എഴുത്ത്:-നൗഫു
“ഞാനും വരട്ടെ…ഇങ്ങളെ കൂടെ…”
പെരുന്നാൾ ലീവിന് നാലു ദിവസം അവധി ലഭിച്ചപ്പോൾ തായ്ഫിലേക്കും അബഹ യിലേക്കും പോകാനുള്ള ഒരുക്കത്തിൽ നിൽകുമ്പോഴാണ് റൂമിലെ പത്തമ്പത് വയസ് കഴിഞ്ഞ ഇക്ക വന്നു കൊണ്ട് ചോദിച്ചത്…
ഞങ്ങൾ മൂന്നു പേരായിരുന്നു യാത്ര പോകുന്നത്…ബാക്കി റൂമിൽ ഉള്ളവർ നാലു പേരും പെരുന്നാൾ ലീവ് ഒരാഴ്ച കൂടെ നീട്ടി പത്തു ദിവസത്തെ ലീവിന് നാട്ടിൽ പോയിരുന്നു..
ഇക്ക മാത്രമേ പിന്നെ അവിടെ ബാക്കിയുള്ളൂ..
“ഞാനും വരട്ടെടാ..
ഇങ്ങളെ കൂടെ..
റൂമിൽ ഒറ്റക് ഇരുന്ന് വെറുത്തു പോകും…”
“എന്റെ പൊന്നാര ഇക്ക…
ഇങ്ങളെയും കൊണ്ട് പോയാൽ,
ഇങ്ങളെ പുറകെ ചൂട്ടും പിടിച്ചു നമ്മൾ നടക്കേണ്ടി വരും…
അവിടെ ആണേൽ നല്ല തണുപ്പുള്ള കലാവസ്ഥയാണ്.. ഇവിടുത്തെ പോലെ ac ഓഫ് ആക്കി ഇരിക്കാനൊന്നും കഴിയില്ല..
ഇങ്ങള് ഇവിടെ വല്ല തസ്ബിയും പിടിച്ചു കുറച്ചു ദിക്കിറോക്കോ ചെല്ലി ഇരുന്നോളൂ…
ഞങ്ങൾ പോയിട്ട് സടെ ന്ന് പറഞ്ഞു വരും…”
ഇക്കയെ കളിയാക്കി കൊണ്ടായിരുന്നു…
റൂം മേറ്റ് ഷാഫിയായിരുന്നു അത് പറഞ്ഞത്..
“അവന്റെ ആ പറച്ചിൽ കേട്ടപ്പോൾ തന്നെ ഞങ്ങൾക് ചിരി വന്നു..
ചിരിച്ചു പോയിരുന്നു..
റൂമിലെ ആസ്ഥാന ഗിർ ഗിർ കാക്ക യായിരുന്നു മൂപ്പര്…”
ഇക്ക പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഇക്കാന്റെ റൂമിലേക്കു പോയി..
“ടൂർ വരാൻ നിക്കാണ് ഈ വയസ്സാൻ കാലത്ത്…”
ഷാഫി പിന്നെയും എന്തെക്കെയോ പറഞ്ഞു..
ബാഗും എടുത്തു റൂമിൽ നിന്നും ഇറങ്ങി..
“ഇക്കാക് ഒത്തിരി കടം ഉള്ളത് കൊണ്ട് തന്നെ മൂപ്പര് നാട്ടിൽ പോയില്ല..
ഞങ്ങൾക് കടം ഇല്ലെങ്കിലും നാട്ടിൽ നിന്ന് വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളു.. അത് കൊണ്ട് തന്നെ പോകണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു..
ബാഗ് എടുത്തു പുറത്തേക് ഇറങ്ങി കാറിൽ കയറാൻ നേരത്തായിരുന്നു വാച് എടുത്തിട്ടില്ലല്ലോ എന്നോർത്തത്..
അവരോട് കാറിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു വീണ്ടും മുകളിലേക്കു പോയി റൂം തുറന്നു..
ഇക്കയുടെ റൂമിലാണ് വാച്..
ഞാനും ഇക്കയും ഒരു റൂമിലാണ്…
റൂമിൽ കയറിയപ്പോൾ ഇക്കയെ കണ്ടില്ല..
വാച്ച് എടുത്തു പുറത്തേക് ഇറങ്ങാൻ നേർത്താണ് ബാൽക്കണിയിൽ ഒരാളനക്കം കണ്ടത്..
അവിടേക്കു അങ്ങനെ ആരും പോകാറില്ല.. കുറേ വേസ്റ്റ്ക്കേ കൊണ്ട് വെച്ച് അങ്ങോട്ട് പോകാൻ പറ്റാത്ത രൂപത്തിൽ ആയിരുന്നു.
പഴയ ac യും അലമാരയും ഫ്രിഡ്ജ്ഉം എന്നുവേണ്ട എല്ലാം അവിടെ ഉണ്ടായിരുന്നു..
ഇയാളവിടെ എന്ത് ചെയ്യാ എന്നറിയാനായി ഞാൻ അങ്ങോട്ട് പോയി നോക്കി..
മൂപര്, താഴെ കാറിലേക് പോയവർ കാറിൽ ബാഗ് എടുത്തു വെക്കുന്നത് നോക്കി നിൽക്കുകയായിരുന്നു…
“ഇക്കാ “
ഞാൻ പെട്ടന്ന് വിളിച്ചതും മൂപ്പരോന്ന് ഞെട്ടി പെട്ടന്ന് നോട്ടം നിലത്തേക് ആക്കി അവിടെ നഷ്ട്ടപെട്ടത് എന്തോ തിരയുന്നത് പോലെ തിരയാൻ തുടങ്ങി..
“എന്താണിക്ക തിരയുന്നത്..”
ഞാൻ ഇക്കയോട് ചോദിച്ചു..
“ഹേയ്, ഒന്നുമില്ലടാ..
നീ പോയില്ലേ..”
“ഞാൻ വാച്ച് എടുക്കാൻ വന്നതാ..”
“എന്ന പോയിട്ട് അടിച്ചു പൊളിച്ചു വരി..”
പുഞ്ചിരിക്കാൻ ശ്രമിച്ചെന്നോണം എന്നെ നോക്കി കൊണ്ട് പറഞ്ഞു..
“ഇങ്ങള് വരുന്നോ..”
ഞാൻ ഇക്കയോട് ചോദിച്ചതും ആ മുഖം പ്രകാശം നിറഞ്ഞത് പോലെ തെളിയുന്നത് ഞാൻ കണ്ടു..
“വളരെ പെട്ടന്ന് തന്നെ ഇരുൾ മൂടുന്നതും.. “
“ഹേയ് ഞാൻ ഇല്ലെടാ.. നിങ്ങൾ പോയിട്ട് വരി..
ഈ വയസ്സാൻ കാലത്ത് ഞാൻ കൂടെ വന്നാൽ നിങ്ങളുടെ ട്രിപ്പ് കുളമാവും…”
എന്നെ നോക്കാതെ ആയിരുന്നു ഇക്കാന്റെ മറുപടി..
അത്രമേൽ ആഗ്രഹം ഉണ്ടാവും ഇക്കാക്കന്ന് എനിക്ക് തോന്നി..
“ഇങ്ങള് മാറ്റി..
ഞാൻ കാത്തു നിൽക്കാം…
ഈ ട്രിപ്പ് നമ്മൾ ഒരുമിച്ചാണ് പോകുന്നത്…”
ഞാൻ വീണ്ടും പറഞ്ഞു..
“അത് വേണ്ടടാ, ശരിയാവില്ല…
എന്റെ ഗിർ ഗിർ നിങ്ങക്ക് സഹിക്കാൻ പറ്റില്ല..
ഇവിടെ തന്നെ നിങ്ങൾ എത്രയോ സഹിച്ചല്ലേ നിൽക്കുന്നത്..
നേരത്തെ നിങ്ങൾ അങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നിയിരുന്നു..
പിന്നെ ആലോചിച്ചപ്പോൾ തോന്നി നിങ്ങൾ പറഞ്ഞതാണ് ശരി..
കുഴിയിലേക്ക് കാലും നീട്ടി നിൽകുമ്പോയാണോ ടൂർ എന്ന് പറഞ്ഞു ഇറങ്ങുന്നത്..
ആയ കാലത്ത് എനിക്ക് എവിടെയും പോകാൻ കഴിഞ്ഞിട്ടില്ല.. എന്നും ഈ പ്രാരാബ്ദം നിറഞ്ഞതായിരുന്നു ജീവിതം..
കമ്പിനി വിട്ടാൽ റൂം.. റൂം വിട്ടാൽ കമ്പിനി.. അതിനിടയിൽ ആകെ കണ്ടത് രണ്ട് ഹറമുകളാണ്.. (മക്ക, മദീന )
ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നും അല്ലാട്ടോ..
എന്തോ എവിടെയും പോകാൻ പറ്റിയില്ല.. “
ഇക്ക നിരാശയോട് കൂടെ പറഞ്ഞു…
“നേരം വൈകണ്ട..
അവരിനി ഇങ്ങോട്ട് കയറി വരും..
നിങ്ങൾ സന്തോഷത്തോടെ പോയിട്ട് വാ…”
ഇക്ക അതും പറഞ്ഞു റൂമിലേക്കു കയറി..
കാറിൽ നിന്നും അതിനിടയിൽ കൂട്ടുകാരുടെ വിളി വന്നു തുടങ്ങിയിരുന്നു…
“എന്താടാ വാച്ച് കിട്ടിയില്ല.. നേരം വൈകുന്നു പെട്ടന്ന് വാ.. “
ഫോൺ എടുത്തതും അവർ പറഞ്ഞു..
ഞാൻ അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ അവരോട് പറഞ്ഞു..
അത് കേട്ടതും ഇക്കയെയും കൂടെ കൂട്ടി അല്ലാതെ എന്നോട് അങ്ങോട്ട് വരണ്ട എന്നായിരുന്നു അവരുടെ മറുപടി..
ഞാൻ പെട്ടന്ന് തന്നെ വീണ്ടും റൂമിലേക്കു കയറി..
“ഇക്ക അവിടെ ഇരിക്കുന്നുണ്ടേലും ഒന്നും മിണ്ടാതെ ഇക്കാന്റെ ബെഡിന് അടിയിൽ നിന്നും ബാഗ് എടുത്തു ആങ്കറിൽ തൂക്കിയിട്ട ഇക്കയുടെ ഡ്രസ്സുകൾ വാരി വലിച്ചു നിറച്ചു..”
ഇക്ക ആ സമയം അത്രയും എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..
“നമ്മൾ ഒരുമിച്ചേ പോകുന്നുള്ളൂ..
ഇക്ക ഇല്ലാതെ വരണ്ട എന്ന അവർ പറഞ്ഞിരിക്കുന്നെ..
ഇങ്ങളെ ഗിർ ഗിർ മൂന്നാലു ദിവസം അവർക്ക് മിസ് ചെയ്യും പോൽ..”
“ഞാൻ ഇക്കയോട് പറഞ്ഞതും ഇക്കയുടെ കണ്ണുകൾ നിറഞ്ഞു വന്നു പുഞ്ചിരിക്കാൻ തുടങ്ങി..
നിറമുള്ള പുഞ്ചിരി…”
ബൈ
🥰


 
                         
                        