അവൻ എന്തോ അയാളോട് പറയാൻ ശ്രമിക്കുന്നുണ്ടേലും അയാൾ അതൊന്നും കേൾക്കാൻ പോലും ശ്രമിക്കാതെ നിഷ്കരുണം എന്നോണം..

എഴുത്ത്:-നൗഫു

“ഇറങ്ങേടാ നായെ…

എന്റെ കടയിൽ നിന്ന്…”

തൊട്ടടുത്ത കടയിലേ ഹസീബിക്ക ഉച്ചത്തിൽ ഒച്ചയിട്ട് ചീത്ത പറയുന്നത് കേട്ടാണ് ജ്യൂസ് അടിച്ചു കൊണ്ടിരുന്ന ഞാൻ അങ്ങോട്ട് പോയി നോക്കിയത്..

ആ കടയിൽ എട്ടു മാസത്തോളമായി ജോലി ചെയ്തിരുന്ന ഇരുപത് വയസുള്ള ഫൈസൽ എന്ന ചെക്കനെ ഉന്തി തള്ളി യെന്ന പോലെ പുറത്തേക് ആകുന്നതാണ് ഞാൻ കണ്ടത്..

അവൻ എന്തോ അയാളോട് പറയാൻ ശ്രമിക്കുന്നുണ്ടേലും അയാൾ അതൊന്നും കേൾക്കാൻ പോലും ശ്രമിക്കാതെ നിഷ്കരുണം എന്നോണം..

അവനെ പുറത്തേക്ക് തള്ളിയതും അവൻ എന്റെ മേലെ ആയിരുന്നു വന്നു നിന്നത്..

“എന്താ ഇക്കാ..

എന്താ പ്രശ്നം..”

അവനെ കൈ കൊണ്ട് പിടിച്ചു തൊട്ടപ്പുറത്തേക് മാറ്റി കൊണ്ട് ഞാൻ ചോദിച്ചു..

അപ്പോളേക്കും അവിടെ അങ്ങാടിയിൽ വന്ന പലരും കൂട്ടം കൂടി നിന്നിരുന്നു..

“ഇവനെ..

ഇവനെ വിശ്വാസിച്ചല്ലേ ഞാൻ ഈ കട ഏല്പിച്ചു പോകാറുള്ളത്..

എന്റെ മോനെ പോലെയല്ലേ ഞാൻ ഇവനെ കണ്ടിട്ടുള്ളത്…”

ഇക്ക എന്റെയും അവന്റെയും മുഖത്തേക് നോക്കി കൊണ്ട് തുടർന്നു…

“എന്നിട്ട് ഇന്ന് ഞാൻ വരുമ്പോൾ…

ഇവനുണ്ട്….

ഇവനുണ്ട്…

വലിപ്പിൽ നിന്നും കുറച്ചു രൂപ ആരും കാണാതെ എന്ന പോലെ മാറ്റി വെക്കുന്നു..

കുറെ ദിവസമായിട്ടുണ്ടാവും ഇവനിതു തുടങ്ങിയിട്ട്..

ഞാനിന്ന് കുറച്ചു നേരത്തെ വന്നത് കൊണ്ട് ഇന്നെങ്കിലും ഇത് കാണാൻ പറ്റി…

കള്ളൻ…”

ആളുകൾ എല്ലാം കേൾക്കെ അവനൊരു കള്ളനാണെന്ന് അയാൾ ഉറക്കെ പറഞ്ഞതും അവൻ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി..

തല താഴ്ത്തി അഭിമാനത്തിന് മുറിവേറ്റവനെ പോലെ…

“എന്നാലും ഇത് കുറച്ചു കൂടി പോയി ഇക്കാ.. നാട്ടുകാർ കേൾക്കേ ഇങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല.. “

അവന്റെ ആ പോക്ക് കണ്ടു വിഷമം തോന്നി ഞാൻ അയാളോട് പറഞ്ഞു..

“നാട്ടുകാർ കേൾക്കട്ടെ ടോ..

അനക്കറിയോ…

രണ്ട് മൂന്നു മാസമായി ഈ കടന്റെ വാടക ഞാൻ കൊടുത്തിട്ട്…

ആഴ്ച പലിശക്ക് വാങ്ങിച്ച അണ്ണൻ വരുമ്പോൾ ഞാൻ ഒളിച്ചു നിൽക്കുകയാണ് പതിവ്…

ഇവിടെ സാധനങ്ങൾ ഇറക്കിയ പൈസ പോലും പല സെയിൽസ് വണ്ടിക്കും കൊടുക്കാനുണ്ട്…

അങ്ങനെ എടുത്താൽ തീരാത്ത കടം കൊണ്ട് ഞാൻ നട്ടം തിരിയാണ് ഇവിടെ.. അപ്പോയാ ആ നാiയിന്റെ മോൻ…”

അവനോടുള്ള ദേഷ്യം മുഴുവൻ പല്ല് കൊണ്ട് കടിച്ചു പിടിച്ചു അയാൾ കടയിലേക്ക് കയറി പോയി…

അവിടെ കൂടിനിന്നവർ ഓരോരുത്തരും അവനെ കുറിച്ച് ഓരോന്ന് പിറു പിറുത്തു കൊണ്ട് പിരിഞ്ഞു…

“തമ്പി, ഈ ആഴ്ചയിലെ അടവ് കൊടുങ്കെ..”

പിറ്റേന്ന് ഉച്ച സമയത്തായിരുന്നു പലിശക്കാരൻ അണ്ണൻ എന്റെ കടയിലേക്ക് വന്നു കൊണ്ട് ചോദിച്ചത്..

“പത്തായിരമോ പതിനഞ്ചായിരമോ ആഴ്ച അടവിന് അയാളുടെ അടുത്തു നിന്നായിരുന്നു എടുക്കാറുള്ളത്..

ആഴ്ചയിൽ ആയിരം വെച്ച് തിരികെ കൊടുക്കണം.. കൃത്യമായി കൊടുക്കുന്നത് കൊണ്ട് തന്നെ അണ്ണന് എന്നോട് ഒരു മതിപ്പൊക്കെ ഉണ്ട്.. “

“അന്നത്തെ ആയിരവും കൊടുത്തു ഇക്കയുടെ കടയുടെ ഭാഗത്തേക് തിരിഞ്ഞു അങ്ങോട്ട് നടക്കവേ അയാൾ പെട്ടന്ന് തന്നെ തിരിഞ്ഞു ഇങ്ങോട്ട് തന്നെ നടന്നു..

പോച്,

പോച് മറന്നേ പോച്ചെന്ന് പറഞ്ഞു കൊണ്ട്.. “

“എന്താ അണ്ണാ എന്ത് പറ്റി..

അയാൾ വരുന്ന വഴിയിൽ എന്തേലും മറന്നോ എന്ന് വിചാരിച്ചു ഞാൻ ചോദിച്ചു.. “

“അതൊന്നുമില്ല തമ്പി…

അങ്കെ ഇരിക്കുന്ന തമ്പി ഇല്ലേ, ചിന്ന കൊളന്ത അവൻ കഴിഞ്ഞ വാട്ടി എന്റെ കടമെല്ലാം മുടിച്ച് കാർഡ് തിരികെ വാങ്ങിട്ടെ…

അത് മറന്നു ഞാൻ വീണ്ടും ആ കടയിലേക്ക് തന്നെ പോവായിരുന്നു.. “

അയാൾ അതും പറഞ്ഞു പോകാൻ നിന്നപ്പോൾ അയാളെ ഞാൻ പിടിച്ചു നിർത്തി ചോദിച്ചു..

“ഏത് കൊളന്ത അണ്ണാ”

“ആ കേസർ ആയി ഇരിപ്പാലെ.. പത്തിരുപതു വയസുള്ള കൊളന്ത അവൻ പേര്…

അയാൾ ഒന്ന് ഓർത്തു..

ആ കിടച്ചാച്ച്..

ഫസൽ.. ഫസൽ..”

“ഫസൽ അല്ല അണ്ണാ.. ഫൈസൽ..”

ഞാൻ അയാളെ തിരുത്തി കൊണ്ട് പറഞ്ഞതും അയാൾ പറഞ്ഞു..

“എനിക്ക് അപ്പിടിയെ വരൂ..”

ഞാൻ അയാളെയും കൊണ്ട് പെട്ടന്ന് തന്നെ അടുത്ത കടയിലെ ഇക്കയെ കാണാനായി പോയി…

“ഇക്കാ.. ഇക്കാ “

എന്നുറക്കെ വിളിച്ചു കൊണ്ട്..

ഇക്ക ആ സമയം മുന്നിലെ കേസർ ടേബിളിൽ കുറച്ചു ബില്ലുകൾ നോക്കി ഇരിക്കുകയായിരുന്നു..

“ഇക്കാ നിങ്ങൾ അറിഞ്ഞോ.. ഇയാൾ..”

“ഇയാളുടെ കടം മുഴുവൻ അവൻ വീട്ടിയിരുന്നു അല്ലെ…”

ഞാൻ അങ്ങോട്ട് പറയുന്നതിന് മുമ്പ് തന്നെ ഇക്ക എല്ലാം അറിഞ്ഞത് പോലെ എന്നോട് പറഞ്ഞു..

“ഇത് കണ്ടോ..

ഞാൻ ഇയാളുടെ പൈസ കൊടുക്കാനായി കാർഡ് എടുക്കാൻ അടിയിലേ വലിപ്പ് തുറന്നതാ..

ഇയാളുടെ പൈസ മുഴുവൻ കഴിഞ്ഞ ആഴ്ച അവൻ അടച്ചു തീർത്തിട്ടുണ്ട്..

മൂന്നു മാസത്തെ വാടക കൊടുത്തു വീട്ടിയ കടലാസും ഉണ്ട് ഇതിൽ.. അടുത്ത മാസത്തേക്കുള്ള പൈസ പോലും അവൻ കരുതി വെക്കാൻ തുടങ്ങിയിരുന്നു…

ഇത് നോക്കിയേ…

ഇക്ക ഒരു ബില്ലും അതിൽ കുറച്ചു പൈസയും വെച്ച ഒരു ഫയൽ എനിക്ക് നേരെ നീട്ടി..

അടുത്ത തിങ്കളായച്ച വരേണ്ട വണ്ടിക്കാരനുള്ള പൈസയാണ്..

ഞാൻ ഇവിടെ നട്ടം തിരിയുമ്പോൾ…

അവനെന്റെ ഓരോ കടങ്ങളും അക്കമിട്ടത് പോലെ വെട്ടി കൊണ്ടിരിക്കുകയായിരുന്നു..

ഇതൊന്നും എന്നെ അറിയിക്കാതെ… പൂർണ ഉത്തരവാദിത്വത്തോടെ…

ഞാൻ ആണേൽ വായിൽ വന്നതെല്ലാം അവനെ വിളിക്കുകയും ചെയ്തു.. എനിക്കവനോട് മാപ്പ് പറയണമെടാ…

അവനെവിടെ ഉണ്ട്…”

ഇക്ക എന്നോട് ചോദിച്ചു..

“അവനിന്നലേ എന്നെ കാണാൻ വന്നിരുന്നു രാത്രി..

ബാംഗ്ലൂർ പോകാനെന്നു പറഞ്ഞു കൂട്ടുകാരന്റെ അടുത്തേക്… അവിടെ എന്തോ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്…

പിന്നെ.. അവൻ ഇന്നലെ പോകുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു..ഞാൻ കള്ളനല്ലെന്ന്… നിങ്ങളോട് അവനൊരു ദേഷ്യവും ഇല്ലെന്നും…

പക്ഷെ ഇത്രയൊക്കെ അവൻ ഇവിടെ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നില്ല..

കയ്യിലിരുന്ന മാണിക്യത്തെയാണ് അതിന്റെ വിലയറിയാതെ ഇങ്ങള് കുപ്പയിലേക്ക് വലിച്ചെറിഞ്ഞത്…

ഇങ്ങക്ക് എന്തായാലും സമാധാനിക്കാം നിങ്ങളെ ഒരു സൈഫ് സോണിൽ ആക്കിയിട്ടാണ് അവൻ പോയത്..

ഇൻശാഅല്ലാഹ്‌ അവൻ രക്ഷപ്പെടും…”

അതും പറഞ്ഞു അവന്റെ ഇന്നലത്തെ മുഖം മനസ്സിൽ കണ്ടു ഞാൻ അവിടെ നിന്നും ഇറങ്ങി എന്റെ കടയിലേക്ക് നടന്നു…

ബൈ

🥰❤️

Leave a Reply

Your email address will not be published. Required fields are marked *