡോക്ടറെ പിന്നെ ഡീറ്റെയിൽസ് അറിഞ്ഞ പോരെ എന്റെ കാല്? ഇനി ബാക്കി ചെന്നിട്ട് പ്രോഗ്രാം ഉണ്ട് “

“ഈ കാലും വെച്ചോണ്ടോ?”

“അത് കുഴപ്പമില്ല പെട്ടെന്ന് ഡ്രസ്സ്‌ ചെയ്തു തന്നാ മതി “

വിവേക് അവളെ ഒന്ന് ചേർത്ത് പിടിച്ചു

“നമുക്ക് നോക്കിട്ട് ചെയ്യാം സ്കാനിംഗ് xray അത് കഴിഞ്ഞു ഓപ്പൺ ചെയ്താൽ മതി “

“ഓക്കേ “

ഡോക്ടർ അത് പറഞ്ഞേർപ്പാട് ചെയ്തു കുറച്ചു സമയം കൊണ്ട് അത് കഴിഞ്ഞു

“ആണി ഭാഗ്യത്തിനാണ് എല്ലു തുളയ്ക്കാതെ പോയത്..ഓപ്പൺ ചെയ്തേക്കാം. ലോക്കൽ അനസ്തീഷ്യ കൊടുക്കണം. ഇല്ലെങ്കിൽ അറിയാല്ലോ..”

“അതൊന്നും വേണ്ട എനിക്ക് പ്രോഗ്രാമിന് പോകണം ചന്തുവേട്ടാ പ്ലീസ് പറ “

“നമുക്ക് അത് ഓപ്പൺ ചെയ്യാം. നെയിൽ എടുത്തിട്ട് ബാക്കി നോക്കാം “

അത് ചെയ്യുമ്പോൾ ശ്രീ ചന്തുവിന്റെ നെഞ്ചിൽ മുഖം അമർത്തി പല്ല് കടിച്ച് പിടിച്ചു

“തീർന്നു “

ഡോക്ടർ പറഞ്ഞു

“നല്ല ധൈര്യം ഉള്ള ആളാണല്ലോ..”

അവൾ മെല്ലെ ചിരിച്ചു

കയ്യിൽ ചെറിയ ചതവായിരുന്നു

“രണ്ടു ദിവസം കഴിഞ്ഞു ഒന്ന് വരണം കേട്ടോ “

അവൾ തലകുലുക്കി

“എന്നെ കൊണ്ട് വരണം ന്ന് “

അവൾ ചന്തുവിനെ തോണ്ടി
ഡോക്ടർ ചിരിച്ചു

“ആള് ഭയങ്കര സ്മാർട്ട്‌ ആണല്ലോ,

“അതല്ലേ നിലത്തോട്ട് ദേ പൊത്തോ എന്ന് പറഞ്ഞു വീണത്?”

ഡോക്ടർ പൊട്ടിച്ചിരിച്ചു പോയി

“ഇനി കുട്ടി ഡാൻസ് ചെയ്യണ്ട വേദന വരും “

“ഹേയ്.. ചന്തുവേട്ടൻ ഉണ്ടല്ലോ കൂടെ He is my painkiller.. അല്ലെ?”

അവൻ അവളെ ചേർത്ത് ഒന്ന് പിടിച്ചു

ഡോക്ടർ ഒരു സെക്കന്റ്‌ ആ സ്നേഹം നോക്കി നിന്നു പോയി

“അപ്പൊ ശരി വിവേക് കാണാം “

അവൻ തലകുലുക്കി

തിരിച്ചു വരുമ്പോൾ അവൾ അവനെ ഒന്ന് തൊട്ട് വിളിച്ചു

“അതേയ് ഒരു painkiller ഇപ്പൊ തന്നെ തന്നേക്ക് “

അവളുടെ മുഖത്ത് കള്ളച്ചിരി

അവൻ ആ നെറ്റിയിൽ മെല്ലെ ചുണ്ടമർത്തി

“ഇതല്ല മറ്റേത്… ഫ്രഞ്ച് “

അവൾ ചുണ്ടിൽ തൊട്ടു

അവനാ മുഖം കയ്യിൽ എടുത്തു

“ഞാൻ പിടി വിട്ടു ചാടാൻ പറഞ്ഞപ്പോൾ അത്രയും ഉയരത്തിൽ നിന്ന് മോളെന്ത് ധൈര്യത്തിലാണ് ചാടിയത്? എന്റെ കൈ പിഴച്ചു പോയിരു ന്നെങ്കിൽ…?”

“എന്റെ ചന്തുവേട്ടൻ പറഞ്ഞാൽ മരണത്തിലേക്ക് പോലും ശ്രീ നടന്ന് പോകും.. ഒന്നും ചോദിക്കില്ല..”

അവനവളെ നെഞ്ചോട് ചേർത്ത് അമർത്തി പിടിച്ചു കരഞ്ഞു പോയി

“ഉമ്മ താ “ശ്രീ ആ ചുണ്ടിൽ ഒന്ന് തൊട്ടു

ഹൃദയം പിടയുന്നുണ്ടായിരുന്നെങ്കിലും അവനാ ചുണ്ടിലേക്ക് ചുണ്ടുകൾ ചേർത്തു

തുടരും….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *