അങ്ങനെ രണ്ടു പേരും കയറി വന്നു…മെഡിക്കൽ ഷോപ്പ് ആയത് കൊണ്ട് തന്നെ വല്ല ഗുളിക വാങ്ങിക്കാനും ആയിരിക്കുമെന്ന് കരുതി മുഖത് ഒരു

_upscale

എഴുത്ത്:- നൗഫു ചാലിയം

“ഒരു ദിവസം ഷോപ്പിൽ ഇരിക്കുന്ന നേരത്താണ് നവദമ്പതികൾ എന്ന് തോന്നുന്ന രണ്ടു പേര് ഷോപ്പിലേക് കയറി വന്നത്…

തോന്നാൻ മാത്രം എന്താ എന്നെല്ലേ…

എല്ലാം എന്റെ തോന്നൽ ആയിരുന്നു എന്ന് മാത്രം ..

പക്ഷെ അവർ ദമ്പതികൾ തന്നെ ആയിരുന്നു എന്നതായിരുന്നു സത്യം…”

“ഞാൻ സജ്‌ന…

നേരത്തെ എന്റെ ഒരു കഥ ഇവിടെ എഴുതിയിരുന്നു അതിൽ പിന്നെ നൗഫു ഇക്കയുടെ അ വിഹിതം എന്ന പേരിൽ എവിടെയൊക്കെയോ കറങ്ങി നടക്കുന്നുണ്ടെന്ന് കേട്ടു.

ഇനി നിന്റെ കഥ ഞാൻ എഴുതില്ലടി എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഒരു കഥ കൂടി എഴുതിയാൽ മതി എന്നുള്ള എന്റെ സ്നേഹപൂർവ്വമായ വാക്കുകൾ കേട്ടാണ് മൂപ്പര് എനിക്ക് വേണ്ടി ഒരു വട്ടം കൂടേ ആ തൂലിക ചലിപ്പിക്കുന്നത്..”

“അങ്ങനെ രണ്ടു പേരും കയറി വന്നു…മെഡിക്കൽ ഷോപ്പ് ആയത് കൊണ്ട് തന്നെ വല്ല ഗുളിക വാങ്ങിക്കാനും ആയിരിക്കുമെന്ന് കരുതി മുഖത് ഒരു s ക്ലാസ് പുഞ്ചിരി ഫിറ്റ് ചെയ്തു ഞാൻ അവരെ ഷോപ്പിലേക് സ്വഗതം ചെയ്തു…

പക്ഷെ അവർക്ക് ഗുളിക ആയിരുന്നില്ല വേണ്ടത്…കുറച്ചു കോസ്മേറ്റിക്ക് ഐറ്റംസ് ആയിരുന്നു..

മെഡിക്കൽ ഷോപ്പിൽ ആയത് കൊണ്ട് എല്ലാം ഒർജിനൽ ആകുമെന്ന് കരുതി ആയിരിക്കും..

കുറച്ചു ക്രീമുകളും ഹോർലിക്സ് ബൂസ്റ്റ്‌.. അങ്ങനെ കുറച്ചു സാധനങ്ങളും വാങ്ങി വെച്ചു..

ആ സമയം കൂടേ വന്ന ഇക്കാക് ഒരു കാൾ വന്നപ്പോൾ അയാൾ ഫോൺ എടുത്തു കുറച്ചു മാറി നിന്നു സംസാരിക്കാൻ തുടങ്ങി…

അപ്പോൾ അയാളുടെ ഭാര്യ എന്റെ അടുത്തേക് വന്നു സ്വകാര്യം പോലെ പറഞ്ഞു.. ഇത്ത ഒരു മൂഡ്സ് ..

അപ്പൊ തന്നെ ഇക്ക വിളിച്ചപ്പോൾ ഓള് അയാളുടെ അടുത്തേക് പോവുകയും ചെയ്തു..

ഞാൻ ഏതാണ് വേണ്ടതൊന്നും ചോദിക്കാതെ ഉള്ളതിൽ നല്ലത് തന്നെ എടുത്തു കവറിൽ ആക്കി..

നേരത്തെ ഒരു അനുഭവം ഉള്ളത് ആണല്ലോ ഇനി ഇതും പൊട്ടി എന്നും പറഞ്ഞു എന്റെ മേൽ കുതിര കേറാൻ വരണ്ട..

ഭാര്യാ ഫോൺ ചെയ്യുന്ന സമയത്ത് തന്നെ ഇക്ക എന്നെ നോക്കി അവിടുന്ന് ബില്ലടിക്കാൻ പറഞ്ഞപ്പോൾ ഞാൻ സാധനങ്ങൾ എല്ലാം നോക്കി ബില്ലും അടിച്ചു..

കുറച്ചു കഴിഞ്ഞു അവർ ബില്ല് അമ്മൗണ്ട് തന്നു ഷോപ്പിൽ നിന്നും പോവുകയും ചെയ്തു..”

“ശ്ശെടാ..

ഒരു നാലു മണി ആയപ്പോൾ ഉണ്ട് ആ പെണ്ണും ഭർത്താവും വീണ്ടും ഷോപ്പിലേക് കയറി വരുന്നു..

പക്ഷെ ഇന്നാള് വന്ന ആളെ പോലെ ചൂടായിട്ടൊന്നും അല്ല വരുന്നത്..

പെണ്ണിന്റെ മുഖത് ഒരു ചിരി നിറഞ്ഞിരുന്നു..”

അവൾ നേരെ എന്റെ അടുത്തേക് വന്നു കൊണ്ട് പറഞ്ഞു..

“ഇത്ത…ഞാൻ ഓട്സ് ആയിരുന്നു പറഞ്ഞിരുന്നത്… മൂഡ്സ് അല്ല..

ഇത്ത കവറിൽ ഇട്ടത് മൂഡ്സ് ആണ്…അതൊന്ന് മാറ്റി ഓട്സ് തരുമോ..”

“അയ്യേ…

ഓട്സ് ആണേൽ ഇവൾക്ക് കുറച്ചു ഉറക്കെ പറഞ്ഞു കൂടായിരുന്നോ…

മനുഷ്യനെ നാണം കെടുത്താൻ…

നിന്ന നിൽപ്പിൽ ഭൂമിയിലേക് താഴ്ന്ന് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി തന്നെ ആ സമയം കൊതിച്ചു പോയി…”

ബൈ

…🤣

Leave a Reply

Your email address will not be published. Required fields are marked *