എന്ത് കാര്യത്തിന് ? ഡാ,, നിൻ്റെ അപ്പന് വയസ്സ് 72 ആയി ,ഈ പ്രായത്തിലിനി കിഡ്നി മാറ്റി വയ്ക്കണമെങ്കിൽ ആദ്യം അതിന് പറ്റിയൊരു ആളെ കണ്ടെത്തണം,, പിന്നെ കുറെ കാശും……

എഴുത്ത് :-സജി തൈപ്പറമ്പ്

കിഡ്നി, മാറ്റിവയ്ക്കണം അതല്ലാതെ വേറെ മാർഗ്ഗമില്ല,,

ഡോക്ടർ കട്ടായം പറഞ്ഞു.

അപ്പനെ, ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടെ വന്ന അമ്മാവൻമാരോട് ഞാൻ വിവരം പറഞ്ഞു

എന്ത് കാര്യത്തിന് ? ഡാ,, നിൻ്റെ അപ്പന് വയസ്സ് 72 ആയി ,ഈ പ്രായത്തിലിനി കിഡ്നി മാറ്റി വയ്ക്കണമെങ്കിൽ ആദ്യം അതിന് പറ്റിയൊരു ആളെ കണ്ടെത്തണം,, പിന്നെ കുറെ കാശും ചിലവാക്കണം ,അത് കൊണ്ടെന്താ പ്രയോജനം ?ചെറുപ്പക്കാര് വല്ലതുമായിരുന്നെങ്കിൽ ,വല്ല ജോലിക്കും പോയി വരുമാനമെങ്കിലും ഉണ്ടാകുമെന്ന് പറയാ മായിരുന്നു ,,

അമ്മാവൻമാരുടെ അഭിപ്രായം അതായിരുന്നു

എല്ലാം കേട്ട് കൊണ്ട് ഇടനാഴിയിലെ ചാര് ബഞ്ചിൽ കുനിഞ്ഞിരിക്കുന്ന അമ്മയുടെ അടുത്തേയ്ക്ക് ഞാൻ ചെന്നു

അമ്മാവൻമാർ പറഞ്ഞത് അമ്മ കേട്ടല്ലോ അല്ലേ?

ഞാൻ എല്ലാം കേട്ടു മോനേ ,, പക്ഷേ ,പ്രായമെത്രയായാലും അങ്ങേര് ഇപ്പോഴും എൻ്റെ ജീവൻ്റെ പാതിയാണ്, ഇനിയെത്ര നാൾ ജീവിച്ചിരിക്കും എന്നെനിക്കറിയില്ല പക്ഷെ ഒരു നിമിഷത്തേക്കെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ നീട്ടി കിട്ടാൻ എന്നെ കൊണ്ടാവുന്നത് ഞാൻ ചെയ്യും ,എൻ്റെ കിഡ്നി കൊടുക്കാൻ ഞാൻ തയ്യാറാണ് ,പിന്നെ ,അതിനുള്ള ചിലവുകൾക്ക് വേണ്ടതെന്താന്ന് വച്ചാൽ അമ്മേടെ ഓഹരി കിട്ടിയ വസ്തു വില്ക്കുകയും ചെയ്യാം ,മോൻ വേണ്ട കാര്യങ്ങള് ചെയ്തോളു,,,

അത് കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി ,തൊട്ടതിനും പിടിച്ചതിനു മൊക്കെ പരസ്പരം കുറ്റം പറയുകയും സ്ഥിരമായി കലഹിക്കുകയും ചെയ്യുന്നവരായിരുന്നു എൻ്റെ അപ്പനും അമ്മയും ,എന്നിട്ടും അമ്മയ്ക്ക് അപ്പനോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ?

അമ്മയുടെ തീരുമാനമറിഞ്ഞ ശേഷം ഞാൻ ഡോക്ടറുടെ കൺസൾട്ടിങ്ങ് റൂമിലേയ്ക്ക് കയറി.

ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും കടന്ന് പോയി ,

നീ ചെറുപ്പമല്ലേ മോനേ,, ജീവിതം ഇനിയുമെത്ര ബാക്കി കിടക്കുന്നു എന്നിട്ടും ഇത്രയും പ്രായമായ അച്ഛന് വേണ്ടി നീയെന്തിനാ ഈ റിസ്ക്ക് ഏറ്റെടുത്തത് ,അമ്മയുടെ കിഡ്നി എടുത്ത് കൊള്ളാൻ പറഞ്ഞതല്ലേ?

icu വിൽ നിന്നും എന്നെ വാർഡിലേയ്ക്ക് മാറ്റിയ ദിവസം അമ്മ അരികിലിരുന്ന് അലസമായി കിടന്ന എൻ്റെ മുടിയിഴകൾ കോതി കൊണ്ട് ചോദിച്ചു

അമ്മയ്ക്ക് അച്ഛനെ വേണമെന്ന് തോന്നിയത് കൊണ്ടല്ലേ അമ്മ,റിസ്ക്ക് എടുക്കാൻ തയ്യാറായത് ? എനിക്ക് നിങ്ങളെ രണ്ട് പേരെയും വേണ മെന്ന് തോന്നി ,

Leave a Reply

Your email address will not be published. Required fields are marked *