എഴുത്ത്:-നൗഫു
“കാലിൽ ഒരു മുറിവ് വന്നു പഴുപ്പ് ബാധിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു കാണിച്ചു കൊണ്ടിരുന്ന ഡോക്ടർ പെട്ടന്ന് നാട്ടിലേക് പോകാനായി പറഞ്ഞത്..
ഇവിടുത്തെ ആശുപത്രി ചിലവുകൾ താങ്ങാൻ പറ്റാത്തത് കൊണ്ടോ ചികിത്സാ സൗകര്യങ്ങൾ കുറവായത് കൊണ്ടോ ആയിരിക്കാം..
അന്നേക്ക് രാത്രി യിലെ ഫ്ളൈറ്റിൽ തന്നെ നാട്ടിലേക് കയറി…
ഇവിടെ ഉണ്ടായിരുന്ന സെയിൽസ് വണ്ടി കൂടെ ഉള്ള പാട്ണറേ ഏൽപ്പിച്ചു കൊണ്ട്..”
“പിറ്റേന്ന് തന്നെ നല്ലൊരു ഡോക്റട്ടറെ കാണിക്കാനായി തിരിച്ചു..
മുറിവ് പരിശോധിച്ച് ഡോക്ടർ പറഞ്ഞു..
നല്ലോണം റസ്റ്റ് വേണം മൂന്നു മാസത്തോളം.. എന്നാൽ നമുക്ക് ശരിയാകാം എന്നായിരുന്നു ഡോക്ടറുടെ മറുപടി…”
ഒരാഴ്ചക്ക് ശേഷം ഒരു ദിവസം വീട്ടിൽ ഇരിക്കുന്ന നേരത്തായിരുന്നു പാട്ണറുടെ മെസ്സേജ് വരുന്നത്…
“സമീറെ.. നിന്റെ കാലിന് എങ്ങനെ ഉണ്ട്..”
അവൻ ചോദിച്ചു..
“കുഴപ്പമില്ലടാ മാറും എന്നാണ് ഡോക്ടർ പറയുന്നത്..”
ഞാൻ അവനോട് മറുപടി പറഞ്ഞു..
“ടാ,..
പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്…
നിന്റെ കാലിന്റെ അസുഖം അത്ര പെട്ടന്നൊന്നും മാറില്ലെന്നാണ് നിന്നെ ചികിൽസിച്ച ഡോക്റട്ടറെ ഞാൻ ഇന്നലെ ഷറഫിയയിൽ പോയി കണ്ടപ്പോൾ പറഞ്ഞത്..
അത് മാത്രമല്ല… പിന്നെ..”
അവൻ അത്രയും പറഞ്ഞു എന്റെ ജിക്ജ്ഞസ പെടുത്തി കൊണ്ട് നിർത്തി…
“നീയെന്താ സലീം പറഞ്ഞു വരുന്നത്..”
ഞാൻ അവനോട് ചോദിച്ചു..
“അത് പിന്നെ…
നിനക്ക് ഷുഗർ ബാധിച്ചത് കൊണ്ടു ചിലപ്പോൾ കാൽ മുറിച്ചു കളയേണ്ടി വരുമെന്നാണ് അയാൾ പറഞ്ഞത്…”
അവൻ ഒട്ടും മയമില്ലാതെ തന്നെ എന്നോട് പറഞ്ഞു..
“ഞാൻ ചികിൽസിക്കുന്ന ഡോക്ടർ മാറുമെന്നാണലോ പറഞ്ഞത്..”
അവന്റെ മെസ്സേജിനു മറുപടിയായി ഞാൻ പറഞ്ഞു..
“അത് നിന്റെ പൈസ മിണുങ്ങാനുള്ള അടവ് ആയിരിക്കും..
ഞാൻ ഒരു കാര്യം പറയാം..
നീ കുറച്ചു കൂടെ ബെറ്റർ ഹോസ്പിറ്റലിൽ കാണിക്ക്..
അതിന് കുറച്ചു പൈസ വേണമല്ലോ..
നമ്മുടെ വണ്ടിയിൽ പാട്ണർ ഷിപ് കൂട്ടുമോ എന്ന് ചോദിച്ചു ഒരാൾ വന്നിട്ടുണ്ട്..
അവന്റെ പൈസ വാങ്ങിച്ചു ഞാൻ നിനക്ക് തരാം..
നിന്റെ ഹോസ്പിറ്റൽ ചിലവ് അതിൽ നിന്ന് പൊയ്ക്കോളും”
അവന്റെ മെസ്സേജ് ഞാൻ കുറച്ചു നേരം നോക്കി നിന്നു…
ഒരു മറുപടിയും കൊടുക്കാതെ..
“ടാ,.. നീ ഒന്നും പറഞ്ഞില്ല..
ഇതിലിപ്പോ കാരുണ്യമോ,കടപ്പാടോ ഒന്നും എനിക്ക് നോക്കാനില്ല…
അതും പറഞ്ഞു നീ വരികയും വേണ്ടാ..
എനിക്കറിയാം നിയാണ് എന്നെ ഈ ഫീൽഡിൽ കൊണ്ട് വന്നതെന്നും.. എന്റെ കൈയിൽ പണ മില്ലാത്ത സമയം ആയിരുന്നിട്ട് കൂടി നിയാണ് എല്ലാം ഒരുക്കി ഈ പ്രസ്ഥാനം ഇത്രക് വളർത്തിയത് എന്നും…
എന്നാലും ബി പ്രാക്റ്റിക്കൽ..
ഇനി മുന്നോട്ട് ഉള്ളത് ഞാൻ ചിന്തിക്കണ്ടേ.. “
അവന്റെ മെസ്സേജ് വീണ്ടും വന്നു…
“ഞാൻ അവൻ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞതെല്ലാം ഒരു കണ്ണാടിയിൽ എന്ന പോലെ കണ്ടു.. അവസാനം എന്റെ വണ്ടിയിൽ ഒരു പാട്ണർഷിപ്പ് കൊടുത്തു ഒരു രൂപ പോലും വാങ്ങിക്കാതെ..
അവനിങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നതായിരുന്നു ശരി..”
“ആരാ പുതിയ പാട്ണർ..”
ഞാൻ അവനോട് ചോദിച്ചു..
“ അതവന്റെ അളിയൻ തന്നെ ആയിരുന്നു.. കുറെ കാലമായി ഞങ്ങളുടെ ഇടയിൽ അവൻ കുiത്തി കയറാൻ നോക്കുന്നുണ്ടായിരുന്നു..
ഇന്നാണ് അവസരം ലഭിച്ചത് അതവൻ സലീമിനെ കൊണ്ട് മുതലാകിപ്പിച്ചു “
“ഞാൻ പറയാം എന്നൊരു മറുപടി മാത്രം കൊടുത്തു എന്റെ കാലിലേക് നോക്കി..
ഈ കാൽ നഷ്ടപെടുമെന്നല്ലേ അവൻ എന്റെ മുഖത് നോകിയെ ന്നോണം പറഞ്ഞത്..
ഇല്ല ഒരിക്കലും ഇല്ല.. ഈ കാല് പോയിട്ട് എന്റെ ഒരു മുതലും ഞാൻ നഷ്ട്ടപെടുത്തില്ല..”
മനസ്സിനെ ഉറച്ചു വിശ്വാസിപ്പിച്ചു…
ഇത് വരെ ചികിൽസിച്ച എല്ലാ ഫയലുകളും കൈയിൽ പിടിച്ചു ബെറ്ററായ ഒരു ഡോക്റട്ടറെ കാണിച്ചു.. ഈ ചികിത്സ മാത്രം നടത്തുന്ന ഡോക്ടർ..
പത്തു ദിവസം ആയിരുന്നു അയാൾ എനിക്ക് മുന്നിൽ വെച്ച നിബന്ധന.. അതിനുള്ളിൽ കാലിലേ പഴുപ്പ് മുഴുവൻ കളഞ്ഞു പഴയത് പോലെ നടക്കാം..
അവിടെ തന്നെ നിന്ന് കൊണ്ടായിരുന്നു ചികിത്സ…
ഫോണിലേക്കു എന്റെ മറുപടിക്കായി സലീം മെസ്സേജ് അയക്കുമെങ്കിലും ഞാൻ പറയാം എന്ന് മാത്രം മറുപടി കൊടുത്തു..
പത്താം ദിവസം ഞാൻ അവിടെ നിന്നും ഇറങ്ങി.. നേരെ പോയത് ഒരു ട്രാവൽസിലേക് ആയിരുന്നു…
പിറ്റേന്ന് നേരം വെളുത്തു ജോലിക്ക് ഇറങ്ങുന്നതിനു മുമ്പ് സലീം എന്നെ കാണണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..
അവൻ ഉറക്കം ഉണർന്നതും എന്റെ ബെഡിൽ ഇരിക്കുന്ന എന്നെ ആയിരുന്നു കണ്ടത്..
അവൻ ഒരു ഞെട്ടലോടെ എന്നെയും എന്റെ കാലിലേക്കും മാറി മാറി നോക്കി…
ഞാൻ അവനോട് ഒന്നു പുഞ്ചിരിച്ചു.. അവൻ എനിക്കായ് നീട്ടിയ പാട്ണർ ഷിപ്പ് പൈസ ഞാൻ അവന്റെ ബെഡിലേക് ഇട്ട് കൊടുത്തു..
ഇന്ന് മുതൽ ഞാൻ മാത്രം മതി വണ്ടിയിൽ എന്ന് പറഞ്ഞു കൊണ്ട്.. “
“സെമീറെ ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടല്ല നിന്നോട് അങ്ങനെ പറഞ്ഞതൊന്നും നിനക്കൊരു സഹായം ആയിക്കോട്ടെ എന്നായിട്ടാണെന്നും പറഞ്ഞപ്പോൾ ഞാൻ അവന് ഒരു വോയിസ് മെസ്സേജ് കേൾപ്പിച്ചു കൊടുത്തു..
ഞങ്ങളുടെ ഇവിടുത്തെ സ്പോൺസറുടെ വോയിസ് മെസ്സേജ് ആയിരുന്നു അത്..
അന്ന്…പാട്ണർ സിപ്പ് കൊടുക്കാൻ പറഞ്ഞു സലീം എനിക്ക് മെസ്സേജ് അയക്കുന്നതിനു മുമ്പ് സ്പോൺസർ സലീം അയാളുടെ അടുത്ത് വന്നിരുന്നെന്നും സ്പോൺസർ ഷിപ്പ് കുറച്ചു പ്രശ്നം ആണെന്നും മറ്റൊരു കഫീലിന്റെ പേരിലേക് വണ്ടിയും അവന്റെയും സ്പോൺസർ സിപ്പ് മാറ്റി കൊടുക്കണമെന്നും,. നാട്ടിൽ നിന്ന് വന്നാൽ സെമീറും മാറുമെന്ന് പറഞ്ഞു കൊണ്ട്…
അതിനായി അയ്യായിരം റിയാൽ അവന് ഓഫറും കൊടുത്തിരുന്നു സലീം.. “
എന്റെ കയ്യിൽ നിന്നും റീചാർജ് കാർഡിനേയും.. സിiഗരറ്റ് വാങ്ങിക്കാനായും വല്ലപ്പോഴും അല്ലറ ചില്ലറ തോണ്ടുമെങ്കിലും എന്നെ വല്യ ഇഷ്ടം ആയിരുന്നു…
അത് കൊണ്ട് തന്നെ സലീം അവനോട് പറഞ്ഞത് നേരെ എനിക്ക് മെസ്സേജ് വിട്ടു ചോദിച്ചു എന്ത് ചെയ്യണമെന്ന്..
അതിന് ശേഷമായിരുന്നു എനിക്ക് പോലും സലീം മെസ്സേജ് വിട്ടത് “
അവൻ അത് കേട്ടതും എന്നെ പേടിയോടെ എന്ന പോലെ നോക്കി..
“പേടിക്കണ്ടടാ..
ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. പക്ഷെ കുതികാൽ വെiട്ടുന്നവനെ കൂടെ താമസിപ്പിക്കാനോ ജോലിക്ക് നിർത്താനോ പറ്റില്ല..
ഈ പൈസ എനിക്ക് എങ്ങനെ കിട്ടി എന്നാവും എന്നല്ലേ നിന്റെ ചിന്ത..
ഇത് നമ്മുടെ കഫീൽ തന്നതാ.. ഞാൻ അവന് കൊടുക്കുന്നതിൽ നിന്നും..
പിന്നെ എന്റെ പാട്ണർ അവനാണ് ഇപ്പോൾ..
നീ എന്താ വിചാരിച്ചേ ഒന്നൊന്നര ലക്ഷം വിലയുള്ള മുതൽ നിനക്ക് ഒറ്റക് നക്കാമെന്നോ…
പിന്നെ നീ എനിക്കിട്ട വില അതിൽ ഇല്ല… അതിന്റെ പകുതി പോലും…ഈ വണ്ടിയും ഇതിന്റെ ലൈനും എന്റെ സ്വന്തമാണ്..
നീ ഇത്രയും കാലം എന്റെ കൂടെ ജോലിയെടുത്തതിനുള്ള കൂലിയായി കൂട്ടിയാൽ മതി ഈ പൈസ..
ഇനി ഞാൻ ലീവിന് പോകുമ്പോൾ പണി തരാമെന്നുള്ള വല്ല ചിന്തയും മനസ്സിൽ വരണ്ട…
അവന്റെ കീഴിലുള്ള ഒരു പണിക്കാരനെ ഇന്ന് മുതൽ കൂടെ തരാമെന്നും പറഞ്ഞിട്ടുണ്ട്..
അത് കൊണ്ട് ഇനി നാട്ടിൽ പോകുമ്പോൾ ഓൻ നോക്കിക്കോളും…
എന്റെ മോൻ ഇന്ന് തന്നെ വേറെ വല്ല ജോലിയും തേടി പിടിച്ചോണം കേട്ടല്ലോ..
പിന്നെ ഈ റൂമിൽ നിന്നും മാറണം അടുത്തുള്ള ബംഗാളികളുടെ കൂടെ കഴിയാം ഒരു ജോലി സെറ്റ് ആകുന്നത് വരെ…“
എന്നും പറഞ്ഞു ഞാൻ വണ്ടിയുടെ ചാവിയും എടുത്തു റൂമിൽ നിന്നും ഇറങ്ങി…
ബൈ
🥰😅