മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
അവൻ പറഞ്ഞതെല്ലാം അവൾ അപ്പുറത്തെ റൂമിൽ ഇരുന്നു കേൾക്കുന്നു ണ്ടായിരുന്നു… അവളുടെ നെഞ്ചിൽ ശക്തമായ വേദന തോന്നി… എന്തിനാ.. താനിങ്ങനെ ഇവിടെ നിൽക്കുന്നത്… എവിടേക്കെങ്കിലും പോയാലോ…..
കുറച്ചു കഴിഞ്ഞു ചിറ്റ വന്നവളെ ആശ്വസിപ്പിച്ചു.. അവനു കുറച്ചു ദേഷ്യം കൂടുതലാ….മോളെ
പോട്ടെ… സാരമില്ല…ഞാൻ കവിളിൽ ഇടാൻ മരുന്ന് കൊണ്ടു വരാം… കവിളിലേക്ക് നോക്കികൊണ്ട് ചിറ്റ പറഞ്ഞു…
മ്മ്…
കുറച്ചു കഴിഞ്ഞു സ്കൂളിൽ നിന്നും റിഷിയും റിച്ചുവും വന്നു… അവർ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്… ട്വിൻസ് ആണ്… അവൾ അവരെ പഠിപ്പിക്കുകയും ഹോം വർക്ക് പറഞ്ഞു കൊടുക്കുകയും ..ചെയ്തു കൊണ്ടിരുന്നപ്പോഴാണ് അനന്ദമൂർത്തി വന്നത് അയാളെ കണ്ടതും റിച്ചുവും റിഷിയും ഡാഡി എന്നും വിളിച്ചു കൊണ്ട് ഓടി ചെന്നയാളെ കെട്ടിപിടിച്ചു… അയാൾ രണ്ടാളെയും എടുത്തു ഉമ്മവെച്ചുകൊണ്ട് താഴെ നിർത്തി.. മക്കള് ചെന്നു പഠിക്ക്…. അയാൾ സ്നേഹത്തോടെ പറഞ്ഞു കൊണ്ട് വാമിയെ നോക്കി ചിരിച്ചു….
അയാൾ റൂമിലേക്ക് ചെല്ലുമ്പോൾ വേണി പിള്ളേരുടെ യൂണിഫോം അയൺ ചെയ്യുകയായിരുന്നു…
എടൊ… ആ കുട്ടി നല്ല കുട്ടി ആണല്ലേ….
മ്മ്.. പാവം കുട്ടിയാണ്….അനന്ദേട്ടാ…
റിഷിയും റിച്ചുവുമായി വലിയ വഴക്കില്ല.. പഠി പഠി എന്നും പറഞ്ഞു ഞാൻ പിറകെ നടക്കേണ്ട… ഇപ്പോൾ രണ്ടാൾക്കും നല്ല അനുസരണയും ഉണ്ട്.. ആ കുട്ടി മിടുക്കിയാണ്…. പിള്ളേരെ പഠിപ്പിക്കാൻ ഒക്കെ നല്ല കഴിവാണ്…
മ്മ്.. ഞാനും കണ്ടു….
പിന്നെ ഇന്നൊരു സംഭവം ഉണ്ടായി…
ദക്ഷ് അവളെ അടിച്ച കാര്യം അവർ അയാളോട് പറഞ്ഞു…
എന്ത് ചെയ്യാനാ അവനു പലപ്പോഴും പലതാണു സ്വഭാവം…
സത്യേട്ടൻ വന്നില്ലേ…. വന്നിട്ട് ക്ലബ്ബിൽ പോയെന്നു തോന്നുന്നു.. ഞാൻ കണ്ടില്ല….
ഈ കുട്ടിയെ എന്തേലും പഠിക്കാൻ വിടേണ്ട… പോകാതെ ഇവിടെ നിന്നാൽ സത്യേട്ടൻ കാര്യം തിരക്കും…
അവൾ എന്ത് വരെ പഠിച്ചിട്ടുണ്ടെന്നു എനിക്കറിയില്ല…
അത് സാരമില്ല വേണി.. പിന്നീട് എപ്പോഴെങ്കിലും താൻ അതിനോട് ഒന്ന് ചോദിച്ചാറിഞ്ഞാൽ മതി… കണ്ടിട്ട് 16, 17 വയസ്സേ ഉള്ളെന്നു തോന്നുന്നു…
ദക്ഷ് പറഞ്ഞെ 24 വയസ്സുണ്ടെന്ന…. ഓഹ് .. പിന്നെ.. താൻ അവൻ പറഞ്ഞതങ്ങു വിശ്വസിച്ചോ.. ആ കുട്ടിയോട് ചോദിച്ചോ.. ഇല്ല്യ…. അതിന്റെ മുന്നിൽ വെച്ച അവൻ പറഞ്ഞെ…
രണ്ടു ദിവസത്തിനു ശേഷം ഒരു വൈകുന്നേരം…
ചിറ്റ അച്ചപ്പം ഉണ്ടാക്കുകയായിരുന്നു കിച്ചണിൽ അത് നോക്കി കാണുക യായിരുന്നു വാമി.. അപ്പോഴാണ് പുറത്ത് കാർ വന്നു നിന്നത്..
ദക്ഷ് ആയിരിക്കും.. മോൾ ചെന്ന് വാതിൽ ഒന്ന് തുറന്നു കൊടുത്തേക്കു അല്ലെങ്കിൽ അവൻ അവിടെ കിടന്നു ബഹളം വെയ്ക്കും… അവൾ മടിച്ചു മടിച്ചു ചെന്നു വാതിൽ തുറന്നു..
മുന്നിൽ നിൽക്കുന്ന ആളിനെ കണ്ട്… മഹി ഞെട്ടി…
സോറി വീട് മാറി അതും പറഞ്ഞവൻ തിരിഞ്ഞു നടന്നിട്ട് വീണ്ടും ചുറ്റും നോക്കി..
വീട് മാറിയിട്ടില്ലല്ലോ…ഇതു സത്യ അങ്കിളിന്റെ വീടാണല്ലോ
ഈ നീല കണ്ണുള്ള പെണ്ണ് ഏതാണ്…
അവൻ അതും ചിന്തിച്ചു അകത്തേക്ക് കയറി …?ചിറ്റേ…. അവൻ ഉറക്കെ വിളിച്ചു… എടാ.. മഹി.. നീ ആയിരുന്നോ വന്നേ…
ഇങ്ങോട്ടു വന്നാൽ നല്ല ചൂട് അച്ചപ്പം തരാം… അവൻ അവളെ നോക്കികൊണ്ട് ചിറ്റയുടെ അടുത്തേക്ക് പോയി.. ചൂട് അച്ചപ്പം കയ്യിൽ വേച്ചു ഊതികൊണ്ട് അവൻ ചോദിച്ചു.. വേണി ചിറ്റേ…. ഈ നീല കണ്ണുള്ള കൊച്ചു ഏതാണ്… നമ്മുടെ ദക്ഷ് എവിടുന്നേലും അടിച്ചോണ്ടു വന്നതാണോ?
പോടാ അവിടുന്ന് അവൻ കേൾക്കണ്ട… ഇത് എന്റെ റിലേറ്റീവിന്റെ മകളാണ്…
മ്മ്…
ദക്ഷ് അറിഞ്ഞില്ലേ ഈ കൊച്ചു വന്നത്.. അറിഞ്ഞല്ലോ…
എന്നിട്ട് ആ തെണ്ടി പറഞ്ഞില്ലല്ലോ? രഹസ്യമാക്കി വെച്ചേക്കുവാണല്ലേ കള്ളൻ… അവൻ ചിരിയോടെ മനസ്സിൽ പറഞ്ഞു…?ഡാ.. മഹി.. പൊട്ടാ…. നീ എന്തോന്ന് ഓർത്തു ചിരിക്കുവാ…
അവൾ ആണെങ്കിൽ അവനെ നോക്കാതെ ചിറ്റ ഉണ്ടാക്കിയ അച്ചപ്പം ഭരണിയിൽ ആക്കുകയായിരുന്നു..
അവനോട് ആദ്യമൊക്കെ മിണ്ടാൻ വാമിക്ക് ഭയം തോന്നി.. പിന്നെ പതിയെ പതിയെ കൂട്ടായി
അവൻ ഇടക്കിടെ വന്നു പോകാൻ തുടങ്ങി…
അങ്ങനെ ഒരു ദിവസം വാമിയുമായി ചിരിച്ചും പറഞ്ഞും നിൽക്കുന്ന സമയത്താണ് ദക്ഷ് വന്നത്… മഹിയെ കണ്ടതും അവൻ ഞെട്ടി…
നീ.. നീ.. എപ്പോൾ വന്നു…
ഞാൻ കുറെ കൊല്ലം ആയി വന്നിട്ട്..?അപ്പോഴേക്കും വാമി അകത്തേക്ക് പോയി…
ഞാൻ അതല്ല ചോദിച്ചേ. ഇങ്ങോട്ട് നിന്നെ എപ്പോൾ കെട്ടിയെടുത്തെന്നു…
കുറച്ചു നേരമായി… എന്താ നിനക്കൊരു പേടി…
എന്നാലും നിന്റെ സ്വപ്നം ഫലിച്ചല്ലോ അളിയാ… എന്ത് സ്വപ്നം..
നീല കണ്ണും ചുണ്ടിനുതാഴെ കാണുന്ന കറുത്ത മറുകുള്ള പെണ്ണ്….
ശരിക്കും അവളെ ആദ്യം കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്… നീ ആരുടെ കാര്യമാ പറയുന്നേ… ചിറ്റേടെ റിലേറ്റീവ്ന്റെ മകൾ വാമികയുടെ കാര്യം…. പെട്ടന്നു ദക്ഷ് നിന്നു വിയർക്കാൻ തുടങ്ങി… എന്ത് പറ്റി അളിയാ പെട്ടന്ന് ഒരു പരവേഷം നീ വിയർത്തു കുളിച്ചല്ലോ…
ഒന്നും ഇല്ലടാ ചൂടിന്റെയാ… മ്മ്.. പിന്നെ.. ചൂടിന്റെയാ….മഹി ചിരിയോടെ പറഞ്ഞു
ചിറ്റ പറഞ്ഞു അതിനെ പഠിക്കാൻ വിടണമെന്ന്….
എന്തിനു….
അതെന്താടാ… ആ കൊച്ചിന് പഠിക്കണ്ടേ….
പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടെന്നു ചിറ്റ ചോദിച്ചപ്പോൾ അവൾ പറഞ്ഞു…. അത് കേട്ടപ്പോൾ തന്നെ അവനു ദേഷ്യം വന്നു..
ഇവളെ ഇപ്പോഴെ അടക്കി നിർത്തി ഇല്ലെങ്കിൽ ഇവൾ എല്ലാ സത്യങ്ങളും പറഞ്ഞുകൊടുക്കും…
അപ്പോഴാണ് നിത്യ മഹിയെ വിളിച്ചത്…. അവൻ ഇപ്പോൾ വരാമെന്നു പറഞ്ഞു കാൾ കട്ട് ചെയ്തു…
ഡാ.. ഞാൻ ഇറങ്ങുവാണേ….
ഓഹ് …
മഹി പോയി കഴിഞ്ഞതും അവൻ ചിറ്റയെ എവിടെ എന്ന് പോയി നോക്കി..
ചിറ്റ മതിലിനടുത്തു നിന്നു തൊട്ടപ്പുറത്തെ ഗീതേച്ചിയോട് കാര്യം പറയുന്ന കണ്ടതും അവൻ ദേഷ്യത്തിൽ വാമിയുടെ മുറിയിലേക്ക് ചെന്നു…
അവൻ ചെല്ലുമ്പോൾ അവൾ കുളികഴിഞ്ഞു മുടി തൂവാർത്തുകയായിരുന്നു… അവൻ അവളുടെ കഴുത്തിലേക്കു നോക്കി… താലി കാണുന്നില്ല.. അവളൊരു ബനിയനും പാവാടയും ആണ് ഇട്ടിരിക്കുന്നത്… പെട്ടന്ന് ആരുടെയോ നിഴൽ കണ്ടതും അവൾ വെട്ടി തിരിഞ്ഞു നോക്കി… ദക്ഷിനെ കണ്ടതും അവളൊന്നു ഭയന്നു…
അവൻ അടുത്തേക്ക് വന്നു… അവൾ പേടിയോടെ പിന്നിലേക്ക് നീങ്ങി നിന്നു…
തമ്പുരാട്ടിക്ക് ഇവിടെ സുഖമാണോ?അവൻ പരിഹാസത്തോടെ ചോദിച്ചു…
അവൾ ഒന്നും മിണ്ടാതെ നിന്നു… ഇവിടെ നിനക്ക് നിന്റെ വീട്ടിലേക്കാളും രാജയോഗം അല്ലെ…അവൻ കലിപ്പിൽ പറഞ്ഞു.. നിന്നോട് ആരാടി പുല്ലേ പറഞ്ഞെ.. നീ പ്ലസ്ടു വരെ പടിച്ചെന്ന് പറയാൻ..
അത്.. ചിറ്റ…. ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞതാ..
അവൻ അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു… നീ അറിയാതെ തന്നെ ആണോ പറഞ്ഞെ…
മ്മ്.. പെട്ടന്നവൻ അവളുടെ കാലിൽ ചവിട്ടി പിടിച്ചു… അവൾ വേദന കൊണ്ടു പുളഞ്ഞു…
ഇനി ഇതുപോലെ അറിയാതെ എന്തേലും പറയുമ്പോൾ ഓർക്കണം ഈ വേദന അതും പറഞ്ഞവൻ ഒന്നുകൂടി അമർത്തി ചവിട്ടി…
അവൾ വേദനകൊണ്ട് ശബ്ദം പുറത്തേക്കു വരാതിരിക്കാനായി വാ പൊത്തിപിടിച്ചു..
നിന്റെ കഴുത്തിൽ കിടന്ന താലി എന്തിയെ….അവൻ ദേഷ്യത്തിൽ ചോദിച്ചു.. അത്… കേട്ട് അവളൊന്നു വിറച്ചു…. വിറയർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു….അത് ഞാൻ ഊരി വെച്ചു…. അവൻ ദേഷ്യത്തിൽ അവളെ നോക്കി കൊണ്ട് ഒന്നുകൂടി അമർത്തി ചവിട്ടി… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…
പോയി എടുത്തിട്ട് വാടി…. അവൻ അലറി.. അവൾ ഒരുവിതത്തിൽ കാലും വലിച്ചു കാബോഡ് തുറന്നു പേപ്പറിൽ പൊതിഞ്ഞു വെച്ചിരുന്ന താലിയും ചരടും അവനു നേരെ നീട്ടി….
അവൻ അവളെ പുച്ഛിച്ചു കൊണ്ട് അത് വാങ്ങി… അവന്റെ കഴുത്തിൽ കിടന്ന ചെയിൻ ഊരി അതിലേക്കു താലി ഇട്ടുകൊണ്ട് അവളോട് നീങ്ങി നിൽക്കാൻ പറഞ്ഞു… അവൾ പേടിച്ചു പേടിച്ചു നീങ്ങി നിന്നു… തിരിഞ്ഞു നിൽക്കേടി..
അവൾ തിരിഞ്ഞു നിന്നു അവൻ ആ താലിയും മാലയും അവളുടെ കഴുത്തിലേക്കു ഇട്ടൂ…
ഇത് ആരും കാണാതെ സൂക്ഷിക്കേണ്ടത് നീയാണ്…. അതല്ല ഊരിവെക്കാനാണ് വിചാരമെകിൽ കുറച്ചു മുൻപ് കിട്ടിയ വേദന ആയിരിക്കില്ല… കിട്ടാൻ പോകുന്നത്..
എന്റെ കണ്ണാ.. വീണ്ടും… ഇതെന്തിനാ ഈ രാക്ഷസൻ എന്റെ കഴുത്തിലേക്കു ഇട്ടത്.. ഇതിപ്പോൾ പാമ്പ് ചുറ്റി പിടിച്ചേക്കുന്ന പോലെ തോന്നുവാ….
അവൾ ആലോചനയോടെ അവനെ നോക്കിയതും അവൻ നിന്നിടം ശൂന്യം ആയിരുന്നു…
അവൾ പതിയെ കാലിലേക്ക് നോക്കി… അവൻ ചവിട്ടി അരച്ച ഭാഗത്തെ നഖത്തിൽ രക്തം കട്ട പിടിച്ചിട്ടുണ്ടായിരുന്നു…
എന്റെ കണ്ണാ… ഈ രക്ഷസനോട് ഞാൻ ചെയ്ത തെറ്റ് എന്താണെന്നു പറഞ്ഞിട്ട് എന്നെ ദ്രോഹിച്ചുടെ….
രാത്രിയിൽ അത്താഴം കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോകാൻ തിരിഞ്ഞ പ്പോഴാണ് ദക്ഷിന്റെ അച്ഛൻ വിളിച്ചത്… പേടിച്ചു പേടിച്ചാണ് അവൾ അങ്ങോട്ടേക്ക് ചെന്നത്… അതുവരെ ഫോണിൽ കുത്തികൊണ്ടിരുന്ന അവൻ പതിയെ ഒളിക്കണ്ണിട്ട് അവളെ നോക്കി…
മോൾ ഇങ്ങു വന്നേ….
എന്തിനാ പേടിക്കുന്നെ . പേടിക്കണ്ടു ഇങ്ങു പോരെ.. വേണി ചിറ്റ സോഫയിൽ ഇരുന്നു അവളെ നോക്കി പറഞ്ഞു.. അപ്പോഴേക്കും അച്ഛൻ തൊട്ടടുത്തുള്ള ടേബിളിന്റെ ഡ്രായറിൽ നിന്നും രണ്ടു മൂന്നു ടെക്സ്റ്റ് എടുത്തു…
അവൾക്കു നേരെ നീട്ടി… അവൾ ഞെട്ടി അവനെ നോക്കി… പേടിക്കാതെ മോളു വാങ്ങു…. വിറക്കുന്ന കൈകളോടെ അവളതു വാങ്ങി…
ഇവിടുത്തെ ഫേമസ് കോളേജിന്റെ പ്രോസ്പെക്ട് ആണ്..
എഞ്ചിനീയറിങ് വേണോ, മെഡിസിൻ വേണോ അതോ ഇനി ഏതെങ്കിലും സബ്ജെക്റ്റ് മാത്രമായി റിസേർച്ച് ചെയ്യണമെങ്കിൽ അതിനും പറ്റും
മോൾക്ക് ഇഷ്ടമുള്ള ഏത് കോളേജ് തിരഞ്ഞെടുത്താലും… മോളെ അവിടെ ചേർക്കാം…
എന്റെ കണ്ണാ… വീണ്ടും എന്നെ പരീക്ഷിക്കുകയാണോ റിസൾട്ട് പോലും വന്നിട്ടില്ലാത്ത ഞാൻ എങ്ങനെ ….. റിസൾട്ട് വന്നാൽ തന്നെ സർട്ടിഫിക്കറ്റ് കിട്ടണ്ടേ… എനിക്കത് എന്തായാലും കിട്ടാൻ പോകുന്നില്ല… പിന്നെ ഞാൻ എങ്ങനെ പഠിക്കാനാണ്….
ഇതിപ്പോ മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ടു തുപ്പാനും വയ്യാത്ത അവസ്ഥയിൽ ആണല്ലോ….
അവളുടെ നിൽപ്പും ഭാവവും കണ്ട്… ചിറ്റ പറഞ്ഞു…. മോൾ നല്ലത് പോലെ ആലോചിച്ചു തീരുമാനിച്ചാൽ മതി അഡ്മിഷൻ എടുക്കാൻ ഇനിയും ടൈം ഉണ്ട്…
എല്ലാം കൂടി കേട്ടപ്പോൾ ദക്ഷിനു ദേഷ്യം വന്നു… അവൻ ദേഷ്യത്തിൽ റൂമിലേക്ക് നടന്നു…
പെട്ടന്നു അവനെ അച്ഛൻ വിളിച്ചു…
അവിടെ ഒന്ന് നിന്നെ ദക്ഷേ….
നീ കാണിച്ചു കൂട്ടുന്ന എല്ലാ ചെറ്റത്തരങ്ങളും ഞാൻ അറിയുന്നുണ്ട്…. കഴിഞ്ഞ ദിവസം ഹോട്ടൽ വിവിൻസിൽ നിനക്ക് എന്താരുന്നാടാ പരുപാടി… ഓരോരുത്തരും ഓരോന്ന് വന്നു പറയുന്ന കേൾക്കുമ്പോൾ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോകുവാ….
അതുകൊണ്ട് ഇനി ഈ വീട്ടിൽ അത് പറ്റില്ല.. പ്രതേകിച്ചും എന്റെ മകൻ എന്നാ ലേബലിൽ… നിനക്ക് അങ്ങനെ നടക്കണം എന്നുണ്ടെങ്കിൽ ഈ വീടിനു പുറത്ത്… പിന്നെ ഞാനുമായി നിനക്ക് യാതൊരു ബന്ധവും കാണില്ല….
വേണി ഇനി മുതൽ ഈ കുട്ടിയെ തനിച്ചു കിടത്തണ്ട.. അവൾ റിച്ചുന്റെയും റിഷിയുടെയും കൂടെ കിടക്കട്ടെ.. അവർക്കും കൂട്ടാകും….
ശരി… ഏട്ടാ… അവൻ ദേഷിച്ചു അവളെ നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി….
തുടരും