വാതിൽ മുട്ടി കാത്തിരുന്നപ്പോഴാണ് എല്ലാവരുടെയും മുന്നിലേക്ക് അവൾ വാതിൽ തുറന്ന് ഇറങ്ങിയത് അതോടെ അകത്തേക്ക് കയറിയപ്പോൾ അയാളെ നൂ,ൽ ബന്ധം ഇല്ലാതെ കാണുകയും ചെയ്തു….

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82?

Story written by Jk

ധൈര്യത്തോടെ കയറിച്ചെന്ന് ആ ഫ്ലാറ്റിന്റെ വാതിലിൽ മുട്ടുമ്പോൾ എനിക്ക് ഉറപ്പായിരുന്നു എന്റെ പ്രിയപ്പെട്ട ഭർത്താവ് അതിനുള്ളിൽ തന്നെ ഉണ്ട് എന്ന്….

അൽപനേരം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.. ആലസ്യം നിറഞ്ഞ മുഖവുമായി തുറന്നത് എന്റെ കൂട്ടുകാരി ആയിരുന്നു.. അതോടെ അവളെ ത,ല്ലി മാറ്റി അകത്തേക്ക് കയറിയപ്പോൾ ബെഡ്റൂമിൽ പൂർണ്ണ ന,ഗ്നനായി കിടക്കുന്നുണ്ടായിരുന്നു അയാൾ.

മൂന്നു മാസങ്ങൾക്ക് മുൻപ് ആണ് ലിനി തങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്.. അമൃതയും ഭർത്താവ് മുകേഷും മകൾ ചിന്നുവും സന്തോഷത്തോടെയാണ് ആ വലിയ മഹാനഗരത്തിൽ കഴിഞ്ഞത്.. മുകേഷ് വലിയൊരു കമ്പനിയിലെ എച്ച് ആർ മാനേജർ ആയിരുന്നു.. അമൃത ബിഎഡ് കഴിഞ്ഞിട്ടുണ്ട് എങ്കിലും മകൾ ചെറുതായതുകൊണ്ട് ഉടനെ ജോലിക്കൊന്നും പോകുന്നില്ല എന്ന് വയ്ക്കുകയായിരുന്നു അവൾക്ക് വെറും ഒന്നര വയസ്സ് മാത്രമേ ആയുള്ളൂ.. മുലകുടി മാറാത്ത പ്രായം.. അവൾ ഒന്നു വലുതായിട്ട് എന്തെങ്കിലും ജോലിക്ക് പോകാം എന്ന് കരുതി മുകേഷിന് അത്യാവശ്യം നല്ല സാലറി ഉണ്ടായിരുന്നതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഇല്ലാതെ സന്തോഷത്തോടെ തന്നെ അവർ മുന്നോട്ടുപോയി.

എന്നാൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത് അമൃതയുടെ തന്നെ പഴയ ഒരു കൂട്ടുകാരിയെ ആ നഗരത്തിൽ വച്ച് കണ്ടുമുട്ടുമ്പോഴാണ്.. അതുവരെ ജോലി ചെയ്തിരുന്ന കമ്പനിയിലെ ജോലി നഷ്ടപ്പെട്ട് വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുകയായിരുന്നു ലിനി..

ലിനിയും അമൃതയും സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ് പ്ലസ് ടു കഴിഞ്ഞപ്പോൾ രണ്ടുപേരും രണ്ടു സ്കൂളിലേക്ക് പോയി.

വലിയ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല അത്ര വലിയ സൗഹൃദവും ആയിരുന്നില്ല എന്നാൽ മറ്റൊരു നഗരത്തിൽ വച്ച് പരിചയമുള്ള ഒരാളെ കണ്ടതിന്റെ ഒരു സന്തോഷം ആയിരുന്നു രണ്ടുപേരിലും…

പതിയെ അവർക്കിടയിൽ ഒരു ഫ്രണ്ട്ഷിപ്പ് രൂപപ്പെട്ടു. ഇടയ്ക്ക് അമൃതയുടെ വീട്ടിലേക്ക് ലിനി വന്നു.. അവിടെവച്ചാണ് ലിനി തന്റെ കഥ മുഴുവൻ അമൃതയോട് പറയുന്നത്.. വീട്ടുകാർ കണ്ടുപിടിച്ച ഒരു ബന്ധമാണ് അവളെ ഈ നിലയിൽ ആക്കിയത് മുഴു കു ,ടിയൻ ആയിരുന്നു അവളുടെ ഭർത്താവ് സ്റ്റീഫൻ.. അത് മാത്രമല്ല പ,രസ്ത്രീ ബന്ധവും.. അതൊന്നും അംഗീകരിച്ചു കൊടുക്കാൻ കഴിയാത്തതുകൊണ്ട് ലിനി ആയിട്ട് തന്നെ അയാളുടെ ജീവിതത്തിൽ നിന്ന് പോന്നു എന്നാൽ ലിനി യുടെ വീട്ടുകാർ അവൾക്ക് സപ്പോർട്ട് ആയിരുന്നില്ല.

എന്തുതന്നെ വന്നാലും ഭർത്താവിനെ ധിക്കരിച്ചു വന്നത് തെറ്റായിപ്പോയി എന്നായിരുന്നു അവരുടെ പക്ഷം.

എല്ലാം സഹിച്ചു അവിടെ നിൽക്കണമായിരുന്നത്രേ.. ഇതെല്ലാം കേട്ടപ്പോൾ അമൃതയ്ക്ക് ലിനിയോട് വല്ലാത്ത സഹതാപം തോന്നി.. തന്റെ കാര്യത്തിൽ ഭർത്താവും വീട്ടുകാരും എല്ലാം സപ്പോർട്ട് ആണ്. എല്ലാവർക്കും അതുപോലെ ഒന്നും കിട്ടില്ല എന്ന് അവൾക്ക് അന്നേരം മനസ്സിലായി

അവളുടെ കഥന കഥ മുകേഷിനെ പറഞ്ഞു മനസ്സിലാക്കിയതും അമൃത തന്നെ ആയിരുന്നു.

മുകേഷിന്റെ കമ്പനിയിൽ ഒരു വേക്കൻസി വന്നപ്പോൾ അമൃത അയാളെ കൊണ്ട് ലിനിക്ക് വേണ്ടി റെക്കമെന്റ് ചെയ്യിച്ചു..

ഒടുവിൽ ലിനിക്ക് തന്നെ ആ ജോലി കിട്ടുകയും ചെയ്തു പക്ഷേ അതിനുശേഷം കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അമൃത ഒരു കാര്യം ശ്രദ്ധിക്കുന്നത് ലിനി ഇപ്പോൾ തന്നെ വിളിക്കുന്നതിനേക്കാൾ കൂടുതൽ മുകേഷിനെ ആണ് വിളിക്കുന്നത് അതും വല്ലാത്ത ഒരു അധികാരത്തോടെ..

ആദ്യമൊക്കെ ഫ്രണ്ട്ഷിപ്പ് ആകും എന്ന് കരുതി അത് കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല അമൃത എന്നാൽ പിന്നീട് തന്റെയും മകളുടെയും കാര്യങ്ങൾ ഒഴിവാക്കി പോലും ലിനിയുടെ കാര്യങ്ങൾ നടത്തി കൊടുക്കാൻ മുകേഷ് ഓടുന്നത് കണ്ടപ്പോൾ ആണ് അവൾ അത് കൈവിട്ടുപോയി എന്ന് മനസ്സിലാക്കുന്നത്…

അതോടെ കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിക്കാൻ തുടങ്ങി അമൃത.. രാത്രിയിൽ പലതവണയായി വരുന്ന കോളുകളിൽ ഏറെക്കുറെ ലിനിയുടേതാണ് എന്ന് അവൾ മനസ്സിലാക്കി അയാൾക്ക് വരുന്ന വാട്സാപ്പ് സന്ദേശങ്ങൾ മുഴുവൻ വായിക്കുമ്പോൾ തന്നെ അയാൾ ഡിലീറ്റ് ചെയ്തു കളയുന്നുണ്ട് എന്നും അവൾ അറിഞ്ഞു.

ഒരിക്കൽ അങ്ങനെ അ,ബദ്ധത്തിൽ കണ്ടതാണ് നാളെ രാത്രി ഫ്ലാറ്റിലേക്ക് വരാം എന്നുള്ളത്… അറിഞ്ഞ ഭാവം നടിക്കാതെ അമൃത നിന്നു എന്താണ് സംഭവിക്കുക എന്നറിയാൻ.. പിറ്റേദിവസം രാവിലെ ജോലിക്ക് പോകുമ്പോൾ തന്നെ തനിക്കൊരു മീറ്റിംഗ് ഉണ്ട് എന്നും മറ്റന്നാളെ ഇനി എത്തു എന്നും മുകേഷ് പറഞ്ഞു യാതൊരു ഭാഗ വ്യത്യാസവും കൂടാതെ അമൃത അയാളെ യാത്ര അയച്ചു..

ഈ പോക്ക് എങ്ങോട്ടാണ് എന്ന് കൃത്യമായി അവൾക്ക് അറിയാ മായിരുന്നു മുകേഷിന്റെ ഓഫീസിൽ ഉള്ള ഒരു സ്ത്രീ വഴി അവർ രണ്ടുപേരും ഹാഫ് ഡേ പറഞ്ഞിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.. ഒപ്പം ആ സ്ത്രീ അവരുടെ രണ്ടുപേരുടെയും വഴിവിട്ട പോക്കിനെ കുറിച്ച് അവളെ ഒന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.. അതോടെ ഇത് തന്റെ മാത്രം സംശയം അല്ല എന്ന് അവൾക്ക് മനസ്സിലായി ഉടൻതന്നെ രണ്ടുപേരുടെയും വീട്ടിലേക്ക് വിളിച്ച് അവരോട് എല്ലാവരോടും ഇവിടെ വരാൻ പറഞ്ഞു ഒപ്പം ലിനിയുടെ വീട്ടിലും വിവരം അറിയിച്ചിരുന്നു അവർ എല്ലാവരും ചേർന്ന് അപ്പോൾ തന്നെ ഇവിടേക്ക് പുറപ്പെട്ടു.വൈകുന്നേരം ആയപ്പോഴേക്ക് എത്തുകയും ചെയ്തു എല്ലാവരെയും കൂട്ടി നേരെ പോയത് ഫ്ലാറ്റിലേക്ക് ആയിരുന്നു…

വാതിൽ മുട്ടി കാത്തിരുന്നപ്പോഴാണ് എല്ലാവരുടെയും മുന്നിലേക്ക് അവൾ വാതിൽ തുറന്ന് ഇറങ്ങിയത് അതോടെ അകത്തേക്ക് കയറിയപ്പോൾ അയാളെ നൂ,ൽ ബന്ധം ഇല്ലാതെ കാണുകയും ചെയ്തു..

സങ്കടത്തിനേക്കാൾ ഉപരി എനിക്ക് ഒരുതരം ദേഷ്യമാണ് തോന്നിയത് അതും എന്നോട് തന്നെ… അനാവശ്യമായി ഞാൻ തന്നെയാണ് പുറത്തുള്ളവരെ ജീവിതത്തിലേക്ക് വലിച്ച് കയറ്റിയത് പക്ഷേ അങ്ങനെ ഒരാളെ വലിച്ചു കയറ്റി എന്ന് കരുതി ഇതുപോലെ ഒന്നും ഒരു ഭർത്താവും ചെയ്യില്ലല്ലോ.. അയാൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനർത്ഥം അയാൾക്ക് എന്നോടുള്ള സ്നേഹം ആത്മാർത്ഥമല്ല എന്ന് തന്നെയാണ് അങ്ങനെയുള്ളവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തോന്നി..

വീട്ടുകാർ എല്ലാവരും അറിഞ്ഞ് ഡിവോഴ്സിന് കൊടുത്തു അപ്പോഴാണ് അറിഞ്ഞത് ലിനിയുടെ ഭർത്താവിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, അവളുടെ സ്വഭാവ ദൂഷ്യം കാരണം അയാൾ ഒഴിവാക്കുകയായിരുന്നു എന്ന്..

എന്തായാലും ഒരു ദാമ്പത്യജീവിതം അവിടെ അവസാനിച്ചു കുഞ്ഞ് എന്റെ കൂടെ ഉണ്ട്… നാട്ടിലെ സ്കൂളിൽ തന്നെ ഇപ്പോൾ ഡെയിലി വേജസിന് ജോലിക്ക് പോവുകയാണ്ഇ തിനിടയിൽ എന്റെ ഷെയർ വിറ്റ് എനിക്ക് ഒരു സ്കൂളിൽ സ്ഥിരമായി നിയമനം വാങ്ങിത്തരാം എന്ന് ഡാഡി പറഞ്ഞിരുന്നു.. അത് നല്ലതാണെന്ന് എനിക്ക് തോന്നി ഇപ്പൊ അത്യാവശ്യം നല്ല രീതിയിൽ തന്നെ ജീവിതം മുന്നോട്ടു പോകുന്നുണ്ട്….
എന്നെ ചതിച്ച മുകേഷ് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വന്നു എന്നും ആകെ തകർന്നു എന്നും എല്ലാം കേട്ടു പക്ഷേ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോയില്ല…. അല്ലെങ്കിൽ തന്നെ അതൊന്നും ഇനി എന്നെ സംബന്ധിക്കുന്ന കാര്യമല്ല എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം പറ്റിയ ഒരു പങ്കാളിയെ കിട്ടിയാൽ ജീവിതവും കെട്ടിപ്പടുക്കണം..

☆☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *