ഓളോട് ഉള്ള ദേഷ്യം കാല് മുതൽ മൂർദ്ധാവ് വരെ ഇരച്ചു കയറിയതാണ് .. പക്ഷെ ഇനി എന്ത് മറുപടി പറഞ്ഞാലും വഴക്ക് കൂടുകയേ ഉള്ളൂ എന്നതിനാൽ ഞാൻ സംയമനം പാലിച്ചു……

എഴുത്ത് :- സൽമാൻ സാലി

”ഏത് നേരത്താണാവോ ഇതിനെ കെട്ടാൻ തോന്നിയത് ..!!

” ഓഹോ നല്ലോണം കോളേജിൽ പോയി അടിച്ചുപൊളിച്ചോണ്ടിരുന്ന എന്നെ കെട്ടികൊണ്ടുവന്നു കഷ്ട്ടപെടുത്തിയതും പോരാ ഇപ്പോ കുറ്റം മുഴുവൻ എനിക്കും അല്ലെ ..

” ന്റെ ഷാഹീ ഞാനൊന്നും പറഞ്ഞിട്ടില്ല ഇയ്യോന്ന് പോയി തരുമൊ കുറച് സമാധാനം തന്നാൽ മതി …

” ഹാ ഞാൻ പോയി തരാം … അത്രക്ക് സമാധാനം ഇല്ലേൽ ഇങ്ങൾക് ആ നൂറയെ തന്നെ അങ്ങോട്ട് കെട്ടിയാൽ പോരായ്‌നോ ..

ഓളോട് ഉള്ള ദേഷ്യം കാല് മുതൽ മൂർദ്ധാവ് വരെ ഇരച്ചു കയറിയതാണ് .. പക്ഷെ ഇനി എന്ത് മറുപടി പറഞ്ഞാലും വഴക്ക് കൂടുകയേ ഉള്ളൂ എന്നതിനാൽ ഞാൻ സംയമനം പാലിച്ചു ..

” ന്റെ പൊന്നാര ചങ്ങായിമാരെ കല്യാണം കഴിഞ്ഞു ആദ്യ നാളുകളിൽ ഞമ്മക്ക് തോന്നും ബൂലോകത്തിന്റെ സ്പന്തനം ദാമ്പത്യത്തിലാണ് .. ഞമ്മടെ ഭൂലോകം കെട്യോളും ആണെന്ന് ..

ആ സമയത്ത് പണ്ട് ചെയ്ത അപരാധങ്ങൾ പലതും ഓളോട് വിളമ്പും .. ഓളെ മുന്നിൽ ഒന്ന് ആളാവാൻ വേണ്ടി .. പക്ഷെ പിന്നീടാണ് അത് ഞമ്മക്കുള്ള ആജീവനാന്ത ശിക്ഷ ആണെന്ന് മനസിലാവുക ..

എന്റെ ഭൂലോക സ്പന്തനം കെട്യോളായ സമയത്ത് ഓളോട് ഞാൻ ന്റെ പഴയ പ്രേമത്തെ പറ്റി ഇച്ചിരി പൊടിപ്പും തൊങ്ങലും വെച്ച് കാച്ചി .. അന്ന് ഓള് ചിരിച്ചോണ്ട് കേട്ടതാണ് പക്ഷെ പിന്നീട് അങ്ങോട്ട് നൂറ എന്ന പേര് കേൾക്കുമ്പോൾ ഞാൻ ചിരിച്ചിട്ടില്ല ..

എന്തേലും പറഞ്ഞു വാഴക്കായാൽ ഓള് പറയും നിങ്ങളെ നൂറയോട് പറ എന്ന് .. അത് കേട്ട് ഞാൻ ചൂടായാൽ ഓള് പറയും ഓഹോ നൂറയെ പറയുമ്പോൾ നിങ്ങക്ക് പൊള്ളുന്നുണ്ട് അല്ലെ.. ന്ന് ..

ഇനി ഓള് നൂറയെ പറ്റി പറയുമ്പോൾ ചിരിക്കുക എങ്ങാനും ചെയ്താൽ അപ്പൊ പറയും ഓഹോ നൂറയെ പറ്റി പറയുമ്പോൾ എന്താ മുഖത്തൊരു സന്തോഷം എന്ന് ..

ഔന്റെഡോ .. ഇമ്മാതിരി പെടൽ എലിപ്പെട്ടിയിൽ എലിക്കൂടെ പെട്ടിട്ടുണ്ടാവൂല ..

അതും ആജീവനാന്ത കാലത്തേക്കുള്ള ശിക്ഷ ..

പെണ്ണ് കെട്ടാത്തവരോടാണ് എന്ത് തന്നെ പറഞ്ഞാലും പഴയ പ്രേമത്തെ കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടിയെക്കരുത് .. മിണ്ടിയാൽ പിന്നെ ഓൾടെ മുന്നിൽ കമാ എന്ന് മിണ്ടാൻ പറ്റൂല്ല …

Leave a Reply

Your email address will not be published. Required fields are marked *