ദ്വിതാരകം~ഭാഗം 09~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദൈവമേ ……..ഹരിയേട്ടൻ കല്ല്യാണം കഴിക്കാൻ പോകുന്നത്മൃ ദുലയെ ആണോ….?എന്നിട്ട് അതിനെക്കുറിച്ച് ഒന്നും ഹരിയേട്ടൻ എന്നോട് പറഞ്ഞില്ലല്ലോ….. സുഭദ്രാമ്മ അന്ന് വീട്ടിൽ വന്ന് എന്നോട് പറഞ്ഞതെല്ലാം വെറും പാഴ്‌വാക്കുകൾ ആയിരുന്നോ?ഗംഗയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി.

ഒരു നിമിഷം ഗംഗ തിരിച്ചറിവിന്റെ ലോകത്തെത്തി. അവൾ പെട്ടെന്ന് തന്നെ മുഖം കഴുകി ഡ്രസ്സ്മാറി
ഐ സി യു ന്റെ മുൻപിലുള്ള കസേരയിൽ ഇരുന്നു. ശാരദാമ്മയെ ഫോണിൽ വിളിച്ചു.

അമ്മേ…. ഞാനാ…. അമ്മ ഒരു കാര്യം ചെയ്യാമോ? അമ്മയ്ക്ക് രണ്ടു ദിവസത്തേയ്ക്കുള്ള ഡ്രസ്സ്‌ എടുത്ത് വയ്ക്ക്. ഞാനിപ്പോൾ ഒരു ഓട്ടോയിൽ അങ്ങോട്ട് വരാം. അമ്മ എന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നാൽ മതി.

മോളേ….. നീ എല്ലാം അറിഞ്ഞോ? ഞാൻ സുഭദ്രാമ്മയുടെ അടുത്ത് പോയിരുന്നു. പക്ഷെ അവരാകെ മാറിപ്പോയി മോളേ…… അതുകൊണ്ട് അമ്മ അവിടെ നിന്നില്ല. തിരിച്ചുപോന്നു.

ഹരിയ്ക്ക് നല്ല ഒരു ജീവിതം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ ….. പക്ഷെ അമ്മയുടെ പൊന്നുമോൾ അമ്മയ്‌ക്കൊരു വാക്ക് തരണം …… മറ്റൊന്നുമല്ല….. എന്റെ മോൾ ഹരിയെ ഓർത്ത്സ ങ്കടപ്പെടില്ലെന്ന്. ശാരദാമ്മയുടെ ശബ്ദത്തിന്റെ ഇടർച്ച ഗംഗ മനസ്സിലാക്കി.

അമ്മേ…..എനിക്കൊരു വിഷമവുമില്ല….. അമ്മ ഇനി അതോർത്തിരിക്കണ്ട.ഞാനിപ്പോൾ തന്നെ വരാം അമ്മേ…….ഗംഗ നഴ്‌സിനോട് അനുവാദം വാങ്ങിച്ച് വീട്ടിലേയ്ക്ക് പോയി. ഓട്ടോ വീട്ടിൽ ചെന്നപ്പോൾ വീടെല്ലാം പൂട്ടി ശാരദാമ്മ റെഡിയായി നിൽപ്പുണ്ടായിരുന്നു.

ഗംഗയുടെ വാടിയ മുഖം ശാരദാമ്മയെ വേദനിപ്പിച്ചു.

മോളേ…. നീ വിഷമിക്കണ്ട….. ചിലപ്പോൾ ആ ബന്ധം നമുക്ക് നന്നാവില്ല. ദൈവമായിട്ട് മാറ്റിവിട്ടതാവും.

അമ്മേ ആ വിഷയം ഇനി സംസാരിക്കണ്ട.

ഹോസ്പിറ്റലിൽ ചെന്നതും ഗംഗ കുളിച്ച് ഡ്രസ്സ്‌ മാറി

വൈകിട്ട് അനന്തുവിനെ കാണാൻ ഗംഗ കയറി ചെന്നു. അനന്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഗംഗാ…. താൻ ഇവിടെ ഇങ്ങനെ എനിക്ക് കൂട്ടിരിക്കേണ്ട കാര്യമൊന്നുമില്ല. നീ പതുക്കെ വീട്ടിലേയ്ക്ക് പൊയ്ക്കോ…

ഹരി സാറിനും നിന്റെ ഈ രീതി ദഹിക്കില്ല ഗംഗാ…. അത് നീ വേണ്ടേ മനസ്സിലാക്കാൻ…

അനന്തു എന്ത് വന്നാലും നിന്നേ സ്നേഹ ദീപത്തിൽ ആക്കിയിട്ടേ ഞാൻ തിരിച്ചു പോകൂ. പിന്നെ എനിക്കെന്റെ അമ്മ കൂട്ടിനുണ്ട്. ഞാൻ എന്താണെന്ന് എന്റെ അമ്മയ്ക്കറിയാം.ആ അമ്മയെ അല്ലാതെ മറ്റാരെയും എനിക്കൊന്നും ബോധിപ്പിക്കാനില്ല.

അനന്തു…..നീ മനസ്സിന് നല്ല ധൈര്യം കൊടുക്കണം. പഴയ ജീവിതത്തിലേക്ക് നീ തിരികെ എത്തണം…..ഞങ്ങൾ എല്ലാവരും നിന്റെ കൂടെത്തന്നെ ഉണ്ട്. ഗംഗ അനന്തുവിന്റെ കയ്യിൽ മെല്ലെ തട്ടി.

ഗംഗാ… നിനക്ക് എന്തെങ്കിലും വിഷമമുണ്ടോ? നിന്റെ ശബ്ദം മുഖം എല്ലാം അത് സൂചിപ്പിക്കുന്നു. നീ പറ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ?

എന്ത് ഇഷ്യൂ? ഒന്നുമില്ലെടാ….. നീ പെട്ടെന്ന് സുഖമായി തിരിച്ചു വരണം. അത് കാണാൻ എത്ര പേരാ കാത്തിരിക്കുന്നതെന്ന് അനന്തുവിന് അറിയാമോ?അപ്പോൾ മനസ്സിന് ധൈര്യം കൊടുക്കണം… എന്നിട്ട് ഒരത്ഭുതം പോലെ നീ പെട്ടെന്ന് പഴയ അനന്തു ആകണം. സ്നേഹദീപത്തിലുള്ളവർക്ക് പ്രകാശം പരത്തുന്ന ദീപമാകണം. ഞാനും അമ്മയും ഇവിടെയുണ്ട്. വിഷമിക്കണ്ട.

ഗംഗ മെല്ലെ തിരികെ നടന്നു.

ഗംഗാ…. ഹരി സാർ എവിടെ?

ഒരു നിമിഷം ഗംഗ ഒന്നും മിണ്ടാതെ നിന്നു.

അനന്തൂ …. ഹരി സാറിന് നാളെ ക്ലാസ്സുള്ളതല്ലേ? അതുകൊണ്ട് വീട്ടിലേയ്ക്ക് പോയി.

ഗംഗാ… നിനക്കും ഹരി സാറിനും ഇടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

എന്റെ അനന്തു…

നിനക്കെന്താ……നിലവിൽ ഒരു പ്രശ്നവുമില്ല. നീ സമാധാനമായിട്ടിരിയ്ക്ക്.

ഗംഗ പിന്നീടവിടെ നിന്നില്ല…… പെട്ടെന്ന് തന്നെ പുറത്തിറങ്ങി.. അമ്മേ നമുക്ക് വല്ലതും കഴിച്ചിട്ട് കിടക്കാം. എനിക്ക് നല്ല ക്ഷീണമുണ്ട്.ഗംഗ പറഞ്ഞു.

മോളെ വാ…. നമുക്ക് ആ ക്യാന്റീനിൽ പോയി ഭക്ഷണം കഴിക്കാം…

രണ്ടുപേരും ഭക്ഷണം കഴിച്ച് റൂമിലെത്തി.

ക്ഷീണമാണ്……. എന്ന് പറഞ്ഞ മോളെന്താ കിടക്കത്തെ..?

ഗംഗയെ നോക്കി ശാരദാമ്മ ചോദിച്ചു.

അമ്മ കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞേ കിടക്കുന്നുള്ളൂ…

മോളെ ഗംഗേ ഹരി നിന്നേ വിളിച്ചോ,…?

ആ അദ്ധ്യായം അടഞ്ഞതാണമ്മേ. ഇനി അങ്ങനെയുള്ള ഒരു കാര്യവും നമുക്കിടയിൽ സംസാരിക്കേണ്ട. അമ്മ ടി വി കണ്ടോ…… കെട്ടോ.

ഒരാഴ്ചയോളം ഗംഗയും അമ്മയും ഹോസ്പിറ്റലിൽ നിന്നു.

അനന്തുവിനെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറഞ്ഞത് ഒരു കാര്യമാണ്…… അനന്തുവിന് നല്ല
ശ്രദ്ധ കൊടുക്കണം… ഒരുപക്ഷെ അവൻ തിരിച്ചു വരും…….

ഗംഗയ്ക്ക് ഉറപ്പായിരുന്നു അനന്തു തിരിച്ചു വരും എന്നുള്ളത്.

അനന്തുവിനെ സ്നേഹ ദീപത്തിലെത്തിച്ചതിനു ശേഷമാണ്ഗം ഗയും അവളുടെ അമ്മയും വീട്ടിലേയ്ക്ക് പോയത്.

മോളേ ഗംഗേ…. നാളെ മുതൽ നീ കോളേജിൽ പോകുന്നില്ലേ…..

ഉണ്ട് അമ്മേ പോകണം….. അമ്മയൊരു കാര്യം ചെയ്യാമോ

കുറച്ചു ദിവസം അമ്മ ഞാൻ പോകുമ്പോൾ സ്നേഹദീപത്തിലേയ്ക്ക് ചെല്ലണം. ഞാൻ വന്നിട്ട് അമ്മ വന്നാൽ മതി.

മോളേ…. അമ്മയ്ക്കറിയാം നിന്നേ…. ഇനി ഇപ്പോൾ ഞാൻ തീർത്തും ഒറ്റപ്പെടുമെന്ന് നിനക്കറിയാമല്ലേ… എന്റെ മോളെന്തുപറഞ്ഞാലും ഞാൻ കേൾക്കും….

നാളെ മുതൽ രാവിലെ ഞാനങ്ങോട്ടു പൊയ്ക്കോളാം…

ഗംഗ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ശാരദാമ്മ ചൂട് കഞ്ഞിയും ചമ്മന്തിയും റെഡിയാക്കി.രണ്ടു പേരും കഴിച്ചിട്ട്…. നേരത്തെ തന്നെ കിടന്നുറങ്ങി.

രാവിലെ ഗംഗ പതിവുപോലെ കോളേജിൽ എത്തി.പക്ഷെ അവളുടെ കയ്യിൽ ഹരിയ്ക്കുള്ള ഭക്ഷണമില്ലായിരുന്നു.

ഗംഗ ബസ് ഇറങ്ങി നടന്നപ്പോൾ ഹരി എന്നും തന്നെ നോക്കി നിൽക്കുന്നിടത്ത്
നിൽക്കുന്നുണ്ടെന്നു മനസ്സിലായി.

ഗംഗ ആ ഭാഗത്തേയ്ക്ക് നോക്കിയതേ ഇല്ല.

ഹരിയുടെ മുന്നിലൂടെ ഗംഗ നടന്നു നീങ്ങി.

എടി ഗംഗേ….. എന്നും നീയല്ലേടി ഹരിയേട്ടന് ഭക്ഷണം കൊണ്ടുവരുന്നത്… ദേ നീ ഇങ്ങോട്ട് നോക്കിക്കേ….. ഇപ്പോൾ ഞാൻ കൊണ്ടുവരുന്നതാ ഹരിയേട്ടൻ കഴിക്കുന്നത്…..

എടി നിനക്ക് നാ ണം. ഇല്ലായിരുന്നോ ഇത്രയും ദിവസം ആ അനന്തുവിന്റെ കൂടെ നിൽക്കാൻ…..
അതെങ്ങനെയാ നാണവും മാനവും ഉണ്ടെങ്കിലല്ലേ…… അവളുടെ ഓരോ തോന്നിയവാസത്തിനും കൂട്ട് അവളുടെ അമ്മതന്നെയാ. അവൾക്കെന്തായാലും ദൈവം കനിഞ്ഞു നൽകിയതാ അവളുടെ അമ്മയെ…. ആ ശാരദയെ…….

എടി… ഇന്നു മുതൽ നിന്റെ കണ്ടകശനിയാ….. നിന്നെയും കൊണ്ടേ ഞാൻ പോകൂ….. നീ നോക്കിയിരുന്നോ…ഗംഗേ…. ഈ മൃദുല ആരാണെന്ന് നിന്നേ ഞാൻ ശരിക്കും പഠിപ്പിക്കാം……

മൃദുല പോകുന്നതും നോക്കി ഒന്നും മിണ്ടാതെ ഗംഗ അവിടെത്തന്നെ നിന്നു.

ഗംഗേ…. നീ എന്താ ഒന്നും മിണ്ടാതിരുന്നത്? അവളോട് രണ്ടുവർത്തമാനം നിനക്ക് പറയാമായിരുന്നു.
എന്റെ സ്വപ്‌നേ…. ഈ വഴിയോരങ്ങളിൽ നിന്ന്കു രക്കുന്ന നായ്ക്കളെ കണ്ടിട്ടില്ലേ….. അതവിടെ നിന്നും കുരയ്ക്കും പക്ഷെ കടിക്കില്ല…. അങ്ങനെയുള്ള നായ്ക്കളോട്ന മ്മൾ പ്രതികരിക്കുമോ?
ഇതും അത്രേ ഉളളൂ….. ഗംഗ ക്ലാസ്സിലേയ്ക്ക് നടന്നു നീങ്ങി…..

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *