അവൻ അതിനെല്ലാം ഇനി അടിക്കില്ല എന്നതിന് പകരം ഞാൻ കോപ്പി അടിച്ചിട്ടില്ല മാഷേ എന്ന് തന്നെ പറഞ്ഞു കൊണ്ടിരുന്നു അതെന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു ചെയ്‍തത്……..

എഴുത്ത്:-നൗഫു

“മാഷേ ഞാൻ കോപ്പി അടിച്ചിട്ടില്ല മാഷേ…

കോപ്പി അടിച്ചിട്ടില്ല….

എന്നും പറഞ്ഞു കൊണ്ട് കരയുന്നവനെ ഒരു ദാക്ഷിണ്യവും കാണിക്കാതെ തന്നെ ഞാൻ അടിച്ചു…

ഒന്നല്ല രണ്ടല്ല… കയ്യിൽ ഉണ്ടായിരുന്ന ചൂരൽ പൊട്ടുന്നത് വരെ ഞാൻ അടിച്ചു…അതും അവന്റെ മുട്ടിനു താഴെ കാലിൽ ആയിരുന്നു എന്റെ ഓരോ അടികളും…

ഞാൻ അടിക്കുന്ന ഓരോ അടിക്കും അവനോട് ഞാൻ ചോദിച്ചു…

“നീ കോപ്പി അടിക്കുമോ…ഇനി നീ …

നീ കോപ്പി അടിക്കുമോ…???…”

“അവൻ അതിനെല്ലാം ഇനി അടിക്കില്ല എന്നതിന് പകരം ഞാൻ കോപ്പി അടിച്ചിട്ടില്ല മാഷേ എന്ന് തന്നെ പറഞ്ഞു കൊണ്ടിരുന്നു അതെന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു ചെയ്‍തത്..”

“കയ്യിലെ ചൂരൽ പൊട്ടിയപ്പോൾ സ്റ്റാഫ് റൂമിൽ പോയി മറ്റൊരു ചൂരൽ കൊണ്ട് വരാനായി ക്ലാസ് റീഡറെ ഏല്പിച്ചു…

അവൻ ചൂരൽ എടുത്തു കൊണ്ട് വരുവാൻ നേരം..

ക്ലാസിലെ ഓരോരുത്തരുടെയും പേരുകൾ വിളിച്ചു ഞാൻ പരീക്ഷ പേപ്പർ കൊടുക്കാൻ തുടങ്ങി…”

++++

ഞാൻ സഹദ്…

കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ സ്കൂളിൽ പ്ലസ് 2 അദ്ധ്യാപകനായി ജോലി ചെയ്യുന്നു…

മാത്‍സ് ആണ് എന്റെ വിഷയം..

പക്ഷെ ഞാൻ പറയാൻ പോകുന്നത് എന്റെ ഇപ്പോഴത്തെ കഥയല്ലേ…ഇത് കുറച്ചു വർഷങ്ങൾ പഴക്കമുള്ള കഥയാണ്…

ഇരുപത് വർഷം പഴക്കമുള്ള കഥ..”

“അതെ..

വർഷം 2003-2004

പുതിയ സിലബസിലേക് കുട്ടികൾ മാറുന്നതിനു മുമ്പുള്ള അവസാനത്തെ sslc ബാച്ച് ആയിരുന്നു അത്..

അന്ന് ഞാൻ ഹൈസ്കൂൾ അദ്ധ്യാപകനാണ്…

അദ്ധ്യാപകൻ മാത്രം ആയിരുന്നില്ല ഒരു ക്ലാസ് ടീച്ചർ കൂടെ ആയിരുന്നു…

കാക്കൊല്ല പരീക്ഷയിലെ പേപ്പർ നോക്കികൊണ്ടിരിക്കെ ആയിരുന്നു ക്ലാസിലെ ആവറേജ് എന്ന് പറയാൻ കഴിയുന്ന ഒരു കുട്ടിയുടെ പരീക്ഷ പേപ്പർ എന്റെ ശ്രദ്ധയിൽ പെട്ടത്..

മര്യാദക്ക് ക്‌ളാസിൽ പോലും വരാത്ത.. എങ്ങനെ എന്നാൽ ബെല്ലടിച്ചു പ്രാർത്ഥന കഴിഞ്ഞേ മിക്കവാറും അവൻ ക്‌ളാസിൽ എത്താറുള്ളു…

അവനു മാത്‍സ്സിൽ നാലപ്പത്തി എട്ടു മാർക്ക്‌…

നല്ല പോലെ പഠിക്കുന്ന എന്റെ ക്ലാസിലെ തന്നെ ഞാൻ പഠിപ്പിക്കുന്ന സ്കൂളിലെ തന്നെ രണ്ടു ടീച്ചെയ്‌സിന്റെ മക്കൾക് പോലും മാത്‍സ്സിൽ മുപ്പത്തി അഞ്ചു മാർക്കിൽ കൂടുതൽ ഇല്ലാത്ത സമയത്തായിരുന്നു അവനു നാൽപതിനു മുകളിൽ മാർക്ക് വന്നത് എന്റെ കണ്ണിൽ ഉടക്കിയത്…

അതും ഞാൻ പഠിപ്പിക്കാത്ത ഒരു പോഷൻ ചോദ്യപേപ്പറിൽ വന്നിരുന്നു അതിന് പോലും അവൻ ഉത്തരം എഴുതിയിട്ടുണ്ടായിരുന്നു..

എല്ലാം കൂടെ കണ്ടപ്പോൾ അതിന്റെ ദേഷ്യത്തിൽ വന്നതായിരുന്നു അവസാനത്തെ pt പീരീഡിൽ വീണ്ടും ക്‌ളാസിലേക്…

അന്നേരമുണ്ട് അവൻ ക്ലാസിൽ ബഹളം വെക്കുന്ന കുട്ടികൾക്കു ഇടയിൽ നിന്നും വിസിൽ അടിച്ചു കളിക്കുന്നു..

എന്റെ ദേഷ്യം വീണ്ടും ഇരട്ടിച്ചു അവനു പറയാൻ ഉള്ളത് പോലും കേൾക്കാതെ അടിക്കാൻ തുടങ്ങി…”

“അവന്റെ പേര് മനാഫ് എന്നായിരുന്നു..

ഞാൻ അവനെ നോക്കിയപ്പോൾ അവൻ മുഖം കുനിച്ചു നിൽക്കുകയാണ്..

ക്‌ളാസിലെ മറ്റു കുട്ടികൾ എല്ലാം അവരവർക്കു കിട്ടിയ ഉത്തരം പേപ്പർ നോക്കുന്ന തിരക്കിൽ ആയിരുന്നു..”

“ആർക്കാണ് നാൽപതിനു മുകളിൽ മാർക്ക്‌ ഉള്ളത്…

ഞാൻ ക്‌ളാസിലെ കുട്ടികളോട് ചോദിച്ചു..”

“ആരും ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു…

ആരും ഇല്ല എന്ന് എനിക്കറിയാം..”

“ആർക്കാണ് 35 ഇന് മുകളിൽ മാർക്ക്‌ ഉള്ളത് ഞാൻ വീണ്ടും ചോദിച്ചു…”

“അതിനും ആർക്കും ഉത്തരം ഇല്ലായിരുന്നു..”

“ഞാൻ എന്റെ സഹ പ്രവർത്തകരുടെ മക്കളെ നോക്കിയപ്പോൾ അവർ എന്റെ നോട്ടം നേരിടാൻ കഴിയാതെ മുഖം കുനിച്ചു…”

“ഞാൻ വീണ്ടും ചോദിച്ചു…

ആർക്കാണ് മുപ്പതിനു മുകളിൽ മാർക്ക്‌ ഉള്ളത്…

നേരത്തെ പറഞ്ഞ രണ്ടു പേരും പിന്നെ പെൺകുട്ടികളുടെ ഇടയിൽ നിന്നും രണ്ടു പേരും കൈ ഉയർത്തി…”

“പിന്നെ ഉള്ളതെല്ലാം ഇരുപത്തി അഞ്ചിനും.. അതിന് താഴെയുള്ള വിരലിൽ എണ്ണാൻ പറ്റുന്നവരും.. പിന്നെ പാസ്സ് മാർക്ക് പോലും വാങ്ങാൻ കഴിയാത്തവരും ആയിരുന്നു ബാക്കി ഉള്ളവരിൽ ബഹു ഭൂരിപക്ഷം പേരും…”

“സാർ വടി…

ചൂരൽ എടുക്കാൻ പോയവൻ കയ്യിൽ ഒരു മുട്ടൻ ചൂരലുമായി കയറി വന്നു എനിക്ക് നേരെ നീട്ടി…”

“ഇനിയും അവനെ അടിക്കാൻ എന്റെ മനസ് അനുവദിക്കുന്നില്ലായിരുന്നു… അല്ല എന്റെ ദേഷ്യം കുറെ ഏറെ പോയികഴിഞ്ഞിരുന്നു…”

“ഞാൻ ക്‌ളാസിലെ ബോർഡിൽ ഒരു മാത്‍സ് പ്രോബ്ലം എഴുതി വെച്ചു…

എന്നിട്ട് എന്റെ മുന്നിൽ ഉണ്ടായിരുന്ന കുട്ടികളെ മുഴുവൻ നോക്കി കൊണ്ട് ചോദിച്ചു…

ഇതിന് ഉത്തരം ഓരോ വഴിയും നേരായി എഴുതാൻ ആർക്കെങ്കിലും അറിയുമോ…

എന്റെ ചോദ്യം കേട്ടു അടുത്തുള്ളവർ തമ്മിൽ തമ്മിൽ നോക്കുന്നതെല്ലാതെ ആരും എന്നോട് ഒന്നും പറഞ്ഞില്ല..”

“ഞാൻ വീണ്ടും ചോദിച്ചു..

ആർകെങ്കിലും അറിയുമോ..?”

“ആ സമയം മുന്നിലെ ബെഞ്ചിൽ ഇരുന്ന അത്യാവശ്യം പഠിക്കുന്നവൻ എഴുന്നേറ്റ് പറഞ്ഞു സാർ ആ പോഷൻ ഞങ്ങൾക്ക് എടുത്തു തന്നിട്ടില്ല…

ഈ ചോദ്യം പരീക്ഷക്ക് വന്നിരുന്നു ഞങ്ങൾ ആരും ഉത്തരം എഴുതിയിട്ടില്ല…”

ഞാൻ അവൻ പറഞ്ഞതിന് തല കുലുക്കി അതെ എന്ന പോലെ..

‘മനാഫ് ഇവിടെ വരൂ…”

“ഞാൻ കുറച്ചു മാറി നിൽക്കുന്ന മാനാഫിനെ വിളിച്ചപ്പോൾ അവൻ പേടിയോടെ എന്റെ അരികിലേക് വന്നു..”

“ഇതിനുത്തരം നീ എഴുതുമോ…

ഞാൻ അവനോട് ചോദിക്കുന്നത് കേട്ടപ്പോൾ ക്‌ളാസിലെ കുട്ടികൾ മുഴുവൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി..”

“അവൻ ഒന്നും മിണ്ടാതെ ഞാൻ നിൽക്കുന്നതിന് അടുത്തുള്ള മേശ യിലേക്ക് തന്നെ നോക്കി കണ്ണുകൾ ഉയർത്താതെ നിൽക്കുന്നത് കണ്ടപ്പോൾ എന്റെ ശബ്ദം കുറച്ചു പരുക്കനായി ഞാൻ അവനോട് പറഞ്ഞു..”

“ഇന്നാ ചോക് പിടി…

ഇതിനുത്തരം ഇവരെല്ലാം കാണെ വ്യക്തമായി എഴുത്.., “

“എന്റെ ശബ്ദം ഉയർന്നതും അവൻ വിറയലോടെ ചോക് കയ്യിൽ എടുത്തു… ബോർഡിന് അടുത്തേക് നടന്നു..

ആ സമയം തന്നെ സ്കൂളിലെ പിയൂൺ വന്നു എന്റെ കയ്യിൽ ഒരു പേപ്പർ തന്നു…

ഞാൻ അത് വായിക്കുന്നതിനിടയിൽ ബോർഡിലേക് നോക്കിയപ്പോൾ മനാഫ് ആ ചോദ്യത്തിനുള്ള ഉത്തരം എഴുതുന്നുണ്ടായിരുന്നു…

ഓരോ വഴി കളും വളരെ വ്യക്തമായി തന്നെ അവൻ എഴുതി അവസാനം ഉത്തരത്തിലേക് എത്തി…

ശരി ഉത്തരം തന്നെ എഴുതി ചോക് മേശയുടെ മുകളിൽ വെച്ചു എന്നെ നോക്കി..

ഞാൻ അവനോട് എന്താ പറയാ എന്നൊരു അവസ്ഥയിൽ ആയിരുന്നു ആ സമയം…

ഞാൻ പഠിപ്പിക്കാത്ത ഒരു ഭാഗം ഒരു തെറ്റും കൂടാതെ അവൻ ചെയ്തിരിക്കുന്നു..

ആ ഭാഗം ഉത്തര കടലാസിൽ കണ്ടിട്ടായിരുന്നു ഞാൻ അവനെ തല്ലി തല്ലി ചൂരൽ പോലും ഓടിച്ചു കളഞ്ഞത്..

അവൻ കോപ്പി അടിച്ചതാണോ എന്ന് കരുതി…”

“ഞാൻ അവനോട് അവന്റെ സീറ്റിൽ പോയിരിക്കാൻ പറഞ്ഞു…

അവന് കൊടുക്കാതെ മാറ്റി വെച്ചിരുന്ന അവന്റെ ഉത്തര കടലാസ് കയ്യിൽ എടുത്തു..”

“അതിൽ ഞാൻ കൂട്ടിയിട്ടു എഴുതിയിരിക്കുന്ന അവന്റെ 50/48 എന്ന മാർക്ക്‌ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ…

പടച്ചോനെ ഞാൻ ഈ കുട്ടിയെ ആണല്ലോ അടിച്ചത്… എന്റെ ഉള്ളിൽ എന്തോ വേദന നിറഞ്ഞു വരുവാൻ തുടങ്ങി…

അവന്റെ പേപ്പർ എടുത്ത് മേശയുടെ മുന്നിലേക്ക് വന്നു ചാരി നിന്നു..”

“അവനെ നോക്കിയപ്പോൾ അവൻ ആരെയും ശ്രദ്ധിക്കാതെ ഡെസ്ക്കിലേക് തല കുമ്പിട്ടു ഇരിക്കുകയാണ്..

ഒരു പക്ഷെ ഞാൻ അടിച്ചതിനേക്കാൾ വേദന അവൻ ഒരു കോപ്പി അടിക്കാരൻ ആണെന്ന് ഞാൻ ക്‌ളാസിലെ മുഴുവൻ കുട്ടികളും കേൾക്കെ വിളിച്ചു പറഞ്ഞതായിരിക്കാം..”

“മനാഫ് സ്റ്റാൻഡ് അപ്പ്‌…”

ഞാൻ അവനെ നോക്കി വിളിച്ചെങ്കിലും അവൻ എന്റെ ശബ്ദം കേട്ടില്ലെന്നു തോന്നുന്നു..

തൊട്ടടുത്ത കൂട്ടുകാരൻ അവനെ തോണ്ടി ചെവിയിൽ പറഞ്ഞപ്പോൾ ആയിരുന്നു അവൻ ചാടി പിടഞ്ഞു എഴുന്നേറ്റു നിന്നു എന്നെ നോക്കി..…

അവനെ നോക്കിയപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവന്റ കണ്ണുകൾ നിറഞ്ഞു വന്നിട്ടുണ്ട്.. അതിപ്പോ പൊട്ടുമെന്ന് കരുതുന്ന മേഘ വിസ്‌ഫോടനം പോലെ ആയിരിക്കുമെന്ന് ഞാൻ കരുതിയതും ആ കണ്ണുനീർ തുള്ളികൾ അവന്റെ കവിളിലൂടെ ഒഴുകി മുന്നിലെ ഡെസ്ക്കിലേക് കുടു കൂടെ ഇറ്റി ഇറ്റി വീണു കൊണ്ടിരുന്നു…”

“സ്റ്റുഡന്റസ്…

എനിക്കൊരു തെറ്റ് പറ്റി പോയി…

മുന്നിലെ കുട്ടികളോട് ഞാൻ പറയുന്നത് കേട്ടപ്പോൾ എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി..

മാഷിന് എന്ത് തെറ്റാ പറ്റിയതെന്ന് അറിയാതെ…”

ഞാൻ എല്ലാവരെയും ശ്രദ്ധിച്ചു കൊണ്ട് അവസാനം എന്റെ നോട്ടം മനാഫിലേക് തന്നെ വന്നു…

ഈ ക്‌ളാസിൽ ഇന്നർക്കാണ് മാത്‍സ്സിൽ ഏറ്റവും കൂടുതൽ മാർക്ക് ഉള്ളത്…

ഞാൻ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരുടെയും നോട്ടം ക്‌ളാസിലെ ഒരു ടീച്ചറുടെ മകൻ ആയിരുന്നു വരുണിലേക്ക് ആയിരുന്നു പോയത്..

അവനു തന്നെ ആയിരുന്നു അവരുടെ അറിവിൽ ക്‌ളാസിലെ ഉയർന്ന മാർക്ക്‌..

33…

വരുൺ എഴുന്നേറ്റ് നിന്നപ്പോൾ ഞാൻ അവനോട് ഇരിക്കാനായി കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് മുഴുവൻ കുട്ടികളോടുമായി പറഞ്ഞു..

വരുണിന് അല്ല ക്‌ളാസിലെ ടോപ് മാർക്ക്‌…അതിവനാണ് ഈ മനാഫിനാണ്..

ഞാൻ പറയുന്നത് കേട്ടപ്പോൾ എല്ലാ കുട്ടികളുടെയും നോട്ടം മനാഫിന്റെ നേരെയായി

ഇവനാണ് ഈ ക്‌ളാസിൽ ഉയർന്ന മാർക്ക്‌ ഉള്ളത് അതും 34 ഓ… മുപ്പതി അഞ്ചോ ഒന്നുമല്ല… 48 മാർക്കാണ് മനാഫിനു ഉള്ളത്..

നിങ്ങൾ എല്ലാവരും നല്ലൊരു കയ്യടി കൊടുത്തേ…”

“ഞാൻ പറഞ്ഞത് കേട്ടപ്പോൾ ക്‌ളാസിലെ മുഴുവൻ കുട്ടികളും അവനെ അനുമോദിച്ചു കൊണ്ട് നിർത്താതെ കയ്യടിച്ചു…

അവന്റെ മുഖത്തും ഇത്തിരി സന്തോഷം വരുന്നത് പോലെ…”

“എനിക്ക് ഒരു തെറ്റിദ്ധാരണ വന്നു…

ഇവന് മാത്രം 40 ഇന് മുകളിൽ മാർക്ക്‌ കണ്ടപ്പോൾ അവൻ എഴുതി ശരിയാക്കിയത് തന്നെ ആണോ എന്ന് പോലും ഓർക്കാതെ അറിയാൻ ശ്രമിക്കതെ ഞാൻ അവനെ അടിച്ചത്..”

എന്റെ മുഖത്തെ വിഷാദ ഭാവം എന്റെ മുന്നിലെ കുട്ടികളിലേക്കും നിറഞ്ഞിരുന്നു…

“മനാഫ് ഇവിടെ വരൂ..”

ഞാൻ അവനെ എന്റെ അരികിലേക് വിളിച്ചു..

“എന്റെ അരികിൽ എത്തിയതും ഞാൻ അവനെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു..”

“മനാഫെ…

മോനെ സോറിയെടാ…

ഞാൻ അറിതെയാണ് നിന്നെ അടിച്ചത്..നിന്റെ മനസ് വേദനിച്ചതിൽ എനിക്ക്…എനിക്ക്…”

അവനോട് ക്ഷമ ചോദിക്കാൻ പോലും കഴിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…

“ അവൻ പെട്ടന്ന് എന്റെ കയ്യിലെക് കയറി പിടിച്ചു..

അവൻ വേണ്ട എന്ന പോലെ തലയാട്ടി…”

മാഷ് മാപ്പ് പറയരുതെന്ന പോലെ..

അപ്പോഴും ഞാൻ അവന്റെ മുന്നിൽ ചെറുതായി പോയത് പോലെ…അവന്റെ മനസിന്‌ മുമ്പിൽ…എന്റെ മുന്നിൽ നിൽക്കുന്നവനെ കെട്ടിപിടിച്ചു എന്റെ കയ്യിൽ രണ്ടു ദിവസം മുമ്പ് അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന ഒരു വില കൂടിയ വാച്ച് ഉണ്ടായിരുന്നു..

ഞാൻ അത് ഊരി എടുത്ത് …അവന്റെ കയ്യിലെക് കെട്ടികൊടുത്തു…”

“അവൻ എന്നെ തന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ അവനോട് പറഞ്ഞു..

ഇത് മാഷേ സമ്മാനമാണ്…പഠിച്ചു ഉയരങ്ങളിൽ എത്തണം…”

“ആ സമയം അവന്റെ മുഖം വല്ലാത്തൊരു തെളിച്ചതോടെ സുന്ദരമായിരുന്നു…

അവൻ എന്നെ നോക്കി ഇഷ്ടത്തോടെ പുഞ്ചിരിച്ചു…”

“ചില കുട്ടികൾ അങ്ങനെയാണ്… ഒരു ക്ലാസിൽ തന്നെ ഒന്നോ രണ്ടോ പേരോ ഉണ്ടാവൂ… നമ്മൾ വളരെ മോശം കുട്ടി ആണെന്ന് കരുതുന്നവർ… മാത്‍സ് ഒരു ഇടങ്ങേറ് വിഷയം ആയിരിക്കുമെങ്കിലും അവർക്കത് സിമ്പിൾ ആയിരിക്കും…

മറ്റൊരു വിഷയത്തിലും മാർക്ക്‌ ഇല്ലെങ്കിലും മാത്‍സിൽ അവർ നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കും…

അതിൽ ഒരാൾ ആയിരുന്നു മനാഫ്…”

ഇഷ്ടപെട്ടാൽ 👍👍👍

ബൈ.

…😍

Leave a Reply

Your email address will not be published. Required fields are marked *