എന്റെ ചേച്ചിക്കും കുടുംബത്തിനും കുറച്ച് ആഹാരം കൊടുത്തതിനാണോ സ്മിതേ നീ ഇങ്ങനെ കണക്ക് പറയുന്നത്. നാണം ഇല്ലേ നിനക്കിങ്ങനെ സംസാരിക്കാൻ…….

_lowlight _upscale

പണി

Story written by Devaamshi deva

ഞായറാഴ്ച രാവിലെ പുറത്തു പോയ കെട്യോൻ കൈയ്യിൽ വലിയ രണ്ട് കവറുമായി കയറി വരുന്നത് കണ്ടപ്പോഴേ അമ്മായി അമ്മ ഫോണും എടുത്ത് പുറകിലെ മുറ്റത്തേക്ക് ഇറങ്ങി.

ഇടക്കിത് പതിവാണ്.?ചില ഞായറാഴ്കളിൽ ചിക്കനോ മട്ടനോ വിലകൂടിയ മീനോ ഒക്കെ ഏട്ടൻ വാങ്ങിയിട്ട് വരും.?കൂടെ കപ്പയും മറ്റെന്തെങ്കിലും സ്പെഷ്യൽ വിഭവങ്ങളും കാണും.

അപ്പൊ തന്നെ അമ്മായി അമ്മ ഫോണെടുത്ത് ഒന്നര കിലോമീറ്റർ അപ്പുറം താമസിക്കുന്ന മോളെ വിളിച്ചു പറയും.?മോളും ഭർത്താവും അവരുടെ മോനെയും കൂട്ടി പത്ത് മിനിറ്റിനുള്ളിൽ പറന്നിങ്ങെത്തും. വന്നാലോ ഷുഗർ കുറഞ്ഞതിന്റെ ക്ഷീണം ബി പി കൂടിയതിന്റെ തലകറക്കം പി,രീഡ്‌സിന്റെ വയറു വേദന എന്നൊക്കെ പറഞ്ഞ് ടിവിയും വെച്ച് ഹാളിലെ ദിവാൻ കോട്ടിൽ കയറി കിടക്കും.

അമ്മ അടുത്തിരുന്നു നാട്ടുകാര്യവും ബന്ധുക്കളുടെ വിശേഷങ്ങളും പറയുന്ന തിരക്കിലും. മുഖ്യ ദിവസങ്ങളിലും മോള് ഇങ്ങോട്ട് വരുകയോ അമ്മ അങ്ങോട്ടേക്ക് പോകുകയോ ചെയ്യും. അല്ലാത്ത ദിവസം മണിക്കൂറോളം ഫോണിൽ സംസാരിക്കും. എന്നിട്ടും പറഞ്ഞു തീരാത്ത എന്ത് കഥയാണാവോ ഇവർക്കുള്ളതെന്ന് പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട്.

കെട്യോനാണെങ്കിൽ അളിയനെയും കൂട്ടി ചെറിയ രീതിയിലുള്ള വാട്ടർ അതോറിറ്റി പരിപാടികളിലേക്കായി റൂമിലേക്ക് കയറും.

എന്റെ മോളും നാത്തൂന്റെ മോനും കൂടി കളിക്കാനായി മുറ്റത്തേക്കും. ഞാൻ മാത്രം അടുക്കളയിൽ കിടന്ന് ഒറ്റക്ക് എല്ലാം വെച്ചുണ്ടാക്കി കഴിയുമ്പോൾ എല്ലാവരും കഴിക്കാനായി വരും.

ആറു പേർക്ക് ഇരിക്കാവുന്ന ഡെയിനിങ് ടേബിൾ ആണ്. അമ്മ, കേട്യോൻ, മോള്, നാത്തൂൻ, ഭർത്താവ്, അവരുടെ മോനും ആദ്യം ഇരിക്കും.?എല്ലാവർക്കും വിളമ്പേണ്ടത് ഞാനും.?എല്ലാവരും കഴിച്ചു കഴിഞ്ഞ് ടേബിൾ വൃത്തിയാക്കുന്ന നേരം കൊണ്ട് അമ്മ, മോൾക്ക് രാത്രിയിലേക്ക് ഉള്ളത് പാത്രങ്ങളിലേക്ക് മറ്റും. കഴിക്കാനിരിക്കുമ്പോൾ എനിക്ക് കിട്ടുന്നത് ചിക്കന്റെ ചെറിയ എല്ലിൻ കഷ്ണങ്ങളോ ചാറോ മീൻ പൊരിച്ചതിന്റ പൊടിയോ ഒക്കെയാകും.

ഭർത്താവിനോട് പരാതി പറഞ്ഞാലോ….

“എന്റെ ചേച്ചിക്കും കുടുംബത്തിനും കുറച്ച് ആഹാരം കൊടുത്തതിനാണോ സ്മിതേ നീ ഇങ്ങനെ കണക്ക് പറയുന്നത്. നാണം ഇല്ലേ നിനക്കിങ്ങനെ സംസാരിക്കാൻ.”

“ആഹാരം കഴിക്കുന്നതിൽ അല്ല രാജീവേട്ടാ… അത് കഴിഞ്ഞ് ഒന്ന് ക്ളീൻ ചെയ്യാൻ സഹായിച്ചൂടെ..”

“ഓ.. പിന്നെ… കുറച്ച് പത്രം കഴുകി അടുക്കള ഒതുക്കുന്നതിനു പത്ത് മിനിറ്റ് മതി.. അതാണല്ലോ അത്ര വല്യ ജോലി..” ഇനിയും സംസാരിച്ചാൽ വലിയ വഴക്കാവും എന്ന് അറിയാവുന്നത് കൊണ്ട് പിന്നെ ഒന്നും സംസാരിക്കാൻ പോകില്ല.

ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ തന്നെ നാത്തൂനും കുടുംബവും പറന്നെത്തി.

“രാജീവേട്ടാ…”?ഉറക്കെ വിളിച്ചു കൊണ്ട് ചുവരിലേക്ക് ചാരി..

“എന്താ.. സ്മിതേ… എന്ത് പറ്റി..”

“തലകറങ്ങുന്നു രാജീവേട്ടാ..”?കണ്ണും അടച്ച് കെട്ട്യോന്റെ തോളിലേക്ക് ചാഞ്ഞു.

“ഹോസ്പിറ്റലിൽ പോണോ ഡി..”

“വേണ്ട… ഒന്ന് കിടന്നാൽ മതി. ബിപി കൂടിയത് ആകും.

രാഖി ചേച്ചി, ഏട്ടൻ എന്തൊക്കെയോ വാങ്ങിയിട്ട് വന്നിട്ടുണ്ട്.. ഒന്ന് അടുക്കളയിലേക്ക് കയറണെ..”

“മ്മ്മ്.”?റൂമിലേക്ക് നടക്കുമ്പോൾ താല്പര്യമില്ലാത്തൊരു മൂളൽ നാത്തൂന്റെ ഭാഗത്ത് നിന്ന് കേട്ടു…

ഉച്ചക്ക് എല്ലാം റെഡിയായി കഴിഞ്ഞപ്പോൾ എഴുന്നേറ്റ് ചെന്നു.

“ഞങ്ങൾ ഇരിക്കട്ടെ സ്മിതേ… സ്മിത വിളമ്പുവല്ലോ…”

“പിന്നെന്താ… ചേച്ചി ഇരുന്നോ…”?പറഞ്ഞു തീർന്നതും മുറ്റത്തൊരു വണ്ടി വന്നു നിന്നു..
അതിൽ നിന്ന് എന്റെ അച്ഛനും അമ്മയും ഏട്ടത്തിയും രണ്ട് പിള്ളേരും ഇറങ്ങി.

ടേബിളിൽ എല്ലാം നിരത്തി വെച്ചിരുന്നത് കൊണ്ട് തന്നെ അവരെ ഞാൻ കഴിക്കാൻ വിളിച്ചു…?ഇപ്പോൾ വേണ്ടാ എന്നൊക്കെ അവർ പറഞ്ഞപ്പോ അമ്മക്കും രാജീവേട്ടനും മനസ്സില്ല മനസ്സോടെ അവരെ നിർബന്ധിക്കേണ്ടി വന്നു…

അവരോടൊപ്പം ഞാനും കഴിക്കാൻ ഇരുന്നു..?ആറ് പേർക്ക് ഇരിക്കാവുന്ന ടേബിൾ ആയതുകൊണ്ട് ബാക്കി ആർക്കും ഇരിക്കാൻ പറ്റിയില്ല..?ജോലി തിരക്ക് കാരണം ഏട്ടൻ വന്നിട്ടുണ്ടായിരുന്നില്ല…
അതു കൊണ്ട് ബാക്കി വന്ന ഫുഡ്‌ ഞാൻ ഏട്ടന് പൊതിഞ്ഞു കൊടുത്തയച്ചു..

“എല്ലാം തീർന്നു… നമ്മളിനി എന്ത് കഴിക്കും.”?അവർ പോയി കഴിഞ്ഞതും വിഷമത്തോടെ നാത്തൂൻ പറഞ്ഞു..

“എല്ലാ ഫുഡും എടുത്ത് അവർക്ക് കൊടുത്താൽ ഇവിടെ ആർക്കും കഴിക്കണ്ടേ സ്മിതേ..”?അല്പം ദേഷ്യത്തിലാണ് രാജീവേട്ടൻ ചോദിച്ചത്..
നന്നായി വിശക്കുന്നുണ്ടെന്ന് മുഖം കണ്ടപ്പോൾ മനസിലായി.

“എന്റെ വീട്ടുകാർക്ക് ഇത്തിരി ആഹാരം കൊടുത്തതിനാണോ രാജീവേട്ടാ ഇങ്ങനെ സംസാരിക്കുന്നത്.. ഇത് മോശം ആണ് കേട്ടോ…”

“ആഹാരം കൊടുത്തതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… കുട്ടികളു വിശന്നു നിക്കുവല്ലേ.. അതാ പറഞ്ഞത്..” ആള് വീണിടത്തു കിടന്ന് ഉരുളാൻ തുടങ്ങി.

“രാഖി ചേച്ചി കുറച്ച് അരി യും ചെറു പയറും എടുത്ത് കുക്കറിൽ ഇട്.. കഞ്ഞിയാ കുമ്പോൾ അച്ചാറും കൂട്ടി കഴിക്ക്… എനിക്ക് വയ്യാത്തത് കൊണ്ടാ.. ഇല്ലെങ്കിൽ ഞാൻ ഉണ്ടാക്കി തന്നേനെ..

പിന്നെ രാത്രിയിലേക്ക് ഒന്നും ഉണ്ടാക്കേണ്ട.. നമുക്ക് ഓഡർ ചെയ്യാം.. തന്തൂരി ചിക്കൻ തന്നെ ആകട്ടെ..?ചേച്ചിക്ക് അത് വല്യ ഇഷ്ടം ആണല്ലോ..” തന്തൂരി എന്ന് കേട്ടതും നാത്തൂന്റെ മുഖമൊന്നു തെളിഞ്ഞു..

രാത്രി എല്ലാം ഓഡർ ചെയ്ത് വരുത്തി കഴിക്കാനായി ഇരുന്നതും എന്റെ കൂട്ടുകാരിയും ഭർത്താവും അവരുടെ മോളും കൂടി വന്നു..

“ആഹാ.. എന്താടി പതിവില്ലാതെ ഈ വഴിക്ക്.”

“ഞാൻ ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി വിളിക്കാൻ വന്നതാ സ്മിതേ… ജോലി കഴിഞ്ഞ് വന്ന ശേഷംല്ലേ അതിനൊക്കെ സമയം ഉള്ളു.. അതാ ലേറ്റ് ആയത്.. നിങ്ങൾക്ക് ബുദ്ധിമുട്ട് ആയോ..”

“എന്ത് ബുദ്ധിമുട്ട്.. നിങ്ങൾ ഇരിക്ക് കഴിച്ചിട്ട് പോകാം..”

“അയ്യോ വേണ്ട… നിങ്ങൾക്ക് കഴിക്കാൻ വിളമ്പി വെച്ചത് അല്ലെ…”

“അതിനിപ്പോ എന്താ.. നിങ്ങൾ ഞങ്ങളുടെ ഗെസ്റ്റ് അല്ലെ.. നിങ്ങൾക്ക് ഭക്ഷണം താരത്തെ വിട്ടാൽ പിന്നെ രാജീവേട്ടന് അത് മതി.. ഇങ്ങോട്ട് ഇരിക്കെടി.”

കൂട്ടുകാരിയും ഭർത്താവും അവരുടെ മോളും കൂടെ ഞങ്ങളുടെ മോളും നാത്തൂന്റെ മോനും ഇരുന്നു.. ഇനി ഒരു സീറ്റും കൂടി ഉണ്ട്.

“അമ്മ കൂടി ഇരുന്നോളു…” ഞാൻ പറഞ്ഞതും അമ്മ ഇരിക്കാനായി ഓടി വന്നു.. കഞ്ഞി അമ്മക്ക് അത്ര ഇഷ്ടമുള്ള കാര്യം അല്ല.. അതുകൊണ്ട് തന്നെ ഉച്ചക്ക് നേരെ ആഹാരം കഴിചിട്ടില്ല..

“അമ്മ പിന്നെ ഇരുന്നോളും..mനീ ഇങ്ങോട്ട് ഇരിക്ക്.” കൂട്ടുകാരി എന്നെ പിടിച്ചിരുത്തി എന്റെ മുന്നിൽ പ്ളേറ്റ് വെച്ചു…

“കേട്ടോ അമ്മേ…. പണ്ട് പഠിക്കുന്ന സമയത്ത് ഞങ്ങൾ ഇതുപോലെ ഒരുമിച്ചിരുന്നാ കഴിക്കുന്നത്… അവധി ദിവസങ്ങളിൽ ഞാൻ ഇവളുടെ വീട്ടിലോ ഇവൾ എന്റെ വീട്ടിലോ പോകും. ഇതിപ്പോ എത്ര നാളായി ഒന്ന് കണ്ടിട്ടോ ഇതുപോലെ ഒരുമിച്ചിരുന്നൊന്ന് കഴിച്ചിട്ട്..

ഫോൺ ചെയ്യുമ്പോഴൊക്കെ ഇവൾക്ക് അമ്മയെ പറ്റിയും രാജീവേട്ടൻ പറ്റിയുമൊക്കെ പറയാനുള്ളു.” അവൾ പറയുന്നത് കേട്ട് അമ്മയും ഏട്ടനും പുഞ്ചിരിയോടെ പരസ്പരം നോക്കി.. രാഖി ചേച്ചി മാത്രം ദേഷ്യം കടിച്ചു പിടിച്ചു നിൽപ്പുണ്ട്.

“ഇവളുടെ ഭാഗ്യം തന്നേയ് ഇതുപോലൊരു ഭർത്താവിനെയും അമ്മായി അമ്മയെയും കിട്ടിയത്.nഇത് എന്റെ വീട്ടിൽ എങ്ങാനും ആയിരുന്നെങ്കിൽ ഇന്നത്തോടെ എന്റെ കഥ കഴിഞ്ഞേനെ..” അവളുടെ ഭർത്താവ് കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ പോയതും ശബ്ദം താഴ്ത്തി അവൾ പറഞ്ഞു..പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നിട്ടാണ് അവർ പോയത്..

“രാഖി ചേച്ചി ഉച്ചത്തെ കഞ്ഞി ബാക്കി ഉണ്ടല്ലോ… ഇന്നത്തേക്ക് അത് വെച്ച ഒന്ന് അഡ്ജെസ്റ്റ് ചെയ്യ് കേട്ടോ… ഞാനൊന്ന് കിടക്കട്ടെ… നല്ല നടു വേദനയും വയറു വേദനയും..പി,രീഡ്‌സിന്റെ ആണെന്ന് തോന്നുന്നു..

പിന്നെ രാജീവേട്ടാ ഈ പാത്രമൊക്കെ കഴുകി അടുക്കള വൃത്തിയാക്കിയേക്കണേ..”

“ഞാനോ…” ഞെട്ടലോടെ രാജീവേട്ടൻ ചോദിച്ചു.

“അതിനെന്താ… ഒരു പത്തുമിനിറ്റത്തെ കാര്യമല്ലേ ഉള്ളു..”?പറഞ്ഞുകൊണ്ട് ഞാൻ റൂമിലേക്ക് നടന്നു…. ഒരു ദിവസമെങ്കിലും ഇവർക്കൊക്കെ തിരികെ പണി കൊടുത്ത സംതൃപ്‌തിയോടെ..

Leave a Reply

Your email address will not be published. Required fields are marked *