എഴുത്ത്:- നൗഫു ചാലിയം
“കയ്യിലൊരു കുഞ്ഞു സഞ്ചിയുമായാണ് അയാൾ ബില്ലിംഗ് സെക്ഷനിലേക് കയറി വന്നത്..”
“ഞാൻ രാജീവ്… kseb യിൽ വർക്ക് ചെയ്യുന്നു..
ഇന്നലെ ഒരു വാർത്ത കണ്ടപ്പോഴാണ് എന്റെ ഒരു അനുഭവം എഴുതാൻ തോന്നിയത്…
അന്ന് ബില്ലിങ്ങിൽ ഉണ്ടായിരുന്ന കുട്ടി ലീവ് ആയത് കൊണ്ടായിരുന്നു കുറേ ഏറെ പേര് കാത്തിരിക്കുന്നത് കണ്ടപ്പോൾ ഇനി നാളെയും ഇവർ വരേണ്ടി വരുമല്ലോ എന്നോർത്തായിരുന്നു…
വന്നു നിൽക്കുന്നവരുടെ ബില്ല് സെറ്റിൽ ചെയ്തു കൊടുക്കാൻ ഞാൻ തുടങ്ങിയത്..
മൂന്നോ നാലോ ആളുകൾക്കു ശേഷം എന്റെ മുന്നിലേക്ക് ഒരു കുഞ്ഞു സഞ്ചി വെച്ച് മൂന്നാല് കറന്റ് ബില്ലുകൾ കൂടേ വെച്ച് ഒരാൾ നിന്നു..”
അയാളുടെ മുഖത് ഒരു പുച്ഛം നിറഞ്ഞ ചിരി നിറഞ്ഞിരുന്നു..
“എന്താണിത്..? “
ഞാൻ അയാളോട് ചോദിച്ചു..
“സാറെ കറന്റ് ബില്ലിന്റെ പൈസയാണ്.. മൊത്തമായും ഉണ്ട്.. ഒരു നാലായിരത്തി അഞ്ഞൂറ്റി പത്തു രൂപ…”
“പൈസയെ…ഇത് മുഴുവൻ ചില്ലറയല്ലേ?…”
അത് മുഴുവൻ എണ്ണി തീരാൻ കുറഞ്ഞത് അര മണിക്കൂർ എങ്കിലും എടുക്കുമല്ലോ എന്ന് കരുതി ഞാൻ ചോദിച്ചു..
“അതേ സാർ..
ഞങ്ങളുടെ നാട്ടിൽ ചില്ലറക്കും പൈസ എന്ന് തന്നെയാണ് പറയുക…
ദിവസം അഞ്ചേട്ട് പ്രാവശ്യം കറന്റ് പോകുന്ന ഞങ്ങളുടെ ലൈനിലെ എല്ലാവരും കൂടേ എടുത്ത തീരുമാനമാണ് നിങ്ങൾക്കിട്ടൊരു പണി തരണമെന്ന്..
അതാണ് ഈ പണി “..
അയാൾ വീണ്ടും പുച്ഛം വിതറി കൊണ്ട് പറഞ്ഞു..
“ഓഹോ അങ്ങനെയാണ് ലെ …”
ഞാൻ അയാളോട് ചോദിച്ചു..
” അങ്ങനെ തന്നെ യാണ് സാർ…
സാർ ഈ പൈസ മുഴുവൻ എണ്ണി നോക്കി കറക്റ്റ് ആണൊ എന്ന് നോക്കി…
എന്നിട്ട് വേണം എനിക്ക് പോകാൻ…”
അയാൾ വീണ്ടും എന്നോട് പറഞ്ഞു..
‘”ഞങ്ങളുടെ സംസാരം കേട്ടു ഓഫിസിൽ ഉണ്ടായിരുന്ന കുറച്ചു പേരും പുറത്തുള്ള കുറച്ചു പേരും ആ സമയം കൊണ്ട് തന്നെ ഞങ്ങളുടെ ചുറ്റിലും എന്ന പോലെ നിന്നിരുന്നു..”
“ഇവർക്ക് ഇങ്ങനെ ഒരു പണി കൊടുക്കണം…
ഉദ്യോഗസ്ഥന്മാരാണെന്നു കരുതി രാജാവിനെ പോലെയാണ് എല്ലാത്തിന്റെയും നടത്തം..”
കൂട്ടത്തിൽ ഒരാൾ പിറു പിറുക്കുന്നത് കേട്ടു
“ഞാനും കുറേ നാളായി വിചാരിക്കുന്നു.. ഈ കറന്റ് ബില്ല് മാസം മാസം കൂടുന്നത് കാണുമ്പോൾ ഇടക്ക് ഒരു പണി ഇവർക്ക് കൊടുത്താൽ എന്താ എന്ന്…”
പുറത്ത് ഗാലറി ഞങ്ങൾക് എതിർ ആയിരുന്നു… അതങ്ങനെ ആണല്ലോ.. ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കുന്നവർ ആണെന്നാണല്ലോ പൊതുവെ ഉള്ള വെപ്പ്..
ഈ ബില്ല് കൂട്ടുന്നത് പോലും ഞങ്ങൾ ആണെന്ന ബഹുഭൂരിപക്ഷം പേരുടെയും വിശ്വാസം…
“ഉദ്യോഗസ്ഥ തലത്തിൽ ഉയർന്ന റാങ്കിലുള്ള ആളുകളാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഇവർക്ക് ഉണ്ടോ അറിയുന്നു..
പിന്നെ കറന്റ് കട്ടിന്റെ കാര്യം.. ലൈനിൽ എന്തെലും ജോലി ഇല്ലാതെ എവിടെയും കറന്റ് കട്ട് ചെയ്യാറില്ല കുറേ കാലമായി… അതും അല്ലേൽ വല്ല കാറ്റും മഴയും വന്നു ലൈനിൽ എന്തേലും പ്രോബ്ലം ഉണ്ടായിരിക്കണം…”
മൊത്തം ഏകദേശം 4510 രൂപ ചില്ലറ എണ്ണാൻ ഉണ്ട്..
“അതും അമ്പത് പൈസയുടെയും ഒരു രൂപയുടെയും രണ്ടു രൂപ യുടെയും ചില്ലറ മാത്രം..
ഇന്നെന്തായാലും ബാക്കി ഉള്ളവരുടെ ബില്ലടി ഗോവിന്ദ ആയിരിക്കുമെന്ന് മനസിൽ കരുതി ചാക്ക് അഴിച്ചു മുന്നിലേക്ക് ഇരുന്നു ഞാൻ എണ്ണി തുടങ്ങി..
ഞാൻ എണ്ണി തിട്ടപ്പെടുത്തുന്നത് നോക്കി പുറത്ത് ഉള്ളവനും..
ഒന്നേ രണ്ടേ.. മൂന്നേ… അഞ്ഞൂറെ…ആയിരം..
നാലായിരത്തി അഞ്ഞൂറ്റി പത്തു…”
സംഭവം കിറു കൃത്യം തന്നെ…പക്ഷെ അങ്ങനെ വിടാൻ പാടില്ല…ഇനിയും ഇത് പോൽ പണി വരും…
“ചേട്ടാ ഇതിൽ ഒരു അഞ്ഞൂറ് രൂപയുടെ കുറവ് ഉണ്ടല്ലോ…”
എണ്ണി കഴിഞ്ഞതും ഞാൻ അയാളോട് പറഞ്ഞു..
“ഹേയ് അങ്ങനെ വരാൻ വഴി ഇല്ലല്ലോ…
സാർ ഒന്നും കൂടേ ഒന്ന് എണ്ണി നോക്കിക്കേ.. “
“ഹാ..
എനിക്ക് അതാണല്ലോ പണി.. ഇതിൽ അഞ്ഞൂറ് രൂപ യുടെ കുറവുണ്ട്…
താൻ ഒരു അഞ്ഞൂറ് കൂടേ ഇട്…
അല്ലേൽ താങ്കൾക് സംശയം ഉണ്ടേൽ ഒന്നും കൂടേ എണ്ണി തരൂ…”
അയാളുടെ ചാക്ക് അയാൾക് നേരെ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു..
“അയാൾ ആ ചാകും എടുത്തു വീണ്ടും എണ്ണിതുടങ്ങി..”
ഞാൻ പറഞ്ഞത് സമ്മതിച്ചിലേൽ അയാളുടെ അഞ്ഞൂറ് പോകുമല്ലോ…
അതിനിടയിൽ അവിടെ ഉണ്ടായിരുന്ന കുറച്ചു പേരെ ഞാൻ വീണ്ടും ബില്ല് അടിപ്പിച്ചു വിട്ടു..
നേരത്തെ വന്നയാൾ വീണ്ടും വന്നു..
“സാർ ഞാൻ എണ്ണിയിട്ട് കൃത്യമാണ്..
സാർ ഒന്നും കൂടേ എണ്ണി നോക്കുമോ.. “
അപ്പോൾ എന്റെ കൂടേ ഉണ്ടായിരുന്ന ആളോട് ഒന്നു എണ്ണി നോക്കുവാൻ ഞാൻ പറഞ്ഞു…
“അവൻ എണ്ണിയിട്ടും അഞ്ഞൂറിന്റെ കുറവ്..”
വിടില്ല ഞാൻ… നേരത്തെ സെറ്റ് ആക്കി വെച്ചിട്ടുണ്ട് അവനെ…
“അങ്ങനെ മൂന്നോ നാലോ വട്ടം എണ്ണി എണ്ണി അവസാനം അയാളെ ഞങ്ങൾ വലിപ്പിക്കുകയാണെന്ന് മനസിലാക്കി ചില്ലറ സഞ്ചിയും എടുത്തു ബില്ല് നോട്ടു കൊണ്ട് തന്നെ അടച്ചു അവിടെ നിന്നും പോയി..”
അല്ല പിന്നെ ഞങ്ങളോടാ കളി…
ബൈ
…😂

