കള്ളൻ പവിത്രൻ
Story written by Santhosh Appukuttan
തോട്ടിപ്പാറ സ്റ്റേഷനിലെ വനിതാ എസ്.ഐയും കൊണ്ട് കള്ളൻ പവിത്രൻ മുങ്ങിയെന്ന വാർത്തയുമായാണ് അന്നത്തെ പ്രഭാതം പൊട്ടി വിടർന്നത്.
ബാർബർഷാപ്പിലും, ചായക്കടകളിലും ബിiവറേജസ് ക്യൂവിലും ഈ വാർത്ത കേട്ട് ആളുകൾ അന്യോനം അത്ഭുതത്തോടെ നോക്കി നിന്നു.
പൂവാലൻമാരും, കരിഞ്ചiന്തക്കാരും, ചീട്ടുകളിക്കാരും, പീiഡന വീiരൻമാരും ഒരുപോലെ ഭയക്കുന്ന ഒന്നിനെയാണ് കള്ളൻ പവിത്രൻ ഓട്ടുരുളി അടിച്ചു മാറ്റുന്നതു പോലെ അടിച്ചുമാറ്റിയത്.
സബ് ഇൻസ്പെക്ടർ അഖിലാമേനോൻ.
തോട്ടിപ്പാറ സ്റ്റേഷനിൽ ചാർജ്ജെടുത്തിട്ട് രണ്ടാഴ്ച ആകുന്നേയുള്ളൂ.
അപ്പോഴാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്-
പത്രക്കാരും, ടി വി ക്കാരും സ്റ്റേഷന്റെ മുന്നിൽ ആകാംക്ഷയോടെ നിന്നു.
മുകളിൽ നിന്നു ഉടൻ -വിളി വരുമെന്ന ടെൻഷനിൽ സർക്കിൾ ഇൻസ്പെക്ടർ ആനന്ദൻ വെരുകിനെ പോലെ ഓടി നടന്നു.
“എന്താണടോ സംഭവിച്ചത് ?”
തലനരച്ച ഒരു പോലീസുക്കാരന്റെ അടുത്തേക്ക് ചെന്ന് സി.ഐ. വെളിച്ചപ്പാടിനെ പോലെ അലറി –
“ഇന്നലെ രാവിലെ ഞങ്ങൾ ഒരു മോiഷണക്കേസിൽ പവിത്രനെ പിടിച്ചു കൊണ്ടുവന്ന് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു”
“പവിത്രൻ തിരിച്ചു പോയത് നടന്നിട്ടോ അതോ ആംബുലൻസിലോ?”
സി.ഐ അയാൾക്കു നേരെ ചീറിയടുത്തു.
” ആംബുലൻസ് കിട്ടിയില്ല സാറേ – പിന്നെ സ്റ്റാൻഡിലെ പെട്ടിഓട്ടോ ക്കാരനെ വിളിച്ചു വരുത്തി അതിലാണ് അയാളുടെ ചങ്ങാതിമാർ കൊണ്ടുപോയത്?”
തലനരച്ച പോലീസുക്കാരന്റെ മറുപടികേട്ട് സി.ഐയ്ക്കു വിറച്ചു കയറി.
“വീട്ടിൽ അയാൾ എപ്പോൾ എത്തിയെന്നറിയാമോ?”
“വീട്ടിലേക്കല്ല സാറെ പവിത്രനെ കൊണ്ടു പോയത്.തൊട്ടപ്പുറത്തെ ജംഗ്ഷനിലുള്ള തിരുമ്മു വൈദ്യന്റെ അടുത്തേക്കാ”
സി.ഐ ദേഷ്യത്തോടെ കൈയ്യിലുള്ള കെയിൻ കറക്കി.
” അഖില എന്താടോ ഇങ്ങിനെ? – കൈയ്യിൽ കിട്ടുന്ന പ്രതികളെ ഇങ്ങിനെ കൈകാര്യം ചെയ്യാൻ അവൾക്കെന്താ ഭ്രാന്തുണ്ടോ?”
തലനരച്ച പോലീസുക്കാരൻ സി.ഐയുടെ അടുത്തേക്ക് പതിയെ ചെന്നു.
” എല്ലാവരെയും ഇങ്ങിനെ തiല്ലി ചiതയ്ക്കില്ല സാറെ – പെൺക്കുട്ടികളെ കളിയാക്കുന്നവരെയും ദ്രോiഹിക്കുന്നവരെയും മാത്രമേ ഇങ്ങിനെ ടോർച്ചർ ചെയ്യാറുള്ളൂ”
” അപ്പോൾ വെറും നിരുപദ്രവകാരിയായ കള്ളൻ പവിത്രനെ എന്തിനു ഇങ്ങിനെ കൊiല്ലാക്കൊiല ചെയ്തു”
തലനരച്ച പോലിസുക്കാരന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു.
” ഇപ്പോൾ കമ്മീഷനൊന്നും തരാത്ത പവിത്രനിട്ട് ഞങ്ങൾ ഒരു പണി കൊടുത്തതാ സാറെ ” സി, ഐ പല്ലിറുമ്മുന്നത് കാണാതെ തലനരച്ചവൻ -തുടർന്നു.
“പവിത്രനെക്കൊണ്ട് ബുദ്ധിമുട്ടീട്ട് ഈ നാട്ടിലെ പെണ്ണുങ്ങൾക്ക് നടക്കാൻ വയ്യെന്ന് എസ്.ഐ സാറിനോട് ഒരു കാച്ചങ്ങ് കാച്ചി “
അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങിയ -തലനരച്ചവൻ അലറിക്കരഞ്ഞതും, സി.ഐയുടെ മൊബൈൽ റിങ്ങ് ചെയ്തതും ഓരേനിമിഷത്തിലായിരുന്നു.
പുiകഞ്ഞകiരണം പൊiത്തിപിടിച്ചു പോകുന്ന -തലനരച്ചവനെ നോക്കി സി.ഐ ഒന്നുകൂടി പല്ലിറുമ്മി .
“സോറി സാർ.ഞാൻ അപ്രതീക്ഷിതമായ ഒരു കേസിന്റെ പിന്നാലെയാണ് – ആരോടും ഒന്നും പറയാൻ പറ്റിയില്ല”
” അത് സാരമില്ല അഖീ- എല്ലാം ഞാൻ നോക്കിക്കൊണ്ട്, തനിക്കൊരു ബുദ്ധിമുട്ടും വരാൻ പാടില്ല “
വാക്കിൽ തേനലിയിച്ച് അഴകിയ രാവണനായി സി.ഐ
സി.ഐയ്ക്ക് തന്റെ വധുവായി അഖിലയെ കിട്ടണമെന്ന ഒരു പൂതിയുണ്ട് മനസ്സിൽ.
” അപ്പോൾ പവിത്ര നോ? “
“പവിത്രൻ എന്റെ കൂടെയുണ്ട് സാർ – ആ കൊടും കുറ്റവാളിയിലേ ക്കെത്താനുള്ള മീഡിയേറ്ററാണ് പവിത്രൻ!”
“ഓകെ എന്റെ സഹായമെന്തെങ്കിലും?”
“സാർ ഒരു ഹെൽപ്പ് ചെയ്യണം. ആ തല നരച്ചവനെ ഞാൻ വരുന്നതു വരെ കണ്ടിന്യൂസ് ഡ്യൂട്ടി കൊടുക്കണം”
” അത് ഞാനേറ്റു അഖീ “
അവൾ ഫോൺ വെച്ചതും അയാൾ ഒരു ചിരിയോടെ തല നരച്ചവന്റെ അടുത്തേക്ക് ചെന്നു.
“ടാ തലനരച്ചവനെ നിന്റെ ജാതകം അഖി എഴുതിക്കൊണ്ടിരിക്കാണ് – ഈശ്വരാ രക്ഷതു “
തല നരച്ചവന് പെട്ടെന്ന് വയറ് കൊളുത്തി പിടിക്കുന്നതു പോലെ തോന്നിയപ്പോൾ അയാൾ ടോയ്ലറ്റിലേക്ക് ഓടിക്കയറി.
” ആക്സിഡന്റ് കേസ് ഇവിടെ എടുക്കില്ലായെന്ന് തന്നോടല്ലേ പറഞ്ഞത്?”
ഓ പി.യിലിരിക്കുന്ന നേഴ്സ് പവിത്രനോട് ചൂടായി.
” ഇത് ആക്സിഡന്റ് കേസ്സല്ലാ-സിസ്റ്ററെ! ആ വരുന്ന ചേച്ചി ഇiടിച്ചു ചമ്മന്തിയാക്കിയതാ!”
കോറിഡോറിലൂടെ, ഫ്രൂട്ട്സ് നിറച്ച കിറ്റും പിടിച്ചു വരുന്ന എസ്.ഐ അഖിലയെ ചൂണ്ടി കാണിച്ചു പവിത്രൻ.
” അതാരാ?”
നഴ്സു പേടിനിറഞ്ഞ ചോദ്യത്തോടെ പവിത്രനെ നോക്കി.
” ഞാൻ എസ്.ഐ അഖിലാമേനോൻ.ഇതെന്റെ റിലേറ്റീവാ.
രണ്ട് ദിവസത്തേക്ക് ഇവനെയൊന്ന് ഇവിടെ അഡ്മിറ്റാക്കാൻ പറ്റില്ലേ?”
” അതിനെന്താ സാറേ
നഴ്സ് കൗണ്ടറിലേക്ക് ഓടിചെന്ന് ഐ.പി- ഫോം പൂരിപ്പിക്കാനായി എടുത്തു.
“പവിത്രന്റെ വയസ്സ് എത്രയാണ്?”
“തേർട്ടിത്രീ”
താൻ പറയുന്നതിനു മുൻപെ എസ്.ഐ പറഞ്ഞപ്പോൾ പവിത്രൻ അത്ഭുതത്തോടെ നോക്കി.
റൂമിലെ ഷീറ്റൊക്കെ തട്ടിക്കുടഞ്ഞ് എസ് ഐ തന്നെ അവനെ പതിയെ ബെഡ്ഡിലേക്കു കിടത്തി.
ആപ്പിൾ ചെറുതായി മുറിച്ചു അവന്റെ വായിൽ വെച്ചു കൊടുത്തു.
“സാറേ – കാര്യത്തിലാണെങ്കിലും ഇങ്ങിനെ ഇiടിക്കരുതേ “
അവന്റെ കണ്ണിൽ നീർനിറഞ്ഞു.
“ഇതിനെക്കാളും ഭേദം തൂiക്കി കൊiല്ലുന്നതാ- ഒരഞ്ചു മിനിറ്റിന്റെ കാര്യമേയുള്ളൂ. ഇത് ജീവിതാവസാനം വരെ കുരച്ചും തുമ്മിയും രക്തം ഛർദ്ദിച്ചും “
അവന്റെ കണ്ണിൽ നിന്നും നീർ കവിളിലൂടെ ഒലിച്ചിറങ്ങി.
തന്റെ കൈയ്യിലെ _ടവലെടുത്ത് ആ കണ്ണീർ തുടയ്ക്കുമ്പോൾ അഖിലയുടെ നെഞ്ച് പൊടിഞ്ഞു.
“പവി പേടിക്കണ്ട ഇവിടുത്തെ രണ്ട് ദിവസത്തെ ട്രീറ്റ്മെന്റ് കഴിഞ്ഞാൽ നമ്മൾക്ക് കോട്ടക്കലിലേക്കു പോകാം”
അഖില പുഞ്ചിരിയോടെ പവിത്രനെ നോക്കി –
“എനിക്ക് പേടിയുണ്ടായിട്ടല്ല സാറേ! മാനസികനില തെറ്റിയ ഒരമ്മയാ-വീട്ടിൽ ഉള്ളത് “
അവന്റെ ശബ്ദം ചിതറി.
അഖില അവന്റെ കണ്ണുകളിലേക്കുറ്റുനോക്കി.
ആ നോട്ടം നേരിടാനാവാതെ അവൻ മുഖം തിരിച്ചു.
” ഇനി ഈ മീശമാധവൻ മോഷണമൊക്കെ നിർത്തണം കേട്ടോ!”
അവൻ പതിയെ തലയാട്ടി.
” ഇനി സാറ് വീട്ടിലേക്കു പൊയ്ക്കോ!”
” ഞാൻ പോയാലെങ്ങിനെയാ തനിക്ക് ബാത്ത് റൂമിലേക്കൊക്കെ പോകാൻ പറ്റുക?”
” അയ്യേ! സാറ് വേണ്ട”
പവിത്രന്റെ മുഖത്ത് നാണത്തിന്റെ തിരയിളകി.
“എനിക്കറിയില്ലായിരുന്നു പവിത്രനൊരു ചെറിയ കള്ളനായിരുന്നുവെന്ന്. എന്റൊപ്പം ഉണ്ടായിരുന്ന പോലീസുക്കാരാ എന്നെ തെറ്റിദ്ധരിപ്പിച്ചത് “
” അവർക്ക് ഞാൻ കമ്മീഷൻ കൊടുക്കാത്തതിന്റെ ദേഷ്യാ സാറേ – അല്ല അവർ എന്നെ പറ്റി എന്താ പറഞ്ഞേ?”
പവിത്രൻ സംശയത്തോടെ എസ്.ഐയെ നോക്കി.
“പവിത്രൻ കാരണം ഇവിടെ പെൺക്കുട്ടികൾക്ക് വഴി നടക്കാൻ പറ്റുന്നില്ലായെന്ന് “
പവിത്രന്റെ ചുണ്ടിൽ വിഷമത്തിന്റെ ഒരു ചിരി പടർന്നു,
“പിന്നെ ആരാണ് പറഞ്ഞത് ഞാൻ ആ ടൈപ്പല്ലാന്ന്?”
ഒരു മുന്തിരിയെടുത്ത് അവന്റെ വായിൽ വെച്ചു അഖില.
“പവിയുടെ ചങ്ക് അപ്പു. പവിയെക്കുറിച്ച് അവൻ എല്ലാം എന്നോട് കണ്ണീരോടെ തുറന്നു പറഞ്ഞു.
അഖിലയുടെ കണ്ണ് നിറയുന്നത് അപ്പു -കണ്ടു.
” ഞാൻ പലപ്പോഴും ചോദിക്കണമെന്നുണ്ടായിരുന്ന ഒരു ചോദ്യമുണ്ട് എന്നിൽ?”
പവിത്രൻ മടിച്ചു മടിച്ചു അഖിലയെ നോക്കി.
” എന്തായാലും ചോദിക്ക് പവീ-ഇപ്പോൾ നമ്മൾ നല്ല കമ്പനിയായില്ലേ?”
അഖില ഒരു മുന്തിരിയെടുത്ത് വായിലിട്ടു.
“ഈ പെൺക്കുട്ടികളെ കളിയാക്കുന്നവരെയെന്തിനാ ഇങ്ങിനെ തiല്ലി ചiതയ്ക്കുന്നത്?”
അഖിലയുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി വിടർന്നു.
അവൾ ഒരു നിമിഷം ഓർമ്മകളിലേക്കിറങ്ങി ചെന്നു.
“കണക്കു പേടിയുള്ള ഒരു പെൺകുട്ടി ഏഴാം ക്ലാസ്സിൽ പടിക്കുമ്പോൾ, കണക്കു മാഷുടെ ചൂരൽ ഉയർന്നതു കണ്ട് പേടിച്ചിട്ട് അവൾ നിന്ന നിൽപ്പിൽ മൂiത്രമൊഴിച്ചു “
അഖിലയുടെ കണ്ണ് നിറഞ്ഞു കവിഞ്ഞു.
” “ആർത്തട്ടഹസിക്കുന്നവർക്കിടയിൽ അവളൊരു മെഴുക് തിരിപോലെ ഉരുകിനിന്നു.”
അഖില പതിയെ പവിയെ നോക്കി വിഷാദമായൊന്നു ചിരിച്ചു.
” ഇന്ന് ഇത് കേൾക്കുമ്പോൾ സില്ലിയായ് തോന്നും അല്ലേ പവീ_ പക്ഷേ അന്നവൾ ആ -സ്ക്കൂളിലെ പടിത്തം നിർത്തി.നാണം ക്കൊണ്ട് പുറത്തിറങ്ങാതെ രണ്ടാഴ്ച വീട്ടിലിരുന്നു ” കഥ കേട്ട് വായ്തുറന്ന് പിടിച്ചിരുന്ന പവിയുടെ വായിലേക്കവൾ ഒരു ആപ്പിൾ പീസ് വെച്ചു കൊടുത്തു.
” അന്ന് എല്ലാവരും എന്നെ കളിയാക്കി പരിഹസിച്ചു ചിരിച്ചപ്പോൾ, അവരെയൊക്കെ ഇiടിച്ചു ചiമ്മന്തിയാക്കിയ ഒരു കൂട്ടുക്കാരനുണ്ടായിരുന്നു എനിക്ക് – “
“അവിടെ നിന്ന് ഒരു ഗുiണ്ടയായി മാറിയ ഒരു കൂട്ടുക്കാരൻ!”
പവിയുടെ വായിൽ താൻ കടിച്ച ആപ്പിളിന്റെ ഒരു പീസും കൂടിവെച്ചു കൊടുത്തു അഖില !
“മൂiത്രമൊഴിച്ചു നനഞ്ഞ എന്റെ ഡ്രസ്സ് കണ്ട്, ഒന്നുമോർക്കാതെ അടുത്ത പറമ്പിലെ അഴയിൽ നിന്ന് ഒരു വലിയ പാവാടയും മോഷ്ടിച്ച് എന്റെ അരികിൽ വന്ന ഒരു കൂട്ടുക്കാരനുണ്ടായിരുന്നു – “
“അവിടെ നിന്ന് മോഷ്ടാവായ ഒരു കൂട്ടുകാരൻ “
” ഞാനല്ലേ അഖീ അത് “
ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ, ഒരു കൊച്ചുക്കുട്ടിക്കുട്ടിയെ പോൽ പവിത്രൻ ചോദിച്ചു.
” നീയല്ലാതെ പിന്നെയാരാ എന്റെ കള്ളൻപiവിത്രാ “
പറഞ്ഞു തീർന്നതും അഖിലയുടെ ചുiണ്ടുകൾ അവന്റെ ചുiണ്ടിലേക്കമർന്നു.
എന്തു സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാതെ അന്തം വിട്ടിരിക്കുന്ന പവിത്രന്റ മുഖത്തിനു മീതേ അവൾ ശക്തിയിൽ മുഖമമർത്തി ഭ്രാന്തമായി പുലമ്പി –
” ഇത്രയും നാൾ നീയെന്ന കള്ളനെ തേടിയായിരുന്നു ഞാനലഞ്ഞിരുന്നത്?”
എന്തെങ്കിലും പറയാൻ ചുണ്ടുകൾ കിട്ടാതെ അഖിലയുടെ പരാക്രമങ്ങൾ നോക്കി കിടന്നു പവിത്രൻ