നഗരത്തിൽ കൈയിൽ ഒഴിഞ്ഞ ബിയർ കുപ്പിയുമായി നടക്കുന്ന ലക്ഷ്മി.. അവളുടെ കണ്ണുകൾ തിരക്ക് പിടിച്ച ആൾകുട്ടങ്ങൾ തേടി അലയുകയാണ്……

ആൾക്കുട്ടം

Story written by Noor Nas

നഗരത്തിൽ കൈയിൽ ഒഴിഞ്ഞ ബിയർ കുപ്പിയുമായി നടക്കുന്ന ലക്ഷ്മി.. അവളുടെ കണ്ണുകൾ തിരക്ക് പിടിച്ച ആൾകുട്ടങ്ങൾ തേടി അലയുകയാണ്…

അവരവരുടെ ജീവിതങ്ങൾ നോക്കി പായുന്നവർക്ക് എവിടെ ലക്ഷിമിയേ പോലുള്ളവരെ ശ്രദ്ധിക്കാൻ സമയം…

ഒടുവിൽ അവളുടെ സ്ഥിരം ഇടമായ ഒരു പെട്ടി കടയുടെ പിറകിൽ പോയി

അവൾ ഒരു കൊച്ചു ഇരുമ്പ് മേശ വലിച്ചു എടുത്തോണ്ട് വന്ന് റോഡിന്റെ ഒരു സൈഡിൽ വെച്ചു…..

അപ്പോളും അവളുടെ കണ്ണുകൾ കാഴ്ച്ചക്കാരെ തേടുകയായിരുന്നു…

കാത്തിരുന്നാൽ ഒന്നും നടക്കില്ല എന്ന് തോന്നിയത് കൊണ്ടാവണം

അരയിൽ കെട്ടിയ തോർത്ത്‌ മുണ്ട് ലക്ഷ്മി മേശക്ക് താഴെ വിരിച്ച ശേഷം ആ ഒഴിഞ്ഞ കുപ്പി. അവൾ മേശ പുറത്ത് വെച്ചു…

കൂടെ മര കഷ്ണവും

മേശ പുറത്ത് വലിഞ്ഞു കയറിയ ലക്ഷ്മി

ആ കുപ്പിയുടെ മുകളിൽ ആ മരക്ഷണം വെച്ച ശേഷം എങ്ങനക്കയോ ബാലൻസ് പിടിച്ച്. അതിന്റെ മുകളിൽ കയറി നിന്നു…

അവളുടെ ശരിരത്തിന് ഒരിക്കലും ചേരാത്താ വലിയ അളവിൽ ഉള്ള ഒരു മുഷിഞ്ഞ വസ്ത്രം ആയിരുന്നു.അവൾ ധരിച്ചിരുന്നത്..

റോഡിലൂടെ ചിറി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ കാറ്റ് ഏറ്റ്.ആവണം

അത് ഒരു ബലൂണ് പോലെ വിർത്ത് നിന്നിരുന്നു

ലക്ഷ്മിയുടെ കണ്ണുകൾ നിലത്തു വിരിച്ച ശുന്യമായ ആ വെള്ള തോർത്തിൽ.. തന്നേ ആയിരുന്നു…

അവളുടെ മനസ് ഇപ്പോൾ നൂൽ പാലത്തിലൂടെ ആയിരുന്നു…ഭയത്തിന്റെ നൂൽ പാലം…

ആളുകൾക്ക് തന്റെ അഭ്യാസം കണ്ട് കണ്ട് മടുത്തിരിക്കുന്നു…

കണ്ട് മടുത്ത കാഴ്ചകൾ അവഗണിച്ചു കൊണ്ട് പോകുന്നവരെ…

തന്നിലേക്ക് കൊണ്ട് വരാനുള്ള പല അടവുകളും പയറ്റിയ ലക്ഷ്മി…

പിന്നെ എപ്പോളോ ഭയപാടുകൾ നിറഞ്ഞ അവളുടെ കണ്ണുകളിൽ പതിഞ്ഞ ആ രൂപം.

മേശക്ക് താഴെ ആടിയുലഞ്ഞു നിൽക്കുന്ന ഒരു മെലിഞ്ഞ രൂപം..

അയാൾ തന്റെ കഷണ്ടി തലയിൽ ഒന്ന് തടവി… നിലത്തു വിരിച്ച ശുന്യമായ ആ തോർത്തിൽ നോക്കി..

പിന്നെ ദേഷ്യത്തോടെ ലക്ഷ്മിയേയും

അയാളുടെ കൈ കഷണ്ടി തലയിൽ നിന്നും നെഞ്ചിലെ നരച്ച രോമങ്ങൾ ക്കിടയിലുടെ. താഴോട്ടയ്ക്കൂ..പോയപ്പോൾ….

ലക്ഷിമി കുപ്പിക്ക് മുകളിൽ നിന്ന് ഭയത്തോടെ ബാലൻസ് തെറ്റി. അയാളുടെ കാൽ ചുവട്ടിൽ വന്നു വീണു…

അവൾ പതുക്കെ മുഖമുയർത്തി അയാളെ നോക്കി…

ബെൽറ്റിൽ അമ്മർന്നിരിക്കുന്ന അയാളുടെ കൈ…

പതുക്കെ അയാൾ അത് ഊരി എടുത്ത്.

ആഞ്ഞു വീശി..അവളുടെ ദേഹത്ത് രക്ത പാടുകൾ ഉണ്ടാക്കി വീണ്ടും വീണ്ടും അത്. ഉയർന്നു പൊങ്ങി…

അയാളുടെ ഓരോ അടികൾക്കും കാഴ്ചക്കാരുടെ എണ്ണം കൂടി കൂടി വന്നു…

തിരക്ക് പിടിച്ച് പായുന്നവർ പോലും ആ കാഴ്ച കാണാൻ സമ്മയം കണ്ടെത്തി…

അവൾ കരഞ്ഞില്ല…

ചുറ്റും കൂടിയ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും

തോർത്തിലേക്ക് വിഴുന്ന നാണയ തുട്ടുകളുടെ.ശബ്ദങ്ങൾ…

അയാൾ ലക്ഷ്മിയെ അടിക്കുന്ന ആ ഒരോ അടികളിലും

അയാളുടെ കണ്ണുകൾ നിലത്തു വിരിച്ച ആ തോർത്തിൽ തന്നേ തറച്ചു നിന്നു

അയാളുടെ ഒരോ അടിയിലും താഴെ കിടന്നു വേദനയിൽ പുളയുന്ന ലക്ഷ്മിക്ക് ചുറ്റും…

പുതുമയുള്ള ഒരു കാഴ്ച കണ്ട സന്തോഷത്തിൽ. ആൾക്കൂട്ടങ്ങൾ കൈകൾ ക്കോട്ടി ക്കൊണ്ടെ ഇരുന്നു…..

അതിൽ അലിഞ്ഞു ഇല്ലാതായ ലക്ഷ്മിയുടെ അടക്കി പിടിച്ച കരച്ചിലും..

Leave a Reply

Your email address will not be published. Required fields are marked *