ദക്ഷാവാമി ഭാഗം 15~~ എഴുത്ത്:- മഴമിഴി

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വന്തം ക്യാബിനിലേക്ക് കയറിക്കൊണ്ട്  മഹി പറഞ്ഞു….

അവൾ എന്ത് ചെയ്യണമെന്നറിയാതെ  വിറയലോടെ   അവന്റെ മുഖത്തേക്ക് നോക്കി…

ചെയറിൽ ഇരുന്നുകൊണ്ട്   അവൻ മുഖമുയർത്തി…നിത്യേ നോക്കി..അവളുടെ കണ്ണുകൾ അവന്റെ മുഖത്താണ്  പക്ഷെ  ചിന്തകൾ  മറ്റെങ്ങോ ആയിരുന്നു..

എടി.. നീ ഇത് ഏത് ലോകത്താണ്…. ഞാൻ ചോദിച്ച കേട്ടില്ലേ…

കുന്തം വിഴുങ്ങിയ  പോലെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കാതെ.. ഞാൻ ചോദിച്ച ഫയൽ  താടി….അവൻ ദേഷ്യത്തിൽ പറഞ്ഞു…

പെട്ടന്നവൾ ഞെട്ടി  അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി…

നിത്യ…… നീ പോയി ഫയൽ എടുത്തുകൊണ്ടു വാ…

അതോ ഇനി ഞാൻ തന്നെ  പോണോ എടുക്കാൻ.. ഈ  പെണ്ണിന്റെ ഒരു കാര്യം…പെട്ടന്ന് അവന്റെ സ്വരം നേർത്തു

അപ്പോഴേക്കും വീണ്ടും ദക്ഷിന്റെ  കാൾ വന്നു…അതെടുത്തു കൊണ്ടവൻ അവളെ നോക്കി..

എടാ… ഇപ്പോൾ താരാടാ  ഫയൽ.. നീ ഇപ്പോൾ അത്  കിട്ടിയിട്ട്  അവിടെ ഇരുന്നു എന്ത് ഉണ്ടാക്കാനാ ….

നീ അവിടാണെങ്കിലും ഇവിടാണെങ്കിലും  എനിക്ക് ഒരു സമാധാനം തരുല്ല  അല്ലെ….

വെറുതെ  … അമറണ്ട…. ഞാൻ ദേ.. ഇപ്പോൾ തന്നെ മെയിൽ ചെയ്യാം..

അപ്പോഴേക്കും ദക്ഷ് കാൾ കട്ട്‌ ചെയ്തു..

ഇവന്റെ ഒരു കാര്യം…. എനിക്ക് ഒരു സമാധാനവും തരില്ല… മഹി   അതും പറഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്ക് ആണ്…

എടി നിത്യ.. നീ.. ഇതുവരെ  പോയി ഫയൽ എടുത്തിട്ട് വന്നില്ലേ….എന്റെ പൊന്നു പെണ്ണെ കളിക്കാതെ  പോയി എടുത്തിട്ട് വാ..

ഇപ്പോൾ നിനക്ക് തീരെ  വന്നു വന്ന് അനുസരണ  ഇല്ല…

ഒരറ്റത്തു ലവൻ മറ്റേ അറ്റത് നീ രണ്ടും കൂടി എന്നെ കൊ ല്ലുമോ?അവൻ ചിരിയോടെ ചോദിച്ചു…

അത്.. മഹിയേട്ട….ആ  ഫയൽ   മിസ്സിംഗ്‌ ആണ്…അവൾ  പേടിയോടെ വിറച്ചു വിറച്ചു പറഞ്ഞു..

പെണ്ണെ നീ എന്താ എന്നെ കളിപ്പിക്കുവാണോ?

ദേ.. നിത്യേ…. തമാശിക്കാനുള്ള  ടൈം അല്ലായിത്….

സ.. സത്യമാണ്.. മഹിയേട്ടാ….

അത് എവിടെയാ വെച്ചതെന്നു ഞാൻ ഓർക്കുന്നില്ല.. എങ്ങും നോക്കിയിട്ട് കാണുന്നില്ല…അവൾ അവന്റെ മുഖത്ത് നോക്കാതെ നിലത്തേക്ക്  മിഴികൾ താഴ്ത്തി കൊണ്ട് പറഞ്ഞു…

What are you saying Nitya..?

അവൻ ഇരുന്ന ചെയർ  തട്ടി തെറിപ്പിച്ചു കൊണ്ട് എഴുന്നേറ്റു… അവന്റെ ദേഷ്യം കണ്ട് അവൾ ഭയന്നു  ഒരടി പിന്നിലേക്ക് നീങ്ങി..

ഇത്രയും  വലിയ  കാര്യം ചെയ്തിട്ട് നീ എത്ര  നിസാരമായിട്ടാണ് പറയുന്നത്… കാണുന്നില്ലെന്നു പോലും..

നിനക്ക്   ഇതിന്റെ കോൺസിക്‌ൻസ് അറിയാഞ്ഞിട്ടാണോ?

എത്ര  important ആയിട്ടുള്ള ഡോക്യൂമെന്റസ് ആണ് അതിൽ  ഉള്ളത്…

എനിക്ക് ദേഷ്യം വരുന്നുണ്ട് നിത്യ …..

നീ അത് എവിടെപ്പോയി തപ്പിപെറുക്കി എടുത്താലും വേണ്ടില്ല.. എനിക്ക് അതിന്നു 5മണിക്ക് മുന്നേ കിട്ടിയിരിക്കണം…

വെറുതെ അല്ല അവൻ നിന്നെ വഴക്ക് പറയുന്നത്.. ഒരു ഉത്തരവാദിത്തവും  നിനക്കില്ല…

ഇനി അവനോട് ഞാൻ എന്ത് തേങ്ങാക്കൊലയാ പറയുന്നേ…

അതും പറഞ്ഞവൻ ഫോണും എടുത്ത്  കൊടുംകാറ്റുപോലെ ഡോർ  വലിച്ചു തുറന്നു  പുറത്തേക്കിറങ്ങി.. ഡോർ  ശക്തിയിൽ അടയുന്ന ശബ്ദം കേട്ടവൾ ഞെട്ടിവിറച്ചു നിന്നു…

വാമി….മാളു….ലിയ സർപ്രൈസ്..എല്ലാവരും .. കണ്ണടച്ചേ…..പാറു കുസൃതിയോടെ  പറഞ്ഞു….

എന്തിനാടി….അതൊക്കെ ഉണ്ട്…

എന്റെ മുഖത്ത് എന്ത് ചെയ്യുവാടി (വാമി )

അടങ്ങി ഇരി പെണ്ണെ…. (പാറു )

എടി.. എന്തോന്നാടി ചെയ്യുന്നേ നീ ഞങ്ങളെ…..കുറെ നേരമായി കണ്ണടച്ചിരി ത്തിയിരിക്കുന്നു…. എനിക്ക് കണ്ണ് വേദനിക്കുന്നു… (മാളു )

എന്റെ പൊന്നു മാളു.. ദേ.. ഇപ്പോൾ കഴിയും…

കഴിഞ്ഞോ?(ലിയ )

കഴിയാറായി…

ദേ… പാറു ഞാൻ ഇപ്പോൾ കണ്ണുതുറക്കും  എനിക്കിങ്ങനെ കണ്ണടച്ചിരിക്കാൻ വയ്യ (മാളു )

ഓക്കേ… കഴിഞ്ഞു എല്ലാവരും കണ്ണ് തുറന്നെ…എന്റെ സർപ്രൈസ് കണ്ട് നിങ്ങൾ ഞെട്ടും…

എന്തിയെ സർപ്രൈസ്…കണ്ണ് തുറന്നുകൊണ്ട് . (ലിയ ) ചോദിച്ചു

ശരിയാണല്ലോ  നിന്റെ സർപ്രൈസ് എവിടെ (വാമി )

ഇവളെ  അൽ ഉടായിപ്പാണ്. നമ്മളെ  വെറുതെ  പറ്റിക്കാനായിട്ട്.. (മാളു )

ഓ.. കഴിഞ്ഞോ  എല്ലാരും കൂടി  എനിക്കിട്ട് പൊങ്കാല ഇട്ടത്.. (പാറു )

ആ കഴിഞ്ഞു… എന്തെ ഇനിയും വേണോ (ലിയ )

മ്മ്… അവൾ ബാഗിൽ നിന്നും പേഴ്‌സ് എടുത്തു അതിലെ  കുഞ്ഞി കണ്ണാടി  ലിയയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു  സർപ്രൈസ്‌ നിന്റെയൊക്കെ മുഖത്താണ്.. അല്ലാതെ എന്റെ  മുഖത്തല്ല..

അപ്പോഴാണ് അവളുമാർ  ഓർത്തത് ഇവൾ മുഖതെന്തോ  വരച്ചത്..

അവർ പരസ്പരം നോക്കി… പ്രേതെകിച്ചു ഒന്നും കണ്ടില്ല.. അപ്പോഴാണ് വാമി മാളുവിന്റെ ചുണ്ടിനു മുകളിൽ കാണുന്ന കറുത്ത  കുത്തു ശ്രെദ്ധിച്ചത്.. അവിടെ മാത്രമല്ല  ചുണ്ടിനു താഴെയും  ഉണ്ട് കറുത്ത കുത്തു…

എടി.. നിന്റെ  ലിപ്‌സിന്റെ സൈഡിലും നോസിനു താഴെയും ആയി രണ്ടു കുഞ്ഞു കറുത്ത കുത്ത് …

കുത്തോ  എനിക്കോ… പോടി… എനിക്കെവിടുന്നു കുത്തു വരാനാ…

എടി ലിയ നിനക്കും ഉണ്ട് (മാളു )

വാമി.. നിനക്കും ഉണ്ട് (ലിയ )

എടി ഇതാണോ  നീ ഇത്ര  നേരം എടുത്തു വരച്ചത്.

മ്മ്..
എങ്ങനെ  ഉണ്ട്…

നീ എന്താ കുത്തിട്ടു കളിക്കുവാണോ? ഇതായിരുന്നോ നിന്റെ സർപ്രൈസ്…

നിന്റെ സർപ്രൈസ് കണ്ട് ഞങ്ങൾ  ഞൊട്ടി…..

എടി.. മാളു… എനിക്ക് ചിരിക്കാൻ വയ്യ… നീ പറഞ്ഞത്  ശരിയാണ്. ഇവൾ ഉടായിപ്പു റാണി ആണ്…..(വാമി )

ഇതാണോ  നിന്റെ സർപ്രൈസ്.. അവടെ ഓഞ്ഞ ഒരു സർപ്രൈസ്…(ലിയ )

നീ ആ.. ഐലയിനർ  ഇങ്ങോട്ട് തന്നെ  ഞാൻ കണ്ണൊന്നു വരക്കട്ടെ..ഇന്ന് വരയ്ക്കാൻ ടൈം  കിട്ടിയില്ല..(മാളു )

എടി എടുക്കല്ലേ. അത് ഐലയിനർ അല്ലേടി….പിന്നെ എന്തോന്നാ….ഇത്….

ഇത് tint ടാറ്റൂ വാ…. എന്റെ ചേച്ചിടെയാ.. ഞാൻ രാവിലേ അടിച്ചു മാറ്റിയതാ…

ടാറ്റൂവോ…. വാമി കണ്ണും മിഴിച്ചു ചോദിച്ചു..

ഇത് കഴുകിയാൽ പോകില്ലേ (ലിയ )

ഇല്ലെന്നാ തോന്നുന്നേ….ഇതിൽ എഴുതിയിരിക്കുന്നത്  2വീക്സ്   നിൽക്കുമെന്നാ….പാറു  description വായിച്ചു കൊണ്ട് പറഞ്ഞു…

എടി.. നീ.. എന്നെ കൊ ല്ലാനാണോ….എന്റെ മുഖത്ത് വരച്ചത്….നിനക്ക് എന്റെ വീട്ടിലെ കാര്യങ്ങൾ അറിയാവുന്നതല്ലേ….അമ്മ എന്നെ കൊ ല്ലും.. വാമി കരയാൻ തുടങ്ങി…

എടി.. ഞാൻ അത് ഓർത്തില്ല… നമുക്ക് വേഗം പോയി കഴുകി നോക്കാം..

എടി.. കഴുകിയിട്ടും പോണില്ല… എനിക്ക് വീട്ടിലോട്ട് പോകാൻ പേടി വരുന്നു..

ഇവളെ  കൊല്ലുകയാ വേണ്ടത് എന്റെ മമ്മി കണ്ടാൽ എന്നെയും വഴക്ക് പറയും… (ലിയ )

എന്റെ വീട്ടിൽ പിന്നെ എന്നെ ശ്രെദ്ധിക്കാറേ ഇല്ല (മാളു )

പോട്ടെടി ചെറിയ ഒരു കുഞ്ഞി പൊട്ടിന്റെ അത്ര  ഉള്ളു.. അവൾക്കൊരു അബദ്ധം പറ്റിയതല്ല  വിട്ടേക്കെടി…

പാവം അവൾ  ഇരുന്നു കരയുന്നു…(മാളു )

ലിയ.. നിനക്കും എനിക്കും വീട്ടിൽ വലിയ പ്രോബ്ലം ഉണ്ടാകില്ല.. ഇവളുടെ കാര്യമാണ് നമ്മൾ സോൾവ് ചെയ്യേണ്ടത്..

ആൾറെഡി  ഇവൾക്കൊരു മറുകുണ്ട് അതിന്റെ കൂടെ ഇപ്പോൾ ചുണ്ടിനു മുകളിലും… പക്ഷെ.. എന്നാലും നിനക്ക് അത് നന്നായി ചേരുന്നുണ്ട്..

Your looking good (ലിയ )

ഫൗണ്ടൻ പെന്നിൽ  നിന്നും  മഷി കുടഞ്ഞപ്പോൾ    തെറിച്ചു വീണതാണെന്നു പറഞ്ഞാൽ മതി…

നിനക്ക് തല്ലുകിട്ടില്ല…എങ്ങനെ ഉണ്ട് ഐഡിയ..

അമ്മടെ അടുത്ത് ഏറ്റാൽ  കൊള്ളാം…(വാമി )

പക്ഷെ അതിനു പകരം   പാറു… ഫെബിയുടെ കാര്യം സോൾവ് ചെയ്യാൻ സഹായിക്കണം..(വാമി )

കരഞ്ഞു കൊണ്ടിരുന്ന പാറു….ഞാനോ?

കണ്ണ് മിഴിക്കണ്ട.. നീ തന്നെ ഹെൽപണം (മാളു )

എനിക്ക് പേടിയാ..(പാറു )

പിന്നെ നിന്റെ ഒരു പേടി… നിന്നോട്  അവന്റെ വീട്ടിൽ പോകാനൊന്നും പറഞ്ഞില്ലല്ലോ…. ലിയ  കലിപ്പിൽ ആയി…

ഓ.. നീ കാരണം ഇവൾ  തല്ലുകൊള്ളുന്നതിനും  വഴക്ക് കേൾക്കുന്നതിനും കുഴപ്പമില്ല  അല്ലെ…

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ സെന്റോഫ് ആണ്…ഇനി examine എല്ലാവരും കാണു..

അതുകൊണ്ട് ഈ രണ്ടു ദിവസം കൊണ്ട് നമുക്കിത് സോൾവ് ചെയ്യണം  (ലിയ )

ശരി.. ഞാൻ ആ ചേട്ടനോട് സംസാരിക്കാം.പക്ഷെ നിങ്ങൾ മൂന്നും സെന്റഓഫിന്റെ അന്ന് ഉച്ചക്ക് എന്റെ വീട്ടിൽ വരണം..

മ്മ് വരാം.. ഡീൽ….. ഡീൽ… മൂന്നും കൂടി  ഡീൽ പറഞ്ഞുറപ്പിച്ചു….പിരിഞ്ഞു..

പാറു വീട്ടിൽ എത്തുമ്പോൾ  ദക്ഷ് ആരോടോ ഫോണിൽ ചൂടാവുന്നത്  കേട്ടു..

ഹോ.. ഈ  ചേട്ടൻ ഇന്ന് കലിപ്പിലാണെന്നു തോന്നുന്നു.. എങ്ങനെ സംഗതി അവതരിപ്പിക്കും..

അവൾ രണ്ടു തവണ  അവനെ തിരഞ്ഞു  പോയെങ്കിലും പറയാനുള്ള ഭയം  കാരണം അവൾ തിരിച്ചു പോന്നു..

അവൾ  കുറെ നേരമായി   വെരുകിനെ പോലെ മുറ്റത്തു നടക്കുന്ന കണ്ടാണ് ദക്ഷ് അങ്ങോട്ട്‌ ചെന്നത്..

എന്ത് പറ്റി കാന്താരിക്കിന്ന്..അവൻ അതും ആലോചിച്ചു അവളുടെ ഒപ്പം നടക്കാൻ തുടങ്ങി..

പാറു.. ഇന്ന് എന്താ ഒരു മൂഡ് ഓഫ്‌…ഫ്രണ്ട്സുമായി പിണഗിയോ?

അതോ  സ്കൂളിൽ  വല്ല നടത്ത മത്സരവും ഉണ്ടോ?.അതിനുള്ള പ്രാക്ടിസിൽ ആണോ?

അവൻ കുറുമ്പോടെ ചോദിച്ചു…

ഹും… അല്ല..

പവിയേട്ടൻ എവിടെപ്പോയി… നിന്റെ ചേച്ചിയെ വിളിക്കാൻ പോയി.

മ്മ്..

അവൾ അകത്തേക്ക് നോക്കി.. കുക്കെറിന്റെ വിസിൽ കേട്ടതും   അവൾ ഒന്നു ആശ്വസിച്ചു..
അമ്മ കുക്കിംഗിൽ ആണ്..

എന്താ ഇന്നിത്ര വലിയ  ആലോചന..

അത്.. ചെറിയ  ഒരു പ്രോബ്ലം..

എന്താ…

ചേട്ടനോട് പോയി പറഞ്ഞു കൊടുക്കുമോ? ഇല്ലന്നെ.. പ്രോമിസ്..

ഇനി ഇവടെ  വല്ല ലൈൻ  ന്റെ കാര്യമാണോ അവൻ ആലോചനയോടെ അവളുടെ മുഖത്തേക്ക് നോക്കി..

എന്റെ ഈശ്വര.. ഞാൻ എങ്ങനെ പറയും..

പാറു.. എന്താ കാര്യം..

ആരേലും നിനക്ക് love ലെറ്റർ തന്നോ?.ഞാൻ അവന്റെ മൂക്കിനിറ്റിടിക്കണോ?

അയ്യോ.. ഇത് അതൊന്നുമല്ല…

പിന്നെ……

എന്റെ ഫ്രണ്ട്  ഫെബി…. അവൾക്കാണ് പ്രോബ്ലം…അവൾ കാര്യങ്ങൾ ഒരുവിതത്തിൽ പറഞ്ഞൊപ്പിച്ചു…

അതിനു  ഞാൻ ചെന്നു ചോദിച്ചാൽ അവൻ തരുമോ?

റെക്കോർഡും അവളുടെ ഫോട്ടോയും കിട്ടിയില്ലെങ്കിൽ അവൾ സൂയിസൈഡ് ചെയ്യും..
അത് കേട്ടതും അവന്റെ മുഖം മങ്ങി…

പ്ലീസ് ഒന്ന് ഹെല്പ് ചെയ്യുവോ?.നോക്കട്ടെ…അവന്റെ പേര് എന്താന്നാ പറഞ്ഞെ… ശരൺ..s. കുറുപ്പ്…

എനിക്കവനെ  ഒരു പരിചയവും ഇല്ലല്ലോ….ഞാനും പവിയുമായി ചെറുപ്പത്തിൽ ഉള്ള ഫ്രണ്ട്ഷിപ് ആണ്.. ഞാൻ പിന്നെ പഠിച്ചതൊക്കെ  കാലിഫോണിയയിൽ ആണ്..പവിക്കറിയാം…പക്ഷെ  അവനോട്  ചേട്ടായി ചോദിക്കണ്ട…അവനും  ശരണും ഒരുമിച്ചു പഠിച്ചതാണ്…

പിന്നെ.. എങ്ങനെയാ .. നിനക്ക് അവന്റെ വീട് അറിയാമോ?ദക്ഷ്  ചോദിച്ചു…

ആ… അറിയാം….

മ്മ്…. നാളെ   നീ ക്ലാസിനു പോകുമ്പോൾ  അവന്റെ വീട് കാട്ടിതരണം..

മ്മ്… പക്ഷെ   പവി അറിയരുത്….ഞാൻ പറയില്ല.. പാറു പേടിക്കേണ്ട….

ആഹാ….. രണ്ടും കൂടി എന്താ ഒരു ഗൂഢാലോചന… ബൈക്ക് സ്റ്റാൻഡിൽ വെച്ച് കൊണ്ട് പവി ചോദിച്ചു….

നിനക്ക് കൊട്ടേഷൻ  തരാൻ ആളിനെ നോക്കുവാ…. ദക്ഷ്  ചിരിയോടെ പറഞ്ഞു…

ഇവളുടെ കൂടെ കൂടി  ദക്ഷേട്ടനും   ഇവളെ പോലെയാ സംസാരിക്കുന്നെ.. വാണി പിണക്കത്തോടെ പറഞ്ഞു…

അതിനു  നിനക്ക് എന്താടി ചേച്ചി.. നിയും ചേട്ടനും  എന്നും എനിക്കിട്ടല്ലേ താങ്ങുന്നത്…

ഇതിപ്പോ എന്നെ സപ്പോർട്ട് ചെയ്യാൻ എനിക്ക് ഒരാളുണ്ടായപ്പോൾ…. എടി… ചേച്ചി.. നിനക്ക് അസൂയ  അല്ലെ..അസൂയ….

പിന്നെ… അസൂയ.. അതും   നിന്നോട് പോ.. പെണ്ണെ…

വാ… പവി നമുക്ക് പോകാം…(വാണി )

എടാ… ചേട്ടാ…. അസൂയക്കും  കുശുമ്പിനും മരുന്നില്ലാട്ടോ… പിന്നിൽ നിന്നും പാറു വിളിച്ചു പറഞ്ഞു…

എടി…. പാറു…. അവനെ. നെക്സ്റ്റ് വീക്ക്‌ തിരിച്ചു പോകും..അതുവരെ ഈ  സപ്പോർട്ട് കാണു…പിന്നെ  ഈ സപ്പോർട്ടിനു എന്ത് ചെയ്യും…

പാറുന്  അതുകേട്ടപ്പോൾ വിഷമം തോന്നി… അവളത്  പുറത്തു കാണിക്കാതെ പറഞ്ഞു…

ഞാൻ ചിലപ്പോൾ ദക്ഷേട്ടന്റെ കൂടെ പോകും…

തുടരും

Leave a Reply

Your email address will not be published. Required fields are marked *