കുറെ ഏറെ ദിവസങ്ങൾ കൂട്ടിലകപ്പെട്ട പെട്ട കിളിയെ പോലെ ആ സാഹചര്യത്തിലേക് പൊരുത്ത പെട്ടത് പോലെ ആയിരുന്നു അവളുടെ മുഖം……

എഴുത്ത്:-നൗഫു

“എന്നെ ഒന്ന് പുറത്ത് കൊണ്ട് പോകുമോ.. “

പതിവ് പോലെ രാത്രി കിടക്കുവാനായി റൂമിലേക്കു കയറുന്ന സമയത്തായിരുന്നു സംല എന്നോട് ചോദിച്ചത്..

ഞാൻ അവളുടെ ആവശ്യം കേട്ടതും അവളുടെ മുഖത്തേക്ക് തന്നെ കുറച്ചു നിമിഷങ്ങൾ നോക്കി..

കുറെ ഏറെ ദിവസങ്ങൾ കൂട്ടിലകപ്പെട്ട പെട്ട കിളിയെ പോലെ ആ സാഹചര്യത്തിലേക് പൊരുത്ത പെട്ടത് പോലെ ആയിരുന്നു അവളുടെ മുഖം..

വിഷാദം തളം കെട്ടിയിരുന്നു

ദിവസത്തിൽ നാലോ അഞ്ചോ വട്ട മെന്ന മരുന്നും മന്ത്രവുമായി കഴിയുന്ന വല്ലപ്പോഴും ഹോസ്പിറ്റലൽ, അല്ലേൽ വീട് എന്ന പോലെ പുറത്തേക് പോകുന്ന അവൾ ആദ്യമായിട്ടായിരുന്നു ഇന്ന് എന്നോട് ചോദിക്കുന്നത്..

“എന്നെ ഒന്ന് പുറത്തേക് കൊണ്ട് പോകുമോ ഇക്കാന്ന്.. “

ഞാൻ അവളോട് പോകാമെന്ന പോലെ തല കുലുക്കി..

എന്റെ സമ്മതം അറിഞ്ഞതും അവൾ പുഞ്ചിരിച്ചു…

“അവൾക് ഇഷ്ടപെട്ട വസ്ത്രം ധരിപ്പിച്ചു… അവളുടെ സന്ധത സാഹചാരി യായ വാഹനം വീൽ ചെയറിലേക് അവളെ എടുത്തു കയറ്റി… കാറിനടു ത്തേക് കൊണ്ട് വന്നു.. ഫ്രണ്ട് സീറ്റിലേക്ക് പതിയെ ഇരുത്തി.. ബെൽറ്റ്‌ ഇട്ട് കൊടുത്തു..

അവൾ അവിടെ ഒരു കൊച്ചു കൂട്ടിയേ പോലെ ഇരുന്നതും ഡ്രൈവിംഗ് സീറ്റിലേക് ഞാനും കയറി..”

“എങ്ങോട്ടാ.. “

അവൾക് എവിടേക്കാണ് ആഗ്രഹം എന്നറിയാതെ ഞാൻ ചോദിച്ചു..

“ഇക്കാക് ഇഷ്ടമുള്ളിടത്തേക്…”

എന്നോ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മരവിച്ചു പോയ അവളുടെ മനസ്സിൽ നിന്നും അങ്ങനെ ഒരു മറുപടിയല്ലാതെ മറ്റെന്താണ് വരിക..

ഞാൻ പതിയെ കാർ മുന്നോട്ട് എടുത്തു… എനിക്കേറെ ഇഷ്ടമുള്ള.. അവളെയും കൊണ്ട് എപ്പോഴും പോകാറുള്ളിടത്തേക് തന്നെ ആയിരുന്നു അന്നത്തെ യാത്ര…

രാത്രിയിലായത് കൊണ്ട് ഒരു ഇളം തെന്നൽ വീശുന്നുണ്ടായിരുന്നു….

അന്നാധ്യമായി കാണുന്ന രാത്രി കാഴ്ച പോലെ അവൾ തല പുറത്തേക് ഇട്ട് പുറകോട്ട് ഓടുന്ന മരങ്ങളും തെരുവ് വിളക്കുകളും രാത്രി ശോഭയിൽ മിന്നി തിളങ്ങുന്ന ബിൽഡിങ്ങുകളും കടകളും കണ്ടു…

ദൂരെ നിന്നെ തിരമാലകളുടെ ശബ്ദം കേട്ടപ്പോൾ ആയിരുന്നു അവൾ ആ കാഴ്ചകളെ ഓർമയിലേക് തള്ളി വിട്ടത് പോലെ ഒരു കൊച്ചു കുഞ്ഞിനെ പോലെ രാത്രി യിലെ കടലിന്റെ തിരയിളക്കത്തിലേക് ചെവി കൂർപ്പിച്ചത്..

അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നിറയുന്നുണ്ടായിരുന്നു..

കാർ നിർത്തിയതും സീറ്റ്‌ ബെൽറ്റ് അയിച്ചു തിരകളിലേക്കും ചേരാൻ എന്നോണം അവൾ വെപ്രാളപെട്ട് എഴുന്നേൽക്കാൻ നോക്കിയതും അവൾ അറിഞ്ഞു എന്നോ ചലനം നഷ്ടപ്പെട്ടു പോയ കാലുകൾ കൊണ്ട് അവൾക് അവിടേക്ക് എത്തി പെടാൻ കഴിയില്ലെന്ന്..

ആ നിമിഷം അന്നാദ്യമായി അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങുന്നത് ഞാൻ കണ്ടു..

നിസ്സഹായതയോടെ എന്നെ നോക്കിയതും വാതിൽ തുറന്ന് ഞാൻ അവളിലേക്കു ഓടിയെന്നോണം അടുത്തു.. അവളെ കൊച്ചു കുഞ്ഞിനെ മാറിലേക് ചേർത്തെന്നോണം ചേർത്ത് പിടിച്ചു കടലിന്റെ അരികിലേക് ഞാൻ നടന്നു…

തിരയുടെ അടുത്ത് എന്നോണം അവളെയും കൊണ്ട് ഞാൻ ഇരിക്കു വാനായി ഒരുങ്ങിയതും അവളെന്റെ കവിളിലേക് ഒരു മുത്തം തന്നു..

സമയം വളരെ വേഗത്തിൽ തന്നെ കടന്നു പോയി…

കിഴക്കേ ധിക്കിൽ സൂര്യന്റെ പൊന് കിരണം പുതിയ പുലരിയിലേക്ക് എന്ന പോലെ ഉദിച്ചു തുടങ്ങിയിരുന്നു…

“ഈ രാത്രി ഒരിക്കലും അവസാനിക്കാതെയിരുന്നെങ്കിൽ”..

തിരമാലയുടെ തിരയടി ശബ്ദത്തിൽ ലയിച്ചു ചേർന്ന് അവളെന്റെ ചെവിയിൽ അവസാനമായി പറഞ്ഞു..

അവളുടെ അവസാനത്തെ ദിവസം ഇന്നാണെന്ന് അവൾ നേരത്തെ അറിഞ്ഞിരുന്നുവോ…

പതിയെ എന്റെ കവിളിലേക് വീണ്ടും ചുണ്ടുകൾ ചേർത്ത് കൊണ്ട് ഒരിക്കൽ കൂടെ അവൾ ശബ്ധിച്ചു…

“ഐ ലവ് യൂ..

എനിക്കേറെ പ്രിയപ്പെട്ടവനെ…”

എന്നും പറഞ്ഞു എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കണ്ണുകൾ പതിയെ അടഞ്ഞു…

ഇനി ഒരിക്കലും തുറക്കില്ലെന്ന പോലെ…

അവളുടെ അവസാന നിമിഷത്തിന് സാക്ഷി എന്നോണം ആ സമയവും എന്റെ മനസ് പോലെ കടലും ഇരമ്പുന്നു ണ്ടായിരുന്നു 🥲

ബൈ

❤️

Leave a Reply

Your email address will not be published. Required fields are marked *