എഴുത്ത്:- നൗഫു ചാലിയം
“ഉസ്താദിന്റെ കല്യാണം രണ്ടാം കെട്ടാണെന്ന് കേട്ടു…”
രണ്ടാമത്തെ വളെയും കൊണ്ട് നെയ്സറിയിൽ നിന്നും തിരികെ കൊണ്ട് വഴി ഷാന എന്റെ അരികിലേക് വന്നു കൊണ്ട് പറഞ്ഞത്..
“രണ്ടാം കെട്ടോ…
ഇത്ര ചെറുപ്പത്തിലേ…”
ഷാന പറഞ്ഞത് വിശ്വാസിക്കാൻ കഴിയാതെ മൂക്കത്തു വിരൽ വെച്ച് കൊണ്ട് ഞാൻ അവളോട് ചോദിച്ചു…
“ഈ വരുന്ന ഞായറാഴ്ച ആണ് മൂത്തവളെ പഠിപ്പിക്കുന്ന ഉസ്താദിന്റെ കല്യാണം…
ചെറുപ്പക്കാരൻ.. ഇരുപത്തി അഞ്ചു വയസിൽ എന്തായാലും കൂടില്ല…
നല്ല സ്വഭാവം…
ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ എല്ലാം കല്യാണത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുമുണ്ട്..
ആരെങ്കിലും ഉണ്ടേൽ പോകാനും കരുതി ഇരിക്കുകയായിരുന്നു ഞാൻ…
ഇനി ഈ രണ്ടാം കെട്ടിനോക്കെ ആര് പോകുന്നു… അല്ല പിന്നെ…”
“എനിക്ക് ബാക്കി അറിയാഞ്ഞിട്ടാണെൽ ആകെ ടെൻഷൻ ആവാനും തുടങ്ങി…
ഉസ്താദിന്റെ ആദ്യത്തെ കെട്ടിൽ ആരായിരുന്നു വധു…അവർ എന്തിനാണ് പിരിഞ്ഞത്…ഇനി ഓള് ഓടി പോയതായിരിക്കുമോ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചിന്തകൾ എന്റെ ഉതകമണ്ഡലത്തെ നീറി പുകച്ചു കൊണ്ടിരുന്നു…”
“അല്ല… ശരിക്കും ഉസ്താദിന്റെ രണ്ടാം കെട്ടാണോ…”
ഞാൻ ഒന്നും കൂടേ ഉറപ്പിക്കാനായി ഷാന യോട് ചോദിച്ചു…
” അതേടി…
എന്റെ മോള് വന്നു പറഞ്ഞതാ…
ഓളോട് ഫാത്തിമ പറഞ്ഞു പോലും ഉസ്താദിന്റെ രണ്ടാം കെട്ടാണ് ഞായറാഴ്ച എന്ന്…”
“ഏത് ഫാത്തിമാ…? “
ഫാത്തിമ എന്ന് കേട്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു…
” നിന്റെ മോള് തന്നെ.. അല്ലാതെ എന്റെ മോൾക്ക് ആരാ കൂട്ടുകാരി…”
“എന്റെ മോളോ…ഇതിൽ എന്തോ ഉടായിപ്പ് ഉണ്ടല്ലോ…
ഒന്നാം ക്ലാസിൽ ആണ് പഠിക്കുന്നതെങ്കിലും ക്ലാസ്സിലും വീട്ടിലും എല്ലാ കേസിനും പുറകിൽ ഓള് ഉണ്ടായിരിക്കും…”
” ഷാന… ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ സ്കൂൾ വിട്ടു വരാൻ ആയിട്ടുണ്ടല്ലോ…നീ ദയവ് ചെയ്തു ഈ കാര്യം മറ്റാരോടും പറയണ്ട…
കൂടേ പഠിക്കുന്ന കൂട്ടുകാരികളുടെ ഉമ്മമാരോട് പോലും…”
ഞാൻ അവളോട് അതും പറഞ്ഞു വീട്ടിലേക് നടന്നു..
” നമുക്ക് അറിയാലോ എന്തേലും ഒരു ന്യൂസ് കിട്ടിയാൽ അത് പ്രകാശ വേഗത്തേക്കാൾ വേഗതയിൽ ഇന്ത്യ മഹാരാജ്യം കടക്കുമെന്ന്…
ഇനി ആരോടൊക്കെ പറഞ്ഞോ ആവോ…”
“വീട്ടിലേക് എത്തി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ മൂത്തവളും എത്തി..
ഇന്നെന്തോ ഫ്രണ്ട്സിന്റെ വീട്ടിൽ ഒന്നും പോയിട്ടില്ലെന്ന് തോന്നുന്നു..
നേരെ വീട്ടിലേക് തന്നെ വന്നിട്ടുണ്ട്..
അല്ലെങ്കിൽ റോട്ടിൽ വണ്ടി ഇറങ്ങി കൂടേ ഉള്ള മൂന്നെണ്ണത്തിനെയും വീട്ടിലാക്കിയിട്ടേ ഒരു അരമണിക്കൂർ എങ്കിലും കഴിഞ്ഞേ ഓള് ഇവിടെ എത്താറുള്ളു..”
“പാത്തൂ…
നിന്നോട് ആരാ പറഞ്ഞെ ഉസ്താദിന്റെ രണ്ടാം കെട്ടാണെന്ന്…”
അവൾ ഡ്രസ്സ് മാറ്റി വന്നു ചായകുടിക്കാനായി ഇരുന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു..
“രണ്ടാം കെട്ടോ..?
അതെന്തു സാധനം എന്ന പോലെ യാണ് അവളുടർ ഇരിപ്പ്..
അവൾക് അത് എന്താണെന്നു പോലും അറിയില്ല എന്ന് തോന്നുന്നു..”
“ടി…
നിന്നോടാ ചോദിച്ചത്…
നിന്നോട് ആരാ പറഞ്ഞത് ഉസ്താദിന്റെ രണ്ടാമത്തെ കല്യാണ മാണെന്ന്…”
ഞാൻ വീണ്ടും അവളോട് ചോദിച്ചു…
” എന്നോട് ആരും പറഞ്ഞില്ല…
അതെനിക്കറിയാം… ഉസ്താദിന്റെ രണ്ടാം കല്യാണം ആണെന്ന്…”
അവൾ ഉടനെ ചായകുടിച് കൊണ്ട് തന്നെ മറുപടി പറഞ്ഞു..
“എങ്ങനെ…
നിന്നോട് ഉസ്താദ് പറഞ്ഞോ…?”
ഞാൻ വീണ്ടും ചോദിച്ചു…
” ഹേയ് അതെല്ല ഉമ്മച്ചി…
ഇന്നാള് ഉസ്താദിന്റെ ഒരു കല്യാണം കഴിഞ്ഞില്ലേ…
അത് ഒന്നാം കല്യാണം…
നാളെ ഉസ്താദിന്റെ വേറെ കല്യാണമല്ലേ..
അത് രണ്ടാം കല്യാണം…”
അവൾ അതും പറഞ്ഞു എന്നെ നോക്കി..
” എങ്ങനെ എങ്ങനെ എങ്ങനെ..
പടച്ചോനെ ഇവൾ ഇത് എന്തൊക്കെയാ പറയുന്നത്…
സത്യം പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല.. “
“എന്റെ ഉമ്മച്ചി…
കഴിഞ്ഞ മാസം ഉസ്താദിന്റെ കല്യണമാണെന്ന് പറഞ്ഞു നമുക്ക് ലീവ് തന്നില്ലെനിയോ…
അന്ന് ഉസ്താദിന്റെ ഒന്നാമത്തെ കല്യാണം…
നാളെ വേറെ കല്യാണം അല്ലേ…അപ്പൊ അത് രണ്ടാമത്തെ…”
“എന്റെ പൊട്ടത്തി…അന്ന് ഉസ്താദിന്റെ നിക്കാഹ് അല്ലായിരുന്നോ…
ആ നിക്കാഹിന്റെ ബാക്കിയായ കല്യാണം അല്ലേ നാളെ നടക്കുന്നത്…”
“ആ അതൊന്നും എനിക്കറിയൂല…
അന്നൊരു കല്യാണം കഴിഞ്ഞു… നാളെ ഒരു കല്യാണം ഉണ്ട്…
അത് കൊണ്ട് നാളെ ഉസ്താദിന്റെ രണ്ടാം കല്യാണമാണ്..”
അതും പറഞ്ഞു ചായ ഗ്ലാസ് മേശ യിൽ വെച്ച് അവൾ കളിക്കുവാനായി ഓടി പോയി..
” ഞാൻ പെട്ടന്ന് തന്നെ ഷാന യെ വിളിച്ചു കാര്യം പറയാനായി..
ഉസ്താദിന്റെ രണ്ടാം കെട്ട് നാടു മുഴുവൻ പരക്കുന്നതിന് മുമ്പ്…”
ഇഷ്ട്ടപെട്ടാൽ…👍👍
ബൈ
😂😂😂